Author: News Desk

ലക്‌നൗ: സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സിന് സമാനമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ സെക്യൂരിറ്റി ഫോഴ്‌സിന് (യു.പി.എസ്.എസ്.എഫ്) വാറണ്ടില്ലാതെ അറസ്റ്റും തെരച്ചിലും നടത്താനുള്ള അധികാരം നല്‍കി സംസ്ഥാന സര്‍ക്കാര്‍. കോടതികള്‍, വിമാനത്താവളങ്ങള്‍, മെട്രോ, ബാങ്കുകള്‍, ഭരണകാര്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫിസുകള്‍ എന്നിവക്ക് സംരക്ഷണം നല്‍കുന്നതിനാണ് യു.പി.എസ്.എസ്.എഫ് രൂപീകരിച്ചിരിക്കുന്നത്. 1747.06 കോടി പ്രാഥമിക ചെലവില്‍ എട്ട് ബറ്റാലിയന്‍ യു.പി.എസ്.എസ്.എഫിനെ റിക്രൂട്ട് ചെയ്തതായി ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അവനിഷ് അശ്വതി ട്വിറ്ററിലൂടെ അറിയിച്ചു. യു.പി പൊലീസിലെ പ്രത്യേക വിഭാഗമായാണ് സേന പ്രവര്‍ത്തിക്കുക. മജിസ്‌ട്രേറ്റിന്റെ അനുമതിയോ വാറണ്ടോ ഇല്ലാതെ ഏതു വ്യക്തിയെയും അറസ്റ്റ് ചെയ്യാനുള്ള അധികാരം യു.പി.എസ്.എസ്.എഫിനുണ്ട്. ഏതെങ്കിലും തരത്തില്‍ അക്രമം നടത്തുന്ന, അക്രമികളെ ഉപയോഗിച്ച് ഭീക്ഷണിപ്പെടുത്തുകയോ, തെറ്റായി തടഞ്ഞുവെക്കുകയോ, തടഞ്ഞു വെച്ച് ആക്രമിക്കുകയോ മറ്റേതെങ്കിലും തരത്തില്‍ ഉപയോഗിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിയെയും വാറണ്ടില്ലാതെ അറസ്റ്റ് ചെയ്യാം.

Read More

മനാമ: പാക്‌ട് ബഹ്‌റൈൻ രണ്ടാഴ്ച നീണ്ട ഓൺലൈൻ കലാ നൃത്ത നൃത്യ മത്സരങ്ങൾ സംഘടിപ്പിച്ചു. സെപ്തംബർ പതിനൊന്നാം തീയതി അരങ്ങേറിയ ഗ്രാൻഡ് ഫിനാലെയിൽ ഉയർന്നു വരുന്ന ഗായിക വേദ പ്രകാശ് ഉള്ളെരി, ഗസലുകളുടെ വശ്യതയാർന്ന ശീലുകളുമായി കാണികളുടെ ഹൃദയം കവർന്നെടുത്തു. ആയിരകണക്കിന് കാണികൾ ബഹ്‌റിനിൽ നിന്നും ലോകത്തിന്റെ പല ഭാഗത്തുനിന്നും ഗ്രാൻഡ് ഫിനാലെയുടെ ലൈവ് കാണുകയും പങ്കെടുത്ത കലാകാരന്മാരെയും കലാകാരികളെയും ലൈവ് കമന്റുകളായി പ്രശംസിക്കുകയും ചെയ്തു. വിജയികൾ: സെക്കന്റ് റണ്ണർ അപ്പ് – നേഹ ജഗദീഷ് , നക്ഷത്ര രാജ് ഫസ്റ്റ് റണ്ണർ അപ്പ് – നിവേദ്യ വിനോദ ഓവറോൾ ചാമ്പ്യൻ – നമ്രത വിനോദ പാക്‌ട് ബഹ്‌റിൻ, റേഡിയോ റങ്കുമായി ചേർന്ന് നടത്തിയ ഈ പൊന്നോണപരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി നന്ദി അറിയിച്ചു.

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2540 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. മലപ്പുറം 482, കോഴിക്കോട് 382, തിരുവനന്തപുരം 332, എറണാകുളം 255, കണ്ണൂര്‍ 232, പാലക്കാട് 175, തൃശൂര്‍ 161, കൊല്ലം 142, കോട്ടയം 122, ആലപ്പുഴ 107, ഇടുക്കി 58, കാസര്‍ഗോഡ് 56, വയനാട് 20, പത്തനംതിട്ട 16 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. 15 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ മലപ്പുറം താഴേക്കോട് സ്വദേശി ജോര്‍ജ് (62), പാലക്കാട് സ്വദേശി ഗംഗാധരന്‍ (65), സെപ്റ്റംബര്‍ 4ന് മരണമടഞ്ഞ മലപ്പുറം സ്വദേശിനി അയിഷ (60), ആഗസ്റ്റ് 5ന് മരണമടഞ്ഞ കൊല്ലം കൊട്ടാരക്കര സ്വദേശിനി ബാബുരാജന്‍ (56), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ കൊല്ലം കുഴിമന്തിക്കടവ് സ്വദേശി ശശിധരന്‍ (65), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി കണ്ണപ്പന്‍ (37), എറണാകുളം കണിനാട് സ്വദേശി പി.വി. പൗലോസ് (79), മലപ്പുറം തിരുനാവായ…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ സാംസ്‌കാരിക പൈതൃകമുള്ള ഗ്രാമങ്ങളെ ഏറ്റെടുത്ത് സംരക്ഷിക്കുകയും സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധത്തില്‍ നവീകരിക്കുന്ന പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനാര്‍ഹമാണെന്ന് പട്ടികജാതി-പട്ടികവര്‍ഗ -പിന്നാക്കക്ഷേമ- നിയമ- സാംസ്‌ക്കാരിക- പാര്‍ലമെന്ററി കാര്യ വകുപ്പ് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മാര്‍ണാര്‍ഥം കോട്ടായി ചെമ്പൈ ഗ്രാമത്തില്‍ ഒരുക്കുന്ന പൈതൃക സംഗീത ഗ്രാമത്തിന്റെ നിര്‍മാണോദ്ഘാടന പരിപാടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചെമ്പൈ പൈതൃക സംഗീത ഗ്രാമം പദ്ധതി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുന്നതിനു മുന്‍പു തന്നെ യാഥാര്‍ത്ഥ്യമാക്കും. ചെമ്പൈ താമസിച്ചിരുന്ന വീടിന്റെ നവീകരണം, സാംസ്‌ക്കാരികകേന്ദ്രം, മ്യൂസിയം, തിയേറ്റര്‍, ലാന്‍ഡ് സ്‌കേപ്പിംഗ് തുടങ്ങി വിപുലമായ സംവിധാനങ്ങളാണ് ഇവിടെ ഒരുക്കുന്നത്. ടൂറിസം വകുപ്പ് അനുവദിച്ച നാല് കോടി ചെലവഴിച്ചാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആവശ്യമെങ്കില്‍ ബാക്കി തുക നല്‍കാന്‍ സാംസ്‌ക്കാരിക വകുപ്പ് തയ്യാറാണ്. ലോകത്തിന്റെ എല്ലാ ഭാഗത്ത് നിന്നും വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു ഗ്രാമമാക്കി ചെമ്പൈ ഗ്രാമത്തെ മാറ്റുകയാണ് സര്‍ക്കാര്‍ ശ്രമമെന്നും മന്ത്രി…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 93,215 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 48 ലക്ഷം പിന്നിട്ടിരിക്കുകയാണ്. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 48,46,427 പേരാണ്. 1,140 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 79,754 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.65 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 77,738 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 37 ലക്ഷം പിന്നിട്ടു. ഇതുവരെ 37,80,107 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 78 ശതമാനമായി. നിലവിൽ രാജ്യത്ത് 9,86,566 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 20.36 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. പ്രതിദിന കൊറോണ പരിശോധനകളുടെ എണ്ണം രാജ്യം വർദ്ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം 9,78,500 പേർക്കാണ് പരിശോധന നടത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 721 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 106 പേർ പ്രവാസി തൊഴിലാളികളാണ്. 613 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 60,307 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 489 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 53,681 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 89.01 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,414 പേരാണ്. ഇവരിൽ 29 പേരുടെ നില ഗുരുതരമായും 6,385 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 10.64 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 212 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,694 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,52,898 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

ന്യൂഡൽഹി: ലോകസഭയുടെ മണ്‍സൂണ്‍ സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. കൊറോണയുടെ വ്യാപനത്തിനെതിരെ രാജ്യം ശക്തമായ പോരാട്ടം തുടരുമെന്നും ലോകത്തെവിടെ വാക്‌സിന്‍ നിര്‍മ്മാണം പൂര്‍ത്തിയായാലും ഇന്ത്യയില്‍ ലഭ്യമാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സുപ്രധാനമായ വിഷയങ്ങള്‍ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യാനുണ്ട്.എല്ലാ അംഗങ്ങളുടെ ഭാഗത്തുനിന്നും ഗുണപരമായ സമയം വിഷയങ്ങളുടെ ചര്‍ച്ചയ്ക്കായി ലഭിക്കുമെന്ന ശുഭാപ്തി വിശ്വാസവും പ്രധാനമന്ത്രി പ്രകടിപ്പിച്ചു. മണ്‍സൂണ്‍ കാല സെക്ഷനുകളെ കുറിച്ച് ലോക്‌സഭാംഗങ്ങളുടെ നിദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസിനെതിരെ മരുന്ന് കണ്ടെത്തുന്നത് വരെ ജാഗ്രത തുടരണമെന്നും അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി : വിവാഹവാർഷികത്തിന് ഭാര്യ സുനിതയ്ക്ക് ആശംസകളുമായി നടൻ സലിംകുമാർ. വിവാഹം കഴിക്കുന്നുണ്ടെങ്കിൽ അത് വേലയും കൂലിയും ഇല്ലാത്ത ഈ മിമിക്രി കാരനെ മാത്രമായിരിക്കും എന്ന ഭാര്യയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തിയാവുകയാണ് എന്നാണ് താരം കുറിച്ചത്. ഒരുപാട് തവണ മരിച്ചു പോകേണ്ടിയിരുന്ന എന്നെ പിടിച്ചുനിർത്തിയത് അവരുടെ ദൃഡനിശ്ചയമാണെന്നും എങ്ങനെ നന്ദി പറയണമെന്ന് അറിയില്ലെന്നും താരം കുറിച്ചു. വിവാഹചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. സലിംകുമാറിന്റെ കുറിപ്പ് വായിക്കാം ” കല്യാണം കഴിക്കുന്നുണ്ടെങ്കിൽ, അത് യാതൊരു വേലയും കൂലിയും ഇല്ലാത്ത, ഈ മിമിക്രി കാരനെ മാത്രമായിരിക്കും ”എന്ന ഈ സ്ത്രീയുടെ അപകടകരമായ ആ ദൃഢനിശ്ചയത്തിന് ഇന്ന് 24 വയസ്സ് പൂർത്തീകരിക്കുകയാണ്.ഒരുപാട് തവണ മരിച്ചു പുറപ്പെട്ടു പോകാൻ തുനിഞ്ഞ എന്നെ ഇവിടെ പിടിച്ചു നിർത്തിയതും ഇവരുടെ മറ്റൊരു ദൃഢനിശ്ചയം തന്നെ, എങ്ങനെ നന്ദി പറയണം എന്നറിയില്ല..ആഘോഷങ്ങൾ ഒന്നുമില്ല..എല്ലാവരുടെയും പ്രാത്ഥനകൾ ഉണ്ടാകും എന്ന വിശ്വാസത്തോടെ നിങ്ങളുടെ സ്വന്തം സലിംകുമാർ.

Read More

കൊച്ചി : സര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന് ഒരു മന്ത്രിയുടെ മകന്‍ വിരുന്നൊരുക്കിയതിന്റെ വിശദാംശങ്ങള്‍ തേടി കേന്ദ്ര ഏജന്‍സികള്‍. 2018 ല്‍ തലസ്ഥാനത്തെ ഹോട്ടലില്‍ മന്ത്രിപുത്രന്റെ വിരുന്നിനെത്തുടര്‍ന്ന് സ്വപ്നയുമൊത്തുള്ള മന്ത്രിയുടെ മകന്റെ ചിത്രങ്ങള്‍ ലഭിച്ചതിന് പിന്നാലെയാണ് വിശദാംശങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ തേടിയത്. മന്ത്രിയുടെ മകന്റെ യുഎഇയിലെ വീസാ കുരുക്ക് പരിഹരിച്ചത് അന്ന് കോണ്‍സുലേറ്റിലായിരുന്ന സ്വപ്ന സുരേഷ് ഇടപെട്ടായിരുന്നു. ഇതിന് നന്ദി പ്രകടിപ്പിച്ചാണ് വിരുന്നൊരുക്കിയതെന്നാണ് അറിയുന്നത്. വിരുന്നില്‍ തലസ്ഥാനത്തെ മറ്റൊരു സിപിഎം പ്രമുഖന്റെ ദുബായിലുള്ള മകനടക്കം പങ്കെടുത്തിരുന്നു. ഇദ്ദേഹമാണ് മന്ത്രിപുത്രനെ സ്വപ്ന സുരേഷിന് പരിചയപ്പെടുത്തിയിരുന്നത്. ഈ വിരുന്നിന് പിന്നാലെയാണ് 2019 ല്‍ ലൈഫ് മിഷന്‍ കരാറില്‍ മന്ത്രിയുടെ മകന്‍ ഇടനിലക്കാരനായതെന്നാണ് സൂചന ലഭിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ മന്ത്രിയുടെ മകനെയും ചോദ്യം ചെയ്യും. വിരുന്നിലെ ചിത്രങ്ങള്‍ കേന്ദ്ര ഏജന്‍സിക്ക് ലഭിച്ചതിന് പിന്നാലെ ഇതിന്റെ് വീഡിയോ ദൃശ്യങ്ങള്‍ക്കായി അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

Read More