- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊച്ചി : പാലത്തായി പീഡനക്കേസിൽ പ്രതി പത്മരാജൻറെ ജാമ്യാപേക്ഷ തലശ്ശേരി പോക്സോ കോടതി ശരിവച്ചു. പത്മരാജൻറെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടിയുടെ അമ്മ നൽകിയ ഹർജി ഹൈക്കോടതി തള്ളി. കുട്ടി പീഡനത്തിന് ഇരയായി എന്ന മെഡിക്കൽ റിപ്പോർട്ട് അടക്കം ഉണ്ടായിട്ടും ജാമ്യം നൽകിയ വിചാരണ കോടതി നടപടി ശരിയായില്ലെന്ന് പെൺകുട്ടിയുടെ അമ്മയുടെ വാദം. പോക്സോ കേസുകളിൽ ഇരയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ പൊതു മാർഗ്ഗനിർദ്ദേശങ്ങളും കോടതി പുറപ്പെടുവിച്ചു.
കൊച്ചി : സ്വപ്ന സുരേഷിന് ബംഗളൂരുവിൽ ഒളിത്താവളമൊരുക്കിയത് ബിനീഷ് കോടിയേരിയെന്ന് സംശയിച്ച് എൻഫോഴ്സ്മെൻ്റ്. സ്വപ്നയും, സന്ദീപും ഒളിവിൽ പേയതിന് തൊട്ടു മുമ്പുള്ള ദിവസങ്ങളിൽ ബിനീഷും, മയക്കുമരുന്ന് റാക്കറ്റിലെ അനൂപ് മുഹമ്മദും ഫോണിൽ ബന്ധപ്പെട്ടത് ദുരൂഹമെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ സ്വർണക്കടത്തിലെ നേരിട്ടുള്ള ബന്ധം ,ലഹരി മാഫിയ ബന്ധങ്ങളും പ്രധാന വിഷയമാണ്.
വിദ്യാലയങ്ങള്‍ സെപ്തംബര്‍ 21 മുതല്‍ തുറക്കും – വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളുമായി മന്ത്രാലയം
ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട വിദ്യാലയങ്ങള്‍ സെപ്തംബര്‍ 21 മുതല്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഒന്‍പത് മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ക്കാണ് ആരംഭിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്. സ്‌കൂളില്‍ എത്തുന്ന കുട്ടികള്‍ നിര്‍ബന്ധമായി സാമൂഹിക അകലം പാലിക്കണമെന്നും, മാസ്‌ക് ധരിക്കണമെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. കൈകള്‍ സോപ്പുപയോഗിച്ച് ഇടയ്ക്കിടയ്ക്ക് കഴുകണം, ആല്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസറുകള്‍ ഉപയോഗിച്ച് കൈകള്‍ ശുചിയാക്കണം, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയോ ടിഷ്യൂവോ ഉപയോഗിച്ച് മറയ്ക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.
ബിനീഷ് കോടിയേരിയെ ഇഡി ചോദ്യം ചെയ്യുന്നത് ബുധനാഴ്ച; രാവിലെ ഒമ്പതിന് ഹാജരാകാന്‍ നിര്‍ദ്ദേശം
കൊച്ചി: ഹവാല – ബിനാമി ഇടപാടുകളുമായി ബന്ധപ്പെട്ട് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ചോദ്യം ചെയ്യും. രാവിലെ 9 മണിക്ക് ഹാജരാകാനാണ് നിര്‍ദേശം. ബിനീഷ് കോടിയേരിയുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച 2 സ്ഥാപനങ്ങള്‍ സംബന്ധിച്ചാണ് അന്വേഷണം മുറുകുന്നത്. 2015 നുശേഷം രജിസ്റ്റര്‍ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. അതിനിടെ, മയക്കുമരുന്ന് കേസില്‍ ബെംഗളൂരുവില്‍ അറസ്റ്റിലായ മുഹമ്മദ് അനൂപ് നല്‍കിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നല്‍കിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കുന്ന സാഹചര്യമടക്കം ഉടലെടുത്തിരുന്നു.
വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് “വൺ ഫെസ്റ്റ് “കിക്ക് ഓഫും പ്രൗഡഗംഭിരം
ന്യൂ ജേഴ്‌സി :വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയൻ സംഘടിപ്പിച്ച വെർച്ച്യുൽ ഓണാഘോഷവും ആഗോള യൂത്ത് ഫെസ്റ്റ് ‘വൺ ഫെസ്റ്റ് ‘കിക്ക് ഓഫും സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും പ്രൗഡഗംഭിരമായി .ഗ്ലോബൽ വൈസ് ചെയർ തങ്കം അരവിന്ദ് ആമുഖപ്രസംഗത്തോട് ആരംഭിച്ച് പരിപാടിയുടെ അവതാരക ഹ്യൂസ്റ്റൺ പ്രൊവിൻസ് വുമൺസ് ചെയർ ലക്ഷ്മി പീറ്റർ ആയിരുന്നു .സുമ നായരുടെ പ്രാർത്ഥന ഗാനത്തെ തുടർന്ന് ഗ്ലോബൽ ചെയർമാൻ ഡോ. എ.വി.അനുപ് വിളക്ക് കൊളുത്തി പരിപാടി ഉത്‌ഘാടനം ചെയ്തു . ഗ്ലോബൽ പ്രസിഡന്റ് ജോണി കുരുവിള ഓണസന്ദേശം നൽകി . അമേരിക്ക റീജിയണൽ പ്രസിഡന്റ് ജെയിംസ് കൂടല്‍ സ്വാഗതം പറഞ്ഞു . ഗ്ലോബൽ സെക്രട്ടറി ജനറൽ സി യു മത്തായി , ഗ്ലോബൽ വൈസ് പ്രസിഡന്റ് എസ് കെ ചെറിയാൻ , ബേബി മാത്യു സോമതീരം ,അമേരിക്ക റീജിയൻ ഭാരവാഹികളായ ഹരി നമ്പൂതിരി, വർഗീസ് പി അബ്രഹാം, ഡോ ഗോപിനാഥൻ നായർ എന്നിവർ പ്രസംഗിച്ചു. വൺ ഫെസ്റ്റ്…
ന്യൂഡല്‍ഹി : കേന്ദ്ര ഐടി മന്ത്രാലയം നിരോധിച്ച ഫസ്റ്റ് പേഴ്സൺ ഷൂട്ടർ ഗെയിം പബ്ജി തിരികെ എത്തിയേക്കുമെന്ന് റിപ്പോർട്ട്. പബ്ജിയുടെ മൊബൈൽ ആപ്പ് ടെൻസെൻ്റിൽ നിന്ന് ദക്ഷിണ കൊറിയന്‍ കമ്പനി പബ്ജി കോർപ്പറേഷൻ തിരിച്ചെടുത്തു. ടെൻസെൻ്റിന് ഇനി ഇന്ത്യയിലെ ഗെയിം വിതരണത്തിൽ യാതൊരു പങ്കും ഉണ്ടാവില്ലെന്നും പൂർണമായും പബ്ജി കോർപ്പറേഷനാവും ഇന്ത്യയിൽ ഇനി ഗെയിം നിയന്ത്രിക്കുക എന്നും കമ്പനി ഔദ്യോഗിക വാർത്താ കുറിപ്പിലൂടെ അറിയിച്ചു. “സ്വകാര്യതയെ മുൻനിർത്തി ഇന്ത്യൻ സർക്കാർ കൈക്കൊണ്ട തീരുമാനങ്ങൾ പബ്ജി കോർപ്പറേഷൻ പൂർണമായും അംഗീകരിക്കുന്നു. കളിക്കാരുടെ സ്വകാര്യവിവരങ്ങളുടെ സുരക്ഷ കമ്പനിക്കും പ്രധാനമാണ്. ഇന്ത്യൻ നിയമം അനുസരിച്ച് തന്നെ വീണ്ടും രാജ്യത്ത് ഗെയിം പ്രവർത്തിപ്പിക്കാൻ സർക്കാരുമായി പൂർണമായും സഹകരിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ടെൻസൻ്റ് ഗെയിംസിന് ഇന്ത്യയിൽ പബ്ജിയുമായി ബന്ധപ്പെട്ട് അധികാരങ്ങൾ ഉണ്ടായിരിക്കില്ല. ആരാധകർക്കായി ആരോഗ്യകരമായ ഒരു ഗെയിമിങ് അനുഭവം ഒരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.”- പബ്ജി കോർപ്പറേഷൻ പറഞ്ഞു.
ന്യൂഡല്‍ഹി : അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ യുവാക്കളെ ചൈനീസ് സൈന്യം കടത്തികൊണ്ടു പോയതെന്ന് സ്ഥിരീകരണം. കാണാതായ അഞ്ച് പേരും ചൈനീസ് സൈന്യത്തിന്റെ കസ്റ്റഡിയില്‍ ഉണ്ടെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. യുവാക്കളെ വിട്ടു കിട്ടുന്നതിനായുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവാക്കളെ കാണാതായതിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇന്ത്യ ചൈനീസ് പട്ടാളത്തോട് വിശദീകരണം തേടിയത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. ഇതിന് പിന്നാലെയാണ് യുവാക്കള്‍ ചൈനീസ് സൈന്യത്തിന്റെ പക്കലുണ്ടെന്ന് സ്ഥിരീകരിച്ചത്. സെപ്തംബര്‍ നാലിനാണ് ചൈന- ഇന്ത്യ അതിര്‍ത്തിയിലെ സുബന്‍സിരി ജില്ലയില്‍ നിന്നും ചൈനീസ് സൈന്യം യുവാക്കളെ കടത്തികൊണ്ട് പോയത്. പ്രദേശത്തെ കാട്ടില്‍ വേട്ടയ്ക്കായി പോയതായിരുന്നു ഏഴംഗ സംഘം. ഇതിനിടെയാണ് ചൈനീസ് സൈന്യം ഇവരെ തട്ടിക്കൊണ്ട് പോയത്. ചൈനീസ് സൈന്യത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട രണ്ട് പേരാണ് വിവരം പോലീസിനെ അറിയിച്ചത്.
മനാമ : കോവിഡ് മഹാമാരിയിൽ ക്യാപ്പിറ്റൽ ഗവർണറേറ്റ് ബഹ്റൈൻ പൊതു സമൂഹത്തിലെ അർഹതപ്പെട്ടവർക്ക് മാസങ്ങളായി നടപ്പിലാക്കുന്ന ഫീനാഖേർ സേവനത്തിന്റെ ഭാഗമായി BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കീഴിൽ വിതരണം ചെയ്യുന്ന ഭക്ഷണ കിറ്റുകളുടെ അഞ്ചാംഘട്ട സമർപ്പണം. ക്യാപിറ്റൽ ഗവർണറേറ്റ് ഹെഡ് ഓഫ് സ്റ്റാറ്റജിക് പ്ലാനിംഗ് പ്രൊജക്റ്റ് മാനേജ്മെന്റ് അധികാരി മിസ്റ്റർ യൂസഫ് ലോറി, BKSF രക്ഷാധികാരി ശ്രീ ബഷീർ അമ്പലായിക്ക് കൈമാറി വൺ ബഹ്റൈൻ ഗ്രൂപ്പ് മാനേജർ ശ്രീ ആന്റണി പൗലോസ് ,സ്റ്റാർ വിഷൻ മീഡിയ ചെയർമാൻ സേതുരാജ് കടയ്ക്കൽ ചടങ്ങിൽ പങ്കെടുത്തു . അർഹതപ്പെട്ടതൊഴിലാളികളുടെ താമസസ്ഥലങ്ങളിൽ വിതരണംനടത്താൻ ക്യാപിറ്റൽ ഗവർണറേറ്റ് മുഖേനെസമർപ്പിച്ച ഫീനാ ഖേർപദ്ധതിയുടെ ഭാഗമായിട്ടുള്ള അത്യാവശ്യഭക്ഷണ കിറ്റുകൾ .BKSFകമ്മ്യൂണിറ്റി ഹെൽപ്പ്ഡെസ്ക് ടീം ഭാരവാഹികൾ കോവിഡ് മഹാവിപത്തിന്റെ മഹാമാരിയിൽ കർമ്മസേവനങ്ങളുടെ ഭാഗമായി തൊഴിലാളികൾക്ക് വിവിധക്യാമ്പുകളിലും അർഹതപ്പെട്ട കുടുബങ്ങളിലും വിതരണം നടത്തുന്നതാണന്നും ക്യാപിറ്റൽ ഗവർണറേറ്റ് നടത്തിവരുന്ന സേവനം കോവിഡ് മഹാമാരിയിൽ ഏറെ മാതൃകാപരവും മനുഷ്യ നന്മയുടെ ഏറ്റവും വലിയ പര്യായവുമാണന്നും…
പ്രവാസികൾക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്നു കേരള ഹൈക്കോടതി
കൊച്ചി:- പ്രവാസികൾക്ക് സൗജന്യ നിയമസഹായത്തിനായുള്ള നിലവിലെ സംവിധാനങ്ങൾ പര്യാപ്തമെന്നു കേരള ഹൈക്കോടതി. കോവിടിന്റെ പശ്ചാത്തലത്തിൽ തൊഴിലും മറ്റും നഷ്ടപ്പെട്ട് നാട്ടിലേക്കു വരുന്നവർക്കായി വിദേശരാജ്യങ്ങളിൽ സൗജന്യ നിയമ സഹായത്തിനായി സംവിധാനമുണ്ടാക്കണമെന്നാവശപ്പെട്ടു ലോയേഴ്സ് ബീയോണ്ട് ബോർഡർ , പ്രവാസി ലീഗൽ സെൽ എന്നീ സംഘടനകൾ നൽകിയ ഹർജി തീർപ്പാകികൊണ്ട് കേരള ഹൈക്കോടതി പാസാക്കിയ വിധിന്യായത്തിലാണ് പ്രസ്‌തുത പരാമർശം. പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്നതിനായി വേണ്ട സംവിധാനങ്ങൾ ഉണ്ടാകുന്നതിനായി കേന്ദ്ര സംസ്ഥാന സര്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹർജിക്കാരുടെ ആവശ്യത്തിൽ മറുപടി ഫയൽ ചെയ്യുവാൻ കേരള ഹൈകോടതി കേന്ദ്ര സംസ്ഥാന സര്കാരുകൾക്ക് നിർദേശം നൽകിയിരുന്നു. തങ്ങൾ ഫയൽ ചെയ്ത മറുപടിയിൽ സൗജന്യ നിയമ സഹായം നൽകുന്നതിനായി നിലവിലുള്ള സംവിധാങ്ങളെക്കുറിച്ചു വളരെ വിശദമായി കേന്ദ്ര കേരള സർക്കാരുകൾ പ്രതിപാദിച്ചിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ നിലവിലുള്ള നിയമസഹായ പദ്ധതിയെപ്പറ്റി കേരള സർക്കാരും വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ മദദ്, ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫേർ ഫണ്ട് തുടങ്ങിയവയെ കുറിച് കേന്ദ്ര സർക്കാരും തങ്ങളുടെ മറുപടി…
മനാമ: ഇരുപത്തി എട്ടു വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് അനിൽ അണേല കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിക്കടുത്തുള്ള അണേലകടവ് എന്ന തന്റെ ഗ്രാമത്തിലേക്കു തിരികെ പോകുന്നു. പ്രവാസ ജീവിതത്തിന് സെപ്റ്റംബർ 9 ന് അവസാനം കുറിക്കും.സൗദി അറേബ്യ.യു.എ.ഇ, ഒമാൻ. ആഫ്രിക്ക എന്നീ രാജ്യങ്ങളിലെ പ്രവാസ ജീവിതത്തിന്റെ തുടർച്ചയായാണ് 15 വർഷം മുമ്പ് ബഹറിനിൽ എത്തി ചേർന്നത്. വന്ന നാൾ മുതൽ സിത്ര ഇൻഡസ്ട്രിയൽ ഏരിയയിൽ ഉള്ള യൂണിവേഴ്സൽ വിൻഡോസ് എന്ന സ്ഥാപനത്തിൽ ജോലി തുടങ്ങി. ഇപ്പോൾ അതെ സ്ഥാപനത്തിൽ സൂപ്പർവൈസർ ആയി പ്രവർത്തിച്ചു വരികയായിരുന്നു അനിൽ. മാനേജ്മെന്റിന്റെ മനസ്സ് അറിഞ്ഞു പ്രവർത്തിച്ചതി നാലാണ് തനിക്കു ഇത്ര നീണ്ട കാലം ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യാൻ കഴിഞ്ഞത് എന്ന് അനിൽ അണേല വിശ്വസിക്കുന്നു.ഒപ്പം തനിക്കൊപ്പം ജോലി ചെയ്തവരിൽ നിന്നുള്ള അകമഴിഞ്ഞ സഹായവും. അതി കഠിനമായ ജോലി തിരക്കിലും സമൂഹ ജീവിയായ മനുഷ്യൻ എന്ന നിലയിൽ പുറത്തു നടക്കുന്ന കാഴ്ചകളെ ശരിയായ വിധത്തിൽ ഒപ്പിയെടുക്കാൻ ശ്രമിച്ചിരുന്നു.അതാത്…
