- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെ ചൈനയ്ക്ക് വ്യാവസായികമായി മറ്റൊരു തിരിച്ചടി നല്‍കി ഇന്ത്യ. ടിക് ടോക്, പബ്ജി അടക്കമുള്ള നിരവധി ജനപ്രിയ മൊബൈല്‍ ആപ്പുകള്‍ നിരോധിച്ച ഇന്ത്യ ഇപ്പോഴിതാ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്തലാക്കാന്‍ ഒരുങ്ങുന്നു. ചൈനയില്‍ നിന്ന് പട്ടുനൂല്‍ ഇറക്കുമതി ചെയ്യുന്നതില്‍ മുന്‍പന്തിയിലുള്ള രാജ്യമാണ് ഇന്ത്യ. ലോകത്തത്തന്നെ ഏറ്റവും വലിയ പട്ടുനൂല്‍ ഉത്പാദകരായ ചൈനയ്ക്ക് ഇന്ത്യയുടെ നീക്കം കനത്ത തിരിച്ചടിയാകും. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതിയുടെ ഭാഗമായി ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്ന പരുത്തിയുടെയും കമ്പിളിയുടെയും ഗുണ നിലവാരം ഉയര്‍ത്തുന്ന കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്. തൊഴില്‍ സമിതിയുടെ മുമ്പാകെയാണ് സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ചൈനയില്‍ നിന്നുള്ള പട്ടുനൂല്‍ ഇറക്കുമതി നിര്‍ത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. രാജ്യത്ത് പട്ടുനൂല്‍ ഉത്പാദനം വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് നടപടിയുണ്ടാകും.
തിരുവനന്തപുരം: ലോക്ക്ഡൗണും കൊവിഡും പ്രതിസന്ധിയിലാക്കിയത് നിരവധി മേഖലയെയാണ്. ഇതിൽ ഏറെ സാമ്പത്തികമായും തകർന്നത് ടൂറിസം മേഖലയാണ്. നിരവധി നഷ്ട്ടങ്ങളാണ് ഈ മേഖലയിൽ വരുത്തിയത്. എന്നാൽ ഇപ്പോഴിതാ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ ധാരണയായിരിക്കുകയാണ്. കോവിഡിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട വിനോദസഞ്ചാരകേന്ദ്രങ്ങൾ ഒക്ടോബറോടുകൂടി തുറക്കാനാണ് ധാരണ. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു പൂർണ്ണ സുരക്ഷ ഉറപ്പ് വരുത്തിയാണ് അടച്ചിട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്.
സെപ്ടംബര്‍ 10 ആത്മഹത്യ പ്രതിരോധ ദിനം. ലോകത്ത് ആത്മഹത്യ പ്രവണത വര്‍ധിച്ചുവരുന്നു. ഓരോ നാല്‍പ്പ്ത് സെക്കന്‍ഡിലും ഒരാള്‍ എന്ന രീതിയിലാണ് ലോകത്തെ ആത്മഹത്യാ നിരക്ക് എന്നാണ് ലോകാരാഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് എന്നാല്‍ ആത്മഹത്യ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഭൂരിഭാഗം രാജ്യങ്ങളിലും നടക്കുന്നുമില്ല. 15 നും 29 നും ഇടയില്‍ പ്രായമുള്ളവരുടെ മരണത്തിന്റെ ഒരു പ്രധാന കാരണം ആത്മഹത്യയാണ്. മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍, വിഷാദം, സമ്മര്‍ദ്ദം, ക്രൂരതയ്ക്കിരയാകുന്നവര്‍, ലഹരിയ്ക്കടിമയാകുന്നവര്‍ എന്നിവരിലാണ് ആത്മഹത്യ പ്രവണത കൂടുതലായി കാണുന്നതെന്നും ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ആത്മഹത്യ പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ലോകത്തെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി 2003 മുതലാണ് സെ്ര്രപംബര്‍ 10 ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിച്ചുതുടങ്ങിയത്.ലോകാരോഗ്യ സംഘടനയും ഇന്റര്‍ നാഷണല്‍ അസോസിയേഷന്‍ ഓഫ് സൂയിസൈഡ് പ്രിവന്റേഷനും സംയുക്തമായാണ് ആത്മഹത്യാ വിരുദ്ധദിനം ആചരിക്കുന്നത്.
തൃശ്ശൂർ: 50ൽ താഴെ മാത്രം സിനിമകളിൽ അഭിനയിച്ച മഞ്ജു മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ്. കാലം കാത്തുവച്ച നിയോഗം പോലെയാണ് മാറുന്ന മലയാള സിനിമയുടെ അമരക്കാരിയായി മഞ്ജു വാര്യർ മാറിയത്. അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ കത്തുന്ന അനുഭവങ്ങളായി താരം സെല്ലുലോയിഡിൽ തിളങ്ങുകയാണ്. മഞ്ജുവില്‍ നിന്ന് കടലോളം ഇഷ്ടം തോന്നുന്ന കഥാപാത്രങ്ങൾക്കായി മലയാളികൾ എന്നും കാത്തിരിപ്പിലാണ്. ധൈര്യം, അനാഥത്വം, തന്റേടം, സംഗീതം,… എല്ലാ ഭാവവും ഭദ്രമാണ് മഞ്ജുവിന്റെ കൈകളിൽ. കൂടാതെ മികച്ച നർത്തകി കൂടിയാണ് താരം. സല്ലാപത്തിലെ രാധ, ആറാം തമ്പുരാനിലെ ഉണ്ണിമായ, കന്മദത്തിലെ ഭാനു, പ്രണയവർണങ്ങളിലെ ആരതി, സമ്മർ ഇൻ ബത്‌ലഹേമിലെ അഭിരാമി, പത്രത്തിലെ ദേവിക ശേഖർ, ആമി, ദയ, സൈറാ ബാനു… പട്ടിക ഇനിയും നീളുകയാണ്. പരമ്പരാഗത സൗന്ദര്യ സങ്കൽപങ്ങളോ പാരമ്പര്യത്തിന്റെ മേന്മകളോ പ്രായമോ മഞ്ജു വാര്യർക്ക് മുന്നിൽ വിലങ്ങുതടിയായില്ല. 14 വർഷങ്ങളായ ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും മലയാള സിനിമ മഞ്ജുവിനെ ചേർത്ത് പിടിച്ചു. നമ്മൾ ഏറെ സ്‌നേഹിക്കുന്ന…
പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യം ചോര്‍ത്തിക്കൊടുത്തു; രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് രഹസ്യവിവരം ചോര്‍ത്തി കൊടുത്തു എന്ന ആരോപണം നേരിടുന്ന കോഴിക്കോട് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് പോലീസുകാര്‍ക്കെതിരെ . ഇരുവരെയും മലപ്പുറം ക്യാമ്പിലേക്ക് സ്ഥലം മാറ്റി. രഹസ്യവിവരം കൈമാറുന്നതിന്റെ ശബ്ദരേഖ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.എളിയര്‍മല സംരക്ഷണ സമിതി വൈസ് ചെയര്‍മാനും ബിജെപി പ്രവര്‍ത്തകനുമായ ഓട്ടോ ഡ്രൈവര്‍ ഷാജിയെ വധിക്കാന്‍ ശ്രമിച്ച കേസില്‍പോലീസിന്റെ നീക്കങ്ങള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ചോര്‍ത്തിക്കൊടുത്തു എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിലെ രണ്ട് ഉദ്യോഗസ്ഥര്‍ നേരിടുന്ന ആരോപണം.ഇതേ തുടര്‍ന്ന് കോഴിക്കോട് നഗരത്തിലെ രഹസ്യാന്വേഷണ വിഭാഗത്തിലെ ഒരു എഎസ്‌ഐയെയും സിവില്‍ പോലീസ് ഓഫീസറെയും മലപ്പുറം ക്യാമ്പിലേക്ക് മാറ്റി.ഇവര്‍ രഹസ്യം ചോര്‍ത്തി കൊടുത്തതിന്റെ ശബ്ദരേഖ രഹസ്യാന്വേഷണ വിഭാഗം കണ്ടെടുത്തു. ഇതിന്റെ ശബ്ദ പരിശോധന പൂര്‍ത്തിയാക്കി. ക്രൈം നമ്പര്‍,കേസിന്റെ വകുപ്പുകള്‍ എന്നീ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കണ്ടെത്തിയത്. ഇവരുടെ പേരിലുള്ള കുറ്റങ്ങള്‍ അതീവ ഗുരുതരമാണെന്ന റിപ്പോര്‍ട്ട് ഇന്റലിജെന്‍സ് എഡിജിപ്പിക്ക് ലഭിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ പരമാവധി ശിക്ഷയാണ് രണ്ട് ഉദ്യോഗസ്ഥരെയും കാത്തിരിക്കുന്നത്.
പത്തനംതിട്ട: റാന്നിയില്‍ ക്വാറന്റീന്‍ സെന്ററില്‍ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കലഞ്ഞൂര്‍ സ്വദേശി നിശാന്ത് 41) ആണ് മരിച്ചത്. രണ്ട് ദിവസം മുമ്പാണ് ബെംഗളൂരുവില്‍ നിന്ന് നിശാന്ത് നാട്ടിലെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ക്വറന്റീന്‍ സെന്ററിലെ ഫാനില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. റാന്നിക്ക് സമീപം വൈക്കത്ത് ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുട്ടികളും താമസിക്കുന്നുണ്ട്. പുറത്തുപോകണമെന്ന് കഴിഞ്ഞ ദിവസം ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നെങ്കിലും ക്വറന്റീനില്‍ കഴിയുന്നതിനാല്‍ പുറത്തുപോകാൻ അനുമതി നല്‍കിയിരുന്നില്ല. 14 ദിവസം ക്വറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമേ വീട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കുകയുള്ളുവെന്ന് ക്വറന്റീന്‍ സെന്റര്‍ അധികൃതർ ഇദ്ദേഹത്തോട് വ്യക്തമാക്കിയിരുന്നു.
മനാമ: ബഹ്‌റൈനിൽ പുതുതായി 672 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 83 പേർ പ്രവാസി തൊഴിലാളികളാണ്. 588 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്.ഒരാൾ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 57,450 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 245 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 51,819 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.20 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,428 പേരാണ്. ഇവരിൽ 29 പേരുടെ നില ഗുരുതരമായും 5,399 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 9.45 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 203 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,337 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,07,260 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
ദുബായ് : ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ ഏഴ് കോടിയിലധികം രൂപയുടെ ഭാഗ്യം വീണ്ടും ഇന്ത്യൻ പ്രവാസിക്കൊപ്പം, ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്‍ച നടന്ന നറുക്കെടുപ്പിൽ 338 സീരീസിലുള്ള 4829 നമ്പര്‍ ടിക്കറ്റിലൂടെ ദുബായില്‍ താമസിക്കുന്ന ഹൈദരാബാദ് സ്വദേശി ലക്ഷ്‍മി വെങ്കിട്ടറാവു എന്ന 34കാരനാണ് 10 ലക്ഷം ഡോളറിന്റെ ( ഏഴ് കോടിയിലധികം ഇന്ത്യന്‍ രൂപ) ഒന്നാം സമ്മാനത്തിന് അർഹനായത്. ഓഗസറ്റ് 29ന് ഓണ്‍ലൈന്‍ വഴിയായിരുന്നു ടിക്കറ്റെടുത്തത്. ഒരു വര്‍ഷത്തോളമായി സ്ഥിരമായി ടിക്കറ്റെടുത്ത് വരികയായിരുന്നു. താന്‍ വളരെയേറെ സന്തോഷവാനാണെന്നും നാട്ടിലുള്ള തന്റെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കാന്‍ ഈ വിജയം സഹായകമായെന്നും ദുബായില്‍ സോഫ്റ്റ്‍വെയര്‍ എഞ്ചിനീയറായ ലക്ഷ്‍മി വെങ്കിട്ടറാവു പറയുന്നു. ദുബായ് ഡ്യൂട്ടി ഫ്രീ മില്ലേനിയം മില്യനര്‍ നറുക്കെടുപ്പ് തുടങ്ങിയ ശേഷം 10 ലക്ഷം ഡോളര്‍ സമ്മാനം ലഭിക്കുന്ന 168-ാമത്തെ ഇന്ത്യക്കാരനാണ് ലക്ഷ്‍മി വെങ്കിട്ടറാവു.
മനാമ: ബഹ്‌റൈന്റെ നിരക്ഷരത നിരക്ക് 2 ശതമാനമാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മജിദ് ബിൻ അലി അൽ-നുയിമി വ്യക്തമാക്കി. വർഷം തോറും സെപ്റ്റംബർ 8 ന് ആഘോഷിക്കുന്ന അന്താരാഷ്ട്ര സാക്ഷരതാ ദിനത്തോടനുബന്ധിച്ചുള്ള ഒരു പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഐക്യരാഷ്ട്ര വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്കാരിക സംഘടന (യുനെസ്കോ) പുറത്തിറക്കിയ റിപ്പോർട്ട് പ്രകാരമാണ് നിരക്ഷരത ഏറ്റവും കുറഞ്ഞ രാജ്യങ്ങളുടെ മുൻനിരയിൽ ബഹ്‌റൈൻ ഉൾപ്പെട്ടിട്ടുള്ളത്. കമ്പ്യൂട്ടർ, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നിവയുമായി ബന്ധപ്പെട്ട വിവിധതരം കോഴ്‌സുകൾ പഠിപ്പിച്ചു കൊണ്ട് ഇലക്ട്രോണിക് നിരക്ഷരത ഇല്ലാതാക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രാലയം നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബഹ്‌റൈൻ ഭരണഘടന, വിദ്യാഭ്യാസം എല്ലാവരുടെയും അവകാശമാക്കി മാറ്റിയിട്ടുണ്ട്. പൗരന്മാരുടെ നിലവാരം വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമൂഹികമായും തൊഴിൽപരമായും ഉയർത്തുകയെന്ന ലക്ഷ്യത്തോടെയുള്ള പദ്ധതികൾ വിദ്യാഭ്യാസ മന്ത്രാലയം നടപ്പാക്കും.
കൊച്ചി: യുഎഇ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് കരാര്‍ നേടിക്കൊടുത്തതിന് സ്വപ്നയ്ക്ക് കമ്മീഷന്‍ നല്‍കിയ കമ്പനികളിലൊന്നില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ രാവിലെ 11 മണി മുതൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. പതിനൊന്ന് മണിക്കൂര്‍ നേരമാണ് ഒരാഴ്ച്ചയ്ക്ക് ശേഷം ബിനീഷിനെ വീണ്ടും ചോദ്യം ചെയ്യാനായി വിളിപ്പിക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് അറിയിച്ചു. ബിനീഷിന്റെ മൊഴി വിശദമായി വിലയിരുത്തിയ ശേഷമായിരിക്കും രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് വിളിപ്പിക്കുക. ഹവാല ബിനാമി ഇടപാടുകള്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.
