- ഡ്രൈ ഡോക്ക് സ്ട്രീറ്റിലെ ഒരു പാത ജനുവരി 10 മുതല്‍ മൂന്നാഴ്ചത്തേക്ക് അടച്ചിടും
- വിദേശ രാജ്യത്തെ അപമാനിച്ചു; യുവാവിന് ആറു മാസം തടവ്
- ബഹ്റൈനില്‍ വ്യാജ ട്രാഫിക് പിഴ സന്ദേശങ്ങള്‍ പ്രചരിക്കുന്നതായി അധികൃതരുടെ മുന്നറിയിപ്പ്
- ഭാരതി അസോസിയേഷന് ജനുവരി 16ന് പൊങ്കല്‍ ആഘോഷിക്കും
- വേനല്‍ക്കാലത്ത് ജനീവയിലേക്കും നൈസിലേക്കും ഗള്‍ഫ് എയര്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും
- എസ്ഐആര്‍: രേഖകള്‍ കൃത്യമെങ്കില്‍ വിഐപി- പ്രവാസി വോട്ടര്‍മാര്‍ നേരിട്ട് ഹാജരാകേണ്ടതില്ല
- എല്‍ഡിഎഫിന്റെ ആത്മവിശ്വാസം ജനങ്ങൾ; എകെ ബാലന് പങ്കുവച്ചത് കേരളത്തിന്റെ അനുഭവമെന്ന് മുഖ്യമന്ത്രി
- മൂന്നര പതിറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ബഹ്റൈൻ കെഎംസിസി തിരൂർ മണ്ഡലം കമ്മിറ്റിയുടെ യുടെ സ്നേഹാദരം ..
Author: News Desk
ശബരിമല : കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിക്കും. ശേഷം ഉപദേവതാ ക്ഷേത്രങ്ങളിലെ നടകളും തുറന്ന് വിളക്ക് തെളിക്കും. തുടർന്ന് ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരര് വിഭൂതി പ്രസാദം വിതരണം ചെയ്യും. പിന്നേട് മേൽശാന്തി പതിനെട്ടാം പടിക്കുമുന്നിലെ ആഴിയിൽ അഗ്നി പകരും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. അന്ന് രാത്രി 7.30 ന് ഹരിവരാസനം പാടി നട അടയ്ക്കും. കന്നി ഒന്നായ സെപ്റ്റംബർ 17 ന് പുലർച്ചെ 5 മണിക്ക് ശ്രീകോവിൽ നട തുറക്കും. തുടർന്ന് നിർമ്മാല്യ ദർശനവും അഭിഷേകവും ഉണ്ടാകും. ശേഷം മഹാഗണപതി ഹോമം. 7.30 ന് ഉഷപൂജ. 17 മുതൽ 21 വരെ പ്രത്യേക പൂജകൾ ഒന്നും ഉണ്ടാവില്ല. ഈ മാസം 21 ന് രാത്രി…
കൊച്ചി: പമ്പാ മണല്‍ക്കടത്തിലെ വിജിലന്‍സ് അന്വേഷണത്തിന് ഹൈക്കോടതിയുടെ സ്റ്റേ. തിരുവനന്തപുരം വിജിലന്‍സ് കോടതിയുടെ ഉത്തരവാണ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തത്. രണ്ട് മാസത്തേക്കാണ് ഹൈക്കോടതി അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. പമ്പയിലെ മണല്‍ക്കടത്ത് സംബന്ധിച്ച് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. അന്വേഷണത്തിന് ഉത്തരവിട്ടത് തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ്. ആ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് സംസ്ഥാന സര്‍ക്കാരാണ് ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ എതിര്‍കക്ഷിയാക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതി വിജിലന്‍സ് അന്വേഷണം തല്‍ക്കാലത്തേക്ക് തടയുകയായിരുന്നു. രണ്ട് മാസത്തിന് ശേഷം ഇക്കാര്യത്തില്‍ വിശദമായ വാദം കേട്ടതിന് ശേഷം ഹൈക്കോടതി അന്തിമ തീരുമാനത്തിലേക്ക് എത്തും.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3215 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 656, മലപ്പുറം 348, ആലപ്പുഴ 338, കോഴിക്കോട് 260, എറണാകുളം 239, കൊല്ലം 234, കണ്ണൂര്‍ 213, കോട്ടയം 192, തൃശൂര്‍ 188, കാസര്‍ഗോഡ് 172, പത്തനംതിട്ട 146, പാലക്കാട് 136, വയനാട് 64, ഇടുക്കി 29 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 5ന് മരണമടഞ്ഞ തൃശൂര്‍ വെണ്‍മനാട് സ്വദേശി മുഹമ്മദ് അലി ഹാജി (87), സെപ്റ്റംബര്‍ 7ന് മരണമടഞ്ഞ മലപ്പുറം വളവന്നൂര്‍ സ്വദേശി മാധവന്‍ (63), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ലീല (60), തിരുവനന്തപുരം സ്വദേശി ഹരീന്ദ്രന്‍ (67), തിരുവനന്തപുരം ബീമാപ്പള്ളി സ്വദേശിനി ഷഹുനാതുമ്മ (64), തിരുവനന്തപുരം വിളപ്പില്‍ശാല സ്വദേശി നാരായണ പിള്ള (89), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), തൃശൂര്‍ പാമ്പൂര്‍ സ്വദേശി പോള്‍സണ്‍…
മനാമ: കോവിഡ് കാലത്തെ തീരാ വേദനയായി മാറിയ ബഹ്റൈനിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകനായിരുന്ന സാം അടൂരിന്റെ നിരാലംബരായ കുടുംബത്തിന് സീറോമലബാർ സൊസൈറ്റിയുടെ അംഗങ്ങൾ സ്വരൂപിച്ച കരുതൽ നിധി കൈമാറി. മൂന്നു ലക്ഷത്തിപതിനായിരത്തിലേറെ രൂപ സാമിൻറെ ഭാര്യക്കും മക്കൾക്കും കൈമാറിയെന്ന് സൊസൈറ്റി ഭാരവാഹികൾ അറിയിച്ചു. കൊറോണവൈറസ് പ്രതിസന്ധിക്കിടയിലും തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്കും അനിശ്ചിതത്വത്തിലായവര്‍ക്കും ആശ്വാസമായി സാം ഓടി നടന്നു പ്രവർത്തിച്ചിരുന്നു. അതിനിടെയാണ് അദ്ദേഹം രോഗബാധിതനായത്.
മസ്‌കറ്റ് : ഒമാനിൽ SINAW എം.ഒ.എച്ച് സ്റ്റാഫ് നേഴ്സായി ജോലി ചെയ്തിരുന്ന ബ്ലെസ്സി സാം കോവിഡ് മൂലം മരണപ്പെട്ടു. രാജ്യത്തെ കോവിഡ് അടിയന്തിരാവസ്ഥയെ തുടർന്ന് റോയൽ ആശുപത്രിയിൽ കോവിഡ് മുൻനിര പോരാളികളിൽ ഒരാളായിരുന്നു. കുറച്ചു നാളുകൾക്ക് ശേഷം വീണ്ടും പഴയ ആശുപത്രിയിൽ ജോലിയിൽ തിരികെ പ്രവേശിച്ചു. പിന്നീട് എം.ഒ.എച്ച് കോവിഡ് രോഗികളെ പരിചരിക്കുന്നതിന് വേണ്ടി IBRA ആശുപത്രിയിലേക്ക് നിയോഗിച്ചു. അവിടെ വെച്ചാണ് ബ്ലെസ്സിക്ക് കോവിഡ് രോഗം ബാധിക്കുന്നത്. രോഗാവസ്ഥ മോശമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ കോവിഡ് തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് ബ്ലെസ്സി മരണപ്പെട്ടു. ഭർത്താവ് സാം ജോർജ്ജ് .രണ്ട് കുട്ടികൾ. ആരോഗ്യ മന്ത്രി ഉൾപ്പടെയുള്ളവർ അനുശോചനം അറിയിച്ചു.
രാഷ്ട്രപതിയും പ്രധാനമന്ത്രിയുമടക്കം രാജ്യത്തെ പതിനായിരത്തോളം പേരെ ചൈനീസ് കമ്പനി നിരീക്ഷിക്കുന്നത് പരിശോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയുമുള്‍പ്പെടെ 10,000 ഇന്ത്യക്കാരെ ചൈനീസ് സര്‍ക്കാരുമായി അടുപ്പമുള്ള ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജി എന്ന സ്ഥാപനം നിരീക്ഷിക്കുന്നുവെന്നാണ് പുറത്തു വന്ന വിവരം. ഇന്ത്യചൈന അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് ചൈനീസ് കമ്ബനി ഇന്ത്യയെ നോട്ടമിടുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.ചൈനീസ് ഐ.ടി വ്യവസായ മന്ത്രലായങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഷെന്‍സെന്‍ ഡേറ്റ ടെക്‌നോളജിയുടെ വെബ്‌സൈറ്റില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ചൈനീസ് സ്റ്റേറ്റ് കൗണ്‍സിലിന്റേയും ഡേറ്റ മേല്‍നോട്ടം കമ്പനിക്കാണെന്നും അവകാശപ്പെടുന്നു.
കൊച്ചി: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രിക്ക് ക്ലീൻ ചിറ്റ് നൽകിയിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും, ജലീലിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും എന്‍ഫോഴ്‌സ്‌മെന്റ് മേധാവി എസ്.കെ മിശ്ര പറഞ്ഞു. നേരത്തെ ജലീലിന്‍റെ മൊഴി തൃപ്തികരമാണെന്ന തരത്തിൽ ഇ.ഡി വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രി കെ.ടി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് മാർച്ചിൽ സംഘർഷം. പോലീസ് പ്രവർത്തകരെ പിരിച്ചു വിടാൻ ലാത്തിവീശി. നിരവധി തവണ കണ്ണീർ വാതകവും, ഗ്രനേഡും പ്രയോഗിച്ചെന്നും നിരവധി പ്രവർത്തകർക്ക് പപരിക്കേറ്റെന്നുമാണ് https://youtu.be/_L_RlSjwPP0
മനാമ: ബഹ്റൈൻ ദ്വിരാഷ്ട്ര എയർ ബബ്ൾ കരാർ വിസ കാലാവധി കഴിയാറായി നിൽക്കുന്ന പ്രവാസികൾക്ക് വലിയ ആശ്വാസമാണ് നൽകിയതെന്ന് ബഹ്റൈൻ പ്രതിഭ. അതിന് മുന്നിട്ടിറങ്ങിയ ബഹ്റൈനിലെ ബഹുമാന്യ ഇന്ത്യൻ അംബാസിഡർ പിയൂഷ് ശ്രീവാസ്തവ ഉൾപ്പെടെയുള്ള ഇന്ത്യൻ സാമൂഹ്യ സാംസ്ക്കാരിക മണ്ഡലത്തിലെ കർമ്മ നിരതരെ ബഹ്റൈൻ പ്രതിഭ അഭിനന്ദിച്ചു. എയർ ബബ്ൾ കരാർ പ്രകാരം യാത്ര ചെയ്യേണ്ടുന്ന ഏത് യാത്രക്കാരനും സർക്കാറുകൾ തീരുമാനിച്ച എയർ ഇന്ത്യ എക്സ്പ്രസ്, ഗൾഫ് എയർ എന്നിങ്ങനെയുള്ള വിമാന കമ്പനികളുടെ ടിക്കറ്റുകൾ ഉത്തരവാദപ്പെട്ട ഏത് എയർ ട്രാവൽസിൽ നിന്നും വാങ്ങി യാത്ര ചെയ്യാം. എന്നാൽ ഇപ്പോൾ കണ്ടു വരുന്ന ചില അനാരോഗ്യ പ്രവർത്തന ഫലമായി യാതൊരു സ്വാധീനവുമില്ലാത്ത സാധാരണക്കാരന് ടിക്കറ്റ് ലഭിക്കാനില്ലാത്ത അവസ്‌ഥയാണ്. അഥവാ ടിക്കറ്റ് ലഭിക്കുകയാണെങ്കിൽ അമിതമായ ടിക്കറ്റ് നിരക്ക് നൽകുകയും ചെയ്യേണ്ടുന്ന സ്ഥിതി വന്നിരിക്കുന്നത്. ഈ സാഹചര്യം ആർക്കും ബുദ്ധിമുട്ടില്ലാതെ തരണം ചെയ്യാൻ സാംസ്ക്കാരിക സംഘടനകളും അതിന് നേതൃത്വം നൽകുന്നവരും മാതൃക പരമായി പ്രവർത്തിക്കണമെന്ന് ബഹ്‌റൈൻ…
ചെന്നൈ: തമിഴ് നടന്‍ ഫ്‌ലോറന്റ് പെരേര കൊവിഡ് ബാധിച്ച് മരിച്ചു.തിങ്കളാഴ്ച രാത്രി ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 67 വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. അന്നുമുതല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായിത്തുടങ്ങിയത്. കഴിഞ്ഞ മാസം ഒരു വിവാഹത്തില്‍ ഫ്‌ളോറന്റ് പങ്കെടുത്തിരുന്നു, അതിനുശേഷം അദ്ദേഹത്തിന് സുഖമില്ലാതാവുകയായിരുന്നു. നടന്റെ അപ്രതീക്ഷിത വേര്‍പാടില്‍ അനുശോചനമറിയിച്ച് പ്രശസ്ത സംവിധായകന്‍ സിനു രാമസാമി ഉള്‍പ്പെടെ തമിഴ് സിനിമയിലെ പ്രമുഖര്‍ രംഗത്തെത്തിയിട്ടുണ്ട്.
