Author: News Desk

കൊച്ചി: പന്തീരങ്കാവ് യുഎപിഎ കേസിൽ അലൻ ശുഹൈബിനും താഹ ഫസലിനും എൻഐഎ പ്രത്യേക കോടതി ജാമ്യം അനുവദിച്ചു. കർശന ഉപാധികളോടെയാണ് ജാമ്യം. യുഎപിഎ കേസുകളിൽ പങ്കാളികളാവരുതെന്നും മാവോയ്‌സ്റ്റ് സംഘടനകളുമായി ഒരു വിധത്തിലുളള ബന്ധവും പുലര്‍ത്തരുതെന്നും ഉപാധിയിൽ വ്യക്തമാക്കുന്നു. കൂടാത ഒരു ലക്ഷം രൂപയുടെ ബോണ്ടിലുമാണ് ജാമ്യം അനുവദിച്ചത്.മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കഴിഞ്ഞ വര്‍ഷം നവംബര്‍ ഒന്നിനാണ് സി.പി.എം പാർട്ടി അംഗങ്ങളായ അലനേയും താഹയേയും യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത്.

Read More

കൊച്ചി : കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് മലയാള സിനിമാ മേഖലയിലേക്കും അന്വേഷണം. വിവരങ്ങൾ തേടി സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച്‌ സിനിമാ നിർമാതാക്കളുടെ സംഘടനയ്ക്ക് കത്തയച്ചു. 2019 ജനുവരി 1 മുതലുള്ള സിനിമകളുടെ വിവരങ്ങള്‍ അടിയന്തരമായി നൽ‍കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടനയ്ക്ക് സംസ്ഥാന സ്പെഷ്യല്‍ ബ്രാഞ്ച് കത്തയച്ചിരിക്കുന്നത്. അഭിനേതാക്കള്‍, ഇവര്‍ക്ക് നല്‍കിയ പണം, ആകെ ചെലവായ തുക എന്നീ വിവരങ്ങളാണ് തേടിയിരിക്കുന്നത്. കള്ളപ്പണം, സ്വര്‍ണ്ണക്കടത്ത്, മയക്കുമരുന്ന് സംഘങ്ങളുടെ സിനിമാ ബന്ധം അന്വേഷിക്കുന്നതിന്റെ ഭാഗമായാണിത്.

Read More

ദില്ലി: ദില്ലി നഫ്ർജംഗിലെ ചാവല മേഖലയിൽ സെപ്റ്റംബർ ഏഴിന് തൊണ്ണൂറ് വയസ്സുകാരിയെ ക്രൂര ബലാത്സംഗം ചെയ്തു. സംഭവത്തിൽ മുപ്പത്തിമൂന്നുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. വൃദ്ധയെ തട്ടിക്കൊണ്ടു പോയി ഒഴിഞ്ഞ പ്രദേശത്ത് എത്തിച്ചായിരുന്നു ക്രൂര പീഡനത്തിനിരയാക്കിയത്. സംഭവത്തിൽ പ്രതിയായ സോനുവിനെ കസ്റ്റഡിയിലെടുത്ത വിവരം ദില്ലി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലേവാളാണ് പുറത്ത് വിട്ടത്. തിങ്കളാഴ്ച വൈകുന്നേരം 5 മണിയോടെയാണ് പാൽക്കാരനെ കാത്തുനിന്ന വൃദ്ധയെ പാൽക്കാരൻ അന്ന് വരില്ലെന്നും പാൽ ലഭിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമെന്നും പറഞ്ഞു പ്രതി ഒരു ഫാം ഏരിയയിലേക്ക് കൊണ്ടുപോയി ക്രൂരമായി ബലാത്സംഗം ചെയ്തു. താൻ ഒരു മുത്തശ്ശിയാണെന്ന് കരഞ്ഞു പറഞ്ഞിട്ടും, അപേക്ഷിച്ചിട്ടും പ്രതി വൃദ്ധയെ ക്രൂരമായി ആക്രമിക്കുകയും ഒന്നിലധികം തവണ ബലാത്സംഗം ചെയ്യുകയും ചെയ്തു. അതുവഴി കടന്നുപോയ പ്രദേശവാസികൾ നിലവിളി കേട്ട് എത്തുകയും അവർ പ്രതിയെ പിടിച്ച് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തതായി സ്വാതി മലേവാൾ പറഞ്ഞു. ഈ കേസിൽ ആറുമാസത്തിനുള്ളിൽ നീതി നടപ്പാക്കണമെന്നു അവർ കൂട്ടിച്ചേർത്തു.

Read More

മനാമ: ബഹ്‌റൈനിലെ എല്ലാ പൊതുവിദ്യാലയ അഡ്‌മിനിസ്‌ട്രേറ്റർമാർക്കും അധ്യാപകർക്കും സാങ്കേതിക വിദഗ്ധർക്കും കോവിഡ് -19 പരിശോധനകൾ നടത്തുന്നതിന് വിദ്യാഭ്യാസ-ആരോഗ്യ മന്ത്രാലയങ്ങൾ വിപുലമായ പ്രചരണം ആരംഭിച്ചു. നിർദ്ദിഷ്ട ഷെഡ്യൂൾ അനുസരിച്ച് ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷനിലും കോൺഫറൻസ് സെന്ററിലുമുള്ള പരിശോധനകൾ നടക്കുന്നു. അധ്യയന വർഷം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇത് പൂർത്തിയാക്കണം. സെപ്റ്റംബർ 6 ന് പബ്ലിക് സ്‌കൂളുകളുടെ പ്രവർത്തനം പുനരാരംഭിക്കാൻ നിശ്ചയിച്ചിരുന്നുവെങ്കിലും രാജ്യത്ത് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായതിനെത്തുടർന്ന് കോവിഡ് -19 ടെസ്റ്റുകൾ അനുവദിക്കുന്നതിനുള്ള തീയതി സെപ്റ്റംബർ 20 ലേക്ക് മാറ്റുകയായിരുന്നു . നിർബന്ധിത കോവിഡ്-19 ടെസ്റ്റുകൾക്കായി ബുധനാഴ്ച മുതൽ ഓരോ പബ്ലിക് സ്‌കൂൾ ജീവനക്കാർക്കും നിർദ്ദിഷ്ട തീയതികൾ അയയ്‌ക്കുമെന്ന് മന്ത്രാലയം അറിയിച്ചു. തീയതികളും സമയവും നിർണ്ണയിക്കുന്നതുമൂലം മെഡിക്കൽ പരിശോധനകളുടെ സുഗമമായി നടപ്പാക്കാനും നീണ്ട നിരകളും തിരക്കും ഒഴിവാക്കാനും സഹായിക്കും.

Read More

ചെന്നൈ: ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് ശ്വാസകോശം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയേക്കുമെന്നു റിപ്പോർട്ട്. എസ്പിബിയുടെ കുടുംബം തമിഴ്നാട് ആരോഗ്യ വകുപ്പിനു കീഴിലെ അവയവമാറ്റ ശസ്ത്രക്രിയാ വിഭാഗത്തിൽ രജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്. കോവിഡ് വൈറൽ ന്യുമോണിയ ശ്വാസകോശത്തിന്റെ പ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്നാണു ഡോക്ടർമാരുടെ കണ്ടെത്തൽ. എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹമിപ്പോൾ. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവർത്തനം യന്ത്രസഹായത്തോടെ ചെയ്യുന്ന എക്മോ ചികിത്സ തുടരുകയാണ്. ശ്വാസകോശത്തിന്റെ പ്രവർത്തനം സാധാരണ നിലയിലാകുന്നത് വരെ വെന്റിലേറ്റർ സഹായം തുടരുമെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. അതേസമയം അവയവമാറ്റ ശസ്ത്രക്രിയയെക്കുറിച്ചുള്ള വാർത്തകൾ ആശുപ്രത്രിയോ കുടുംബാംഗങ്ങളോ സ്ഥിരീകരിച്ചിട്ടില്ല. എംജിഎം ഹെൽത്ത് കെയർ ആശുപത്രിയിൽ ആഴ്ചകൾക്കു മുൻപ് കോവിഡ് രോഗിയിൽ വിജയകരമായി ഇതേ ശസ്ത്രക്രിയ നടത്തിയിരുന്നു. ഗുരുഗ്രാം സ്വദേശിയായ 48കാരനായ ബിസിനസുകാരനാണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും രോ​ഗിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്നുമാണ് റിപ്പോർട്ടുകൾ.

Read More

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് രോഗ പരിശോധന നടത്തുന്നതിന് ഇനി ഡോക്ടറുടെ കുറിപ്പടി ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു. കോവിഡ് പരിശോധനയ്ക്ക് വിധേയരാകുന്നവര്‍ക്ക് ഡോക്ടറുടെ കുറിപ്പ് നിര്‍ബന്ധമല്ലെന്ന ഹൈക്കോടതി വിധിക്കു പിന്നാലെയാണ് കേജരിവാളും ഇക്കാര്യം അറിയിച്ചത്. ഡല്‍ഹിയില്‍ കോവിഡ് പരിശോധന വര്‍ധിപ്പിച്ചു. കോവിഡ് പരിശോധനയ്ക്കായി ഡോക്ടറുടെ കുറിപ്പടി ആവശ്യപ്പെടരുതെന്ന് ആരോഗ്യമന്ത്രിയോട് നിര്‍ദേശിച്ചിട്ടുണ്ട്. ആര്‍ക്കും സ്വന്തമായി പരിശോധന നടത്താന്‍ സാധിക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു. രോഗ ലക്ഷണങ്ങളോ ഡോക്ടറുടെ കുറിപ്പോ ഉള്ളവര്‍ക്ക് മാത്രമായിരുന്നു ഇതുവരെ കോവിഡ് പരിശോധന നടത്തിയിരുന്നത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 702 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 98 പേർ പ്രവാസി തൊഴിലാളികളാണ്. 602 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 56,778 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 334 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 51,574 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.83 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,002 പേരാണ്. ഇവരിൽ 30 പേരുടെ നില ഗുരുതരമായും 4,972 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.81 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 202 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,535 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 11,94,923 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

മലയാളികൾക് ഏറെ പ്രിയങ്കരനായ ബിജു മേനോന് ഇന്ന് പിറന്നാൾ . 1995-ൽ പുത്രൻ(മലയാളചലച്ചിത്രം) എന്ന ചിത്രത്തിൽ നായകനായി അഭിനയരംഗത്തെത്തി. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത്,മേഘമൽഹാർ, മഴ, മധുരനൊമ്പരക്കാറ്റ് എന്നീ ചിത്രങ്ങൾ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ പ്രധാനചിത്രങ്ങളാണ്‌. കൃഷ്ണഗുഡിയിൽ ഒരു പ്രണയകാലത്ത് എന്ന ചിത്രത്തിലെ ഭുവനചന്ദ്രൻ എന്ന ക‌ഥാപാത്രം മികച്ച രണ്ടാമത്തെ നടനുള്ള 1997-ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബിജു മേനോന് നേടിക്കൊടുത്തു. പല തമിഴ് ചലചിത്രങളിലും ബിജു മേനോൻ അഭിനയിച്ചിട്ടുണ്ട്. ഇതിൽ മജാ, തമ്പി എന്നീ ചിത്രങ്ങളിലെ പ്രതിനായകവേഷം അദ്ദേഹത്തെ തമിഴ് പ്രേക്ഷകർക്കിടയിലും ശ്രദ്ധേയനാക്കി. മലയാളചലച്ചിത്ര അഭിനേത്രിയായിരുന്ന സം‌യുക്ത വർമ്മയാണ് ഭാര്യ. അവസാനം ഇറങ്ങിയ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ അഭിനയത്തിനും മാസ്സ് ഡയലോഗുകൾക്കും കയ്യടിക്കാത്തവരായി മലയാളികൾ ആരും തന്നെ ഉണ്ടാവില്ല. ഓർമയിൽ നീണ്ടുനിൽക്കുന്ന ഒരുപാട് കഥാപാത്രങ്ങൾ മലയാളിയ്ക് സമ്മാനിച്ച ബിനു മേനോന് , ജനങ്ങളെ കയ്യടിപ്പിച്ച കോശിയെ വിറപ്പിച്ച എസ് ഐ അയ്യപ്പൻ നായർക്ക് ഒരായിരം ജന്മദിന ആശംസകൾ..

Read More

ഹൈദരാബാദ്: തെലുങ്ക് സീരിയല്‍ താരം ശ്രാവണി കൊണ്ടാപള്ളിയെ ആത്മഹത്യ ചെയ്ത് നിലയില്‍ കണ്ടെത്തി. ഹൈദരാബാദിലെ മധുരനഗറിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. ടിക് ടോക്കിലൂടെ പരിചയപ്പെട്ട ദേവരാജ് റെഡ്ഡി എന്നൊരാളുമായി ശ്രാവണി അടുപ്പത്തിലായിരുന്നു. പിന്നീട് ഇയാള്‍ നടിയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്നും ഇതാണ് ആത്മഹത്യക്ക് കാരണമെന്നും ശ്രാവണിയുടെ മാതാപിതാക്കള്‍ ആരോപിച്ചു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു.

Read More

പാലക്കാട്: അട്ടപ്പാടിയിൽ വായിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ മോഴ ആന ചരിഞ്ഞു. ഗുരുതരമായി പരിക്കേറ്റ ആനക്ക് ചികിത്സ തുടങ്ങിയിരുന്നുവെങ്കിലും ഫലം കണ്ടില്ല. മരുന്ന് നൽകിയ ശേഷം തമിഴ്‌നാട്ടിലേക്ക് പോയ ആന നാല് ദിവസം മുൻപാണ് അട്ടപ്പാടി വനമേഖലയിൽ എത്തിയത്. പരിക്കേറ്റ മൂന്ന് ആഴ്ചയിലേറെ കഴിഞ്ഞ ആനക്ക് തീറ്റ എടുക്കാനാവാതെ അവശ നിലയിലായിരുന്നു. ഷോളയൂറിന് സമീപം മരപ്പാലത്താണ് ആന കിടക്കുന്നത്. മൃഗ ഡോക്ടർമാർ, വനം വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ സ്ഥലത്തേക്ക് തിരിച്ചു. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം ആനയുടെ ജഡം സംസ്കരിക്കും.

Read More