- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
‘സത്യം വിജയിക്കുമെന്ന് ഫേസ്ബുക്ക് പോസ്റ്റിട്ടാൽ പോരാ ജനങ്ങളോട് വിശദീകരിക്കണം’- കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സത്യം വിജയിക്കുമെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടാൽ പോരെന്നും യാഥാർത്ഥ്യം ജനങ്ങളോടും വിശദീകരിക്കാൻ മന്ത്രി കെ.ടി. ജലീൽ തയാറാകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു. ചോദ്യം ചെയ്യലിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എന്തൊക്കെയാണ് ചോദിച്ചതെന്ന് വിശദീകരിക്കാന്‍ മന്ത്രി തയാറാകണം. മന്ത്രിസഭാംഗമായതിനാല്‍ ജനങ്ങളോട് കാര്യങ്ങള്‍ വിശദീകരിക്കാന്‍ ജലീലിന് ബാധ്യതയുണ്ടെന്നും സുരേന്ദ്രന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സത്യവാനാണെങ്കില്‍, സത്യമാണ് ഏറ്റവും വലുതെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടാല്‍ പോര. എന്താണ് യഥാർത്ഥത്തില്‍ നടന്നത്. എന്തിനാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വാഹനവും സുരക്ഷ സംവിധാനങ്ങളും ഒരു കള്ളക്കടത്ത് വ്യവസായിയുടെ വീട്ടില്‍ നിര്‍ത്തിയിട്ട്, അവിടുന്ന് അദ്ദേഹത്തിന്റെ സ്വകാര്യ വാഹനത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ മുന്നില്‍ പോയത്? എന്തുകൊണ്ടാണ് ചോദ്യം ചെയ്യലിനു ശേഷവും മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ കള്ളം പറഞ്ഞത്. തന്നെ ആരും ചോദ്യം ചെയ്യിട്ടില്ലെന്ന് എന്തുകൊണ്ടാണ് പറഞ്ഞത്. ചോദ്യം ചെയ്യലിനു ശേഷവും എന്തിനാണ് എല്ലാക്കാര്യങ്ങളും മൂടിവെച്ചത്?”- സുരേന്ദ്രൻ ചോദിച്ചു.
ന്യൂഡൽഹി: കോവിഡ് കേസുകളിൽ രാജ്യത്ത് ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കണക്കുമായി ഇന്ത്യ. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ മാത്രം രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് 97,570 പേർക്കാണ്. ഇതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 46 ലക്ഷം കടന്നു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ അനുസരിച്ച് ഇതുവരെ 46,59,985 പേർക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ഇതിൽ 36,24,197 പേർ രോഗമുക്തരായി. 9,58,316 പേരാണ് നിലവിൽ ചികിത്സയിൽ തുടരുന്നത്. രോഗബാധിതര്‍ക്കൊപ്പം രാജ്യത്തെ കോവിഡ് മരണസംഖ്യയും ഉയരുന്നുണ്ട്. ഒറ്റദിവസത്തിനിടെ 1,201 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് മരണത്തിന് കീഴടങ്ങിയവരുടെ എണ്ണം 77,472 ആയി ഉയർന്നിട്ടുണ്ട്.
കൊച്ചി :തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഫിലിം മേക്കർ കെ.ടി കുഞ്ഞുമോൻ ദീർഘകാലത്തിനു ശേഷം നിർമിക്കുന്ന ചിത്രമാണിത്.എ .ആർ റഹ്മാൻ എന്ന സംഗീത സംവിധായകന്റെ മികവിനെ ലോകത്തെ അറിയിച്ച സിനിമകളിൽ ഒന്ന്. ശങ്കർ എന്ന ചെറുപ്പക്കാരന്റെ സംവിധാന മികവ് കോളിവുഡിൽ പരിചയപ്പെടുത്തിയ ചിത്രം.1993-ലെ സൂപ്പർ ഹിറ്റ് ജൻ്റിൽമാന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. തമിഴ് സിനിമയിലെ സൂപ്പർ ഹിറ്റ് ഫിലിം മേക്കർ കെ.ടി കുഞ്ഞുമോൻ ദീർഘകാലത്തിനു ശേഷം നിർമിക്കുന്ന ചിത്രമാണിത്. ഷൂട്ട് അടുത്ത ഫ്രെബ്രുവരിയിൽ ആരംഭിക്കും. പുത്തൻ അനിമേഷൻ സാധ്യതകൾ ഉപയോഗപ്പെടുത്തി ബോക്സ് ഓഫീസിൽ വൻ വിജയം നേടിയ ചിത്രം നിർമ്മിച്ചത് മലയാളിയായ കെ.ടി കുഞ്ഞുമോൻ ആയിരുന്നു. പണം മുടക്കിയ വസന്ത കാല പറവൈ, സൂര്യൻ, കാതലൻ തുടങ്ങി മിക്കവയും സൂപ്പർഹിറ്റ് മുൻനിര താരങ്ങളില്ലാതെ പടം നിർമിച്ചു വിജയിപ്പിക്കാം എന്നു കോളിവുഡിനു കാണിച്ചുകൊടുത്ത നിർമാതാവ് പക്ഷെ രണ്ടായിരത്തോടെ പതുക്കെ ഉൾവലിഞ്ഞു ചിത്രത്തിന്റെ താരങ്ങളെ കുറിച്ചോ, മറ്റ് അണിയറ പ്രവർത്തകരെ പറ്റിയോ വിവരങ്ങൾ ഒന്നും…
മടിയിൽ കനമുള്ളതുകൊണ്ടാണ് കെ ടി ജലീൽ വേഷം മാറി അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായത്- പികെ ഫിറോസ്
കോഴിക്കോട്: മന്ത്രി കെടി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പികെ ഫിറോസ്. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി.ജലീൽ എൻഫോഴ്സ്മെന്റിന് മുൻപിൽ ഹാജരായത് തലയിൽ മുണ്ടിട്ടാണെന്ന് പി.കെ.ഫിറോസ് ആരോപിച്ചു. ഇതുപോലെ ഒരു ഗതികേട് ഒരു മന്ത്രിക്കും ഉണ്ടായിട്ടില്ല. മടിയിൽ കനം ഉള്ളതുകൊണ്ടാണ് വേഷം മാറി അന്വേഷണ ഏജൻസിക്ക് മുൻപിൽ ഹാജരാകേണ്ടി വന്നത്. പലനാൾ കള്ളൻ ഒരു നാൾ പിടിക്കപ്പെടും. അതാണ് ഇപ്പോൾ സംഭവിക്കുന്നത്. നാണമുണ്ടെങ്കിൽ മന്ത്രി സ്ഥാനം രാജിവയ്ക്കണം. ചോദ്യം ചെയ്യലിനെ കുറിച്ച് മാധ്യമങ്ങളിൽ നിന്നും മറച്ചുവെച്ച് മന്ത്രി കള്ളം പറഞ്ഞത് എന്തിനു വേണ്ടിയാണ്. അന്വേഷണത്തെ ഭയക്കുന്നതാണ് ഇതിന് കാരണം. കള്ളം ചെയ്തിട്ടില്ലെങ്കിൽ മാധ്യമങ്ങളെ എന്തിനാണ് ഭയക്കുന്നതെന്നും ഫിറോസ് ചോദിച്ചു.
കണ്ണൂർ: വിദേശത്തു നിന്നെത്തി ക്വറന്‍റീനിൽ കഴിയുകയായിരുന്ന യുവാവ് മരിച്ച നിലയിൽ. കുഞ്ഞിമംഗലം കണ്ടൻകുളങ്ങര സ്വദേശി ടി.വി.ശരത്തിനെ (30) ആണ് ടോയ്ലറ്റിനുള്ളിൽ കഴുത്തറിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. കുവൈറ്റിൽ എഞ്ചിനിയറായ ശരത് കഴിഞ്ഞ മാസം അവസാനത്തോടെയാണ് നാട്ടിലെത്തിയത്. വന്ന ദിവസം മുതൽ കോവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് വീടിന് സമീപത്തായുള്ള ഔട്ട്ഹൗസില്‍ ക്വറന്‍റീനിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ബന്ധു ഭക്ഷണവുമായെത്തി വിളിച്ചപ്പോൾ പ്രതികരണം ഒന്നും ഉണ്ടായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തുമുറിച്ച് മരിച്ച നിലയിൽ ശരത്തിനെ കണ്ടെത്തിയത്. ഒരു കത്രികയും സമീപത്ത് നിന്നു ലഭിച്ചിട്ടുണ്ട്. മാനസിക സമ്മർദ്ദത്തെ തുടർന്ന് ജീവനൊടുക്കിയതാണെന്ന് സൂചന നൽകുന്ന ആത്മഹത്യ കുറിപ്പും കണ്ടെടുത്തതായി റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.
കൊച്ചി : ബെംഗളൂരു മയക്കുമരുന്ന് കേസ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടേറ്റും അന്വേഷിക്കും. കേസിലെ പ്രതികളായ സിനിമാ മേഖലയിലുള്ളവരുടെയും വ്യവസായികളുടെയും കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചിട്ടുണ്ടെന്ന നിഗമനത്തിലാണ് കേസടുക്കാനുള്ള ബെംഗളൂരു ഇഡിയുടെ തീരുമാനം. അതേസമയം കേസിലെ പ്രതികൾ കേരളത്തില്‍നിന്നും ലഹരിവസ്തുക്കൾ കടത്തിയിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് എന്‍സിബി. ദക്ഷിണേന്ത്യയിലെ മുന്‍നിര നടിമാരെ കൂടാതെ വ്യവസായികളും സിനിമാ നിർമാതാക്കളും ബെംഗളൂരു മയക്കുമരുന്ന് കേസില്‍ പ്രതികളാണ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കഴിഞ്ഞ ദിവസം ഇഡി ശേഖരിച്ചിരുന്നു. കേസിലെ പ്രതികളില്‍ ചിലർ കണക്കില്‍പെടാത്ത പണം ലഹരികടത്തിനായി ഉപയോഗിച്ചെന്നാണ് ഇഡിയുടെ പരിശോധനയില്‍ വ്യക്തമായത്. ഈ സാഹചര്യത്തില്‍ ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് തീരുമാനം. ഉടന്‍ എഫ്ഐആർ രജിസ്റ്റർ ചെയ്യും. പ്രതികളെയും പ്രതികളുമായി സംശയകരമായ സാമ്പത്തിക ഇടപാടുകൾ നടത്തിയവരെയും ചോദ്യം ചെയ്യും. ആസ്തികൾ കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്കും കടക്കും. അതേസമയം അനൂപിനെയും റിജേഷിനെയും കൂടാതെ സിസിബിയുടെ പിടിയിലായ മലയാളി നിയാസ് മുഹമ്മദും പ്രതീക് ഷെട്ടിയും കേരളത്തില‍്‍നിന്നടക്കം മയക്കുമരുന്നെത്തിച്ച് നഗരത്തില്‍ വിതരണം…
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസ് അന്വേഷണം പുതിയ തലത്തിലേക്ക്. എൽഎൽപി വഴി സ്വീകരിച്ച നിക്ഷേപ തുക പ്രതികള്‍ വകമാറ്റിയത് വായ്പയുടെ പേരിലാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം നിയമപരമായാണ് വിവിധ അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുള്ളത്.വായ്പ എടുത്തിരിക്കുന്നവരെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് ശേഖരിച്ച് കഴിഞ്ഞു. ഉടമകള്‍ക്കെതിരെ നിക്ഷേപ സംരക്ഷണ നിയമത്തിലെ വകുപ്പുകളടക്കം ചുമത്തിയിട്ടുണ്ട്. നിക്ഷേപകരുടെ പണം വായ്പയാക്കി മാറ്റിയതിനെ കുറിച്ചാണ് നിലവിൽ അന്വേഷണം നടക്കുന്നത്. ഉടമകളുമായി അടുത്ത ബന്ധമുള്ള തൃശൂർ സ്വദേശിയാണ് പോപുലർ ഫിനാൻസിന് ഇത് സംബന്ധിച്ച ഉപദേശം നൽകിയതെന്നാണ് വിവരം. അതേസമയം, വകയാറിലെ പോപ്പുലര്‍ ഫിനാന്‍സ് ആസ്ഥാനത്തെത്തി ജീവനക്കാരെ ജില്ലാ പോലീസ് മേധാവി കെജി സൈമൺ ചോദ്യം ചെയ്തിരുന്നു.
മനാമ : ദീർഘകാലം ബഹ്റൈനിൽ പ്രവാസിയായ മലയാളി ഹൃദയാഘാതത്തെത്തുടർന്ന് നാട്ടിൽ മരണപെട്ടു .കണ്ണൂർ വളപട്ടണം സ്വദേശി പി .എം ഷഹീദ് (69) ആണ് മരിച്ചത് .രണ്ടാഴ്ച മുമ്പ് നാട്ടിൽ പോയ ഇദ്ദേഹം കണ്ണൂർ ധർമ്മശാലയിലെ ഹോട്ടലിൽ ക്വാറൻറീൻ പൂർത്തിയാക്കി വെള്ളിയാഴ്ച രാവിലെ വളപട്ടണത്തെ വീട്ടിൽ എത്തി .വൈകുന്നേരം വീട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ കുഴഞ്ഞു വീണ് മരിക്കുകയായിരുന്നു ഭാര്യ : റസിയ .മക്കൾ – നജിത ,നാസിയ ,നബീലു
ഡൽഹി : പെരിയ ഇരട്ടക്കൊലപാതക കേസിൽ അപ്പീൽ നൽകി സർക്കാർ. സിബിഐ അന്വേഷണം ശരിവച്ച ഹൈക്കോടതി ഇത്തരവിനെതിരെ സുപ്രിം കോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.കുറ്റപത്രം നിലനിർത്തിയതിനാൽ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് ഡയറി ഇതുവരെ കൈമാറിയില്ല. ഡിവിഷൻ ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകൾ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നൽകിയിരുന്നു.
സിനിമാ സീരിയല്‍ നടിമാരുടെ മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റില്‍- യുവാവ് അറസ്റ്റില്‍
തിരുവനന്തപുരം: മലയാള സിനിമാസീരിയല്‍ നടിമാരുടെയും വനിതാ അവതാരകരുടെയും മോര്‍ഫ് ചെയ്ത ദൃശ്യങ്ങളും ചിത്രങ്ങളും അശ്ലീല വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്ത് പണം സമ്പാദിച്ച യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് കരിപ്പൂര് മല്ലമ്പ്രക്കോണം ഷീജാ ഭവനില്‍ സൂരജ് ദിനേഷ്(25) ആണ് അറസ്റ്റിലായത്. സിനിമാസീരിയല്‍അവതാരക രംഗത്തെ 33 യുവതികളുടെ ചിത്രങ്ങളും ദൃശ്യങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇവ അശ്‌ളീല വെബ്‌സൈറ്റില്‍ നല്‍കിയ ശേഷം ഈ ദൃശ്യങ്ങള്‍ കാണുന്നവരില്‍നിന്നു പ്രതി പണവും കൈപ്പറ്റിയിരുന്നു. ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള ഇയാള്‍ നന്നായി ഇംഗ്ലീഷ് സംസാരിച്ചാണ് കരാര്‍ ഉറപ്പിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിനിയുടെ പരാതിയെത്തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.
