Author: News Desk

അയോധ്യ: രാമക്ഷേത്ര നിർമാണത്തിനായി രഥയാത്ര നടത്തി ബിജെപി പിരിച്ചെടുത്ത 1400 കോടി രൂപ ബിജെപി കൈക്കലാക്കി എന്ന ആരോപണവുമായി അയോധ്യ രാമക്ഷേത്രത്തിനായി ആദ്യകാലങ്ങളിൽ വാദിച്ചിരുന്ന സന്യാസിമാർ രംഗത്തെത്തി. ഇതിന്റെ വിഡിയോ സുപ്രീം കോടതി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ ട്വിറ്ററിൽ പങ്കുവച്ചു. https://twitter.com/i/status/1303548439217672192 രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ആദ്യ കാലങ്ങളിലെ നീക്കങ്ങളിൽ നിരവധി പേരുടെ നിഗൂഢ കൊലപാതകത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്നും അവർ ആവശ്യപ്പെട്ടു. രാമക്ഷേത്രത്തിനായി പിരിച്ച തുക ബി.ജെ.പി സ്വന്തം കെട്ടിടങ്ങൾ നിർമിക്കാനും സർക്കാർ രൂപീകരിക്കാനുമാണ്​ ​ചിലവഴിച്ചതെന്നും ഇതിന്​ തെളിവുണ്ടെന്നും നിർമോഹൻ അഖാഡയിലെ സന്യാസിമാർ വെളിപ്പെടുത്തിയിരുന്നു.

Read More

മനാമ:   ദാറുൽ ഈമാൻ മലയാള വിഭാഗം  ‘ഇന്ത്യൻ മുസ്‌ലിംകൾ  പ്രശ്‌നങ്ങൾ പ്രതീക്ഷകൾ ‘  എന്ന  പ്രമേയത്തിൽ  സംവേദന സദസ്സ്  സംഘടിപ്പിക്കുന്നു . സെപ്റ്റംബർ  11 വെള്ളിയാഴ്ച വൈകിട്ട്   7 നു  സൂം പ്ലാറ്റ് ഫോമിൽ  നടക്കുന്ന പരിപാടി പ്രമുഖ പണ്ഡിതനും കുവൈറ്റിലെ സാമൂഹിക പ്രവർത്തകനുമായ സക്കീർ ഹുസ്സൈൻ തുവ്വൂർ ഉദ്ഘാടനം ചെയ്യും.  ബഹ്‌റൈനിലെ മുസ്ലിം സംഘടനാ നേതാക്കളും സാമൂഹിക പ്രവർത്തകരും  പങ്കെടുക്കുമെന്നു പ്രോഗ്രാം കൺവീനർ സി എം മുഹമ്മദലി അറിയിച്ചു.

Read More

ന്യൂഡല്‍ഹി : അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന ചൈനയ്ക്ക് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഉയരങ്ങളിലെ പ്രതിരോധം ലംഘിച്ചാല്‍ ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് ഉന്നത ഉദ്യോഗസ്ഥരുടെ പ്രതികരണം. നഷ്ടമായ പ്രദേശങ്ങള്‍ തിരിച്ച് പിടിക്കാന്‍ ചൈനീസ് സൈന്യം ഏത് മാര്‍ഗ്ഗവും സ്വീകരിച്ചേക്കാം. പ്രാദേശിക കമാന്‍ഡര്‍മാരല്ല, മറിച്ച് ഉന്നത മേധാവിമാരാണ് ഇവരെ നിയന്ത്രിക്കുന്നത്. എന്തുകൊണ്ടാണ് ചൈന ഇത്തരത്തിലുള്ള മുന്നേറ്റം നടത്തുന്നതെന്ന് അറിയില്ല. ചൈനയെ തടയാനായി ഇന്ത്യന്‍ സൈന്യം മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇത് കടന്നാല്‍ അത് എല്ലാ അതിരുകളും ലംഘിക്കുന്നതിന് തുല്യമാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.ചൈനയുടെ ഏത് ആക്രമണത്തെയും പ്രതിരോധിക്കാന്‍ തക്ക കരുത്ത് ഇന്ത്യന്‍ സൈന്യം നേടിയിട്ടുണ്ട്. ചൈനയ്‌ക്കെതിരെ പ്രതിരോധം തീര്‍ത്ത് ലഡാക്കിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍  സൈന്യം വിന്യസിച്ചിട്ടുണ്ട്. ഈ പ്രതിരോധം ചൈന ലംഘിച്ചാല്‍ ശക്തമായ തിരിച്ചടിയായിരിക്കും ലഭിക്കുകയെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി.

Read More

കൊച്ചി: സ്വർണ്ണക്കളക്കടത്ത് കേസുമായി ബന്ധപ്പെട്ട് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് പത്ത് മണിക്കൂറിലേറെയായി ചോദ്യം ചെയ്യുകയാണ്. രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന യുഎഎഫ്എക്സ് കമ്പനി, ബിനീഷിന്‍റെ പേരിൽ ബംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം.

Read More

തിരുവനന്തപുരം: ബാലാഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നുണ പരിശോധന നടത്താന്‍ സിബിഐ കോടതിയില്‍ അപേക്ഷ നല്‍കി. ബാലഭാസ്‌കറിന്റെ സുഹൃത്തുക്കളായിരുന്ന പ്രകാശന്‍ തമ്പി, വിഷ്ണു സോമസുന്ദരം, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവര്‍ക്കാണ് നുണപരിശോധന നടത്തുന്നത്. സെപ്തംബര്‍ 14 ന് ഇവരെ കോടതിയില്‍ വിളിപ്പിച്ച് നുണപരിശോധനയ്ക്ക് തയ്യാറാണോയെന്ന് ചോദിച്ചറിയും. നുണപരിശോധനയ്ക്ക് തയ്യാറാകുന്നവര്‍ക്ക് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം തിരുവനന്തപുരത്ത് വെച്ചോ കൊച്ചിയില്‍ വെച്ചോ നുണ പരിശോധന നടത്താനാണ് സിബിഐ തീരുമാനിച്ചിരിക്കുന്നത്.

Read More

കൊച്ചി: ബംഗളൂരു ലഹരിമരുന്ന് കേസിലെ പ്രതികള്‍ക്ക് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുണ്ടെന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരിക്കുന്നത്. സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ റിമാന്‍ഡ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. സ്വര്‍ണക്കടത്ത്-മയക്കുമരുന്ന് സംഘങ്ങള്‍ക്ക് പരസ്പര ബന്ധമുള്ളാതായും സ്വര്‍ണക്കടത്തിന് മയക്കുമരുന്ന് സംഘാംഗങ്ങള്‍ സഹായിച്ചതായും കോടതിയെ ധരിപ്പിച്ചു. എന്‍ഐഎ-എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സംഘം കൊടുത്താണ് അന്യഷണം നടത്തും. ബംഗളൂരു ലഹരിമരുന്ന് കേസിലെ കുറ്റാരോപിതര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ സഹായിച്ചെന്ന് വ്യക്തമായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഈ കേസിലെ കൂടുതല്‍ വിവരങ്ങള്‍ കൈമാറാന്‍ നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

കൊച്ചി: ജനശതാബ്ദിയടക്കമുള്ള ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ആയിട്ടില്ലെന്ന് റെയില്‍വേ അധികൃതര്‍. യാത്രക്കാരുടെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ജനശതാബ്ദിയടക്കമുള്ള വിവിധ ട്രയിനുകള്‍ ഓട്ടം നിര്‍ത്തുന്നത് തീരുമാനം എടുക്കാന്‍ തീരുമാനിച്ചത്. തിരുവനന്തപുരം-കോഴിക്കോട്, തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ്സുകള്‍, എറണാകുളം-വേണാട് സ്പെഷ്യല്‍ ട്രെയിനുകള്‍ എന്നിവയായിരുന്നു നിര്‍ത്താനായിരുന്നു തീരുമാനം. ഈ സര്‍വ്വീസുകള്‍ ശനിയാഴ്ച മുതല്‍ നിര്‍ത്തുമെന്നാണ് വാര്‍ത്ത വന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവ് സംബന്ധിച്ച് ദക്ഷിണ റെയില്‍വേ കണക്കെടുത്തിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് കേരളത്തില്‍ നിന്നുള്ള റെയില്‍വേ അധികൃതര്‍ അറിയിച്ചു. യാത്രക്കാര്‍ കുറവുള്ള സര്‍വീസ് നടത്തേണ്ടെന്ന് റെയില്‍വേ ബോര്‍ഡിനുള്ളില്‍ നിര്‍ദേശം ഉണ്ട്. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഉത്തരവ് എത്തിയിട്ടില്ല. 25 ശതമാനമെങ്കിലും യാത്രക്കാരില്ലാതെ ഓടുന്ന വണ്ടികള്‍ റദ്ദാക്കുമെന്നാണ് അറിയുന്നത്.

Read More

മുല്ലപ്പെരിയാര്‍ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ പിന്മാറി. തമിഴ്‌നാടിന് വേണ്ടി സഹോദരനും അഭിഭാഷകനുമായ വിനോദ് ബോബ്‌ഡെ ഹാജരായിരുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. മേല്‍നോട്ട സമിതി കാര്യക്ഷമമല്ലെന്ന് കാണിച്ച് പ്രദേശവാസികള്‍ നല്‍കിയ ഹര്‍ജി ഇനി ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ സുരക്ഷ വിലയിരുത്തുന്നതിനായി ഭരണഘടനാ ബെഞ്ച് രൂപീകരിച്ച മേല്‍നോട്ട സമിതി ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതായി ആരോപിച്ച് കോതമംഗലം സ്വദേശി ഡോക്ടര്‍ ജോ ജോസഫ്, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഷീല കൃഷ്ണന്‍കുട്ടി, ജെസി മോള്‍ ജോസ് എന്നിവരാണ് ഹര്‍ജി നല്‍കിയത്. 2014 ലെ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം അണക്കെട്ടുമായി ബന്ധപ്പെട്ട റൂള്‍ കെര്‍വ്, ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂള്‍, ഇന്‍സ്ട്രമെന്റേഷന്‍ സ്‌കീം എന്നിവ തയ്യാറാക്കുകയും അത് നടപ്പിലാക്കുകയും ചെയ്യേണ്ടത് മേല്‍നോട്ട സമിതിയാണെന്ന് ഹര്‍ജിയില്‍ പറയുന്നു. സമിതി ഇത് ചെയ്യുന്നില്ല. കൃത്യമായ ഇടവേളകളില്‍ യോഗങ്ങള്‍ ചേരുന്നില്ല. അതിനാല്‍ ഉപസമിതികള്‍ പിരിച്ച് വിടണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം.

Read More

കാക്കനാട്: കാക്കനാട് ഗവണ്മെന്റ് ചിൽഡ്രൻസ് ഹോമിൽ വണ്ടർലയുടെ സി എസ് ആർ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുട്ടികളുടെ പാർക്ക്‌ ജില്ലാ കളക്ടർ ശ്രീ എസ് സുഹാസ് ഐ എ എസ് ഉദ്ഘാടനം ചെയ്തു.കോവിഡ് കാലത്തെ കുട്ടികളുടെ പഠനത്തെ കുറിച്ചും,മറ്റു വിനോദ സൗകര്യങ്ങളെ കുറിച്ചും ജില്ലാ കളക്ടർ കുട്ടികളുമായും സ്ഥാപന സൂപ്രണ്ടുമായും സംസാരിച്ചു. വളരെ ചുരുങ്ങിയ സമയത്തിൽ കുട്ടികൾക്കു പാർക്ക് നിർമിച്ചു നൽകിയതിൽ ജില്ലാ കളക്ടർ വണ്ടർല പ്രതിനിധികളെ അഭിനന്ദിച്ചു. ചൈൽഡ് വെൽഫെയർ കമ്മിറ്റിയിൽ എത്തിച്ചേരുന്ന കുട്ടികൾക്കു വിനോദത്തിനായും, ചിൽഡ്രൻസ് ഹോമിലെ കുട്ടികൾക്ക് ഒഴിവു സമയങ്ങൾ ചെലവഴിക്കാനുമായി കുട്ടികളുടെ പാർക്ക്‌ എന്ന ആശയം ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർ പേഴ്സൺ അഡ്വ ബിറ്റി കെ ജോസഫ് മുൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഡോ എം പി ആന്റണി മുഖേന വണ്ടർലയുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്താണ് കുട്ടികളുടെ പാർക്ക്‌ എന്ന സ്വപ്നം സാക്ഷാത്കരിച്ചത്. ചടങ്ങിൽ മുൻ ബാലാവകാശ സംരക്ഷണ കമ്മീഷൻ മെമ്പർ ഡോ…

Read More

കൊച്ചി: സ്വർണക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍റെ മകൻ ബിനീഷ് കോടിയേരിയെ ചോദ്യം ചെയ്യൽ നാല് മണിക്കൂർ പിന്നിട്ടു. കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് ചോദ്യം ചെയ്യുന്നത്. രാവിലെ പതിനൊന്ന് മണിക്ക് ഹാജരാകാനായിരുന്നു ബിനീഷിനോട് ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഒമ്പതരയോടെ ബിനീഷ് ഹാജരായി. സ്വർണക്കടത്തിന് പിന്നിലെ ഹവാല ബിനാമി ഇടപാടുകൾ,കള്ളപ്പണം വെളുപ്പിക്കൽ എന്നിവയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേഷിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ബിനീഷ് കോടിയേരിക്കെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് അന്വേക്ഷണം നടത്തിവരികയായിരുന്നു. ഇതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബിനീഷിനോട് രാവിലെ 9.30 ന് കൊച്ചിയിൽ ഹാജരായത്. യുഎഇ കോൺസുലേറ്റിലെ വിസ സ്റ്റാംപിങ് സേവനങ്ങൾ ചെയ്തിരുന്ന കമ്പനി, ബിനീഷിന്‍റെ പേരിൽ ബെംഗളൂരുവിൽ രജിസ്റ്റർ ചെയ്ത രണ്ട് കമ്പനികൾ എന്നിവയുടെ സാമ്പത്തിക ഇടുപാടുകളുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഈ സ്ഥാപനങ്ങളുടെ മറവിൽ ബിനാമി, ഹവാലാ ഇടപാടുകളിലൂടെ ബിനീഷ് സ്വർക്കള്ളക്കടത് സംഘവുമായി ബസപ്പെടിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ബി കാപ്പിറ്റൽ ഫൈനാൽഷ്യൽ…

Read More