Author: News Desk

മനാമ: കൊറോണ വൈറസ് (കോവിഡ് -19) വാക്‌സിനിലെ മൂന്നാമത്തെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തു. വിദേശികൾ ഉൾപ്പടെ ആറായിരത്തോളം പേർക്കാണ് കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ അവസരം നൽകുന്നത്.

Read More

കണ്ണൂര്‍: കഞ്ചാവ് കടത്തല്‍ സംഘത്തില്‍ ഉള്‍പ്പെട്ട സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കണ്ണൂരിലെത്തി കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ചീങ്ങാക്കുണ്ടം ബ്രാഞ്ച് സെക്രട്ടറി സുബിലാഷിനെയാണ് കര്‍ണാടക പോലീസ് സംഘം അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയാണ് ഇയാള്‍. ഇയാളുടെ സഹോദന്‍ സുബിത്തും പോലീസ് പിടിയിലായിട്ടുണ്ട്. കര്‍ണാടകയില്‍ നിന്നുള്ള പോലീസ് സംഘം ബ്രാഞ്ച് സെക്രട്ടറിയേയും സഹോദരനെയും കോളിക്കടവിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്. ഇയാളെ 108 ആംബുലന്‍സിന്‍റെ ഡ്രൈവറാക്കിയതില്‍ പാര്‍ട്ടിക്കകത്തു നിന്നുതന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു

Read More

തിരുവനന്തപുരം : ശമ്പളം നല്‍കാത്തതില്‍ പ്രതിഷേധ സൂചകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി ബഹിഷ്‌കരിക്കും. ഇവര്‍ക്ക് 42,000 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍, പിന്നീട് സാലറി ചലഞ്ചിന്റെ ഭാഗമായി ഇവരുടെ ശമ്പളം വെട്ടിക്കുറച്ചു. ഇത് വന്‍തോതില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധത്തിന് കാരണമായി. കോവിഡ് വാര്‍ഡുകളില്‍ ഉള്‍പ്പെടെ ജോലിചെയ്യുമ്പോള്‍ സാലറി ചലഞ്ചിലൂടെ ശമ്പളം പിടിക്കുന്നതിനെതിരെയാണ് പ്രതിഷേധമുയര്‍ന്നത്. എന്നാല്‍ അതിനുശേഷം ശമ്പളം നല്‍കാമെന്ന് ഉറപ്പ് പാലിക്കപ്പെട്ടില്ല എന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു. മുന്നൂറിലധികം ഡോക്ടര്‍മാര്‍ക്ക് മൂന്നുമാസം ജോലിചെയ്തതില്‍ ശമ്പളം നല്‍കിയിട്ടില്ല എന്നും പ്രതിഷേധക്കാര്‍ പറയുന്നു. ശമ്പളം നല്‍കാത്തതിനെ തുടര്‍ന്ന് ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെക്കുമെന്ന് കഴിഞ്ഞദിവസം ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ ആരോഗ്യ മന്ത്രി ഇടപെട്ട് ശമ്പളം കൃത്യമായി നല്‍കാമെന്ന ഉറപ്പോടെ ഇവര്‍ ജോലിയില്‍ വീണ്ടും പ്രവേശിക്കുകയായിരുന്നു. എന്നാല്‍ ഈ ഉറപ്പ് പാലിക്കപ്പെടാത്തതാണ് വീണ്ടും സമരനടപടികളിലേക്ക് കടക്കാന്‍ ജൂനിയര്‍ ഡോക്ടര്‍മാരെ നിര്ബന്ധിതരാക്കിയത്.

Read More

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്താന്‍ നടത്തിയ ആക്രമണത്തില്‍ മലയാളി ജവാന്‍ വീരമൃത്യു വരിച്ചു. കൊല്ലം കടയ്ക്കല്‍ വയല സ്വദേശി അനീഷ് തോമസാണ് വീരമൃത്യു വരിച്ചത്. ആക്രമണത്തില്‍ മേജറടക്കം മൂന്ന് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.ഈ മാസം 25 ന് അവധിക്കായി നാട്ടിലെത്താന്‍ ഇരിക്കുകയായിരുന്നു അനീഷ്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അനീഷിന്റെ വീരമൃത്യു സൈനിക വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥീരീകരിച്ചത്. കശ്മീരിലെ രജൗരി മേഖലയിലാണ് പാകിസ്താന്‍ വെടിവെയ്പ്പും ഷെല്ലാക്രമണവും നടത്തിയത്. ഇന്നലെ ഉച്ചയോടെ അതിര്‍ത്തി പ്രദേശമായ സുന്ദര്‍ബെനിയിലാണ് ഷെല്ലാക്രമണം നടന്നത്. യാതൊരും പ്രകോപനവുമില്ലാതെ പാകിസ്താന്‍ ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു.

Read More

ന്യൂഡൽഹി : ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എസ്‌സിഒ രാജ്യങ്ങളിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി. പാക് പ്രതിനിധി ഇന്ത്യയുടെ പ്രദേശങ്ങള്‍ പാകിസ്താന്റേതാക്കി ചിത്രീകരിച്ചുള്ള മാപ്പ് യോഗത്തില്‍ ഉപയോഗിച്ചതാണ് പൊട്ടിത്തെറിക്കിടയാക്കിയത്. റഷ്യയാണ് അധ്യക്ഷത വഹിച്ച യോഗത്തിൽ മേഖലയുടെ സുരക്ഷയായിരുന്നു അജണ്ട. എന്നാൽ പാകിസ്താൻ പ്രതിനിധി ഡോ. മൊയിദ് യൂസഫ് എത്തിച്ച ഭൂപടം കണ്ടപ്പോൾ, അജിത് ഡോവൽ എതിർപ്പ് ഉന്നയിച്ചു. എന്നാൽ മാപ്പ് നീക്കംചെയ്യാൻ പാകിസ്താൻ പക്ഷം വിസമ്മതിച്ചപ്പോൾ, അംഗരാജ്യങ്ങൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം അറിയിച്ച ശേഷം അജിത് ഡോവൽ യോഗത്തിൽ നിന്ന് വിട്ടു നിന്നു.

Read More

മനാമ: പ്രവാസി അസോസിയേഷൻ ഓഫ് അങ്കമാലി നെടുമ്പാശ്ശേരി (പാൻ ബഹറിൻ) ഐമാക് ബഹ്റൈൻ മീഡിയ സിറ്റിയുമായി സഹകരിച്ചുകൊണ്ട് ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെ വിപുലമായ ഓണാഘോഷം നടത്തി. കാലടിയിലെ ഒരു നിർധന കുടുംബത്തിന് നിർമ്മിച്ച ഭവനത്തിൻറെ താക്കോൽ ദാനം നടത്തി. പാൻ കുടുംബാംഗങ്ങളായ 25 -ലധികം ആരോഗ്യപ്രവർത്തകരെ “ബ്രേവ് ഹാർട്ട്” അവാർഡ് നൽകി ആദരിച്ചു. 15 -ലധികം കുടുംബങ്ങൾ ചേർന്ന് കോവിഡ് പ്രോട്ടോകോൾ പ്രകാരം പൂക്കളം ഇടുകയും കുടുംബസമേതം ആശംസകൾ നേർന്നു സംസാരിക്കുകയും ചെയ്തു. അംഗങ്ങളുടെ വിവിധ കലാപരിപാടികളോടെ ആരംഭിച്ച പരിപാടിയിൽ അങ്കമാലി എംഎൽഎ റോജി എം ജോൺ മുഖ്യാതിഥിയായിരുന്നു. ഈ കോവിഡ മഹാമാരി കാലഘട്ടത്തിലും പാൻ കുടുംബാംഗങ്ങൾ നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങളെ മുഖ്യാതിഥിയായിരുന്ന റോജി എം ജോണ് എംഎൽഎയും മറ്റ് വിശിഷ്ടാതിഥികളും അഭിനന്ദിച്ചു. ഓണാഘോഷത്തോടനുബന്ധിച്ച് ഒരു നിർധന കുടുംബത്തിന് അന്തിയുറങ്ങാൻ ആയി ഒരു ഭവനം നിർമ്മിച്ച് കൊടുക്കുവാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട് എന്ന് പ്രസിഡണ്ട്  പി. വി. മാത്തുക്കുട്ടി പറഞ്ഞു. കിഡ്നി ഫെഡറേഷൻ ചെയർമാൻ…

Read More

മനാമ: ഇസ്രയേലുമായി ബഹ്‌റൈൻ നയതന്ത്ര കരാർ ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലാണ് ചടങ്ങ് നടന്നത്. ബഹ്‌റൈൻ സമയം 8.30 ഓടെയാണ് ഒപ്പുവയ്ക്കൽ ചടങ്ങു നടന്നത്. ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനിയുമായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കരാറിൽ ഒപ്പുവച്ചു. ഇസ്രയേലുമായുള്ള തന്റെ രാജ്യത്തിന്റെ കരാർ സമാധാനത്തിലേക്കുള്ള സുപ്രധാന ആദ്യപടിയാണെന്ന് ബഹ്‌റൈൻ വിദേശകാര്യമന്ത്രി അൽ സയാനി പറഞ്ഞു. ജനത അർഹിക്കുന്ന ശാശ്വത സമാധാനവും സുരക്ഷയും കൈവരിക്കുന്നതിന് അടിയന്തിരമായും സജീവമായും പ്രവർത്തിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ഫലസ്തീൻ-ഇസ്രയേൽ പോരാട്ടത്തിന് നീതിപൂർവകവും സമഗ്രവും നിലനിൽക്കുന്നതുമായ ദ്വിരാഷ്ട്ര പരിഹാരമാണ് അത്തരം സമാധാനത്തിന്റെ അടിത്തറ എന്നും അൽ…

Read More

വാഷിങ്ടണ്‍: ഗള്‍ഫ് രാജ്യങ്ങളായ യുഎഇയും ബഹ്‌റൈനുമായുള്ള ഐക്യകരാര്‍ ഇസ്രായേല്‍ ഒപ്പുവച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ വൈറ്റ് ഹൗസിലാണ് ചടങ്ങ് നടന്നത്. പകല്‍ 12 മണിക്കാണ് ബന്ധപ്പെട്ട ചടങ്ങുകൾക്ക് തുടക്കം കുറിച്ചത് . ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, യുഎഇ വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാന്‍, ബഹ്‌റൈന്‍ വിദേശകാര്യമന്ത്രി അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി എന്നിവരുടെ നേതൃത്വത്തിലുള്ള പ്രതിനിധികളും ചടങ്ങിന് എത്തി. യുഎഇയും ബഹ്‌റൈനും ഇസ്രായേലുമായി സഹകരണ ഉടമ്പടി ഒപ്പുവയ്ക്കുന്ന ചടങ്ങിൽ പ്രസിഡന്റ് ട്രംപ് അധ്യക്ഷത വഹിച്ചു. മൂന്ന് രാജ്യങ്ങളിൽ നിന്നുമുള്ള പ്രതിനിധികളും രേഖയിൽ ഒപ്പുവെക്കുമെന്ന് അധികൃതർ അറിയിച്ചു. ഒരു “സാക്ഷി അല്ലെങ്കിൽ നിരീക്ഷകൻ” എന്ന നിലയിൽ യുഎസും ഡീലുകളിൽ ഒപ്പിട്ടു. “അബ്രഹാം ഉടമ്പടി” എന്ന് വിളിക്കപ്പെടുന്ന ഈ പ്രഖ്യാപനങ്ങൾ ഇസ്രായേലും രണ്ട് ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം സാധാരണ നിലയിലാക്കും. “ഇത് ഒരു ചരിത്രപരമായ നിമിഷമാണ്. കൂടുതൽ സമാധാനപരവും…

Read More

തൃശ്ശൂര്‍: തൃശ്ശൂര്‍ ജില്ലയിലെ ക്ഷേത്രങ്ങളിൽ ഒരു ആനയെ ഉപയോഗിച്ചുള്ള ചടങ്ങുകൾക്ക് അനുമതി നൽകുമെന്ന് ജില്ലാ കളക്ടർ. നാട്ടാന പരിപാലനം- ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിൽ സംസാരിക്കവേയാണ് ജില്ലാ കളക്ടർ ആനയെ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുമെന്ന് വ്യക്തമാക്കിയത്. ജില്ലയിലെ ഉത്സവങ്ങൾ തുടങ്ങാനിരിക്കുന്നതിന്‍റെ ഭാഗമായാണ് യോഗം വിളിച്ചു ചേർത്തത്.ജില്ലയിലാകെ 126 ആനകളാണ് ഉള്ളത്. ഇതിൽ 16 ആനകളെ കൂടുതൽ പരിശോധനകൾക്ക് വിധേയമാക്കി വേണ്ട ചികിത്സകൾ ലഭ്യമാക്കും. കൊവിഡ് മാനദണ്ഡം അനുസരിച് 100 സ്ക്വയർ മീറ്റർ സ്ഥലത്ത് 15 പേർ എന്ന നിലയിലാണ് ക്ഷേത്ര ആചാരങ്ങൾക്ക് ആളുകളെ അനുവദിക്കുക.

Read More

മനാമ: കൊറോണ വൈറസിന്റെ ആഗോള വ്യാപനത്തിന്റെ ഭാഗമായുണ്ടായ സാമ്പത്തിക ആഘാതം കുറയ്ക്കുന്നതിനായി ബഹ്‌റൈൻ സർക്കാർ കൂടുതൽ സാമ്പത്തിക സഹായങ്ങൾ പ്രഖ്യാപിച്ചു. കി​രീ​ടാ​വ​കാ​ശി​യും ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ന്‍സ് സ​ല്‍മാ​ന്‍ ബി​ന്‍ ഹ​മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേർന്ന ഓ​ണ്‍ലൈൻ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബഹ്‌റൈൻ പൗരന്മാരുടെ ആദ്യ പാർപ്പിടങ്ങൾക്ക് മൂന്ന് മാസത്തേക്ക് കൂടി വൈദ്യുതി, വെള്ളം, മുനിസിപ്പൽ ഫീസ് ഒഴിവാക്കാൻ തീരുമാനിച്ചു. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലാണ് ഇളവ് അനുവദിക്കുന്നത്. കോവിഡിനെ തുടർന്ന് ഏപ്രിൽ മുതലാണ് ജല വൈദ്യുത ഇളവുകൾ പ്രഖ്യാപിച്ചത്. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലം ഈ ഇളവ് വിദേശികൾക്കും അനുവദിച്ചിരുന്നു. ക​ഴി​ഞ്ഞ വ​ര്‍ഷ​ത്തെ ഇ​തേ സ​മ​യ​ത്തു​ള്ള ബി​ല്ലാ​ണ് ഇ​ള​വി​ന് പ​രി​ഗ​ണിക്കുക. കൂടാതെ കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പൗരന്മാരിൽ നിന്നുള്ള വായ്പാ തവണകൾ ഈ വർഷം അവസാനം വരെ നീട്ടിവെക്കണമെന്നും മന്ത്രിസഭ സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈനിന് നിർദേശം നൽകി. ഖുറാൻ മെമ്മറൈസേഷൻ…

Read More