Author: News Desk

മനാമ: കോവിഡ് മഹാമാരിയുടെ വിപത്തിൽ തുടക്കം മുതൽ ബഹ്റൈൻ സമൂഹത്തിൽ വേറിട്ട സാമൂഹ്യസേവനങ്ങൾ വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി BKSF ബഹ്റൈൻ കേരള സോഷ്യൽ ഫോറം BDF ബഹ്റൈൻ ഡിഫൻസ് ഹോസ്പ്പിറ്റലിൽ നടത്തിയ രക്തദാന ക്യാമ്പ് ഏറെ ശ്രദ്ധേയമായി.ക്യാമ്പിൽ അറുപതോളം സഹോദരി സഹോദരങ്ങൾ രക്തം ദാനം ചെയ്തു . പ്രവാസി കമ്മീഷൻ അംഗവും BKSF രക്ഷാധികാര്യ സമിതി അംഗവുമായ ശ്രീ സുബൈർ കണ്ണുർ ഉൽഘാടനം നിർവഹിച്ച ചടങ്ങിൽ. BKSF കമ്മ്യൂണിറ്റി ഹെൽപ്പ് ലൈൻ കൺവീനർ ശ്രീ ഹാരിസ് പഴയങ്ങാടിഅദ്ധ്യക്ഷത വഹിച്ചു .ഉപദേശക സമിതി അംഗമായ ശ്രീ നജീബ് കടലായി സ്വാഗതവും ,രക്തദാന പ്രവർത്തനങ്ങൾക്ക് ക്യാമ്പ് കോഡിനേറ്റർ റാഷിദ് കണ്ണങ്കോട്ട് ,BKSF കമ്യൂണിറ്റി സേവന ഭാരവാഹികളായ  അൻവർ കണ്ണൂർ, സത്യൻ പേരാമ്പ്ര,സലീന റാഫി,സലിം നമ്പ്ര,സൈനൽ കൊയിലാണ്ടി.കാസിം പാടത്തായിൽ.അജീഷ് കെ വി.ബഷീർ വാണിയക്കാട് . മൻസൂർ. നൗഷാദ് പൂനുർ .ഷിബു ചെറുതിരുത്തി എന്നിവർ നേതൃത്വം നൽകി .

Read More

കൊച്ചി: സ്വർണ്ണക്കടത്തുകേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ് മെൻ്റെ ഡയറക്ട്രേറ്റാണ് ആലുവയിൽ വെച്ച് ചോദ്യം ചെയ്തു. എന്നാൽ ചോദ്യം ചെയ്യലിനു ഹാജരാവാൻ ഇഡി ജലീലിന് നോട്ടിസ് നൽകിയെന്നും ഇതിന്റെ അടിസ്ഥാനത്തിൽ ജലീൽ ഇന്നലെ തന്നെ കൊച്ചിയിലെത്തിയെന്നുമാണ് സൂചന. ഇന്നലെ രാത്രി കൊച്ചിയിലെത്തിയ ജലീൽ അരൂരുള്ള തൻ്റെ സുഹൃത്തിൻറെ വീട്ടിൽ താമസിക്കുകയും രാവിലെ ആലുവയിലെ എൻഫോഴ്സ്മെൻ്റ് ഓഫീസിൽ ഹാജരാവുകയും ചെയ്തെന്നാണ് റിപ്പോർട്ടുകൾ. എൻഫോഴ്സ്മെൻ്റ് മേധാവി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. യുഎഇ കോൺസുലേറ്റിൻ്റെ നയതന്ത്ര ബാഗേജ് വഴി ജലീലിന് പാഴ്സലുകൾ എത്തിയത്. എന്നാൽ ഈ പാഴ്സലുകൾ യുഎഇ അയച്ച മതഗ്രന്ഥമാണെന്നാണ് ജലീലിൻ്റെ വാദം. നയതന്ത്ര ബാഗേജ് വഴി വന്ന ഖുആർഎൻ പാഴ്സലിനെ സംബന്ധിച്ചും അന്വേഷണ സംഘം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിലെ പ്രതികളുമായും കെ.ടി ജലീലിന് ബന്ധമുണ്ട്. ഇക്കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും അന്വേഷണ സംഘം ജലീലിനോട് ചോദ്യങ്ങൾ ഉന്നയിച്ചത്.

Read More

തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രത്യേക സർവീസായി കേരളത്തിലൂടെ ഓടിക്കൊണ്ടിരുന്ന മൂന്ന് സ്പെഷ്യൽ ട്രെയിനുകളിൽ റദ്ദാക്കി. ട്രെയിനുകൾ ശനിയാഴ്ച മുതൽ കേരളത്തിൽ ഓടില്ല. തിരുവനന്തപുരം- കോഴിക്കോട് ജനശതാബ്ദി, കണ്ണൂർ – തിരുവനന്തപുരം ജനശതാബ്ദി, വേണാട് എക്സ്പ്രസ് എന്നീ ട്രെയിനുകളാണ് റദ്ദാക്കുന്നത്. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റെയിൽവേയുടെ തീരുമാനം. ലോക്ക്ഡൗൺ സാഹചര്യത്തിലാണ് പ്രത്യേക സർവീസ് ഏർപ്പെടുത്തിയത്. ഇവയുൾപ്പെടെ രാജ്യത്ത് ഏഴ് ട്രെയിനുകൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സർവീസ് നടത്തില്ലെന്ന് റെയിൽവേ വ്യക്തമാക്കി. ലോ​ക്​​ഡൗ​ണ്‍ ഇ​ള​വി​ല്‍ സം​സ്ഥാ​ന​ത്തി​ന​ക​ത്ത്​ യാ​ത്ര​ചെ​യ്യു​ന്ന​വ​ര്‍​ക്ക്​ ആ​ശ്ര​യ​മാ​യി​രു​ന്ന​ത് ഈ മൂന്ന് ട്രെയിൻ സർവീസുകളാണ്. 25 ശ​ത​മാ​ന​ത്തി​ല്‍ കു​റ​വ്​ യാ​ത്ര​ക്കാ​രു​ള്ള ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി​യ കൂ​ട്ട​ത്തി​ലാ​ണ്​ റെ​യി​ല്‍​വേ ഈ ​ട്രെ​യി​നു​ക​ളെ ഉ​ള്‍​പെ​ടു​ത്തി​യ​ത്​. കോ​ഴി​ക്കോ​ട്​ ജ​ന​ശ​താ​ബ്​​ദി ട്രെ​യി​ന്‍ 50 ശ​ത​മാ​നം വ​രെ യാ​ത്ര​ക്കാ​രെ​യു​മാ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ടി​യ​ത്. ഓ​ണ​ത്തി​ന്​ മുൻപുള്ള ക​ണ​ക്കു​പ്ര​കാ​ര​മാ​ണ്​ റെ​യി​ല്‍​വേ ട്രെ​യി​ന്‍ റ​ദ്ദാ​ക്കി​യ​ത്.

Read More

മനാമ:  സെന്റർ ഫോർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ഇന്ത്യ ( സിജി )ബഹ്‌റൈൻ ചാപ്റ്റർ 2020 -2022 വർഷത്തേക്കുള്ള പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.ഷിബു പത്തനംതിട്ട ചെയർമാനായി തുടരുന്ന കമ്മിറ്റിയിൽ പിവി മൻസൂർ ആണ് ചീഫ് കോഓർഡിനേറ്റർ . കരിയർ -വിദ്യാഭ്യാസ-ഗൈഡൻസ് മേഖലകളിൽ വേറിട്ട പദ്ധതികൾ ജനകീയമായി നടപ്പിലാക്കാനും സംഘടനാ സന്ദേശം കൂടുതൽ പേരിൽ എത്തിക്കുന്നതിനും പദ്ധതികൾ നടപ്പിൽ വരുത്താൻ ജനറൽ ബോഡി തീരുമാനിച്ചു.. മറ്റു ഭാരവാഹികൾ :യൂസഫ് അലി ,അലി സൈനുദ്ധീൻ ( വൈസ് ചെയർമാന്മാർ ),നൗഷാദ് അടൂർ ( ഫൈനാൻസ് സെക്രട്ടറി ),നൗഷാദ് അമാനത്ത് ( ഹ്യൂമൻ റിസോഴ്സ്സ് ),യൂനുസ് രാജ് ,നിസാർ കൊല്ലം (കരിയർ ആൻഡ് ലർണിങ്),നിയാസ് അലി ,ഷംജിത്ത് തിരുവങ്ങോത്ത് (ക്രിയേറ്റിവിറ്റി ലീഡർഷിപ്പ് പ്രോഗ്രാം ).ഖാലിദ് മുസ്തഫ ( പബ്ലിക് റിലേഷൻസ് ) ,ഷാനവാസ് പുത്തൻവീട്ടിൽ ( മീഡിയ ),ധൻജീബ് അബ്ദുൽ സലാം (ഇൻഫർമേഷൻ ടെക്നോളജി ),അമീർ മുഹമ്മദ് ( സോഷ്യൽ ആക്ഷൻ ഫോർ ഗ്രാസ് റൂട്ട്…

Read More

കോഴിക്കോട് : സെഷൻസ് കോടതി റിമാൻഡ് ചെയ്ത മാവോയിസ്റ്റ് ഡാനിഷ് അലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡാനിഷിനെ ചോദ്യം ചെയ്ത ഭീകര വിരുദ്ധ സ്‌ക്വാഡിലെ ഒരു ഡിവൈഎസ്പിയും രണ്ട് എസ്‌ഐമാരും ഉൾപ്പെടെ 35 പേർ നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂർ ഹൈട്ടെക്ക് സെക്യൂരിറ്റി സെല്ലിൽ നിന്ന് ചോദ്യം ചെയ്യാനായി ഭീകര വിരുദ്ധ സ്‌ക്വാഡ് ബുധനാഴ്ചയാണ് ഡാനിഷിനെ കോഴിക്കോട് എത്തിച്ചത്. ഇയാളെ തൃശൂരിൽ നിന്ന് കൊണ്ടുവരുമ്പോൾ കൊവിഡ് പരിശോധന നടത്തിയിരുന്നുവെങ്കിലും ഫലം നെഗറ്റീവായിരുന്നു. ബുധനാഴ്ച വൈകീട്ട് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥീരീകരിച്ചത്. വെസ്റ്റ് ഹിൽ കൊവിഡ് കെയർ സെന്ററിലുള്ള ഡാനിഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് പ്രത്യേക സെല്ലിലേക്ക് മാറ്റും.

Read More

ചെന്നൈ: നികുതി വെട്ടിപ്പ് കേസില്‍ എ ആര്‍ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നല്‍കിയ അപ്പീലില്‍ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്.പതിഫലം കിട്ടിയ 3.5 കോടി രൂപ എ ആര്‍ റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് വക മാറ്റിയെന്ന് ആദായ നികുതി വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. യു കെ ആസ്ഥാനമായ ലിബ്ര മൊബൈല്‍സ് റിങ് ടോണ്‍ കംപോസ് ചെയ്തതിന്റെ പ്രതിഫലം റഹ്മാന്‍ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കിയതു വഴി നികുതി വെട്ടിച്ചുവെന്നാണ് കേസ്.

Read More

കണ്ണൂർ: ശരീരത്തില്‍ നിന്ന് ജിന്നിനെ ഒഴിപ്പിക്കാമെന്ന പേരില്‍ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച  വ്യാജസിദ്ധൻ  അറസ്റ്റില്‍. കണ്ണൂര്‍ തളിപ്പറമ്പ് ബദരിയ്യ നഗറില്‍ വാടക വീട്ടില്‍ താമസിക്കുന്ന ഞാറ്റുവയലിലെ ഇബ്രാഹിമിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് സംഭവം.പെണ്‍കുട്ടിയുടെ മാതൃസഹോദരിയുടെ കാലുവേദന മാറ്റാനെന്ന പേരിലാണ് അന്‍പതുകാരനായ ഇബ്രാഹിം ഇവരുടെ വീട്ടിലെത്തിയത്. സിദ്ധനാണ് എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പീഡനം. പെണ്‍കുട്ടിയുടെ ശരീരത്തില്‍ പ്രേതബാധ ഉണ്ടെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞ് ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

Read More

തിരുവനന്തപുരം : നെയ്യാറ്റിന്‍കരയില്‍ ആത്മഹത്യ ചെയ്ത ആശയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. സിപിഐഎം പ്രാദേശിക നേതാക്കൾക്കെതിരെയാണ് ആത്മഹത്യാക്കുറിപ്പ്. നേതാക്കൾ മാനസികമായി പീഡിപ്പിച്ചുവെന്ന് കുറിപ്പിൽ പറയുന്നു. നിരന്തര ചൂഷണത്തിൽ മനംനൊന്താണ് ആത്മഹത്യയെന്നും ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ചെങ്കൽ പഞ്ചായത്തിലെ ആശാ വർക്കറും സിപിഐഎം പ്രവർത്തകയുമായ ആശയെ ഇന്നലെ രാത്രിയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീടിന് സമീപത്തെ സിപിഐഎം പാർട്ടി ഓഫീസിനായി വാങ്ങിയ വീട്ടിലായിരുന്നു ആശയുടെ മൃതദേഹം കണ്ടെത്തിയത്. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതായും എന്നാൽ കഴിഞ്ഞ ദിവസം ചേർന്ന പാർട്ടിയോഗത്തിൽ ഇത് നിഷേധിച്ചതിനെ തുടർന്നുമാണ് ആത്മഹത്യയെന്നാണ് ബന്ധുക്കളുടെ ആരോപണം. സിപിഐഎം പ്രാദേശിക നേതാക്കളായ രണ്ടു പേരാണ് തന്റെ ആത്മഹത്യക്ക് കാരണമെന്നാണ് ആശയുടെ ആത്മഹത്യക്കുറിപ്പിൽ വ്യക്തമാക്കുന്നത്.

Read More

തിരുവനന്തപുരം : കുട്ടനാട്, ചവട ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന് സർവകക്ഷിയോഗത്തിൽ നേതാക്കൾ. ഉപതെരഞ്ഞെടുപ്പുകൾ വേണ്ടെന്ന ഭൂരിപക്ഷ അഭിപ്രായമാണ് യോഗത്തിൽ ഉയർന്നത്. യോഗത്തിന്റെ ശുപാർശ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു. എന്നാൽ തെരഞ്ഞെടുപ്പുകൾ അനിശ്ചിതമായി നീട്ടാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ പറഞ്ഞു. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച ചെയ്തശേഷം തീരുമാനമെടുക്കാം. ചട്ടപ്രകാരം ആറുമാസം വരെ ഭരണത്തിന് ഉദ്യോഗസ്ഥരെ നിയമിക്കാവുന്നതാണ്.കൊവിഡ് വ്യാപനം രൂക്ഷമാകുകയും മഴ കനക്കുന്നതും തെരഞ്ഞെടുപ്പിന് അനുകൂല സാഹചര്യമല്ലെന്നാണ്  ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ജനറലിനെ രേഖാമൂലം അറിയിച്ചിരിക്കുന്നത്.

Read More

തിരുവനന്തപുരം : ബ്രഹ്മശ്രീ തരണനല്ലൂർ നമ്പൂതിരിപാടിന്റെ മുഖ്യകാർമികത്വത്തിലും, തിരുവമ്പാടി ശ്രീ കൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ബ്രഹ്മശ്രി. തരണനല്ലൂർ സജി നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലും കൊടിയേറ്റ് നടന്നു. തുടർന്ന് ആചാരപരമായ മണ്ണുനീർ കോരൽ ചടങ്ങ്’ ചിത്രാനന്ദപുരം കുളത്തിൽ നടന്നു. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസർ ശ്രി.വി രതീശൻ ഐഎഎസ് നേതൃത്വം നൽകിയ ചടങ്ങിൽ രാജകുടുംബാംഗം ശ്രീ.ആദിത്യ വർമ്മ, ക്ഷേത്രം മാനെജർ ശ്രി.ബി.ശ്രീകുമാർ, അഡ്മിനിസ്ട്രാർ (ശി.രാജരാജവർമ്മ, ശ്രീകാര്യക്കാർ ശ്രി.എസ്. നാരായണൻ, പ്രാജക്ട് കോർഡിനേററർ ശ്രീ.ബബിലു ശങ്കർ എന്നിവർ സന്നിഹിതനായിരുന്നു. പതിവിനു വ്യത്യസ്തമായി ഉത്സവ ശീവേലി .വാഹനങ്ങൾ മണ്ഡപത്തിൽ വെച്ച് ദീപാരാധനയ്ക്ക് ശേഷം കീഴ്ശാന്തിമാർവിഗ്രഹങ്ങൾ ശിരസ്സിൽ വെച്ചഴുന്നള്ളിച്ചു.കോവിഡ് പ്രാട്ടോക്കോൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സാമൂഹിക അകലം പാലിച്ച് ശീവേലി നടത്തുന്നത് പതിവു വാഹനങ്ങൾ ഒഴിവാക്കിയാണ്. ക്ഷേത്രത്തിൽ നടക്കുന്ന ഉത്സവചടങ്ങുകൾക്കും,ശീവലിക്കും ഭക്തജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.രാവിലെ 09:30 മുതൽ 11.15 വരെയും വൈകുന്നേരം 05:30 മുതൽ 6 മണി വരെയും ഭക്തജനങ്ങൾക്ക് ദർശന സൗകര്യം ഒരുക്കിയിട്ടുണ്ട്. 18.09.2020 ന് പടിഞ്ഞാറെ നടയിൽ  പള്ളിവേട്ടയും…

Read More