- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
തിരുവനന്തപുരം: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ വൻ പ്രതിഷേധമാണ് നടക്കുന്നത്. KSU, യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിന്റെ പ്രധാന ഭാഗങ്ങൾ. https://youtu.be/PegX1f_5wb8
എയർ ബബ്ൾ കരാർ പ്രകാരം ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ ആരംഭിച്ചു
മനാമ: ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള പുതിയ ഉഭയകക്ഷി യാത്രാ കരാർ പ്രകാരം ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനസർവീസുകൾ പുനരാരംഭിച്ചു. ഇന്നുമുതലാണ് ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ ആരംഭിച്ചിരിക്കുന്നത്. ആദ്യ സർവീസുകൾ ആരംഭിക്കുന്നത് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നാണ്. ഉടൻതന്നെ ഇന്ത്യയിലെ മറ്റ് വിവിധ നഗരങ്ങളിൽനിന്നും സർവീസ് ആരംഭിക്കുമെന്ന് ഗൾഫ് എയർ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എയർ ബബ്ൾ കരാർ പ്രകാരം പൗരന്മാർക്കും റെസിഡൻസ് പെർമിറ്റ് ഉള്ളവർക്കും സാധുവായ ഏതു വിസയുള്ളവർക്കും ഇന്ത്യയിൽ നിന്ന് ബഹ്റൈനിലേക്കു വരാൻ സാധിക്കും. ബഹ്റൈനിൽ എത്തുന്നവർ ബി അവെയർ എന്ന മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യുകയും എല്ലാവരും സ്വന്തം ചെലവിൽ പി.സി.ആർ ടെസ്റ്റിന് വിധേയരാകുകയും വേണം. ഇതിന്റെ ഫലം വരുന്നതുവരെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയണം. ഇതിനായി 60 ദിനാറാണ് അടക്കേണ്ടത്. ഇത് ബി അവെയർ ആപ്പ് വഴിയോ ബഹ്റൈൻ ഇ ഗവൺമെൻറ് പോർട്ടൽ വഴിയോ വിമാനത്താവളത്തിലെ കിയോസ്ക് മുഖേനയോ അടക്കാവുന്നതാണ്. ഇന്ത്യ- ബഹ്റൈൻ ദ്വിരാഷ്ട്ര എയർ…
കൊച്ചി: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെ കാണാൻ ബന്ധുക്കൾക്ക് അനുമതി ലഭിച്ചു. ഭർത്താവിനും മക്കൾക്കും അമ്മയ്ക്കുമാണ് സ്വപ്നയെ കാണാൻ എൻഐഎ കോടതി അനുമതി നൽകിയത്. രണ്ടാഴ്ചയിലൊരിക്കൽ സ്വപ്നയെ നേരിൽക്കണ്ട് ഒരു മണിക്കൂർ സംസാരിക്കാമെന്നാണ് കോടതിയുടെ നിർദ്ദേശം. സ്വപ്നയുടെ ബന്ധുക്കൾ നൽകിയ അപേക്ഷയിലാണ് കോടതിയുടെ നടപടി. ഉത്തരവിന്‍റെ പകർപ്പുമായി സ്വപ്നയുടെ ബന്ധുക്കൾ തൃശൂരിലേക്ക് പോയി. നെഞ്ചുവേദനയെ തുടർന്ന് സ്വപ്ന സുരേഷിനെ ഇന്നലെ വീണ്ടും തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ നെഞ്ചുവേദനയാണെന്ന് പറഞ്ഞ് ആറു ദിവസമാണ് സ്വപ്ന ആശുപത്രിയിൽ കഴിഞ്ഞത്. മെഡിക്കൽ ബോർഡ് ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയ ശേഷമാണ് രണ്ട് ദിവസം മുമ്പ് ഡിസ്ചാർജ് ചെയ്തത്. സ്വപ്നയെ ആശുപത്രിയിലെത്തിച്ച് അര മണിക്കൂറിനകം മറ്റൊരു പ്രതി റമീസിനെയും വയറുവേദനയെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇതിനെക്കുറിച്ച് ജയിൽ വകുപ്പ് റിപ്പോർട്ട് തേടിയിട്ടുണ്ട്. രണ്ട് പേരുടെയും ആരോഗ്യനില സംബന്ധിച്ച് ഡോക്ടർമാരിൽ നിന്നും വിവരം തേടി റിപ്പോർട്ട് നൽകാനാണ് നിർദ്ദേശം.
പാലക്കാട്: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം പരിഗണിച്ച് മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് കോവിഡ് ആശുപത്രിയാക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍ അറിയിച്ചു. ഓക്സിജന്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ സജ്ജമാക്കിയ മാങ്ങോട് കേരള മെഡിക്കല്‍ കോളേജ് സെപ്റ്റംബര്‍ 16 മുതല്‍ പൂര്‍ണമായും കോവിഡ് ചികിത്സാകേന്ദ്രമായി മാറും. നിലവില്‍ ഇത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററായാണ് പ്രവര്‍ത്തിക്കുന്നത്. മാങ്ങോട് കേരള മെഡിക്കല്‍ കോളെജ് കോവിഡ് ആശുപത്രിയാവുന്നതോടെ പാലക്കാട് ഗവ. മെഡിക്കല്‍ കോളെജിലെയും മറ്റും അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാനാവുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോവിഡ് 19 പ്രതിരോധവുമായി ബന്ധപ്പെട്ട മന്ത്രിമാരായ എ.കെ ബാലന്‍, കെ.കൃഷ്ണന്‍കുട്ടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അവലോകന യോഗത്തിന് ശേഷം കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പത്രസമ്മേളത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയില്‍ പട്ടാമ്പി ഉള്‍പ്പെടെ ഏഴു ക്ലസ്റ്ററുകളാണ് നിലവിലുള്ളത്. വലിയങ്ങാടിയിലെ കോവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടിക പരിശോധിച്ച ശേഷം പ്രദേശത്തെ ക്ലസ്റ്റര്‍ ആക്കണോയെന്ന വിഷയത്തില്‍ തീരുമാനമെടുക്കും. രോഗികള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചില സ്ഥലങ്ങളില്‍ പൊതുജനങ്ങള്‍ ആന്റിജന്‍ പരിശോധനയ്ക്ക്…
എറണാകുളം: 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂർണ്ണമായും കുടുംബത്തിന് കൈമാറിയതായി ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു. സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 40,18,909 രൂപയാണ് സഹായ നിധിയിൽ ഉണ്ടായിരുന്നത്. ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടു പറമ്പിൽ കെ.കെ രാജേശ്വരിയുടേയും പേരിൽ എസ്.ബി.ഐയുടെ പെരുമ്പാവൂർ ബ്രാഞ്ചിൽ ജോയിൻ്റ് അക്കൗണ്ട് തുറന്നാണ് സഹായ നിധി രൂപീകരിച്ചിരുന്നത്. 12 തവണകളായി ഈ അക്കൗണ്ടിലെ തുക പിൻവലിച്ച് കെ.കെ.രാജേശ്വരിക്ക് നൽകി. 2016 ജൂൺ 3- 25,000, 2016 ജൂൺ 4 – 5 ലക്ഷം, 2016 ജൂൺ 23- 3 ലക്ഷം, 2016 ജൂലൈ 18 – 3,36,309, 2016 ജൂലൈ 18 – 1,345, 2016 ഓഗസ്റ്റ് 16- 1,12,000, 2016 ഓഗസ്റ്റ് 16- 16 ലക്ഷം, 2019 ഏപ്രിൽ…
ഐപിഎല്‍ പൂരത്തിന് കൊടിയേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം. 19ന് യുഎഇയിലാണ് ടൂര്‍ണമെന്റിന്റെ 13ാം സീസണിനു തുടക്കമാവുന്നത്. കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഇത്തവണ അടച്ചിട്ട സ്റ്റേഡിയങ്ങളില്‍ മല്‍സരം നടത്തുന്നതിനാല്‍ ടെലിവിഷനിലൂടെയും മറ്റു ഓണ്‍ലൈന്‍ സ്ട്രീമിങ് സൈറ്റുകളിലൂടെയും കളി കാണുന്നവരുടെ എണ്ണം ഇരട്ടിയാവുമെന്നുറപ്പാണ്. ഇന്ത്യയുള്‍പ്പെടെ 120 രാജ്യങ്ങളാണ് ഐപിഎല്‍ തല്‍സമയം സംപ്രേക്ഷണം ചെയ്യുന്നത്.പാകിസ്താനൊഴികെയുള്ള രാജ്യങ്ങളിലെല്ലാം ഐപിഎല്‍ തല്‍സമയം കാണാം. ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിനാണ് ടൂര്‍ണമെന്റിന്റെ സംപ്രേക്ഷണാവകാശം. ഐപിഎല്‍ മല്‍സരങ്ങള്‍ എങ്ങനെയൊക്കെ കാണാമെന്നും ഓണ്‍ലൈന്‍ സ്ട്രീമിങ് ആപ്പിലൂടെ എങ്ങനെ കാണാന്‍ സാധിക്കുമെന്നുമറിയാം. ഇന്ത്യയിലെ സംപ്രേക്ഷണം ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ വിവിധ ചാനലുകളില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ ആസ്വദിക്കാം. ഇംഗ്ലീഷ്, ഹിന്ദി എന്നിവ കൂടാതെ ഏഴു പ്രാദേശിക ഭാഷകളിലും മല്‍സരങ്ങളുടെ കമന്ററിയുണ്ടാവും. ചാനലുകളും വിവരങ്ങളും ചുവടെ- *ഹിന്ദി- സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി, സ്റ്റാര്‍ സ്‌പോര്‍ട്‌സ് 1 ഹിന്ദി എച്ച്ഡി. *ഇംഗ്ലീഷ്- മുകളിലെ രണ്ടു ചാനലുകളൊഴികെ സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ എല്ലാ പേ ചാനലുകളിലും കാണാം. *തമിഴ്- സ്റ്റാര്‍ സ്‌പോര്‍ട്‌സ്…
എറണാകുളം: കഴിഞ്ഞ 9 വർഷമായി വാടകവീട്ടിലായിരുന്നു താമസം. മകൾക്കും പേരക്കുട്ടികൾക്കുമൊപ്പം ഒരു കൊച്ചു വീടിൻ്റെ മൂലയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. മകൾ വീട്ടുവേലക്ക് പോയി കിട്ടുന്നതായിരുന്നു ഏക വരുമാനം. അതുകൊണ്ട് വീട്ടുവാടകയും വീട്ടുകാര്യങ്ങളും കുഞ്ഞുങ്ങളുടെ പഠന കാര്യങ്ങളും നോക്കണം. ഈ സമയത്താണ് സർക്കാരിൻ്റെ ക്ഷേമപെൻഷൻ കിട്ടിത്തുടങ്ങിയത്. അത് ഞങ്ങൾക്കു തന്ന ആശ്വാസം വളരെ വലുതാണ് – കാക്കനാട് വെളിയിൽ വീട്ടിൽ എം.എ സക്കീനയും കുടുംബവും ക്ഷേമ പെൻഷൻ ലഭിച്ചു തുടങ്ങിയതിൻ്റെ സന്തോഷം പങ്കുവയ്ക്കുകയാണ്. രണ്ടുതവണയേ ആയിട്ടുള്ളൂ എനിക്ക് പെൻഷൻ കിട്ടിത്തുടങ്ങിയിട്ട്. കൊറോണ വന്നതുമൂലം മകൾക്ക് വീട്ടു പണി കുറവാണ്. ഈ സമയത്ത് പെൻഷൻ കിട്ടിയത് ഞങ്ങളുടെ കുടുംബത്തിന് വലിയൊരു ആശ്വാസമാണ്. മകളുടെ വരുമാനം എനിക്ക് മരുന്ന് മേടിക്കാൻ പോലും തികയില്ലായിരുന്നു. ഇനി അങ്ങോട്ട് എനിക്കും ഒരു വരുമാനം ആയല്ലോയെന്നത് ആശ്വാസമാണ്. സർക്കാരിൻറെ ഈ കരുതലിന് നന്ദി എങ്ങനെയാണ് പറയേണ്ടതെന്ന് അറിയില്ല. മറ്റ് വരുമാനമാർഗങ്ങൾ ഇല്ലാത്ത, വയോജനങ്ങൾക്ക് കരുതൽ തന്നെയാണ് സർക്കാരിൻറെ ക്ഷേമപെൻഷനുകൾ എന്ന്…
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രം പ്രചരിപ്പിച്ച സംഭവം: മൂന്ന് പ്രതികള്‍ക്കെതിരെ പോക്‌സോ ചുമത്തി
തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോ പ്രചരിപ്പിച്ച കേസിലെ പ്രതികളെ ‘പോക്‌സോ’ നിയമപ്രകാരം അറസ്റ്റ് ചെയ്തു.ശാസ്തവട്ടം ശാസ്താ നഗര്‍ ബ്ലോക്ക് നമ്പര്‍ 39ല്‍ ഷെറിന്‍ എസ്.എസ്. (24), ശാസ്തവട്ടം കടേഷ് ഭവനില്‍ കുക്കു എന്ന റോബിന്‍രാജ് (25), ശാസ്തവട്ടം ബി.എസ് ഭവനില്‍ വിനോദ് (33) എന്നിവരെയാണ് തിരുവനന്തപുരം സൈബര്‍ ൈക്രം പൊലീസ് പിടികൂടിയത്.പെണ്‍കുട്ടിയെ ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട ഷെറിന്‍ തുടര്‍ന്ന് ഫോണില്‍ വിളിക്കുകയും സൗഹൃദത്തിലാവുകയുമായിരുന്നു. പെണ്‍കുട്ടിയുടെ നഗ്‌നഫോട്ടോ നിര്‍ബന്ധിച്ച് വാങ്ങി മൊബൈല്‍ ഫോണ്‍ വഴി സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തു. ഇതുസംബന്ധിച്ച പരാതിയെത്തുടര്‍ന്നാണ് അറസ്റ്റ്. പ്രതികളില്‍ നിന്ന് കൃത്യത്തിനുപയോഗിച്ച മൊബൈല്‍ ഫോണുകള്‍, സിംകാര്‍ഡുകള്‍, പെന്‍ൈഡ്രവുകള്‍ എന്നിവ കണ്ടെത്തി.തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് (പോക്‌സോ കോടതി) കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
പത്ത് വര്‍ഷമായി തന്നെ ബുദ്ധിമുട്ടിച്ച തോള് വേദനയില്‍ നിന്ന് മുക്തനായ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം. പുഷ് അപ്പ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പങ്കുവെച്ചത്. കൃത്യമായ വര്‍ക്കൗട്ടിലൂടെയാണ് ചാക്കോച്ചന്‍ തന്റെ വേദനയ്ക്ക് പരിഹാരം കണ്ടത്. തോള്‍ വേദനയെത്തുടര്‍ന്ന് ബാഡ്മിന്റണും ക്രിക്കറ്റുമെല്ലാം കളിക്കാന്‍ സാധിക്കാതെയായെന്നും സിനിമയില്‍ തന്റെ നായികമാരെ പൊക്കാന്‍ പോലും സാധിച്ചിരുന്നില്ലെന്നും താരം പറയുന്നു. കുഞ്ചാക്കോ ബോബന്റെ കുറിപ്പ് വായിക്കാം. നീണ്ട നാളത്തെ എന്റെ സ്വപ്‌നം സഫലമായതിന്റെ സന്തോഷത്തിലാണ് ഈ വിഡിയോ പങ്കുവെക്കുന്നത്. ഏകദേശം പത്ത് വര്‍ഷത്തോളമായി എന്റെ രണ്ട് തോളുകളിലും കാര്യമായി പ്രശ്‌നമുണ്ടായിരുന്നു. പ്രത്യേകിച്ച് വലതു തോളില്‍. ലിഗ്മെന്റിലുണ്ടാകുന്ന പ്രശ്‌നം എന്നെ ഒരു പതിറ്റാണ്ട് ബുദ്ധിമുട്ടിച്ചു. വലതു കൈ ഉയര്‍ത്താന്‍ എനിക്ക് ചില ദിവസങ്ങളില്‍ ഇടതു കൈ വേണ്ടിവന്നു. ബാഡ്മിന്റണും ക്രിക്കറ്റും കളിക്കാതെ ദിവസങ്ങളോളും ഇരുന്നു. ഏറ്റവും മോശം കാര്യം എന്തെന്നാല്‍ എന്റെ സുന്ദരിമാരായ നായികമാരെ പാട്ടിനിടയില്‍ ഉയര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. തമാശ എല്ലാം മാറ്റിവെച്ചാല്‍, ഈ വര്‍ഷങ്ങളില്‍ എനിക്ക്…
ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഒരു ഭാഗം പോയത് മുഖ്യമന്ത്രിയുടെ അടുത്തേയ്ക്ക് : ആരോപണവുമായി കെ സുരേന്ദ്രൻ
തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പിലെ തൊണ്ടി മുതല്‍ ഒളിപ്പിക്കാനാണ് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ കണ്ണൂര്‍ സഹകരണ ബാങ്കിലെ ലോക്കര്‍ തുറന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ലോക്കറില്‍ നിന്ന് ഇ പി ജയരാജന്റെ ഭാര്യ എന്താണ് കൊണ്ടുപോയതെന്ന് വിശദമായി അന്വേഷിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. ലൈഫ് മിഷന്‍ തട്ടിപ്പില്‍ ഇ പി ജയരാജന്റെ മകന് കമ്മീഷന്‍ ലഭിച്ചു എന്ന ആരോപണം നിലനില്‍ക്കേയാണ് തിടുക്കത്തില്‍ മന്ത്രിയുടെ ഭാര്യ ബാങ്കില്‍ എത്തിയതെന്നും സുരേന്ദ്രന്‍ ആരോപിച്ചു മന്ത്രിയുടെ ഭാര്യ ക്വാറന്റൈനില്‍ ഇരിക്കുമ്പോഴാണ് ബാങ്കില്‍ എത്തിയത്. എന്തിനാണ് തിടുക്കത്തില്‍ അവിടെ എത്തി ലോക്കര്‍ തുറന്നത് എന്നതിനെ സംബന്ധിച്ച് അന്വേഷിക്കണം. ഇക്കാര്യങ്ങളെ സംബന്ധിച്ച് വിശദമാക്കാന്‍ ഇ പി ജയരാജന്‍ തയ്യാറാവണം. രേഖയാണോ, സ്വര്‍ണമാണോ ലോക്കറില്‍ സൂക്ഷിച്ചിരുന്നത് എന്നതിനെ സംബന്ധിച്ച് മന്ത്രി വിശദീകരിക്കാന്‍ തയ്യാറാവണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. മാധ്യമങ്ങളെ കാണുകയായിരുന്നു കെ സുരേന്ദ്രന്‍. ലൈഫ് മിഷന്‍ തട്ടിപ്പിന്റെ ഒരു ഭാഗം പോയത് മുഖ്യമന്ത്രിയുടെ അടുത്തേയ്ക്കാണ്. മുഖ്യമന്ത്രിയുടെ മക്കള്‍ക്ക്…
