Author: News Desk

തിരുവനന്തപുരം: മദ്യവിൽപനയിൽ നിയന്ത്രണം ഏർപ്പെടുത്തി ബീവറേജസ് കോർപറേഷൻ പുതിയ സർക്കുലർ പുറത്തിറക്കി. ബെവ് ക്യു ആപ്പ് വഴി നൽകുന്ന ടോക്കണിന് ആനുപാതികമായി മാത്രം ബാറുകൾക്കും ഔട്ട്ലെറ്റുകൾക്കും മദ്യം നൽകിയാൽ മതിയെന്നാണ് സർക്കുലറിൽ പറയുന്നത്. നിർദേശം മദ്യവിൽപനയെ ബാധിക്കുമെന്ന് ജീവനക്കാർ ചൂണ്ടിക്കാണിക്കുന്നു. ടോക്കൺ ഇല്ലാത്തവർക്കും മദ്യം നൽകി യഥേഷ്ടം കച്ചവടം നടത്തുന്ന ബാറുകളെ നിയന്ത്രിക്കാനാണ് പുതിയ സർക്കുലർ.ഇനി മുതൽ മദ്യവിൽപന ശാലകൾക്കും ബാറുകൾക്കും അതത് ദിവസത്തെ ടോക്കണിന് ആനുപാതികമായി മദ്യം വിതരണം ചെയ്യണമെന്നാണ് സർക്കുലർ. ഇത് നടപ്പാക്കാൻ വെയർഹൗസ് മാനേജർമാർക്ക് കർശന നിർദേശമാണ് നൽകിയിരിക്കുന്നത്. ബീവറേജസ് കോർപറേഷൻ എം.ഡി പുറത്തിറക്കിയ ഉത്തരവ് നിലവിൽ വന്നു.

Read More

തിരുവനന്തപുരം:  സ്വർണക്കടത്ത് കേസിൽ കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും ചോദ്യം ചെയ്തതോടെ കേസിൽ നിർണായക അന്വേഷണ ഘട്ടത്തിലേയ്ക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കടന്നു. ഇരുവരിൽ നിന്നും പ്രാഥമിക വിവരങ്ങൾ മാത്രമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേടിയട്ടുള്ളത്. മന്ത്രി ജലീലിനേയും, ബിനീഷിനേയും വീണ്ടും ചോദ്യം ചെയ്യാൻ അന്വേഷണസംഘം വിളിപ്പിക്കും. മത ഗ്രന്ഥങ്ങൾ എടപ്പാളിലേയ്ക്ക് കൊണ്ടുപോകുന്നതിനിടെ സി-ഡാക്കിന്റെ വാഹനത്തിലെ ജിപിഎസ് അപ്രത്യക്ഷമായതിൽ ദുരൂഹത നിലനിൽക്കുന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംശയിക്കുന്നു. ഇക്കാര്യത്തിൽ മന്ത്രിക്ക് കൃത്യമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല. ഇതിൽ വ്യക്തത വരുത്തിയ ശേഷമാവും ജലീലിനെ വീണ്ടും ചോദ്യം ചെയ്യുക.

Read More

വാഷിംഗ്ടൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും നടത്തിയ നയതന്ത്ര നീക്കത്തിന്റെ ഭാഗമായി ഇസ്രയേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ സമ്മതിക്കുന്ന ഏറ്റവും പുതിയ അറബ് രാജ്യമായി ബഹ്‌റൈൻ മാറി. ഓഗസ്റ്റ് 13 ന് യുഎഇ, യുഎസ്, ഇസ്രായേൽ എന്നിവരുമായി ഉണ്ടായ ചരിത്രപരമായ കരാറിനെ തുടർന്നാണ് ഏറ്റവും പുതിയ നീക്കം. https://twitter.com/realDonaldTrump/status/1304464923469193217?s=20 ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ എന്നിവരുമായി മൂന്ന് തവണ നടത്തിയ ഫോൺ കോളിനെ തുടർന്നാണ് ട്രംപ് കരാർ പ്രഖ്യാപിച്ചത്. മൂന്ന് നേതാക്കളും കരാർ സാക്ഷ്യപ്പെടുത്തി ആറ് ഖണ്ഡിക സംയുക്ത പ്രസ്താവന ഇറക്കി. സെപ്റ്റംബർ 15 ന് വൈറ്റ് ഹൗസിൽ നടക്കുന്ന ചടങ്ങിൽ ഇസ്രയേലുമായുള്ള കരാർ ഔപചാരികമാക്കാൻ ബഹ്‌റൈൻ സമ്മതിച്ചിട്ടുണ്ട്, ഓഗസ്റ്റ് മധ്യത്തിൽ പ്രഖ്യാപിച്ച ഇസ്രയേലുമായുള്ള സ്വന്തം കരാറിൽ യുണൈറ്റഡ് അറബ് എമിറേറ്റ്സും ഒപ്പുവെക്കും.

Read More

മനാമ: സുപ്രഭാതം ദിനപത്രം ബഹ്റൈന്‍ തല വരിചേര്‍ക്കല്‍ കാംപയിന് തുടക്കമായി. മനാമയിലെ സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സമസ്ത ബഹ്റൈന്‍ റൈയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ പ്രസിഡന്‍റ് ഹംസ അന്‍വരി മോളൂര്‍ സുപ്രഭാതം ഗവേണിംഗ് ബോഡി അംഗം കൂടിയായ അബ്ദുല്‍ ഹമീദ് വില്യാപ്പള്ളിയെ വരിചേര്‍ത്താണ് കാംപയിൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇതോടനുബന്ധിച്ച് നേരത്തെ ഓണ്‍ലൈനില്‍ നടന്ന പ്രവര്‍ത്തകസമിതിയോഗം സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ആക്ടിങ് സെക്രട്ടറി എസ്.എം അബ്ദുല്‍ വാഹിദ് അധ്യക്ഷത വഹിച്ചു. സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കമ്മറ്റി ഭാരവാഹികളും വിവിധ പോഷക സംഘടനാ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. കാംപയിന്‍ ഭാഗമായി ബഹ്റൈനിലെ മുഴുവൻ ഏരിയകളിലും വരിക്കാരെ ചേര്‍ക്കാനുള്ള വിപുലമായ പദ്ധതികളാണ് യോഗം ആസൂത്രണം ചെയ്‌തിരിക്കുന്നത്‌. വ്യാപകമായ പ്രചാരണം നടത്തി പ്രവാസികളുടെയും ബന്ധുക്കളുടെയും വീടുകളിൽ സുപ്രഭാതം പത്രം ഉറപ്പ് വരുത്തുന്നതിനോടൊപ്പം നാട്ടില്‍ വരിക്കാരായവരെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും പൊതുസ്ഥലങ്ങളിലേക്കും പത്രം സ്പോണ്‍സര്‍ ചെയ്യിപ്പിക്കാനും ശ്രമം…

Read More

മനാമ . ഇന്ത്യ – ബഹ്റൈൻ എയർബബിൾ കരാർ ധാരണയായതിൽ ജനതാ കൾച്ചറൽ സെൻ്റർ സന്തോഷം രേഖപ്പെടുത്തി.ഏറെ നാളെത്തെ കാത്തിരിപ്പിനൊടുവിൽ നാട്ടിൽ കഴിയുന്നവർക്ക് ബഹ്റൈനിൽ തിരികെയെത്തി ജോലിയിൽ പ്രവേശിക്കാമെന്ന വാർത്ത ഏറെ സന്തോഷകരമാണെന്ന് ജെ.സി.സി ഭാരവാഹികളായ സിയാദ് ഏഴംകുളം, നജീബ് കടലായി, മനോജ് വടകര എന്നിവർ അറിയിച്ചു.

Read More

മനാമ : പ്രമുഖ ആക്റ്റിവിസ്റ്റും ആര്യ സമാജം പണ്ഡിതനുമായ സ്വാമി അഗ്നിവേശിന്റെ നിര്യാണത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി. മതങ്ങൾക്കിടയിൽ സംവാദത്തിന് ആഹ്വാനം ചെയ്യുകയും വൈവിധ്യങ്ങളുടെ ഇന്ത്യക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്ത മനുഷ്യാവകാശ പ്രവർത്തകൻ ആയിരുന്നു അദ്ദേഹമെന്ന് അനുശോചന കുറിപ്പിൽ വ്യക്തമാക്കി. ഫാസിസ്സ് വിരുദ്ധ പോരാട്ടങ്ങളിൽ നിർഭയമായി നിലകൊള്ളുകയും അതിന്റെ പേരിൽ മർദ്ദനങ്ങളും ഏറ്റുവാങ്ങിയിട്ടുള്ള അദ്ദേഹത്തിന്റെ വേർപാട് മതേതര ഇന്ത്യക്ക് വലിയ നഷ്ടമാണെന്നും അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Read More

കണ്ണൂർ : പരിയാരത്ത് 17 കാരനെ പീഡിപ്പിച്ച മൂന്നു പേർ അറസ്‌റ്റിൽ ഏമ്പേറ്റ് സ്വദേശികളായ വാസു ,കുഞ്ഞിരാമൻ , മോഹനൻ എന്നിവരെയാണ് പരിയാരം സി ഐ കെ വി ബാബു അറസ്റ്റ് ചെയ്‌തത്‌ .  മൂന്നു പേർക്കുമെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്‌തു .

Read More

തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദത്തിന് സാധ്യത. ആന്ധ്രാപ്രദേശ് തീരത്തെ ബംഗാൾ ഉൾക്കടലിൽ ഞായറാഴ്ച്ചയോടെ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് കേരളത്തിൽ വ്യാപക മഴയ്ക്ക് കാരണമാകും. ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിൽ കേരളത്തിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശനിയാഴ്ച മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ചൊവ്വാഴ്ചവരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.മഴയ്ക്കു പുറമേ കേരള, കർണാടക തീരത്ത് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.  ആയതിനാൽ മത്സ്യ തൊഴിലാളിൽ കടലിൽ പോകരുത് എന്നും മുന്നറിയിപ്പുണ്ട്.

Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസില്‍ നയതന്ത്ര ബാഗേജുകളുമായി ബന്ധപ്പെട്ട്​ വ്യക്തത വരുത്താന്‍ മന്ത്രി കെ.ടി. ജലീലിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തതിന്​ ശേഷം അദ്ദേഹം തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെ കുറിച്ച്…… “സത്യമേ ജയിക്കൂ. സത്യം മാത്രം. ലോകം മുഴുവന്‍ എതിര്‍ത്താലും മറിച്ചൊന്ന് സംഭവിക്കില്ല” ആലുവയിലെ ഇ.ഡി ഓഫിസിലേക്ക്​ വിളിച്ചുവരുത്തിയാണ് ജലീലിനെ എന്‍ഫോഴ്​സ്​മെന്‍റ്​ ഡയറക്​ടറേറ്റ്​ ചോദ്യം ചെയ്​തത്​. മന്ത്രിയെ വീണ്ട​ും ചോദ്യം ചെയ്​തേക്കുമെന്നാണ്​ സൂചന. സ്വര്‍ണക്കടത്തുകേസിലെ പ്രതികളുമായുള്ള ബന്ധത്തെക്കുറിച്ചും പ്രോ​​ട്ടോക്കോള്‍ ലംഘനം സംബന്ധിച്ചും ഇ.ഡി. ഇതിനകം ചോദ്യം ചെയ്​തതായാണ്​ വിവരം.

Read More

റിയാദ്: മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം സൗദി അറേബ്യയിലെ റിയാദില്‍ നിര്യാതനായി.കണ്ണൂര്‍ പയ്യന്നൂര്‍ പെരുമ്പ സ്വദേശി എന്‍. ജാബിര്‍ (53) ആണ് മരിച്ചത്. ബത്ഹയിലെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. മെസ് കേബിള്‍സ് എന്ന കമ്പനിയില്‍ സീനിയര്‍ സെയില്‍സ് കോഓഡിനേറ്ററായിരുന്നു. മൃതദേഹം ശുമൈസി ആശുപത്രി മോര്‍ച്ചറിയിലാണ്. റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ഭാര്യ: നൂറ, മക്കൾ: നാസിഫ്, ജാസിം വര്‍ഷങ്ങളായി റിയാദില്‍ പ്രവാസിയായ അദ്ദേഹം തനിമ കലാസാംസ്‌കരിക വേദി, ചേതന റീഡേഴ്സ് ഫോറം, പയ്യന്നൂര്‍ സൗഹൃദവേദി എന്നിവയുടെ സജീവ പ്രവര്‍ത്തകനായിരുന്നു.

Read More