Author: News Desk

പ്രളയം ദുരിതം വിതച്ച ആലപ്പുഴ -എറണാകുളം നിവാസികൾക്ക്‌ നന്മ ഫൗണ്ടേഷനും ക്രെഡായിയും ചേർന്നു പുനർനിർമ്മിക്കുന്ന നന്മ ഭവനങ്ങളുടെ ആദ്യ ഘട്ടം പൂർത്തിയായതിനോടനുബന്ധിച്ചുള്ള പ്രഖ്യാപനവും രണ്ടാം ഘട്ടത്തിന്റെ ഉദ്ഘാടനവും ഓൺലൈനിൽ സംഘടിപ്പിച്ച പ്രത്യേക ചടങ്ങിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫ് അലി നിർവഹിച്ചു. നന്മ ഭാവന ങ്ങളുടെ ഭാഗമായി 25 വീടുകൾ നിർമിച്ചു നൽകുന്നതിനുള്ള പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. പോലീസ് ഐ ജി പി വിജയൻ ഐ പി എസ് മുഖ്യ പ്രഭാഷണം നടത്തി. നന്മ ഫൗണ്ടേഷൻ ആലപ്പുഴയുടെ ചെയർമാൻ തോമസ് ജോസഫ് ആദ്ധ്യക്ഷത വഹിച്ചു. മുൻ അംബാസഡർ ശ്രീകുമാർ മേനോൻ, ബി പി സി എൽ കൊച്ചി എക്സിക്യൂട്ടീവ് ഡയറക്ടർ മുരളി മാധവൻ, ജിയോജിത് ഫിനാൻഷ്യൽ സർവീസെസ് എം ഡി സി ജെ ജോർജ്, ക്രെഡായ് പാസ്ററ് പ്രസിഡന്റ് പോൾ രാജ് ജോസഫ് എന്നിവർ സംസാരിച്ചു. നന്മ ഫൗണ്ടേഷന്റെ ജില്ലാ തല പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നവരും അമേരിക്ക,…

Read More

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പ്രൊസിക്യൂഷൻ വിചാരണ കോടതിയെ സമീപിച്ചു. ദിലീപ് സാക്ഷികളെ സ്വാധീനിക്കുന്നു എന്നാണ് പ്രോസിക്യൂഷന്റെ ആരോപണം. ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കുമെന്നാണ് കോടതി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കേസിന്‍റെ വിചാരണ നടപടികൾ നീണ്ട നാളുകള്‍ക്ക് ശേഷം ജൂൺ അവസാന വാരമാണ് വീണ്ടും ആരംഭിച്ചത്. കോവിഡ് വ്യാപനം കാരണം കോടതി നടപടികൾ നിർത്തിവെച്ചതാണ് വിചാരണ വൈകാന്‍ കാരണം. കേസില്‍ വിചാരണ നടപടി പൂർത്തിയാക്കാൻ 6 മാസം സമയം കൂടി അനുവദിക്കണമെന്ന് പ്രത്യേക വിചാരണ കോടതി ജഡ്ജി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. നിലവില്‍ കേസിന്റെ രഹസ്യവിചാരണ കൊച്ചി പ്രത്യേക കോടതിയിൽ നടക്കുകയാണ്. .

Read More

അമേരിക്കയുടെ പശ്ചിമതീരത്ത് അതിഭയങ്കരമായ കാട്ടുതീ പടർന്നു പിടിച്ചു. പ്രദേശം മാരകമായ പുകപടലംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. തീപിടുത്തത്തിൽ ഡസൻ കണക്കിനാളുകളെ കാണാതായിട്ടുണ്ട്. 28 പേർ മരണപ്പെട്ടു. ആയിരക്കണക്കിന് ആളുകൾ ദുരിതത്തിലായിട്ടുണ്ട്. ഓഗസ്റ്റ് പകുതി മുതൽ അമേരിക്കയുടെ പശ്ചിമതീരത്തുള്ള മൂന്ന് സംസ്ഥാനങ്ങളിൽ പടർന്ന കാട്ടുതീയിൽ കാലിഫോർണിയയിൽ 19 പേർ ഉൾപ്പെടെ ഇതുവരെ 28 പേർ മരിച്ചു. നാഷണൽ ഇന്ററാജൻസി ഫയർ സെന്ററിന്റെ കണക്കനുസരിച്ച് അമേരിക്കയുടെ പടിഞ്ഞാറ് ഭാഗത്ത് 97 വലിയ തീപിടുത്തങ്ങൾ ശനിയാഴ്ച കത്തിക്കൊണ്ടിരിക്കുന്നുണ്ട്. ഐഡഹോയിൽ 12 ഉം മൊണ്ടാനയിൽ 9 ഉം തീപിടുത്തങ്ങൾ ഇതിൽ ഉൾപ്പെടുന്നു. കാലിഫോർണിയ, ഒറിഗോൺ, വാഷിംഗ്ടൺ, ഐഡഹോ എന്നിവിടങ്ങളിൽ ശനിയാഴ്ച അനാരോഗ്യകരമായ പുക വായുവിൽ ഉണ്ടാക്കുന്നുണ്ടെന്നും ഫെഡറൽ വായു ഗുണനിലവാര മോണിറ്ററുകൾ മുന്നറിയിപ്പ് നൽകുന്നുണ്ട് – പുക ശ്വസിക്കുന്നത് ആളുകളെ രോഗിയാക്കാനും മറ്റു രോഗങ്ങളിലേക്ക് നയിക്കുവാനും സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു.

Read More

മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ വൈവിധ്യമാര്‍ന്ന വേഷങ്ങളിലൂടെ ശ്രദ്ധേയനായ സൗബിന്‍ ഷാഹിറും ആദ്യമായി ഒരു ചിത്രത്തില്‍ നായികാ നായകന്‍മാരെയെത്തുന്നു. മലയാളത്തിലെ ആദ്യ അനിമേഷന്‍ സിനിമയായ സ്വാമി അയ്യപ്പന്റെ സംവിധായകന്‍ മഹേഷ് വെട്ടിയാര്‍ ഒരുക്കുന്ന ‘വെള്ളരിക്കാ പട്ടണം’ എന്ന ചിത്രത്തിലാണ് കേന്ദ്രകഥാപാത്രങ്ങളായി ഇരുവരും ഒന്നിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്‍റെ കാരിക്കേച്ചര്‍ സ്വഭാവത്തിലുള്ള ആദ്യ പോസ്റ്റര്‍ മഞ്ജുവും സൗബിനും പങ്കു വച്ചിട്ടുണ്ട്. അങ്കം വെട്ടാന്‍ വായുവില്‍ ഉയര്‍ന്ന് പൊങ്ങിനില്‍ക്കുന്ന മഞ്ജുവും അതിനെ തടുക്കുന്ന സൗബിനുമാണ് പോസ്റ്ററില്‍. ഈ സിനിമയുടെ സംവിധായകനെയും തിരക്കഥാകൃത്തിനെയും വര്‍ഷങ്ങളായി പരിചയമുണ്ട്. രസകരമായ കഥയും മുഹൂര്‍ത്തങ്ങളുമാണ് അവര്‍ സൃഷ്ടിച്ചിരിക്കുന്നത്’ എന്നാണ് ചിത്രത്തെക്കുറിച്ച്‌ മഞ്ജുവിന്‍റെ വാക്കുകള്‍. ‘ഒരു കാര്‍ യാത്രക്കിടെയാണ് ഈ സിനിമയുടെ കഥകേള്‍ക്കുന്നത്. പെട്ടെന്ന് തന്നെ ഇഷ്ടമായി. ഞാന്‍ ഇതുവരെ ചെയ്തവയില്‍ നിന്നെല്ലാം വ്യത്യസ്തനാണ് ഇതിലെ കഥാപാത്രം.

Read More

ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് രഘുവംശ പ്രസാദ് അന്തരിച്ചത്. ഒരാഴ്ച്ചയായി ഡല്‍ഹി എയിംസില്‍ ചികിത്സയിലായിരുന്നു. ആര്‍ജെഡി സ്ഥാപക നേതാവ് കൂടിയായിരുന്ന രഘുവംശ് പ്രസാദ് കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി വിട്ടതായി ലാലു പ്രസാദ് യാദവിന് തുറന്ന കത്തെഴുതി അറിയിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദും രഘുവംശ് പ്രസാദിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രഘുവംശ് പ്രസാദിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു.

Read More

ന്യൂഡൽഹി: വിമാന യാത്രക്കിടയില്‍ ഫോട്ടോഗ്രഫി അനുവദിച്ചാല്‍ വിമാന കമ്പനികള്‍ക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍(ഡിജിസിഎ).ബോളിവുഡ് താരം കങ്കണ റണാവിത്തിന്റെ ഛണ്ഡിഗഡ്മുംബൈ വിനമാനയാത്രക്കിടെ നിയമങ്ങള്‍ ലംഘിക്കപ്പെട്ട സാഹചര്യത്തിലാണ് മുന്നറിയിപ്പ്.പ്രത്യേക അനുമതിയില്ലാത്ത ആര്‍ക്കും വിമാനത്തിനുള്ളില്‍ ഫോട്ടോയെടുക്കാന്‍ അനുവാദമില്ലെന്ന് ഡിജിസിഎ വ്യക്തമാക്കി. വിമാന കമ്പനികള്‍ നിയമം ലംഘിച്ചാല്‍ ആ റൂട്ടില്‍ അവര്‍ക്ക് രണ്ടാഴ്ച വിലക്ക് ഏര്‍പ്പെടുത്തും. നിയമലംഘനത്തില്‍ വിമാനകമ്ബനി നടപടി സ്വീകരിച്ചുവെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമേ ഇതേ റൂട്ടില്‍ വീണ്ടും സര്‍വീസ് നടത്താന്‍ അനുവദിക്കുകയുള്ളുവെന്നും ഡിജിസിഎ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കി.

Read More

കണ്ണൂര്‍: ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു കോടി രൂപ ഇ.പി. ജയരാജന്റെ മകന്‍ കൈപ്പറ്റിയന്ന ആരോപണത്തിനിടെ മന്ത്രിയുടെ ഭാര്യയുടെ ലോക്കര്‍ തുറക്കല്‍ വിവാദമായിട്ടുണ്ട്.ക്വാറന്റൈന്‍ കാലവധി അവസാനിക്കുന്നതിനു മുന്‍പ് തന്നെ ഇ.പി ജയരാജന്റെ ഭാര്യ ഇന്ദിര കേരള ബാങ്ക് കണ്ണൂര്‍ ജില്ലാ മെയിന്‍ ബ്രാഞ്ച് സന്ദര്‍ശിക്കുകയായിരുന്നു. ബാങ്കിലെ മാനേജര്‍ കൂടിയായ ഇവര്‍ ലോക്കര്‍ തുറക്കുന്നതിനും മറ്റ് ഇടപാടുകള്‍ക്കുമായാണ് ബാങ്കിലെത്തിയത് എന്നാണ് ആരോപണം. രോഗബാധിതനായ ധനമന്ത്രി തോമസ് ഐസക്കിന്റെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് മന്ത്രിയും ഭാര്യയും നിരീക്ഷണത്തില്‍ പോയത്.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,409 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 47 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 47,54,356 പേരാണ്. 1,108 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 78,614 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.65 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,868 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. ഇതുവരെ 37,02,595 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 77.88 ശതമാനമായി. നിലവിൽ രാജ്യത്ത് 9,73,147 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 20.47 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം രാജ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 10,71,702 പേർക്കാണ് പരിശോധന നടത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 747 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 109 പേർ പ്രവാസി തൊഴിലാളികളാണ്. 633 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്.5 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 59,586 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 416 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 53,192 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 89.27 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,183  പേരാണ്. ഇവരിൽ 26 പേരുടെ നില ഗുരുതരമായും 6,157 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 10.38 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 211 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,977 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,40,204 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തതില്‍ നുണകളും കെട്ടുകഥകളും പറയുന്നവരോട് നിജസ്ഥിതി വെളിപ്പെടുത്താന്‍ മനസില്ലെന്ന് ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജലീലിന്റെ പ്രതികരണം. ജലീലിൻറെ കുറിപ്പ് ഇങ്ങനെ …. അങ്ങാടിയിൽ തോററതിന് അമ്മയോട് ———————————————————————– കല്ലുവെച്ച നുണകളും കെട്ടുകഥകളും യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാതെ ഓരോ ദിവസവും വിളമ്പുന്നവരോട് കാര്യങ്ങളുടെ നിജസ്ഥിതി വെളിപ്പെടുത്താൻ എനിക്കു മനസ്സില്ല. മറച്ചുവെക്കേണ്ടത് മറച്ചു വെച്ചും പറയേണ്ടത് പറയേണ്ടവരോട് പറഞ്ഞുമാണ് എല്ലാ ധർമ്മയുദ്ധങ്ങളും വിജയിച്ചിട്ടുള്ളത്. എഴുതേണ്ടവർക്ക് ഇല്ലാ കഥകൾ എഴുതാം. പറയേണ്ടവർക്ക് അപവാദങ്ങൾ പ്രചരിപ്പിക്കാം. അതുകൊണ്ടൊന്നും പകലിനെ ഇരുട്ടാക്കാനാവില്ല കൂട്ടരേ. ഞങ്ങളറിയാതെ ഇവിടെ ഒരു ഈച്ച പാറില്ല എന്ന് അഹങ്കരിച്ചവരുടെ തലക്കേറ്റ പ്രഹരത്തിൻ്റ ആഘാതം അവർക്ക് ജീവനുള്ളേടത്തോളം മറക്കാനാവില്ല. പല വാർത്താ മാധ്യമങ്ങളും നൽകുന്ന വാർത്തകളുടെ പൊള്ളത്തരം ജനങ്ങളെ ബോധ്യപ്പെടുത്തലായിരുന്നു ലക്ഷ്യം. അത് നടന്നു. അത് നടത്തി. അങ്ങാടിയിൽ തോറ്റതിന് അമ്മയോട് പകതീർക്കുന്നവർ എക്കാലത്തുമുണ്ടായിട്ടുണ്ട്. ഇപ്പോഴും അത് തുടരുന്നു. 😀😀😀

Read More