- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊഹിമ: അരുണാചൽ പ്രദേശിലെ അപ്പർ സുബാൻസിരിയിലെ മക്മോഹൻ ലൈനിനടുത്ത് ചൈനയിലെ പീപ്പിൾസ് ലിബറേഷൻ ആർമി (പിഎൽഎ) തട്ടിക്കൊണ്ടുപോയ അഞ്ച് യുവാക്കളെ ശനിയാഴ്ച 1000 കിലോമീറ്റർ അകലെയുള്ള അഞ്ജാവ് ജില്ലയിൽ വിട്ടയച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം യുവാക്കളെ പിഎൽഎ ഇന്ത്യൻ സൈന്യത്തിന് കൈമാറിയതായി തേജ്പൂർ ആസ്ഥാനമായുള്ള പ്രതിരോധ വക്താവ് ലഫ്റ്റനന്റ് കേണൽ ഹർഷ് വാർധൻ പാണ്ഡെ പറഞ്ഞു. “കോവിഡ് -19 പ്രോട്ടോക്കോളുകൾ പ്രകാരം ഇവരെല്ലാം ഇപ്പോൾ 14 ദിവസത്തേക്ക് ക്വറന്‍റീനിലാണ്. അതിനുശേഷം അവരുടെ കുടുംബാംഗങ്ങൾക്ക് കൈമാറുകയും ചെയ്യും, ”പ്രതിരോധ വക്താവ് പറഞ്ഞു.
എറണാകുളം: നടി മിയ ജോർജ് വിവാഹിതയായി. വ്യവസായിയായ ആഷ്‌വിൻ ഫിലിപ്പാണ് വരൻ. എറണാകുളം സെയിന്റ് മേരീസ് ബസലിക്കയിലായിരുന്നു വിവാഹ ചടങ്ങ് നടന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയ ചടങ്ങിൽ ഇരുവരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. Also Read- ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിന് മകൾക്കും മകളുടെ ഭർത്താവിനു നേർക്കും വെടിയുതിർത്ത് പിതാവ് മെയ് മുപ്പതിനായിരുന്നു മിയയും ആഷ്‌വിനും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. പാലാ സെന്റ് തോമസ് കത്തീഡ്രലിൽ വച്ച് കഴിഞ്ഞ മാസാം മനസമ്മതവും നടന്നിരുന്നു. മനസമ്മത ചടങ്ങിലും അടുത്ത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും മാത്രമായിരുന്നു ക്ഷണം.
തിരുവനന്തപുരം: ബിഡിജെഎസില്‍ നിന്നും പുറത്താക്കിയ സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയമാണ് സുഭാഷ് വാസുവിനെ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തു നിന്നും നീക്കി ഉത്തരവിറക്കിയത്. മൈക്രോഫിനാന്‍സ് ഇടപാടുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനുമായി ഇടഞ്ഞതിനെത്തുടര്‍ന്ന് സുഭാഷ് വാസുവിനെ പുറത്താക്കാന്‍ ബിഡിജെഎസ് ബിജെപിക്ക് കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.ഗോപകുമാറിന്റെ പേരാണ് പാര്‍ട്ടി പകരം നിര്‍ദേശിച്ചിട്ടുള്ളത്.
വേളിയിൽ ഇനി കുട്ടി തീവണ്ടിയും; സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിൻ സർവീസ്
തിരുവനന്തപുരം: വേളിക്കായലോരത്ത് ഇനി പുകയില്ലാത്ത കൽക്കരി ട്രെയിനോടും. സൗരോർജ്ജത്തിലാണ് മിനിയേച്ചർ ട്രെയിൻ സർവീസ്. രണ്ട് കിലോമീറ്ററാണ് ഒരു ട്രിപ്പിന്റെ ദൈർഘ്യം. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായാണ് മിനിയേച്ചർ ട്രെയിൻ സർവീസ് തുടങ്ങുന്നത്. കുട്ടികളെ ആകർഷിക്കാനായാണ് കൗതുകം നിറയ്ക്കുന്ന പുതുസംരംഭമെന്ന് പരീക്ഷണ യാത്രയും അനുബന്ധ സൗകര്യങ്ങളും വിലയിരുത്തിയ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ ട്രെയിൻ സർവീസ് ഒരു മാസത്തിനകം പ്രവർത്തന സജ്ജമാകും. ബംഗലുരുവിൽ നിന്നാണ് മൂന്ന് കോച്ചുകളും എഞ്ചിനും എത്തിച്ചത്. രണ്ട് ജീവനക്കാരടക്കം 48 പേർക്ക് സഞ്ചരിക്കാം. സ്റ്റേഷൻ ഉൾപ്പടെ സൗരോർജ്ജത്തിലാണ് പ്രവർത്തിക്കുക. ഒമ്പത് കോടി രൂപയുടെ പദ്ധതിയാണിതെന്നും മന്ത്രി വ്യക്തമാക്കി. ടൂറിസം സെക്രട്ടറി റാണി ജോർജ്ജും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.
കണ്ണൂര്‍ തലശേരി മലബാര്‍ കാന്‍സര്‍ സെന്ററിനെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് & റിസര്‍ച്ച് ആയി വികസിപ്പിക്കാനുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 14-ാം തീയതി രാവിലെ 11.30ന് വീഡിയോ കോണ്‍ഫറന്‍സിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അധ്യക്ഷത വഹിക്കും. എ.എന്‍. ഷംസീര്‍ എം.എല്‍.എ., കെ. മുരളീധരന്‍ എം.പി. എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. 11.39 കോടി രൂപയുടെ പീഡിയാട്രിക് ഹെമറ്റോളജി & ഓങ്കോളജി ബ്ലോക്ക്, 9 കോടിയുടെ ന്യൂക്ലിയര്‍ മെഡിസിന്‍ & റേഡിയോളജി എക്സ്റ്റന്‍ഷന്‍ ബ്ലോക്ക്, 9.5 കോടിയുടെ ക്ലിനിക്കല്‍ ലാബ് സര്‍വീസസ് & ട്രാന്‍സ്ലേഷണല്‍ റിസര്‍ച്ച് ബ്ലോക്ക് , 9.5കോടിയുടെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളോജി വിഭാഗം, 95 ലക്ഷത്തിന്റെ കാന്റീന്‍ വിപുലീകരണം, 6 കോടിയുടെ 64 സ്ലൈസ് ഫ്‌ളൂറോ സിടി സ്‌കാന്‍, 4 കോടിയുടെ സ്‌പെക്റ്റ് സി.ടി. സ്‌കാനര്‍ തുടങ്ങിയ പൂര്‍ത്തീകരിച്ച പദ്ധതികളുടെ ഉദ്ഘാടനമാണ് നടക്കുന്നത്. 81.69 കോടിയുടെ റേഡിയോതെറാപ്പി ബ്ലോക്കിന്റെ…
തിരുവനന്തപുരം: സ്റ്റാർട്ട് അപ്പ് റാങ്കിംഗിൽ ദേശീയ തലത്തിൽ കേരളത്തിന് മികച്ച നേട്ടം. കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയം തയ്യാറാക്കിയ സംസ്ഥാനങ്ങളുടെ സ്റ്റാർട്ട് അപ്പ് റാങ്കിങ് 2019ൽ കേരളത്തെ ടോപ് പെർഫോർമറായി തെരഞ്ഞെടുത്തു. സ്റ്റാർട്ട് അപ്പ് സൗഹൃദ അന്തരീക്ഷം ഒരുക്കിയത് ഉൾപ്പെടെയുള്ള നേട്ടങ്ങൾ വിലയിരുത്തിയാണ് ടോപ് പെർഫോമർ പട്ടികയിൽ കേരളത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴ് മേഖലകളിൽ ആറിലും കേരളം മുൻപന്തിയിലുണ്ട്. സ്റ്റാർട് അപ്പ് സംരംഭകർക്കുള്ള സാമ്പത്തിക സഹായം, സബ്‌സിഡി, സീഡ് ഫണ്ടിങ്, പ്രീ ഇൻക്യൂബേഷൻ പിന്തുണ, വെഞ്ച്വർ ഫണ്ടിങ്, വനിതാ സ്റ്റാർട്ട് അപ് സംരംഭകർക്കുള്ള പിന്തുണ, വിവിധ സർക്കാർ വകുപ്പുകളുടെ സഹകരണം, ഹാക്കത്തോൺ സംഘാടനം, എന്നിവ മാതൃകാപരമാണെന്ന് കേന്ദ്രം വിലയിരുത്തുന്നുണ്ട്. സ്റ്റാർട് അപ്പ് മേഖലയിൽ കേരളത്തിലുണ്ടായ വളർച്ചയുടെ സൂചകമാണ് ദേശീയ റാങ്കിംഗ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. സ്റ്റാർട്ട് അപ്പുകളുടെ എണ്ണം നാലു വർഷത്തിനകം 300 ൽ നിന്നും 2200 ആയി കുതിച്ചുയർന്നു. സ്റ്റാർട്ട് അപ്പുകൾക്കായി ഈ സർക്കാർ കോർപ്പസ് ഫണ്ട് ആരംഭിച്ചു.…
തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായി സർ്ക്കാർ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വേളി ടൂറിസം വില്ലേജിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പ്രത്യേക പദ്ധതിയുടെ ഭാഗമായി തൊഴിൽ നഷ്ടമായ അംഗീകൃത ടൂറിസ്റ്റ് ഗൈഡുകളായ 328 പേർക്ക് ഒറ്റത്തവണ സഹായമായി 10,000 രൂപ വീതം നൽകും. സംസ്ഥാനത്ത് സർവീസ് നടത്തുന്ന ഹൗസ്‌ബോട്ടുകൾക്ക് ഒറ്റത്തവണ മെയിന്റനൻസ് ഗ്രാന്റായി മുറികളുടെ എണ്ണം അടിസ്ഥാനമാക്കി 80000, 100000, 120000 എന്നിങ്ങനെ നൽകും. നവംബർ 30 നകം അപേക്ഷിക്കണം. ഹോം സ്്‌റ്റേകൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന കമേഴ്‌സ്യൽ വിഭാഗത്തിൽ നിന്ന് റസിഡൻഷ്യൽ വിഭാഗത്തിലേക്ക് മാറ്റുക വഴി കെട്ടിട നികുതി ഇളവ് ഉറപ്പാക്കുകയുമാണ്. 1000 ഓളം സംരംഭകർക്ക് നേട്ടം ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. വേളി ടൂറിസം വില്ലേജ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുകയാണ്. സന്ദർശകരുടെ ആവശ്യങ്ങൾക്കനുസൃതമായി 3.60 കോടി രൂപ ചെലവഴിച്ചുള്ള ടൂറി്‌സം ഫെസിലിറ്റി സെന്റർ, 9.98 കോടി രൂപയുടെ കൺവൻഷൻ സെന്റർ,…
തിരുവനന്തപുരം: തിരുവനന്തപുരത്ത് കണ്ടെയ്‌നര്‍ ലോറിയില്‍ നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ മുഖ്യപ്രതി പിടിയിലായി. ചിറയിന്‍കീഴ് മുട്ടപ്പാലം സ്വദേശി ജയന്‍ എന്ന ജയചന്ദ്രന്‍ നായരെയാണ് എക്‌സൈസിന്റെ പ്രത്യേക സംഘം പിടികൂടിയത്. ഇയാളില്‍നിന്ന് കഞ്ചാവ് കടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ പ്രതീക്ഷ. ആറ്റിങ്ങല്‍ ദേശീയപാതയില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കണ്ടെയ്‌നര്‍ ലോറിയില്‍നിന്ന് 500 കിലോ കഞ്ചാവ് പിടികൂടിയത്. ലോറിയിലെ കണ്ടെയ്‌നറില്‍ രഹസ്യ അറകളിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കണ്ടെയ്‌നര്‍ ലോറിയിലുണ്ടായിരുന്ന പഞ്ചാബ് സ്വദേശി കുല്‍വന്ത് സിങ്, ജാര്‍ഖണ്ഡ് സ്വദേശി കൃഷ്ണ എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍ ഇരുവരും വെറും കാരിയര്‍മാര്‍ മാത്രമാണെന്നാണ് എക്‌സൈസ് അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തിയത്. തുടര്‍ന്ന് കഞ്ചാവ് അയച്ചവരിലേക്കും കേരളത്തില്‍ ഇത് കൈപ്പറ്റുന്നവരിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2885 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 566, മലപ്പുറം 310, കോഴിക്കോട് 286, കൊല്ലം 265, കണ്ണൂര്‍ 207, എറണാകുളം 188, പാലക്കാട് 184, തൃശൂര്‍ 172, കോട്ടയം 166, ആലപ്പുഴ 163, കാസര്‍ഗോഡ് 150, പത്തനംതിട്ട 88, ഇടുക്കി 86, വയനാട് 54 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 42 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 137 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 2640 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതില്‍ 287 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം 541, മലപ്പുറം 286, കോഴിക്കോട് 265, കൊല്ലം 253, കണ്ണൂര്‍ 190, തൃശൂര്‍ 164, കോട്ടയം, എറണാകുളം 159 വീതം, പാലക്കാട് 157, കാസര്‍ഗോഡ് 149, ആലപ്പുഴ 148, പത്തനംതിട്ട 64, ഇടുക്കി 57, വയനാട് 48…
കണ്ണൂർ: കുത്തുപറമ്പ് കണ്ടംകുന്നിൽ ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ 56 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടംകുന്നിലെ കെ .വത്സനെയാണ് കുത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്‌തത്. ഓട്ടോറിക്ഷയിൽ വച്ചാണ് പ്രതി കുട്ടിയെ പീഡിപ്പിച്ചത് .
