Author: News Desk

ഹ്യൂസ്റ്റൺ : യൂണിഫൈഡ് വേൾഡ് മലയാളി കൗൺസിൽ ഹ്യൂസ്റ്റൺ പ്രോവിൻസിന്റെ 2020 – 22 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡൻറ് ശ്രീ ജോമോൻ ഇടയാടിയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശ്രീ ജിൻസ് മാത്യു അംഗങ്ങൾക്ക് സ്വാഗതമാശംസിച്ചു. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾക്ക് റീജണൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രീ ചാക്കോ കോയിക്കലേത്ത് നേതൃത്വം നൽകി. പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ. ചെയർമാൻ:റോയ് മാത്യു വൈസ് ചെയർമാൻ: സന്തോഷ് ഐപ്പ് പ്രസിഡന്റ്: ജോമോൻ ഇടയാടി വൈസ് പ്രസിഡന്റ് (അഡ്മിൻ):തോമസ് മാമ്മൻ വൈസ് പ്രസിഡന്റ് (ഓർഗനൈസഷൻ):ഹരി ശിവരാമൻ ജനറൽ സെക്രട്ടറി: മാത്യു മുണ്ടയ്ക്കൽ. ജോയിൻ സെക്രട്ടറി:ജോഷി മാത്യു. ട്രഷറർ:ജീൻസ് മാത്യു ജോയിൻ ട്രഷറർ: മാത്യു പന്നപ്പാറ വനിതാ ഫോറം ചെയർ: ഷിബി റോയ് പബ്ലിക് റിലേഷൻസ് ചെയർ: അജു ജോൺ യൂത്ത് ഫോറം ചെയർ: എയ്ഞ്ചൽ സന്തോഷ് കൾച്ചറൽ ഫോറം ചെയർ: ജീവൻ സൈമൺ കൾച്ചറൽ ഫോറം ചെയർ: ഷിനു ഏബ്രഹാം ചാരിറ്റി ഫോറം ചെയർ: ജോസ് പൊന്നൂസ് സ്റ്റുഡൻറ്…

Read More

എറണാകുളം :  കോവിഡ് മരണനിരക്ക് ഏറ്റവും കുറവ് കേരളത്തിലാണെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളുടെ തോതനുസരിച്ച്, ഈ ഘട്ടത്തിൽ പതിനായിരത്തിലധികം ആകേണ്ടതായിരുന്നു മരണ സംഖ്യയെങ്കിലും അഞ്ഞൂറിൽ താഴെയായി അത് പിടിച്ചു നിർത്താൻ കഴിഞ്ഞു. രോഗബാധിതരായവർക്ക് ചികിൽസ നൽകുന്നതിലും  കേരളം മുന്നിലാണെന്ന് മന്ത്രി പറഞ്ഞു.  എറണാകുളം റീജിയണൽ പബ്ലിക്ക് ഹെൽത്ത് ലബോറട്ടറിയിലെ ആധുനിക കോവിഡ് പരിശോധനാ സംവിധാനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . അതിവേഗത്തിൽ കോവിഡ് പരിശോധനാ ഫലങ്ങൾ ലഭ്യമാകുന്നതോടെ എറണാകുളം റീജണൽ പബ്ലിക് ഹെൽത്ത് ലാബ് മാതൃകാ ലാബായി മാറുമെന്നും മന്ത്രി പറഞ്ഞു. മാതൃകാപരമായ എഫ് എൽ ടി സി കളാണ് എറണാകുളത്ത് സജ്ജീകരിച്ചിരിക്കുന്നത്. പ്രായമുള്ളവർക്കും ഗുരുതര രോഗം ബാധിച്ചവർക്കും പ്രത്യേക കരുതൽ നൽകണം. ബ്രേക്ക് ദ ചെയിൻ ക്യാമ്പയിന്റെ ഭാഗമായുള്ള നിർദ്ദേശങ്ങൾ പാലിക്കണം. വയോജനങ്ങൾക്കായി നടപ്പിലാക്കുന്ന ഗ്രാന്റ് കെയർ പദ്ധതി ശക്തമാക്കണമെന്നും ജില്ലയിലെ കോളനികളിൽ കോവിഡ് പടരാതിരിക്കാൻ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി പറഞ്ഞു. https://youtu.be/erYzEjjgyKw…

Read More

മനാമ: ബഹ്‌റൈനിലെ സ്വകാര്യ സ്കൂളുകളുടെ പഠന സാമഗ്രികൾ വിദ്യാഭ്യാസ മൂല്യങ്ങൾ ഉൾക്കൊള്ളുന്നവയായിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. എല്ലാ സ്വകാര്യ സ്‌ഥാപനങ്ങൾക്കും വിദ്യാഭ്യാസ മന്ത്രാലയം നൽകിയ സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മന്ത്രാലയം അംഗീകരിച്ച് വിദ്യാർത്ഥികൾക്ക് നൽകുന്ന പാഠ്യപദ്ധതിയിൽ ഉൾപ്പെടാത്ത ഡിജിറ്റൽ വിദ്യാഭ്യാസ പ്രവർത്തനങ്ങളും സാമഗ്രികളും നിരീക്ഷിക്കുകയും പിന്തുടരുകയും ചെയ്യുക എന്നത് വിദ്യാലയങ്ങളുടെ ഉത്തരവാദിത്തമാണെന്ന് സർക്കുലറിൽ പറയുന്നു. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഓൺലൈനിൽ പോസ്റ്റുചെയ്യുന്ന വിവരങ്ങളും ചിത്രങ്ങളും വിദ്യാഭ്യാസ നിയമം, ലൈസൻസിംഗ് നിബന്ധനകൾ, വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിർദ്ദേശങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്നവയായിരിക്കണമെന്നും സർക്കുലറിൽ പറയുന്നു.

Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്ത്, ലഹരിമരുന്ന്, ബിനാമി, ഹവാല ഇടപാടുകളെക്കുറിച്ച് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് 12 മണിക്കൂര്‍ ചോദ്യം ചെയ്ത പശ്ചാത്തലത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.ദേശീയ അന്വേഷണ ഏജന്‍സിയായ എന്‍ഐഎയ്ക്കും ലഹരിമരുന്നു കേസ് അന്വേഷിക്കുന്ന നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയ്ക്കും വേണ്ടിയും ഇഡി ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ഇത്രയധികം ഏജന്‍സികള്‍ രാഷ്ട്രീയ നേതൃത്വവുമായി നേരിട്ടു ബന്ധമുള്ള ഒരാളെ സുദീര്‍ഘമായി ചോദ്യം ചെയ്യുന്നത് ഇതാദ്യമാണ്. പാര്‍ട്ടി സെക്രട്ടറിയുടെ വീട്ടില്‍ താമസിച്ചു നടത്തിയ ഈ ഇടപാടുകള്‍ക്ക് രാഷ്ട്രീയ സംരക്ഷണം ഉണ്ടെന്നു സംശയിക്കുന്നു. ചോദ്യം ചെയ്യല്‍ ഇനിയും തുടരുമെന്നും മനസിലാക്കുന്നു. രാഷ്ട്രീയ സംരക്ഷണം തുടര്‍ന്നുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണു രാജി ആവശ്യപ്പെടുന്നതെന്ന് മുല്ലപ്പള്ളി പറഞ്ഞു.

Read More

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ കാലത്തും ഓണത്തോടനുബന്ധിച്ചും വിതരണം ചെയ്ത ഭക്ഷ്യധാന്യക്കിറ്റ് അടുത്ത നാല് മാസത്തേക്ക് കൂടി മാസം തോറും വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങി.നൂറു ദിവസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കുന്ന നൂറു പദ്ധതികളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം. 88 ലക്ഷം കുടുംബങ്ങള്‍ക്ക് അടുത്ത നാല് മാസവും മാസം തോറും സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്യാനുള്ള ഉത്തരവ് പുറത്തിറങ്ങി. എട്ടിനം ഭക്ഷ്യധാന്യങ്ങളാണ് സര്‍ക്കാര്‍ സൗജന്യമായി ജനങ്ങള്‍ക്ക് നല്‍കുന്നത്.കോവിഡ് 19 മഹാമാരിക്കാലത്ത് ലോക്ഡൗണ്‍ സൃഷ്ടിച്ച ദുരിതത്തെ മറി കടക്കാനാണ് സര്‍ക്കാര്‍ സൗജന്യ ഭക്ഷ്യധാന്യക്കിറ്റ് വിതരണം തീരുമാനിച്ചത്. ലോക് ഡൗണ്‍ കാലത്ത് ആരും പട്ടിണി കിടക്കാന്‍ ഇടവരരുത് എന്ന ദൃഢനിശ്ചയമാണ് സര്‍ക്കാരിനെ ഇത്തരമൊരു തീരുമാനത്തിലേക്ക് പ്രേരിപ്പിച്ചത്.

Read More

ഭോപ്പാൽ: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷൻ (ഐ.ഐ.എം.സി) മുൻ ഡയറക്ടർ ജനറലും മലയാളിയുമായ പ്രൊഫ.കെ. ജി സുരേഷിനെ, മധ്യപ്രദേശിലെ മഖൻലാൽ ചതുർവേദി ദേശീയ സർവകലാശാലയുടെ വൈസ് ചാൻസലർ ആയി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ നിയമിച്ചു. രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനും എഴുത്തുകാരനും ചിന്തകനും അധ്യാപകനുമായ പ്രൊഫ.സുരേഷ്, ദൂരദർശൻ ന്യൂസിൽ സീനിയർ കൺസൾട്ടിംഗ് എഡിറ്റർ, ഏഷ്യാനെറ്റ് ന്യൂസ് നെറ്റ്‌വർക്കിലെ എഡിറ്റോറിയൽ കൺസൾട്ടന്റ്, പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയിൽ ചീഫ് പൊളിറ്റിക്കൽ കറസ്പോണ്ടൻറ്, ഡാൽമിയ ഭാരത് എന്റർപ്രൈസസ് ലിമിറ്റഡിന്റെ ഗ്രൂപ്പ് മീഡിയ ഉപദേശകൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.

Read More

മഹാവിഷ്ണുവിന്റെ അവതാര കഥകളിൽ ഒമ്പതാമനായി പ്രതിപാദിക്കുന്ന ശ്രീകൃഷ്ണാവതാരത്തിൽ ഭഗവാൻ കൃഷ്‌ണൻ അവതാരപ്പിറവി കൊള്ളുന്ന ദിനമാണ് അഷ്ടമിരോഹിണി. വിശ്വാസികൾ ഭക്ത്യാദരപൂർവ്വം ആചരിക്കുന്ന ആഘോഷമാണ് ശ്രീകൃഷ്ണ ജയന്തി. അഷ്ടമിരോഹിണി ദിവസം അർധരാത്രി വരെ കൃഷ്ണനാമം ജപിച്ചും, കുട്ടികൾ ശ്രീകൃഷ്ണ വേഷം ധരിച്ചും, അവതാരകഥകൾ ആസ്പദമാക്കി നിശ്ചല ദൃശ്യങ്ങളും നൃത്തശില്പങ്ങളും അവതരിപ്പിച്ചുകൊണ്ടും, ശോഭായാത്രകളിൽ പങ്കെടുത്തു ഈ ദിവസം ആഘോഷമാക്കുന്നു. ശ്രീകൃഷ്ണ ജയന്തി ദിനത്തില്‍ രാധാമാധവ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് നടിയായ അനുശ്രീ. ഇതിനു മുൻപ് ശ്രീകൃഷ്ണ ജയന്ത്രി ദിനത്തില്‍ ഭാരതാംബയായി പങ്കെടുത്ത അനുശ്രീയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

Read More

തിരുവനന്തപുരം: മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം സാധാരണക്കാർക്കും ലഭ്യമാക്കുന്നതിനായി സിവിൽ സപ്ലൈസ് കോർപ്പറേഷൻ ആരംഭിച്ചതാണ് സബർബൻമാൾ. സംസ്ഥാനത്തെ സപ്ലൈകോയുടെ എറ്റവും വലിയ സൂപ്പർമാർക്കറ്റാണ് പിറവത്ത് പ്രവർത്തനം ആരംഭിച്ചത്. ഭക്ഷ്യവിതരണം കാര്യക്ഷമമാക്കുന്നതിനായി സപ്ലൈകോ യിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിൽ പറഞ്ഞു. നിത്യോപയോഗ സാധനങ്ങളുടെ വിതരണത്തിൽ സർക്കാരിന്റെ സജീവസാന്നിധ്യമാണ് പൊതുവിപണിയിലെ വിലക്കയറ്റത്തെ ചെറുക്കുന്നത്. കഴിഞ്ഞ നാല് വർഷമായി പൊതുവിപണിയേക്കാൾ കുറഞ്ഞ വിലയ്ക്ക് നിത്യോപയോഗ സാധനങ്ങൾ വിതരണം ചെയ്തത് ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി വ്യകതമാക്കി. ഇടനിലക്കാരെ ഒഴിവാക്കി ഉത്പാദകരിൽ നിന്നും ഉപഭോക്താക്കളിലേക്ക് കൂടുതൽ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കാൻ സപ്ലൈകോയ്ക്ക് കഴിയണം. ഇത്തരം പ്രവർത്തനങ്ങളുടെ ഗുണം ജനങ്ങൾക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട്. സിവിൽ സപ്ലൈസിന്റെ എല്ലാ ഉദ്യമങ്ങൾക്കും സർക്കാരിന്റെ സജീവ പിന്തുണ ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ഭക്ഷ്യ…

Read More

കൊല്ലം: കൊട്ടിയത്ത് പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് ചോദ്യം ചെയ്ത സീരിയല്‍ നടിയും കുടുംബവും ഒളിവിലാണെന്ന് നിഗമനം. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഹാജരാകാത്തതിനാല്‍ ഇവരുടെ കരുനാഗപ്പള്ളിയിലെ വസതിയിലെത്തിയെങ്കിയും കണ്ടെത്താനായില്ല. നടിയുടേയും കുടുംബാംഗങ്ങളുടേയും മുഴുവന്‍ ഫോണുകളും സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലാണ്. കേസില്‍ റിമാന്‍ഡിലുള്ള പ്രതി ഹാരിസിന്‍റെ ജ്യേഷ്ഠന്‍റെ ഭാര്യയാണ് സീരിയല്‍ നടി. ഹാരിസുമായി നേരത്തേ പെണ്‍കുട്ടിയുടെ വിവാഹം നിശ്ചയിച്ചിരുന്നു. വളയിടല്‍ കഴിഞ്ഞ് ഹാരിസ് നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് പിന്മാറുകയും മറ്റൊരു വിവാഹത്തിനൊരുങ്ങുകയും ചെയ്തതോടെയാണ് പെണ്‍കുട്ടി ആത്മഹത്യചെയ്തത്. പെണ്‍കുട്ടി ഹാരിസിനോടും ഹാരിസിന്‍റെ മാതാവിനോടും നടത്തുന്ന ഫോണ്‍ സംഭാഷണങ്ങള്‍ പുറത്തുവന്നിരുന്നു. ഹാരിസിന്‍റെ കുടുംബത്തെ മൂന്നുദിവസം മുൻപ് പൊലീസ് ചോദ്യം ചെയ്തിരുന്നു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. രണ്ടാംഘട്ട ചോദ്യം ചെയ്യലിനായി ഇവരെ പൊലീസ് കൊട്ടിയം പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നുവെങ്കിലും ഹാജരായിരുന്നില്ല.

Read More

കേരളത്തില്‍ ഇന്നും കനത്ത മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തൃശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ട് നിലനില്‍ക്കുന്നുണ്ട്. ശക്തമായ മഴ തുടരുന്നതിനാല്‍ നഗര പ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും ചെറിയ വെള്ളപ്പൊക്കങ്ങള്‍ ഉണ്ടാകുവാനും സാധ്യതയുണ്ട്. ഇത് മുന്നില്‍ കൊണ്ടുകൊണ്ടുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ അധികൃതരോടും പൊതുജനങ്ങളോടും ദുരന്ത നിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

Read More