- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ: ബഹ്‌റൈനിൽ പുതുതായി 644 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 87 പേർ പ്രവാസി തൊഴിലാളികളാണ്. 546 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 11 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 55,415 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 301 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 50,946 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.94 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,269 പേരാണ്. ഇവരിൽ 31 പേരുടെ നില ഗുരുതരമായും 4,238 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 7.70 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 200 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,459 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,72,808 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ മൂന്നു യാത്രക്കാരിൽ നിന്നായി 653 ഗ്രാം സ്വർണ്ണം പിടികൂടി. എയർ ഇൻ്റലിജൻസ് യൂണിറ്റിൻ്റെ പരിശോധനയിലാണ് സ്വർണ്ണം കണ്ടെത്തിയത്. ജിദ്ദയിൽ നിന്നെത്തിയ യാത്രക്കാരൻ രണ്ട് ഫാൻസി ടേപ്പിൻ്റെ അഡാപ്റ്ററിൽ ഒളിപ്പിച്ചാണ് 325 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് സ്പീക്കറിനുള്ളിൽ ഒളിപ്പിച്ച 207 ഗ്രാം സ്വർണവും കണ്ടെടുത്തു. ട്രോളി ബാഗിൻ്റെ ചക്രത്തിൽ ഒളിപ്പിച്ചായിരുന്നു ദുബായിൽ നിന്നെത്തിയ മറ്റൊരു യാത്രക്കാരൻ 121 ഗ്രാം സ്വർണം കടത്താൻ ശ്രമിച്ചത്. നാലാമത്തെ കേസിൽ ദുബായിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്ന് പതിനായിരം സ്റ്റിക് സിഗരറ്റും, 290 ബോട്ടിൽ പാകിസ്താൻ നിർമിത ക്രീമും പിടിച്ചെടുത്തു. പാകിസ്താൻ ഉൽപന്നങ്ങൾക്ക് 200 ശതമാനം നികുതി നൽകണമെന്നിരിക്കെയാണ് വെട്ടിച്ച് കടത്താൻ ശ്രമം.
ബെംഗളൂരു: ബെംഗളൂരു മയക്കുമരുന്ന് കേസിൽ നടി സഞ്ജന ഗൽറാണിയെ ഇന്ന് ചോദ്യം ചെയ്യും. ബെംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നൽകിയിരിക്കുന്നത്. നടിയെ കൂടാതെ സിനിമാ മേഖലയിലെ മറ്റ് ചിലരെയും ഇന്ന് ചോദ്യം ചെയ്യുന്നുണ്ട്. നടി രാഗിണി ദ്വിവേദിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കുന്നുണ്ട്. മയക്കുമരുന്ന് കൈയിൽ സൂക്ഷിച്ചെന്ന കുറ്റമാണ് കേസിൽ രാഗിണി ദ്വിവേദിക്ക് ചുമത്തിയിട്ടുള്ളത്. മുഹമ്മദ് അനൂപ് പ്രതിയായി എൻസിബി രജിസ്റ്റർ ചെയ്ത കേസിലും അന്വേഷണം പുരോഗമിക്കുകയാണ്. കേസില്‍ രണ്ടാംപ്രതിയായ കന്നടനടി രാഗിണി ദ്വിവേദിയെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.
മയക്കുമരുന്ന് കേസ്. സ്വർണ്ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ ഉൾപ്പടെയുള്ള പ്രതികളെ ചോദ്യം ചെയ്യാൻ ഒരുങ്ങി കസ്റ്റംസ്
കൊച്ചി : ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് സ്വര്‍ണക്കടത്ത് കേസിലെ പ്രതികൾക്കുള്ള ബന്ധത്തിന് തെളിവു തേടി കസ്റ്റംസ്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യാൻ കസ്റ്റംസിന് കോടതി അനുമതി നൽകി. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതിയാണ് കസ്റ്റംസിന്‍റെ അപേക്ഷ പരിഗണിച്ചത്.ബെംഗളൂരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ അനുപ് മുഹമ്മദ് സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ ആസൂത്രകൻ കെടി റമീസിനെ നിരവധി തവണ വിളിച്ചതായുള്ള ഫോൺ രേഖകൾ അടക്കം പുറത്ത് വന്നിരുന്നു.കെടി റമീസ് അടക്കം ആറ് പേരെ ജയിലിലെത്തി ചോദ്യം ചെയ്യാനാണ് അനുമതി. സ്വർണക്കടത്ത് കേസിലെ മുഖ്യ സൂത്രധാരന് കെ ടി റമീസ് , മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി, ഹംജദ് അലി, സെയ്ത് അലവി, അബ്ദു പി ടി, ഹംസത്ത് അബ്ദുസലാം എന്നിവരെയാണ് ചോദ്യം ചെയ്യുക.
മലപ്പുറം : പൊന്നാനിയിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു. 6 മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുണ്ടായിരുന്നത്. ബോട്ട് കടലിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും സഹായിക്കണമെന്നും ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സന്ദേശമയക്കുകയായിരുന്നു. എറണാകുളത്തിനടുത്ത് എടമുട്ടത്താണ് ബോട്ട് ഉള്ളത്. രക്ഷാപ്രവർത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നാണ് കോസ്റ്റ് ഗാർഡ് അറിയിക്കുന്നത്.എട്ട് മണിക്കൂറായി ഇവർക്കുള്ള തെരച്ചിൽ നടക്കുകയാണെങ്കിലും കാലാവസ്ഥ പ്രതികൂലമായതിനാൽ ബോട്ട് കണ്ടെത്താനായിട്ടില്ല.പുലർച്ചെ നാല് മണി വരെ ഇവരുമായി ബന്ധപ്പെടാൻ സാധിച്ചിരുന്നുവെങ്കിലും ഇതിന് ശേഷം ഇവരുമായി ആശയവിനിമയം ചെയ്യാൻ പറ്റിയിട്ടില്ല. സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രത നിർദ്ദേശം. അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വടക്കോട്ട് നീങ്ങുന്നതിനാലാണ് വടക്കൻ കേരളത്തിൽ കൂടുതലായി മഴയ്ക്ക് സാധ്യത. ഇന്നലെ രാവിലെ മുതൽ പെയ്യുന്ന കനത്ത മഴയിൽ സംസ്ഥാനത്ത് നിരവധി വീടുകൾക്ക് കേടുപാടുണ്ടായി. തീരദേശത്ത് കടലാക്രമണവും കനത്ത കാറ്റും തുടരുകയാണ്. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്.
ന്യൂഡല്‍ഹി: ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനൊടുവില്‍ മകന്‍ അച്ഛന്റെ കഴുത്ത് അറുത്തു കൊന്നു. ഡല്‍ഹിയിലെ രണ്‍ഹോലയിലാണ് സംഭവം. 52 കാരനായ രമേശ് ചന്ദ് ചൗഹാനാണ് കൊല്ലപ്പെട്ടത്.കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ 25 കാരനായ മകന്‍ ഉമേഷ് ചൗഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. യുപിയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇയാള്‍ പിടിയിലായത്.പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്നു രമേശ് ചൗഹാന്‍. അഞ്ചുകൊല്ലം മുമ്പ് ഭാര്യ മരിച്ചതോടെ ഇയാള്‍ ജോലി ഉപേക്ഷിച്ചു. പിന്നീട് തന്റെ മൂന്നുനില കെട്ടിടം വാടകയ്ക്ക് കൊടുത്തു കിട്ടുന്ന പണം കൊണ്ടായിരുന്നു കഴിഞ്ഞിരുന്നത്. ഉമേഷ് ചൗഹാനും അച്ഛനും തമ്മില്‍ നല്ല രസത്തിലായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. സംഭവം ദിവസം ഇലക്ട്രിസിറ്റി ബില്‍ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. പ്രകോപിതനായ ഉമേഷ് കത്തിയെടുത്ത് അച്ഛന്റെ കഴുത്ത് അറുത്ത് കൊലപ്പെടുത്തുകയായിരുന്നു. പൊലീസ് സംശയിക്കുന്നതായി മനസ്സിലാക്കിയതോടെ ഇയാള്‍ പ്രദേശത്തു നിന്നും മുങ്ങുകയായിരുന്നു.
കൊച്ചി: ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിട്ട കൊച്ചി മെട്രോ ഇന്ന് രാവിലെ മുതൽ വീണ്ടും പ്രവർത്തനം തുടങ്ങും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂർണമായും സുരക്ഷിതമായ യാത്രയാണ് മെട്രോ അധികൃതർ വാഗ്ദാനം ചെയ്യുന്നത്. ഇതിനിടെ, പേട്ടയിലേക്ക് നീട്ടിയ മെട്രോ ലൈനിന്‍റെ ഉദ്ഘാടനം വീഡിയോ കോൺഫ്രൻസിംഗിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിർവഹിക്കും. കൊച്ചിയുടെ വേഗതയ്ക്ക് പുതിയമാനങ്ങൾ നൽകിയ മെട്രോ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ്. കോവിഡ് കാരണം നിലച്ച സർവീസുകൾ പുനരാരംഭിക്കുന്നതിനൊപ്പം മൊട്രോ യാത്ര പേട്ടവരെ നീളുകയാണ്. നിലവിൽ ആലുവ മുതൽ തൈക്കൂടം വരെയായിരുന്നു സർവീസ്. തൈക്കുടത്ത് നിന്നും ഒരു കിലോമീറ്ററും മുന്നൂറ് മീറ്ററുമാണ് പേട്ടയിലേക്കുള്ളത്.
കൊച്ചി : മമ്മൂട്ടിക്കൊപ്പം ഒട്ടേറെ നല്ല ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള താരമാണ് സലിം കുമാര്‍. മായാവി, അണ്ണന്‍ തമ്ബി, തസ്കരവീരന്‍, വെനീസിലെ വ്യാപാരി, പോക്കിരി രാജ, തുറുപ്പുഗുലാന്‍, മധുര രാജ എന്നിങ്ങനെ ഒരു നീണ്ട നിരയായി നീളുന്നു ആ ചിത്രങ്ങളുടെ പട്ടിക. മലയാള സിനിമയുടെ നിത്യയൗവ്വനത്തിന്റെ മുഖചിത്രമായി മാറിയ മമ്മൂട്ടിക്ക് വേണ്ടി സലിം കുമാര്‍ കുറിച്ച വാക്കുകളിങ്ങനെ.”66″ഇത് ഇങ്ങിനെയായിരുന്നപ്പോഴും ഇങ്ങേര് ഇങ്ങിനെ തന്നെയായിരുന്നു. ഇപ്പോള്‍ “69”ഇത് ഇങ്ങിനെയായപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയാണ് ഇനി ഇത് “96” ഇങ്ങിനെയും “99”ഇങ്ങിനെയുമൊക്കെയാവും അപ്പോളും ഇങ്ങേര് ഇങ്ങിനെ തന്നെയായിരിക്കും, അത് ഇങ്ങേരും, അങ്ങേരും തമ്മിലുള്ള ഒരു ഇത് ആണ്.
തലമുറകളെ ത്രസിപ്പിച്ച ഇതിഹാസ നായകന്, അഭ്രലോകത്തിലെ അവതാരത്തിന്, മലയാളം കണ്ട എക്കാലത്തെയും മികച്ച നടന്, നാല് പതിറ്റാണ്ട് മലയാളസിനിമയെ ശരീര പ്രൗഢികൊണ്ടും വൈവിധ്യമാര്‍ന്ന ഭാവതലങ്ങള്‍ കൊണ്ടും സമ്പന്നമാക്കിയ നടന്‍ മമ്മൂട്ടിക്ക് ഇന്ന് അറുപത്തി ഒൻപതാം പിറന്നാള്‍. ഇന്നും ആകാരഭംഗിക്കോ, അഭിനയശേഷിക്കോ ഒരു കുറവും വന്നിട്ടില്ലായെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഒരു വടക്കൻ വീരഗാഥയും , മതിലുകളും ,കാഴ്ച,യും വിധേയനും പൊന്തന്‍മാടയും മതിലുകളും അംബേദ്കറും പാലേരിമാണിക്യവും മൃഗയയിലെ വാറുണ്ണിയേയും സൂര്യമാനസത്തിലെ പുട്ടുറുമീസിനേയും,തനിയാവര്‍ത്തനത്തിലെ ബാലന്‍മാഷും,സുകൃതവും വാല്‍സല്യവും അമരവും കാഴ്ചയും ഭൂതക്കണ്ണാടിയും തുടങ്ങിയ ഒത്തിരി അഭിനയ മുഹൂർത്തങ്ങൾ കാഴ്ചവച്ച കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച മമ്മൂട്ടി എന്ന നടൻ മലയാളത്തെ വിസ്മയിപ്പിച്ചു. ഒപ്പം ജോണിവാക്കറും കിംഗും വല്ല്യേട്ടനും പ്രാഞ്ചിയേട്ടനും രാജമാണിക്യവും ഉൾപ്പടെ വ്യത്യസ്ത സ്റ്റൈലിലും ഇന്നും മലയാളികളുടെ മനസിലെ മെഗാതാരമായി നിൽക്കുന്നു. 1988 ൽ പത്മശ്രീ പുരസ്കാരം, 1989 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 1994 ൽ മികച്ച നടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം, 1999…
വീണ്ടും കോവിഡ് പീഡനം – സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു
തിരുവനന്തപുരം: ക്വാറന്റീന്‍ പൂര്‍ത്തിയാക്കി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതി. കൊല്ലം കുളത്തൂപ്പുഴ സ്വദേശിനിയാണ് പരാതിക്കാരി. തിരുവനന്തപുരം പാങ്ങോടുള്ള വീട്ടില്‍വച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറത്ത് ജോലിക്ക് പോയിരുന്ന കുളത്തൂപ്പുഴ സ്വദേശിനിയായ യുവതി തിരിച്ചെത്തി ക്വാറന്റീനില്‍ കഴിയുകയും, ജോലി സംബന്ധമായ ആവശ്യത്തിനായി കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടറോട് ആവശ്യപ്പെടും ചെയ്തു. എന്നാല്‍ സര്‍ട്ടിഫിക്കറ്റിനായി തിരുവനന്തപുരം പാങ്ങോടുള്ള വീട്ടിലേക്ക് വരണമെന്നാണ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പാങ്ങോടെത്തിയ യുവതിയെ വീട്ടില്‍വച്ച് ഹെല്‍ത്ത് ഇന്‍സ്‌പെക്ടർ പീഡിപ്പിച്ചുവെന്നാണ് പരാതി. വെള്ളറട പോലീസ് യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റര്‍ ചെയ്തു.
