Author: News Desk

മസ്കറ്റ് : ഒമാനില്‍ കെട്ടിടം തകര്‍ന്നുവീണ് കണ്ണൂര്‍ ജോസ്ഗിരിയില്‍ സ്ഥിര താമസമാക്കിയ തമിഴ്‌നാട് സ്വദേശി ദാസൻ മരണപ്പെട്ടു. ശനിയാഴ്ച പുലർച്ചെ അഞ്ച്​ മണിക്കായിരുന്നു അപകടം. മലയാളിയായ . പയ്യന്നൂര്‍ കവ്വായി സ്വദേശി സദാനന്ദന്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇരുവരും ഒമാന്‍ ഫ്ലവർ മില്ലില്‍ ജോലിക്കാരായിരുന്നു.

Read More

മനാമ: കൊറോണയെ തുടർന്ന് നിർത്തിവച്ചിരുന്ന ഗൾഫ് എയറിന്റെ സർവിസുകൾ പുനരാംഭിക്കുന്നു. ഇതിന്റെ ഭാഗമായി ആദ്യം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്​ എന്നിവിടങ്ങളിൽ നിന്നുള്ള ഗൾഫ്​ എയർ സർവീസ്​ ഈ മാസം 14 മുതൽ തുടങ്ങുമെന്ന്​ ഗൾഫ്​ എയർ വാർത്താകുറിപ്പിൽ അറിയിച്ചു. ഇന്ത്യയും ബഹ്​റൈനും തമ്മിൽ ഒപ്പുവെച്ച എയർ ബബ്​ൾ കരാറിൻറെ അടിസ്​ഥാനത്തിലാണ്​ സർവീസ്​ ആരംഭിക്കുന്നത്​. ബഹ്​റൈനിൽ എത്തുന്നവർ സ്വന്തം ചെലവിൽ (60 ബഹ്‌റൈൻ ദിനാർ) പി.സി.ആർ ടെസ്​റ്റിന്​ വിധേയരാകണം. ഉടൻതന്നെ ഇന്ത്യയിലെ മറ്റ്​ വിവിധ നഗരങ്ങളിൽനിന്നും സർവീസ്​ ആരംഭിക്കുമെന്ന്​ ഗൾഫ് എയർ അറിയിച്ചു.

Read More

ന്യൂഡല്‍ഹി : വൈദ്യപരിശോധയുടെ ഭാഗമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകൻ രാഹുല്‍ ഗാന്ധിയും അമേരിക്കയിലേക്ക് പോകുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ സോണിയാ ഗാന്ധിയുടെ വൈദ്യ പരിശോധനകള്‍ വൈകിയിരുന്നു. കൂടാതെ ജൂലൈ മാസത്തില്‍ വൈദ്യ പരിശോധകളുടെ ഭാഗമായി സോണിയ ഗാന്ധിയെ ശ്രീ ഗംഗാ റാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടാഴ്ചയോളം ഇരുവരും അമേരിക്കയില്‍ തുടരുന്നതിനാൽ വരുന്ന പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ ഇവർ പങ്കെടുക്കില്ല.

Read More

ടെഹ്‌റാന്‍ : ആഗോള തലത്തില്‍ ഉയർന്ന പ്രതിഷേധങ്ങളെ അവഗണിച്ച്‌ അന്താരാഷ്ട്ര ഗുസ്തി താരം നവീദ് അഫ്കാരിയുടെ വധ ശിക്ഷ ഇറാന്‍ നടപ്പിലാക്കി. ശിറാസിലെ അദലെബാദ് ജയിലിലാണ് ഇന്ന് വധശിക്ഷ നടപ്പിലാക്കിയത്. 2018 ല്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥനെ താന്‍ വധിച്ചെന്ന് അഫ്കാരി കുറ്റസമ്മതം നടത്തുന്ന ദൃശ്യങ്ങള്‍ ഇറാന്‍ ടെലിവിഷനിലൂടെ പുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. അഫ്കാരിയുടെ സഹോദരങ്ങള്‍ക്ക് തടവ് ശിക്ഷയും വിധിച്ചിട്ടുണ്ട്.

Read More

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ബര്‍ത്ത് ഡേ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ കഴിയത്തിനാല്‍ വാവിട്ട് കരഞ്ഞ് സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയ കുഞ്ഞ് ആരാധികയാണ് പീലിമോള്‍. എന്നാല്‍ നാല് ദിവസം പിന്നിടുമ്പോള്‍ സ്വന്തം ജന്മദിനത്തില്‍ സന്തോഷം കൊണ്ട് വീര്‍പ്പുമുട്ടുകയാണ് പീലി. ജന്മദിനത്തില്‍ പീലിയെ തേടിയത്തിയത് ഇഷ്ടതാരം മമ്മൂക്കയുടെ വക അത്യഗ്രന്‍ സമ്മാനങ്ങള്‍.കൂടെ ‘ഹാപ്പി ബര്‍ത്ത്‌ഡേയ് പീലിമോള്‍, വിത്ത് ലവ് മമ്മൂട്ടി’ എന്നെഴുതിയ കേക്കും. https://youtu.be/JcKvg7mGNss വീട്ടുകാര്‍ വാങ്ങിയ കേക്ക് മാറ്റി വച്ച്, മമ്മൂക്ക സമ്മാനിച്ച കേക്ക് മുറിച്ചായിരുന്നു പിന്നെ പീലിയുടെ പിറന്നാള്‍ ആഘോഷം. കേക്കു മുറിച്ചതിനു ശേഷം താരം തന്നെ പീലിക്ക് ആശംസയുമായി വിഡിയോ കോളിലെത്തി. മമ്മൂട്ടിയുടെ ജന്മദിനത്തില്‍ മാതാപിതാക്കള്‍ തന്നെ കൂട്ടാതെ ബര്‍ത്ത് ഡേ പാര്‍ട്ടിക്ക് പോയെന്ന് തെറ്റ് ധരിച്ചായിരുന്നു പീലി പിണങ്ങി കരച്ചില്‍. പീലിയുടെ വിഡിയോ പിന്നീട് മമ്മൂട്ടിയടക്കം പങ്ക് വെച്ചിരുന്നു.

Read More

ന്യൂഡല്‍ഹി : പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തിന്റെ മറവില്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തിന്റെ ഗൂഢോലചനയിൽ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, എന്നിവര്‍ക്കും പങ്കുള്ളതായി ഡല്‍ഹി പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിൽ. സീതാറാം യെച്ചൂരിക്കും യോഗേന്ദ്രയാദവിനും പുറമേ സാമ്പത്തിക വിദഗ്ധ ജയതി ഘോഷ്, ഡല്‍ഹി സര്‍വ്വകലാശാല പ്രൊഫസറും ആക്ടിവിസ്റ്റുമായ അപൂര്‍വ്വാനന്ദ്, ഡോക്യുമെന്ററി നിര്‍മ്മാതാവ് രാഹുല്‍ റോയ് എന്നിവരെയും അനുബന്ധ കുറ്റപത്രത്തില്‍ പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേസില്‍ അറസ്റ്റിലായ പിന്‍ജ്ര തോഡ് സംഘടനയിലെ മൂന്ന് വിദ്യാര്‍ത്ഥികളാണ് സീതാറാം യെച്ചൂരിയുടേതുള്‍പ്പെടെയുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുന്നത് എന്നാണ് വിവരം. പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധത്തില്‍ ഏതറ്റംവരെയും പോകാന്‍ ഇവര്‍ പ്രതിഷേധക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. ഇതിന് പുറമേ പൗരത്വ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരാണ് എന്ന തരത്തില്‍ വ്യാപക പ്രചാരണം നടത്തി കേന്ദ്ര സര്‍ക്കാരിന്റെ വ്യാപക പ്രചാരണം നടത്തി സമൂഹത്തില്‍ വിദ്വേഷമുണ്ടാക്കാന്‍ ശ്രമിച്ചതായുംപോലീസ് കുറ്റപത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

Read More

മനാമ: ബഹറിനിൽ കഴിഞ്ഞ രണ്ടാഴ്ചയായി കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതായി കൊറോണ വൈറസിനെ നേരിടാനുള്ള ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്സ് വ്യക്തമാക്കി. അഷൂറ അവധി ദിവസങ്ങളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ് മുൻകരുതൽ നടപടികളും മാർഗനിർദേശങ്ങളും പാലിക്കാത്തതിനാലാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായത്. അഷൂറ അവധി ദിവസങ്ങളിൽ സാമൂഹികവും മതപരവുമായ ഒത്തുചേരലുകൾ വർദ്ധിച്ചതുമൂലമാണ് കോവിഡ് കേസുകളുടെ വർദ്ധനവുണ്ടായതെന്ന് ഔദ്യോഗിക സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നതായി ടാസ്ക്ഫോഴ്സ് അറിയിച്ചു. രോഗം പിടിപെട്ട ബഹ്‌റൈൻ പൗരന്മാരുടെ ശതമാനം ഈദ് അൽ ഫിത്തർ അവധിക്കാലത്തേക്കാൾ ഇരട്ടിയിലധികമാണെന്ന് ടാസ്‌ക്ഫോഴ്സ് അഭിപ്രായപ്പെട്ടു. ഈദ് അൽ ഫിത്തർ അവധിക്ക് രണ്ടാഴ്ച കഴിഞ്ഞപ്പോൾ, സജീവമായ കേസുകൾ 5,568 ൽ എത്തിയെന്നും അതിൽ 37% കേസുകൾ ബഹ്‌റൈൻ പൗരന്മാരാണെന്നും ടാസ്ക്ഫോഴ്സ് വ്യക്തമാക്കി. എന്നാൽ അഷുറ അവധി കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോൾ സജീവമായ കേസുകൾ 7,451 ൽ എത്തി. ഇതിൽ 82% കേസുകളും ബഹ്‌റൈൻ പൗരന്മാരാണ്. രണ്ട് സാഹചര്യങ്ങൾക്കിടയിലും നിലവിലുള്ള കേസുകളുടെ 34% വർദ്ധനവാണ് കാണിക്കുന്നത്. കാരണം അഷൂറ…

Read More

മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (“ഐസി‌ആർ‌എഫ്”) ഇരുനൂറോളം തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. സീഫിലെ കോർട്ട് യാർഡ് പ്രോജെക്ട് സനാബിസിൽ ഉള്ള ദാനാ മാൾ പ്രോജെക്ട് എന്നീ രണ്ട് സൈറ്റുകളിൽ വെച്ച് നടന്നു. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. Also Read-  കരിപ്പൂർ അപകടം: എയർഇന്ത്യയ്ക്ക് 374 കോടി രൂപ നഷ്ടപരിഹാരം ലഭിക്കും ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസി‌ആർ‌എഫ് ഉദ്ദേശിക്കുന്നു.ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്.വോളന്റീർസ് സുനിൽ…

Read More

ഉത്തർപ്രദേശ് : ഇഷ്ടമില്ലാത്തയാളെ വിവാഹം കഴിച്ചതിന് മകൾക്കും മകളുടെ ഭർത്താവിനു നേർക്കും വെടിയുതിർത്ത് ഉത്തർപ്രദേശ് സ്വദേശി. പരുക്കേറ്റ ഭാര്യയും ഭർത്താവും ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തർപ്രദേശിലെ രാംപൂർ ജില്ലയിലുള്ള സൈദ്നഗറിലാണ് സംഭവം നടന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്തു. ===================================================           Also Read- നടി മിയ ജോർജ് വിവാഹിതയായി =================================================== സെപ്തംബർ ആദ്യം സൈദ്നഗറിൽ പ്രശാന്ത് കുമാർ എന്നയാൾ ഉത്തരാഖണ്ഡിലെ കാശിപൂരിലുള്ള ഒരു യുവതിയെ വിവാഹം കഴിച്ചു. യുവതിയുടെ കുടുംബം വിവാഹത്തിന് എതിരായിരുന്നു. ആദ്യ അന്വേഷണത്തിൽ, യുവതിയുടെ പിതാവ് മകനെയും ഭർത്താവിനെയും വെടിവെച്ച് കൈയ്ക്ക് മുകളിൽ പരുക്കേല്പിച്ചു. ഡോക്ടർ ഇരുവരെയും ജില്ലാ ആശുപത്രിയിൽ നിന്ന് മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ എഫ്ഐആർ തയ്യാറാക്കി അന്വേഷണം ആരംഭിച്ചു.

Read More

ന്യൂഡൽഹി: കഴിഞ്ഞ മാസം കോഴിക്കോട് വിമാനത്താവളത്തിൽ ഉണ്ടായ അപകടത്തിൽ ദുബായ്-കോഴിക്കോട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് 374 കോടി രൂപ ലഭിക്കുമെന്ന് ഇൻഷുറൻസ് അധികൃതർ അറിയിച്ചു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം.വിമാനത്തിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് എയർ ഇന്ത്യ എക്സ്പ്രസിന് നൽകേണ്ട മൊത്തം ക്ലെയിം തുക ഏകദേശം 374 കോടി രൂപയാണ്. വിമാനം 370 കോടി രൂപയ്ക്ക് ഇൻഷൂർ ചെയ്തിട്ടുണ്ട്. അപകടത്തിൽ വിമാനത്തിന് പൂർണ നാശനഷ്ടമുണ്ടായതിനാൽ ഇൻഷുറൻസ് തുടകം മൊത്തം നൽകപ്പെടും. ഇതു കൂടാതെ നാലുകോടി രൂപ അധികമായും അനുവദിക്കും .

Read More