Author: News Desk

കരിപ്പൂര്‍: വിവിധ രാജ്യങ്ങളുടെ കറന്‍സികള്‍ യുഎഇയിലേക്ക് കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍. കാസര്‍കോട് സ്വദേശി അബ്ദുല്‍ സത്താര്‍ ആണ് പിടിയിലായത്. 15.7 ലക്ഷം രൂപയ്ക്ക് തുല്യമായ കറന്‍സികളാണ് പിടിച്ചെടുത്തത്. സൗദി റിയാല്‍, ഖത്തര്‍ റിയാല്‍, ഒമാനി റിയാല്‍, യുഎഇ ദിര്‍ഹം എന്നിവയാണ് കടത്താന്‍ ശ്രമിച്ചത്. സിഐഎസ്‌എഫിന്റെ സഹായത്തോടെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സാണ് കറന്‍സി കടത്ത് പിടികൂടിയത്.

Read More

കൊല്ലം: കുളത്തൂപ്പുഴയില്‍ പെൺസുഹൃത്തിന്‍റെ വീട്ടില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ദിനേശിന്‍റെ തലയ്ക്ക് ഏറ്റ മുറിവാണ് മരണകാരണമെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. പെൺസുഹൃത്ത് രശ്മിയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സുഹൃത്തിനൊപ്പം ദിനേശ് രശ്മിയുടെ വീട്ടിലെത്തിയത്. ആ സമയം വീട്ടില്‍ രശ്മി മാത്രമാണ് ഉണ്ടായിരുന്നത്. വീട്ടില്‍ വച്ച് ദിനേശും സുഹൃത്തും തമ്മില്‍ വഴക്ക് ഉണ്ടായി എന്നും പിടിച്ച് മാറ്റുന്നതിനിടയില്‍ നിലത്ത് വീണ് പരിക്കേറ്റ് മരിച്ചുവെന്നുമാണ് യുവതി നല്‍കിയ മൊഴി. എന്നാല്‍ പൊലീസ് ഈ മൊഴി മുഖവിലക്ക് എടുത്തില്ല. അപായപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിലത്ത് തള്ളിയിട്ട് തലക്ക് പരിക്ക് ഏല്‍പ്പിച്ചു എന്നാണ് പൊലീസിന്‍റെ വിലയിരുത്തല്‍. തലക്ക് ഗുരുതരമായ പരിക്കേറ്റ് മരിച്ചുവെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്.യുവതിയുടെ അറസ്റ്റ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തി.

Read More

കുവൈറ്റ് സിറ്റി: സാധുവായ റസിഡൻസ് പെർമിറ്റുള്ള 4,00,000 ൽ അധികം പ്രവാസികൾ കുവൈത്തിന് പുറത്ത് കുടുങ്ങിക്കിടക്കുകയാണെന്നും വിമാന നിരോധനം കാരണം മടങ്ങാൻ കഴിയുന്നില്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കുവൈത്തിലേക്കുള്ള യാത്ര കുവൈറ്റ് സർക്കാർ നിരോധിച്ചതിനെ തുടർന്ന് 32 രാജ്യങ്ങളിൽ നിന്നുള്ളവരാണ് കുടുങ്ങിക്കിടക്കുന്നത്. ഓഗസ്റ്റ് 23 വരെ രാജ്യത്തിന് പുറത്ത് സാധുവായ റെസിഡൻസി പെർമിറ്റുള്ള പ്രവാസികളുടെ എണ്ണം 4,26,871 ആണ്. അതേസമയം കാലഹരണപ്പെട്ട റെസിഡൻസി ഉടമകൾക്ക് പുതിയ വിസകൾ നൽകുന്നതുവരെ കുവൈത്തിലേക്ക് മടങ്ങാൻ കഴിയില്ല. നിലവിലെ റെസിഡൻസി നിയമത്തിൽ ഭേദഗതി തയ്യാറാക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അനുമതി തേടുമെന്നും ആഭ്യന്തര മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അൻവർ അൽ ബർജാസ് വെളിപ്പെടുത്തി. കൂടുതൽ അറിയിപ്പ് ഉണ്ടാകുന്നതുവരെ വിദേശികൾക്കുള്ള എല്ലാത്തരം പുതിയ വിസകളും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചാൽ മാത്രമേ വിസ അനുവദിക്കുന്നത് പുനരാരംഭിക്കൂ എന്നും അദ്ദേഹം വെളിപ്പെടുത്തി. 2020 ജനുവരി ഒന്നിന് മുമ്പ് പ്രവൃത്തി കരാറുകളോ താമസ…

Read More

റിയാദ്: സൗദി അറേബ്യ കൊറോണ വൈറസുമായി ബന്ധപ്പെട്ട മുൻകരുതൽ നടപടികളുടെ ഭാഗമായി നിർത്തിവച്ച കര, കടൽ, വ്യോമ താവളങ്ങൾ വഴിയുള്ള പ്രവേശനവും പുനരാരംഭിക്കുന്നു. കോവിഡ് -19 മൂലം ഏർപ്പെടുത്തിയ എല്ലാ അന്താരാഷ്ട്ര യാത്രാ നിയന്ത്രണങ്ങളും 2021 ജനുവരി ഒന്നിന് ശേഷം നീക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. “നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള നിർദ്ദിഷ്ട തീയതിയും സമയവും 2021 ജനുവരി 1 ന് 30 ദിവസം മുമ്പ് പ്രഖ്യാപിക്കും. കൊറോണ വൈറസുമായി ബന്ധപ്പെട്ട ആരോഗ്യ മുൻകരുതലുകൾ പാലിച്ചു കൊണ്ട് ജിസിസി പൗരന്മാരും സൗദി അല്ലാത്തവരും സാധുവായ വിസകളോടെ ജോലിയിൽ പ്രവേശിക്കാനോ താമസിക്കാനോ സന്ദർശിക്കാനോ വേണ്ടി രാജ്യം വിടുന്നതിനും പ്രവേശിക്കുന്നതിനും അനുവദിക്കും. കോവിഡ് -19 ൽ നിന്ന് മുക്തനാണെന്നതിന് തെളിവുകൾ ഇല്ലെങ്കിൽ ഒരു വ്യക്തിക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല എന്നതാണ് പ്രധാന നിയമങ്ങളിലൊന്ന്. 48 മണിക്കൂറിനുള്ളിൽ പരിശോധിച്ച കൊറോണ വൈറസ് പരിശോധനയുടെ നെഗറ്റീവ് ഫലം ഉണ്ടായിരിക്കണം. കൂടാതെ ഒരു സർട്ടിഫൈഡ് എഡന്റിറ്റിയിൽ ചെയ്യുകയും വേണം. കൊറോണ വൈറസ്…

Read More

മനാമ: ദാറുൽ ഈമാൻ കേരള വിഭാഗം ‘ഇന്ത്യൻ മുസ്‌ലിംങ്ങൾ: പ്രശ്‌നങ്ങൾ പ്രതീക്ഷകൾ’ എന്ന വിഷയത്തിൽ സംവേദന സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ പണ്ഡിതനും കുവൈറ്റിലെ സാമൂഹിക പ്രവർത്തകനുമായ സക്കീർ ഹുസൈൻ തുവ്വൂർ പരിപാടി ഉദ്‌ഘാടനം ചെയ്‌തു. സമകാലിക സാഹചര്യത്തിൽ യോജിക്കാവുന്ന മേഖലകളിൽ യോജിച്ചും മതേതര മുന്നണികളെ ശക്തിപ്പെടുത്തിയും വിദ്യാഭ്യാസ മേഖലയിൽ കരുത്ത് നേടിയും മുന്നോട്ട് പോകേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ അബ്ദു റസാഖ്‌ കൊടുവള്ളി , ഹംസ മേപ്പാടി, സിയാദ്‌ ഏഴംകുളം, റഷീദ് മാഹി, ലത്തീഫ് ആയഞ്ചേരി, ജയ്ഫർ മൈദാനി , നിസാർ കൊല്ലം, റഫീഖ് അബ്ദുല്ല എന്നിവർ സംസാരിച്ചു. സഈദ് റമദാൻ നദ്‌വി ചർച്ച ക്രോഡീകരണം നടത്തി. ദാറുൽ ഈമാൻ കേരള വിഭാഗം പ്രസിഡന്റ് ജമാൽ നദ് വി അധ്യക്ഷത വഹിച്ച പരിപാടിയിൽ ജന. സെക്രട്ടറി എം.എം സുബൈർ സ്വാഗതവും പ്രോഗ്രാം കൺവീനർ സി.എം മുഹമ്മദലി നന്ദിയും പറഞ്ഞു. എ.എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.

Read More

തിരുവനന്തപുരം: കര്‍ശന നിയന്ത്രണങ്ങളോടെ ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച പരീക്ഷ അഞ്ച് മണിക്ക് അവസാനിക്കും. രാജ്യത്താകെ 15.97 ലക്ഷം വിദ്യാര്‍ത്ഥികളാണ് രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കേരളത്തില്‍ 12 ജില്ലകളിലായി 322 പരീക്ഷാകേന്ദ്രങ്ങളിലായി 1,15,959 പേരാണ് പരീക്ഷ എഴുതുന്നത്. കര്‍ശന പരിശോധകള്‍ക്ക് ശേഷമാണ് വിദ്യാര്‍ത്ഥികളെ പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിച്ചത്. സാമൂഹ്യ അകലം ഉറപ്പാക്കിയായിരുന്നു പരിശോധന. പരീക്ഷാ ഹാളുകളും പരിസരവും നേരത്തേ അണുവിമുക്തമാക്കിയിരുന്നു. വിദ്യാര്‍ത്ഥികളും കൂടെ എത്തുന്ന രക്ഷിതാക്കളും നിയന്ത്രണങ്ങളും മുന്‍കരുതലുകളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ മാസ്ക്,ഗ്ളൗസ്, സാനിറ്റൈസര്‍ തുടങ്ങിയ പ്രതിരോധമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ഇവപരീക്ഷാ കേന്ദ്രങ്ങളില്‍ ഉപേക്ഷിക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു.

Read More

എറണാകുളം: അങ്കമാലിയില്‍ അടഞ്ഞു കിടന്ന ഹോട്ടലില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി. ഹോട്ടലിന്‍റെ പിറകില്‍ അഴുകിയ നിലയിലായിരുന്നു മൃതദേഹം. നവീകരണത്തിനായി എത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്. മൃതദേഹത്തിന് 6 ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. മോഷണശ്രമത്തിനിടെ ഷോക്കേറ്റ് മരിച്ചതാകാമെന്നും സംശയമുണ്ട്. കഴിഞ്ഞ 6 മാസമായി ഹോട്ടല്‍ അടച്ചിട്ടിരിക്കുകയായിരുന്നു.

Read More

കണ്ണൂർ: പിണറായി വിജന്‍ സര്‍ക്കാരിനെ പിരിച്ചുവിടണമെന്ന് കോണ്‍ഗ്രസ് എംഎല്‍എ ഷാഫി പറമ്പില്‍. ഓരോ മണിക്കൂറിലും പുതിയ തട്ടിപ്പുവിവരങ്ങളാണ് പുറത്തു വരുന്നത്. കൊള്ളക്കാരുടെ ഭരണം അവസാനിക്കാന്‍ സമയമായി. ഭരിക്കാനുള്ള ഇവരുടെ ആവേശം പാവങ്ങള്‍ക്ക് വീട് ഉണ്ടാക്കാന്‍ വേണ്ടി അല്ല, സ്വന്തം അണ്ണാക്കിലേക്ക് എന്തെങ്കിലും വെക്കാന്‍ കിട്ടുമോ എന്ന അന്വേഷണം ആയിരുന്നു എന്നും എംഎല്‍എ ആരോപിച്ചു. സിപിഎം സ്വന്തമായി ഒരു ലോക്കറും മരുന്ന് കമ്പനിയും തുടങ്ങുന്നത് നന്നായിരിക്കും. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മകന് കമ്മീഷന്‍ ലഭിച്ചത് മന്ത്രി ജയരാജന്‍ അറിയാതെയായിരിക്കില്ല. പണം വാങ്ങിയത് മന്ത്രിക്ക് വേണ്ടി തന്നെയാണ്. കോവിഡ് നിരീക്ഷണത്തില്‍ ഇരിക്കെ ജയരാജന്റെ ഭാര്യ ബാങ്കില്‍ പോയി ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയത് എന്താണ്. കൊള്ള സംഘങ്ങളുടെ അവൈലബിള്‍ പോളിറ്റ് ബ്യുറോ ആണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. പതിവ് പോലെ മടിയില്‍ കനമില്ല എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. മന്ത്രി കെ ടി ജലീല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ മാധ്യമ പ്രവര്‍ത്തകരെ ആക്ഷേപിക്കുന്നത് ചോദ്യം ചെയ്യലിന്…

Read More

ഹൈദരാബാദ്: ബാഹുബലി എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യൻ സിനിമ സിനിമ ലോകത്ത് ശ്രദ്ധേയമായ താരമാണ് പ്രഭാസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലി എന്ന ചിത്രത്തിലൂടെ പാൻ ഇന്ത്യൻ സ്റ്റാറായി മാറുകയായിരുന്നു. അടുത്തിടെ തന്റെ ജിം ട്രെയിനറായ ലക്ഷ്മണ റെഡ്‌ഡിയ്ക്ക് പ്രഭാസ് എസ്.യു.വി സമ്മാനിച്ചത് വാർത്തകളിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പ്രഭാസിന്റെ മറ്റൊരു പ്രവർത്തിയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 1650 ഏക്കര്‍ കാട് ദത്തെടുത്തിയിരിക്കുകയാണ് ബാഹുബലി നായകൻ പ്രഭാസ്. ഹൈദരാബാദിലെ ഖാസിപ്പള്ളി അര്‍ബന്‍ ഫോറസ്റ്റ് ആണ് ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമായി ദത്തെടുത്തത്. ആദ്യ ഗഡു എന്ന രീതിയിൽ നടൻ പ്രഭാസ് 2 കോടി രൂപ കൈമാറുകയും ചെയ്തു. ടിആര്‍എസ് രജ്യസഭാ എം പി ജെ സന്തോഷിന്റെ നേതൃത്വത്തിലുള്ള ഗ്രീന്‍ ചാലഞ്ചിന്റെ ഭാഗമാവുകയായിരുന്നു താരം. അർബൻ ഫോറെസ്റ്റ് പാർക്ക് ഒരുക്കുന്നതിന്റെ തറക്കല്ലിടൽ വനം പരിസ്ഥിതി മന്ത്രി അല്ലോല ഇന്ദ്രകരണ്‍ റെഡ്ഡി നിര്‍വഹിച്ചു. 1650 ഏക്കറിന് പ്രത്യക തരം വേലി ഒരുക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.…

Read More

വടക്കഞ്ചേരി: സാംസ്കാരിക വകുപ്പിന്റെ ആഭിമുഖ്യത്തിൽ വടക്കഞ്ചേരിയിൽ ആരംഭിക്കുന്ന സംസ്ഥാനത്തെ ആദ്യ “നാട്ടരങ്ങ് ” ന്റെ ഉദ്ഘാടനം പട്ടികജാതി-പട്ടികവർഗ്ഗ- പിന്നാക്കക്ഷേമ – നിയമ- സാംസ്കാരിക- പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ മിഴാവ് കൊട്ടി നിർവ്വഹിച്ചു. ഗ്രാമീണ മേഖലകളിലും ചെറുപട്ടണങ്ങളിലും കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് അനുയോജ്യമായ പൊതു വേദികളുടെ അഭാവത്തിന് പരിഹാരമായാണ് നാട്ടരങ്ങ് സ്ഥാപിക്കുന്നത്. തിരുവനന്തപുരം മാനവീയം വീഥിയുടെ മാതൃകയില്‍ ഗതാഗതത്തിന് തടസ്സമാകാത്ത വിധം നിര്‍മിക്കുന്ന നാട്ടരങ്ങ് കലാ-സാസ്‌കാരിക രംഗത്തിന് മുതല്‍ക്കൂട്ടാണെന്ന് മന്ത്രി പറഞ്ഞു. എം.എൽ.എയുടെ 2017 -2018 വർഷത്തെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വടക്കഞ്ചേരി ബസ് സ്റ്റാൻഡിൽ നിർമിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവ്വഹിച്ചു. കോവിഡ് മാനദ്ദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയില്‍ വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ ചാമുണ്ണി, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കുമാരന്‍, വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ്…

Read More