- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്‌റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തൃശ്ശൂര്‍ : സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെഞ്ചുവേദനയെ തുടര്‍ന്നാണ് സ്വപ്നയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സ്വപ്‌ന ചികിത്സയില്‍ ഉള്ളത്.
എറണാകുളം: ജില്ലാ പഞ്ചായത്ത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ, ഓട്ടോമേറ്റഡ് വീൽചെയർ ഉൾപ്പടെ ഒരു കോടി 59 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബി.എ.അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ദീർഘകാലം ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിന് സഹായകമാണ്. ഓട്ടോമേറ്റഡ് വീൽചെയർ ഉപയോഗിക്കുന്നതു വഴി കാലുകൾ നഷ്ടപ്പെട്ട കിടപ്പ് രോഗികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തമാക്കുന്നതാണ്
ചെന്നൈ : പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രമണ്യത്തിന്റെ കൊറോണ പരിശോധന ഫലം നെഗറ്റീവ് ആയതായി മകന്‍ ചരണ്‍ അറിയിച്ചു. വെന്റിലേറ്ററില്‍ തുടരുകയാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ചരണ്‍ പറഞ്ഞു. അദ്ദേഹം ആശയവിനിമയം നടത്തുകയും, ഐ പാഡില്‍ ടെന്നീസും, ക്രിക്കറ്റും കാണുകയും ചെയ്യുന്നുണ്ട്. ആശുപത്രിയില്‍വെച്ച് എസ്.പി.ബിയുടെ വിവാഹ വാര്‍ഷികം ആഘോഷിച്ചതായും ചരണ്‍ അറിയിച്ചു. എസ്.പി.ബിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും, ആശയവിനിമയം നടത്തുണ്ടെന്നും ചരണ്‍ അറിയിച്ചു. ആഗസ്റ്റ് അഞ്ചിനാണ് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് എസ്.പി.ബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് കഴിഞ്ഞ ഒരു മാസക്കാലമായി അദ്ദേഹം ചികിത്സയില്‍ തുടരുകയായിരുന്നു. ചികിത്സയിലിരിക്കേ അദ്ദേഹത്തിന്റെ ആരോഗ്യം സംബന്ധിച്ച് വലിയ ആശങ്കയാണ് നിലനിന്നിരുന്നത്.
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1648 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 260 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 253 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 187 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 154 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 134 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 130 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 103 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 78 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 71 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 24 പേര്‍ക്കും, ഇടുക്കി, വയനാട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതമാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ 3ന്…
മനാമ: “കോവിഡാനന്തര പ്രവാസം: പ്രതീക്ഷകൾ, പ്രതിസന്ധികൾ” എന്ന വിഷയത്തിൽ പ്രവാസി മലയാളികൾക്കായി ഐ സി എഫ് മലയാള പ്രബന്ധ രചനാ മത്സരം സംഘടിപ്പിക്കുന്നു. രചനകൾ 400 വാക്കുകളിൽ കവിയാൻ പാടില്ല. ഒരാൾക്ക് ഒരു എൻട്രി മാത്രമേ പാടുള്ളൂ. ബഹ്‌റൈനിൽ നിന്നും മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ രചനകൾ PDF/text ഫോർമാറ്റിൽ bahrainicf@gmail എന്ന ഇമെയിലിലേക്കോ 39451495 എന്ന വാട്സ്ആപ്പ് നമ്പറിലേക്കോ 2020 സെപ്റ്റംബർ 10 രാത്രി 11 മണിക്ക് മുമ്പ് ലഭിച്ചിരിക്കത്തക്ക വിധം അയച്ചിരിക്കണം. വിജയികൾക്ക് ജി സി തലത്തിലും നാഷണൽ തലത്തിലും ആകർഷകമായ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. പ്രബന്ധത്തോടൊപ്പം രചയിതാവിന്റെ പേര്, ടെലഫോൺ നമ്പർ, ID നമ്പർ, സ്ഥലം എന്നീ വിവരങ്ങൾ അറ്റാച്ച് ചെയ്യേണ്ടതാണ്.
മനാമ: ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം ബി.ഡി.എഫുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10 തീയതി നടത്തുന്ന ക്യാമ്പിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 33111393, 34033553, 38207050, 33928589 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
തൃശൂര്‍: തളിയിലെ നിര്‍ദ്ദന കുടുംബത്തിന് ഐ.സി.എഫ് ബഹ്‌റൈന്‍ കമ്മറ്റി നിര്‍മ്മിച്ച് നല്‍കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ സമര്‍പ്പണം ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എ.പി.അബൂബക്കര്‍ മുസ്‌ല്യാര്‍ നിര്‍വ്വഹിച്ചു. ഉമ്മയും പഠിക്കുന്ന മുതഅല്ലിമുകളായ രണ്ട് ആണ്‍മക്കളും രണ്ട് പെണ്‍കുട്ടികളുമടങ്ങുന്ന കുടുംബം വര്‍ഷങ്ങളായി വാടക വീട്ടില്‍ താമസിച്ചു വരികയാണ്. ദൈനംദിന ജീവിതം പോലും ഭാരമായി മാറിയ ഈ കുടുംബത്തിന്റെ വാടകവീട്ടില്‍ നിന്നുള്ള മോചനം സാധ്യമാക്കിയ ഐ.സി.എഫിനോടുള്ള കടപ്പാട് ഒരിക്കലും തീരാത്തതാണെന്ന് കുടുംബം അറിയിച്ചു. സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി സ്ഥലം എം.എല്‍.എ യു.ആര്‍ പ്രദീപ് ഉദ്ഘാടനം ചെയ്തു. കേരള മുസ് ലിം ജമാഅത്ത് സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി അനുഗ്രഹ പ്രഭാഷണം നടത്തി. സമസ്ത തൃശൂര്‍ ജില്ല പ്രസിഡന്റ് താഴപ്ര മൊയ്തീന്‍ കുട്ടി മുസ്‌ല്യാര്‍ താക്കോല്‍ദാനം നിർവഹിച്ചു. മുഹ്‌യുദ്ധീന്‍ സഖാഫി വരവൂര്‍ (വൈസ് പ്രസിഡന്ഡന്റ് കേരള മുസ്ലിം ജമാഅത്ത്) കെ.സി. സൈനുദ്ധീന്‍ സഖാഫി (പ്രസിഡന്റ് ഐ.സി.എഫ് ബഹ്‌റൈന്‍), ഹംസ…
മനാമ: കൊറോണ വൈറസിനെതിരായ പോരാട്ടത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ പൊതുജനങ്ങളുടെ അവബോധത്തെയും മുൻകരുതൽ നടപടികളുടെ പ്രതിബദ്ധതയെയും പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ പ്രശംസിച്ചു. പൊതുസ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിലും കടകളിലും ഫെയ്‌സ് മാസ്ക് ധരിക്കാത്ത 23729 നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്തതായി ഡോ. ഷെയ്ഖ് ഹമദ് വെളിപ്പെടുത്തി. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹ്യ അകലം പാലിക്കുന്ന നിയമവുമായി ബന്ധപ്പെട്ട 1538 ലംഘനങ്ങളും പൊതുസ്ഥലത്ത് മാസ്ക് ധരിക്കാത്ത 5306 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 530 ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലവുമായി ബന്ധപ്പെട്ട 367 ലംഘനങ്ങളും പൊതു സ്ഥലത്ത് മാസ്ക് ധരിക്കാത്ത 3,853 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. 607 ബോധവൽക്കരണ കാമ്പെയ്‌നുകളും നടത്തി. മുഹർറക് ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,138 ലംഘനങ്ങളും, 5,974 മാസ്‌കുമായി ബന്ധപ്പെട്ട ലംഘനങ്ങളും രജിസ്റ്റർ…
ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: ലോക്ക് ഡൗണിനെ തുടർന്നു റദ്ദ് ചെയ്യപ്പെട്ട വിമാനടിക്കറ്റുകൾക്കു മുഴുവൻ തുകയും തിരിച്ചു നൽകണമെന്ന് കേന്ദ്ര സർക്കാർ. ഈ ആവശ്യം ഉന്നയിച്ച് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിച്ചുകൊണ്ടാണ് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കിയത്. ലോക്ക് ഡൗണിനെ തുടർന്നു ആഭ്യന്തര അന്താരാഷ്ട്ര വിമാനയാത്രകളെല്ലാം റദ്ദാക്കപ്പെട്ടിരുന്നു. റദ്ദാക്കപ്പെട്ട എല്ലാ യാത്രക്കാർക്കും ഫുൾ റീഫണ്ട് നൽകാത്ത വിമാന കമ്പനികളുടെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് പ്രവാസി ലീഗൽ സെൽ സുപ്രീം കോടതിയിൽ പൊതുതാത്പര്യ ഹർജി സമർപ്പിച്ചിരുന്നു. ഹർജിയിൽ കേന്ദ്രസർക്കാരിനും വിമാനകമ്പനികൾക്കും നോട്ടീസയച്ച കോടതി വിമാന കമ്പനികളുമായി ചർച്ചയിലേർപ്പെടാനും പ്രശ്‌നം രമ്യമായി പരിഹരികുവാനും കേന്ദ്ര സർക്കാരിന് നിർദേശം നൽകിയിരുന്നു. വിമാന കമ്പനികളുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ ഈ തീരുമാനം എടുത്തിട്ടുള്ളത്. ഇതനുസരിച്ചു പതിനഞ്ചു ദിവസത്തിനകം റദ്ദുചെയ്യപ്പെട്ട വിമാനയാത്രയുടെ മുഴുവൻ തുകയും വിമാനക്കമ്പനികൾ യാത്രക്കാർക്ക് നൽകേണ്ടതാണ്. ഏതെങ്കിലും വിമാനക്കമ്പനിക്ക് സാമ്പത്തീക ബുദ്ധിമുട്ട് ഉണ്ടെങ്കിൽ ഈ തുക ക്രെഡിറ്റ് ഷെല്ലായി യാത്രക്കാരുടെ പേരിൽ…
മനാമ: കോവിഡിനെ തുടർന്ന് അടച്ചിട്ടിരുന്ന സർക്കാർ – സ്വകാര്യ സ്കൂളുകൾ പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കി. കിരീടാവകാശിയും ആദ്യത്തെ ഉപപ്രധാനമന്ത്രിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന സർക്കാർ എക്സിക്യൂട്ടീവ് കമ്മിറ്റിപുറപ്പെടുവിച്ച നിർദ്ദേശങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ മന്ത്രാലയം പൊതു-സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കായി മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കിയത്. കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ ആരോഗ്യ മുൻകരുതലുകൾ, സുരക്ഷാ നടപടിക്രമങ്ങൾ, ആകസ്മിക പദ്ധതികൾ എന്നിവ മാർഗ്ഗനിർദ്ദേശത്തിൽ വിശദീകരിക്കുന്നു. കൂടാതെ ഗതാഗതം, ശുചിത്വം, ക്ലാസ്സുകളിൽ സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതകൾ, “സ്റ്റുഡൻറ്സ് ക്ലാസ് റൂം ബബിൾസ്” എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർഗ നിർദ്ദേശത്തിൽ പറയുന്നുണ്ട്. പാഠ്യപദ്ധതി, വിലയിരുത്തൽ, മിശ്രിത പഠന സാഹചര്യങ്ങൾ എന്നിങ്ങനെ പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളും മാർഗ്ഗനിർദ്ദേശത്തിൽ ഉൾക്കൊള്ളുന്നു. മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനും മാതാപിതാക്കളുമായും ആരോഗ്യ അധികാരികളുമായും ആശയവിനിമയം ശക്തിപ്പെടുത്തുന്നതിനും ഓരോ സ്കൂളിലും ഒരു ആഭ്യന്തര അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കും. 50 പേജുള്ള…
