- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ മുകേഷ് സാക്ഷി വിസ്താരത്തിന് ഹാജരായി. നടിയടക്കം 44 സാക്ഷികളുടെ വിസ്താരമാണ് ഇതുവരെ പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായത്. ഇനി 302 സാക്ഷികളുടെ വിസ്താരം കൂടി പൂര്‍ത്തിയാകാനുണ്ട്. അതേസമയം കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി പ്രത്യേക കോടതി ഇന്ന് പരിഗണിക്കും.85 ദിവസത്തിന് ശേഷമായിരുന്നു കേസിലെ എട്ടാം പ്രതിയായ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഢാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്ത് വിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല.
തിരുവനന്തപുരം: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യുവജനതാദൾ പ്രതിഷേധിച്ചു. https://youtu.be/HB1d9uszZVA
കൊച്ചി: തിരുവനന്തുുരം വിമാനത്താവളം വഴി സ്വര്‍ണക്കടത്തിയ കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ ഫോണ്‍ ചാറ്റുകള്‍ എന്‍.ഐ.എ. വീണ്ടെടുത്തു. സംസ്ഥാനത്തെ ഉന്നതരുമായി നടത്തിയ ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ടുകള്‍ സ്വപ്ന ഗൂഗിള്‍ ഡ്രൈവില്‍ പ്രത്യേകം സൂക്ഷിച്ചിരുന്നു. ഇതാണ് എന്‍.ഐ.എ.യ്ക്ക് ലഭിച്ചിരിക്കുന്നത്. ഇത്തരം ചാറ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് എടുത്ത് ഗൂഗിള്‍ ഡ്രൈവില്‍ സ്വപ്ന പ്രത്യേകം സൂക്ഷിക്കുകയായിരുന്നുവെന്ന നിഗമനത്തിലാണ് എന്‍.ഐ.എ. ഒരു മന്ത്രിയുടെ വീട്ടില്‍ സ്വപ്നയും സരിത്തും സന്ദീപ് നായരും ഒട്ടേറെ തവണ എത്തിയിരുന്നതായി എന്‍.ഐ.എ.യ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഉന്നതരുടെ ഭാര്യമാരുമായി സ്വപ്ന ഷോപ്പിങ്ങിനു പോയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം, ഉന്നതരുടെകുടുംബാംഗങ്ങളുമായുള്ള ബന്ധം സ്വപ്ന കരുതിക്കൂട്ടി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. ഉന്നതന്റെ മകന്‍ സ്വപ്നയുടെ ബിസിനസില്‍ പങ്കാളിയാണെന്നുമാണ് എന്‍.ഐ.എ. കണ്ടെത്തിയിരിക്കുന്നത്.
ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു; 24 മണിക്കൂറിനുള്ളില്‍ 81,911 പേർക്ക് രോഗം സ്‌ഥിരീകരിച്ചു
ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 81,911 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 49 ലക്ഷം കടന്നു. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 49,30,236 പേരാണ്. 1,054 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 80,808 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.64 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 70,202 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 38 ലക്ഷം പിന്നിട്ടു. ഇതുവരെ 38,59,399 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 78.28 ശതമാനമായി. നിലവിൽ രാജ്യത്ത് 9,90,029 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 20.08 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 10,72,845 പേർക്കാണ് പരിശോധന നടത്തിയത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 658 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 82 പേർ പ്രവാസി തൊഴിലാളികളാണ്. 570 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 60,965 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 523 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 54,204 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 88.91 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,548 പേരാണ്. ഇവരിൽ 30 പേരുടെ നില ഗുരുതരമായും 6,518 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 10.74 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 213 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,337 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,64,235 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
തിരുവനന്തപുരം: മന്ത്രി കെ.ടി ജലീലിന് സ്വർണക്കടത്ത് കേസിൽ ബന്ധമില്ലെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി. മൊഴി തൃപ്തികരമാണെന്നും, ഇനി ചോദ്യം ചെയ്യേണ്ടതില്ലെന്നാണ് ഇ.ഡി വ്യക്തമാക്കി. ജലീലിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിലാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് മൂന്നു മണിക്കൂറോളം ചോദ്യം ചെയ്തത്. സ്വത്ത് വിവരം സംബന്ധിച്ച എല്ലാ രേഖകളും ബാങ്ക് അക്കൌണ്ട് വിശദാംസങ്ങളും മന്ത്രി കെ.ടി ജലീൽ നൽകിയിരുന്നു. ഇതിലൊന്നും മന്ത്രി അനധികൃത സ്വത്ത് സമ്പാദിച്ചതായി കണ്ടെത്താനായില്ലെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ന്യൂഡൽഹി : ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ അഞ്ചുപേര്‍ ചേര്‍ന്ന് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു. സെപ്ടംബര്‍ 7ന് ഇമാലിയ സുല്‍ത്താന്‍പൂര്‍ പ്രദേശത്താണ് സംഭവം. പെണ്‍കുട്ടിയെ പീഡിപ്പിച്ചവര്‍ തന്നെ ദൃശ്യങ്ങള്‍ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.പ്രതികള്‍ ഭീഷണിപ്പെടുത്തിയതിനാല്‍ പെണ്‍കുട്ടി ഇത് കുടുംബാംഗങ്ങളെ അറിയിച്ചിരുന്നില്ല. എന്നാല്‍ വീഡിയോ വൈറലായതിന് ശേഷം ലോക്കല്‍ പോലീസ് നടപടിയെടുത്തു. പ്രതികളിലൊരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്, ശേഷിക്കുന്ന പ്രതികള്‍ ഉടന്‍ തന്നെ അറസ്റ്റിലാകുമെന്നും വീഡിയോ ഓണ്‍ലൈനില്‍ കൂടുതല്‍ പ്രചരിക്കുന്നത് തടയാനുള്ള ശ്രമങ്ങള്‍ നടത്തിയതായും സീതാപൂര്‍ പോലീസ് സൂപ്രണ്ട് അറിയിച്ചു. പെണ്‍കുട്ടിയെ ചൊവ്വാഴ്ച വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകും
തിരുവനന്തപുരം:വര്‍ക്കലയ്ക്കടുത്ത് വെട്ടൂരില്‍ മൂന്നംഗ കുടുംബത്തെ വീടിനുളളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. വെട്ടൂര്‍ സ്വദേശി ശ്രീകുമാര്‍, ഭാര്യ മിനി, മകളും ഗവേഷക വിദ്യാര്‍ഥിനിയുമായ അനന്ത ലക്ഷ്മി എന്നിവരാണ് മരിച്ചത്.ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെ വീടിന്റെ മുകള്‍ നിലയില്‍ തീ ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.ഇതേതുടര്‍ന്ന് തുടര്‍ന്ന് അഗ്‌നി രക്ഷാസേനയെ വിവരമറിയിച്ചു.എന്നാല്‍ അവരെത്തി തീയണച്ചെങ്കിലും മൂന്നു പേരും മരിച്ചിരുന്നു. ശ്രീകുമാറിന്റെ മൃതദേഹം വീടിന്റെ ശുചിമുറിയിലും ഭാര്യയുടെയും മകളുടെയും മൃതദേഹം കിടപ്പു മുറിയിലും ആണ് കിടന്നിരുന്നത്. ആത്മഹത്യ ആണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്.പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നെന്നും പൊലീസ് പറയുന്നത്. ഐഎസ്ആര്‍ഒയിലെ കരാര്‍ ജോലികള്‍ ഏറ്റെടുത്തു ചെയ്യുകയായിരുന്നു ശ്രീകുമാര്‍. എന്നാല്‍ അവര്‍ക്ക് സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ആത്മഹത്യ അല്ലാതെ മറ്റ് വഴികളില്ലെന്നും പറഞ്ഞതായി ബന്ധുക്കളില്‍ ചിലര്‍ മൊഴി നല്‍കിയിട്ടുണ്ട്. പൊലീസ് അന്വേഷണം തുടരുകയാണ്.
മനാമ: തൃശൂർ സ്വദേശി ഷംസു BDF ഹോസ്പിറ്റലിൽ വെച്ച് മരണപെട്ടു. വാർധ്യക്യ സഹജമായ അസുഖമൂലം ചികിത്സായിൽ ആയിരുന്നു.
മനാമ: വിമാന ടിക്കറ്റ് ബുക്കിങ്ങിന്റെ വിവാദങ്ങൾ കൊടുമ്പിരി കൊണ്ട പശ്ചാത്തലത്തിൽ ഇതിന്റെ സത്യാവസ്‌ഥ അറിയാനായി സ്റ്റാർ വിഷൻ ന്യൂസ് ഗൾഫ് എയർ പ്രതിനിധികളുമായി ബന്ധപ്പെട്ടു. ഇന്ത്യയും ബഹ്‌റൈനുമായി എയർ ബബിൾ കരാർ ഒപ്പിട്ടതിന് ശേഷം ഇത്തരത്തിലുള്ള ടിക്കറ്റുകൾ വിൽക്കുന്നതിന് അധികാരം ബഹ്‌റൈനിൽ ലൈസൻസോടെ നടത്തുന്ന ട്രാവൽസുകൾക്കാണ് എന്നും ഗൾഫ് എയർ വ്യക്തമാക്കി. കേരളത്തിൽ നിന്നും അധികമായി 30 ബഹ്‌റൈൻ ദിനാർ ആവശ്യപ്പെട്ടുകൊണ്ടുള്ള മെസ്സേജുകൾ ഗൾഫ് എയറിന്റെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അധികം പണം വാങ്ങാനായി ഇത്തരത്തിലുള്ള സംഘടനകളെ ഏല്പിച്ചിട്ടില്ലായെന്നും ഗൾഫ് എയർ പ്രതിനിധികൾ സ്റ്റാർവിഷൻ ന്യൂസിനെ അറിയിച്ചു. അധിക ചാർജ് ആവശ്യപ്പെട്ട് കേരളീയ സമാജത്തിന്റെ അറിയിപ്പുമായി ഗൾഫ് എയറിന് ബന്ധമില്ല.
