Author: News Desk

കൊറോണ പ്രതിസന്ധിയിൽ ജീവിതം വഴിമുട്ടിയവരെ ചൂഷണം ചെയ്യുകയും കോവിഡ് പോസിറ്റീവ് ആയവരെ പോലും ക്രൂരമായി ബലാത്സംഘം ചെയ്യുന്ന ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന, ചെകുത്താന്റെ നാടായി മാറിക്കൊണ്ടിരിക്കുന്ന കേരളത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയിൽ ഉത്ക്കണ്ഠയുള്ള ഒരു സമൂഹമാണ് പ്രവാസികൾ. ഇത്തരത്തിലുള്ള വിഷയത്തിൽ പ്രവാസികൾ പ്രതികരിക്കുന്നു. https://youtu.be/aHd0p7O4Ipw

Read More

മനാമ:ഐ വൈ സി സി ബഹ്‌റൈന്റെ ഓണാഘോഷത്തിന്റെ ഭാഗമായി റിഫാ ഏരിയ കമ്മറ്റി സംഘടിപ്പിച്ച ഓൺലൈൻ ഓണപ്പാട്ട് വിജയികളെ നാളെ പ്രഖ്യാപിക്കും. ബഹ്‌റൈനിലെ പ്രവാസി കലാകാരന്മാരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു പരുപാടി സംഘടിപ്പിച്ചത്. മൂന്ന് വിഭാഗങ്ങളിലായി 37 മത്സരാർഥികളാണ് പങ്കെടുത്തത്. വാദ്യോപകരങ്ങളുടെ സഹായമില്ലാതെ ഓണപ്പാട്ട് പാടി വീഡിയോ റിക്കാർഡ് ചെയ്ത് അയക്കുക, അതിൽ നിന്നും മികച്ച ഗായകരെ തെരഞ്ഞെടുക്കുക. സംഘടനയുടെ ഫേസ്ബുക് പേജിൽ പോസ്റ്റ് ചെയ്ത വിഡിയോകൾകളിൽ നിന്നും ഏറ്റവും കൂടുതൽ ലൈക്കുകൾ ലഭിക്കുന്ന പാട്ടിന് പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് 3001, 2001 ഇന്ത്യൻ രൂപയാണ് സമ്മാനമായി ലഭിക്കുക. പ്രോത്സാഹന സമ്മാനം 2001 രൂപയാണ്. നാളെ ശനിയാഴ്ച്ച(12/09/2020) ബഹ്‌റൈൻ സമയം വൈകിട്ട് 7മണിക്ക് വിജയികളെ പ്രഖ്യാപിക്കും. ഐ വൈ സി സി യുടെ ഔദ്യോഗിക പേജിലൂടെ പ്രശസ്ത പിന്നണി ഗായികയും,ഗാനരചേതാവും,സംഗീത സംവിധായികയുമായ ശ്രീമതി പ്രമീള വിജയികളെ പ്രഖ്യാപിക്കും. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും…

Read More

കന്യാകുമാരി: കെ.ടി.ഡി.സി കന്യാകുമാരിയില്‍ നിര്‍മ്മിക്കുന്ന കേരള ഗസ്റ്റ് ഹൗസ് കം ഹോട്ടലിന് ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ തറക്കല്ലിട്ടു. പഞ്ച നക്ഷത്ര സൗകര്യങ്ങളുള്ള 34 മുറികളുള്ള ഗസ്റ്റ് ഹൗസാണ് കേരള ടൂറിസത്തിന്റെ അഭിമാന ചിഹ്നമായി കന്യാകുമാരിയില്‍ ഒരുങ്ങുന്നത്. 17.6 കോടി രൂപയുടെ പദ്ധതിക്കാണ് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയിരിക്കുന്നത്. ആരെയും കൊതിപ്പിക്കുന്ന മള്‍ട്ടി കുസീന്‍ റെസ്റ്റോറന്റാണ് ഇതിനോടനുബന്ധിച്ച് ഒരുക്കുക. പദ്ധതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഭരണാനുമതി നേരത്തെ നല്‍കിയെങ്കിലും തമിഴ്നാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുമതി കിട്ടാനുണ്ടായിരുന്നത് ചെറിയ കാലതാമസം ഉണ്ടാക്കി. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായ പദ്ധതിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കുകയും സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

Read More

തിരുവനന്തപുരം: ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലെ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ മുഖേന സ്വയംതൊഴില്‍ വായ്പ അനുവദിക്കുന്നതായി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. സ്വയംതൊഴില്‍ വായ്പ പദ്ധതിയ്ക്കായി വിശദമായ പ്രൊജക്റ്റ് പ്രൊപ്പോസല്‍ സഹിതം അപേക്ഷിക്കാവുന്നതാണ്. നിലവില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കുടുംബശ്രീ യൂണിറ്റുകള്‍ക്ക് മുന്‍ഗണന ലഭിക്കും. മൂന്നു ലക്ഷം മുതല്‍ പരമാവധി പതിനഞ്ചു ലക്ഷം രൂപ വരെയാണ് വായ്പ അനുവദിക്കുക. വായ്പാ തുകയുടെ 70 ശതമാനം അപേക്ഷകളുടെ വിശദമായ പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ തലത്തില്‍ അംഗീകാരം ലഭ്യമാക്കി പ്രാരംഭ ഘട്ടത്തിലും ബാക്കി 30 ശതമാനം സംരംഭം ആരംഭിച്ചതിന് ശേഷം പദ്ധതിയുടെ പുരോഗതി വിലയിരുത്തി ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ശുപാര്‍ശ സമര്‍പ്പിക്കുന്ന മുറയ്ക്കും ലഭ്യമാക്കുന്നതാണ്. ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുടെ സമഗ്ര സാമ്പത്തിക ഉന്നമനത്തിന് ഈ സംരംഭകത്വ വായ്പാ പദ്ധതിയിലൂടെ വളരെ പ്രകടവും കാര്യക്ഷമവുമായ ഫലം ലഭിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി. സമൂഹത്തില്‍ വളരെയധികം അവഗണന…

Read More

മനാമ: തുച്ഛമായ ഫീസ് കുടിശ്ശികയായതിന്‍റെ പേരിൽ അപ്രതീക്ഷമായി വിദൃാഭൃാസം നിഷേധിക്കപ്പെട്ട ഇന്തൃന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരു ചെറിയ കൈത്താങ്ങാകുമെന്ന് യു.പി.പി അറിയിച്ചു. കോവിഡ് മഹാമാരിയുടെ പാശ്ചാത്തലത്തിൽ സാമ്പത്തിക തകര്‍ച്ച നേരിടുന്ന രക്ഷിതാക്കളെ മുഴുവന്‍ പ്രയാസത്തിലും ദുരിതത്തിലുമാഴ്ത്തി കൊണ്ട് ഇന്തൃന്‍ സ്കൂള്‍ ഭരണ സമിതി മുപ്പത് ദിനാര്‍ പോലും ഫീസ് കുടിശികയുള്ള വിദ്യാര്‍ത്ഥികളെ പോലും ഓണ്‍ലൈന്‍ ക്ളാസ്സുകളില്‍ നിന്ന് പാടെ മാറ്റി നിര്‍ത്തി വിദൃാഭൃാസം നിഷേധിച്ച സാഹചരൃത്തില്‍ അര്‍ഹരായ കുട്ടികള്‍ക്ക് ഒരുമാസത്തെ ടൃൂഷന്‍ ഫീസ് നല്‍കി ഒരു കൈതാങ്ങാകാന്‍ ബഹ്റൈനിലെ സുമനസ്സുള്ളവരെ ഒരുമിപ്പിച്ച് കൊണ്ട് യു .പി .പി ഒരുക്കുന്ന ഹെല്‍പ്പ് ഡെസ്കിലൂടെ അര്‍ഹരായ കുട്ടികള്‍ക്ക് സാന്പത്തിക സഹായവും, ആവശൃമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ പഠനോപകരണങ്ങളും നല്‍കാന്‍ പരിശ്രമിക്കുമെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു. ഫീസ് കുടിശ്ശിക ഉള്ളവരെ ക്ളാസ്സില്‍ നിന്നും പുറത്താകുന്നതിന് പകരം നിലവിലെ ഓരോ മാസത്തെയും ഫീസിനോടൊപ്പം ചെറിയ ഗഡുക്കളായി കടിശ്ശിക വന്ന ഫീസ് അടച്ചു തീര്‍ക്കാനുള്ള സൗകരൃം രക്ഷിതാക്കള്‍ക്ക് ഒരുക്കികൊടുക്കണമെന്ന് ഇന്തൃന്‍ സ്കൂള്‍ അധികൃതരോട്…

Read More

കൊച്ചി: നെടുമ്പാശ്ശേരി സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ കോഴിക്കോട് സ്വദേശികളുടെ 1.85 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) . നെടുമ്പാശ്ശേരിയില്‍ നിന്നും 20 കിലോ സ്വര്‍ണ്ണക്കള്ളക്കടത്ത് പിടികൂടിയ കേസിലാണ് നടപടി. ഈ കേസിലെ പ്രതികളായ ടി.കെ ഫായിസ്,അഷ്‌റഫ് കല്ലുങ്കല്‍, വൈ.എം സുബൈര്‍, അബ്ദുല്‍ റഹീം എന്നിവരുടെ ഒരു വീട്, ഫ്‌ളാറ്റ്, സ്ഥിരനിക്ഷേപം, ഭൂമി എന്നിവയുള്‍പ്പെടെയുള്ള വസ്തുവകകളാണ് കണ്ടുകെട്ടിയത്. 2013-ൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത കേസിൽ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമ പ്രകാരമാണ് എന്‍ഫോഴ്‌സ്‌മെന്റ് നടപടി എടുത്തിരിക്കുന്നത്.

Read More

മണ്ണാർക്കാട് : ആരോഗ്യ രംഗത്തിന് പുത്തൻ ഉണർവുമായി ദി മാലിക് പ്രവർത്തനമാരംഭിച്ചു. പ്രശസ്ത ജീവകാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിൽ ക്ലിനിക്കിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ആയുർവേദം, ഹോമിയോ, യുനാനി എന്നിങ്ങനെ 30ൽ അധികം ചികിത്സ രീതികൾ ദ മാലികിൽ ലഭ്യമാണ്. https://youtu.be/PirOpHiZZ64 കുന്തിപ്പുഴ എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തായി തുടങ്ങിയ ഈ സംരംഭത്തിന് പാണക്കാട് സയ്യിദ് പൂക്കോയ തങ്ങൾ, ഡോ. എച്ച്.സി. ഉസ്മാൻ സൈനി വൈദ്യർ, കെ.പി. രാമചന്ദ്രൻ ഗുരുക്കൾ, അസ്‌ലം കോങ്ങാട്, ഡോ. എബിൻ.പി. ജോൺസ്, ഡോ. ആതിര കടംബഴിപുറം, ഹക്കീം:പി.ബി.എം. അമാനുള്ള പട്ടാമ്പി, സീന അസ്‌ലം എന്നീ വിദഗ്ധരാണ് നേതൃത്വം നൽകുന്നത്.

Read More

മനാമ: ഏറെ നാളത്തെ കാത്തിരുപ്പിനൊടുവിൽ ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയർ ബബിൾ കരാർ ഒപ്പുവച്ചു. വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് അന്തിമ തീരുമാനമായത്. എയർ ഇന്ത്യ എക്​സ്​പ്രസിനും ഗൾഫ്​ എയറിനും ദിവസും ഓരോ സർവീസ്​ നടത്താനാണ് അനുമതി. ഏതെങ്കിലും തരത്തിലുള്ള സാധുവായ ബഹ്‌റൈൻ വിസ കൈവശമുള്ള ഏതൊരു ഇന്ത്യൻ പൗരനും ബഹ്റൈനിലേക്ക് വരാൻ സാധിക്കും എന്നതാണ് ഈ കരാറിന്റെ പ്രത്യേകത. എന്നാൽ വിമാന സർവീസ് എന്നു തുടങ്ങുമെന്ന കാര്യത്തിൽ വ്യക്തമാക്കിയിട്ടില്ല. https://twitter.com/IndiaInBahrain/status/1304422813181317123?s=20

Read More

ന്യൂഡെൽഹി: സോഷ്യൽ ആക്ടിവിസ്റ്റ് സ്വാമി അഗ്നിവേഷ് ദില്ലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബിലിയറി സയൻസസിൽ അന്തരിച്ചു. കരൾ സിറോസിസ് ബാധിച്ച ഇദ്ദേഹം ഗുരുതരാവസ്ഥയിലായിരുന്നു.

Read More

മനാമ: ബഹ്റൈനിലെ ഇന്ത്യൻ ക്ലബ്ബിന്റെ സജീവാംഗവും നിരവധി സ്റ്റേജ് ഷോകളുടെ സംഘാടകനായ വി ഇളങ്കോ ബഹ്റൈനിൽ നിര്യാതനായി. വിവിധ ആരോഗ്യപ്രശ്നങ്ങൾ കാരണം ബഹ്റൈൻ സ്പെഷിലിസ്റ്റ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു . അബ്ദുൽ ആൽ ക്ലീനിങ്ങ് കന്പനിയിൽ ജനറൽ മാനേജറായിരുന്നു നേരത്തേ അദ്ദേഹം. കഴിഞ്ഞ മാസമായിരുന്നു ഇവിടെ നിന്ന് വിരമിച്ചത്.

Read More