- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
കര്‍ണാടക: കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ് എസ്. ബൊമ്മൈക്ക് കോവിഡ് സ്ഥിരീകരിച്ചു. സ്വവസതിയില്‍ നിരീക്ഷണത്തില്‍ കഴിയുകയാണെന്നും രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.ബസവരാജിെന്റ വസതിയില്‍ ജോലിചെയ്യുന്നയാള്‍ കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ഇതെ തുടര്‍ന്നാണ് മന്ത്രിയും പരിശോധനക്ക് വിധേയനായത്. അടുത്തിടെ താനുമായി സമ്പര്‍ക്കമുണ്ടായിരുന്നവര്‍ കോവിഡ് പരിശോധന നടത്തുകയും ഉചിതമായ മുന്‍കരുതലെടുക്കുകയും ചെയ്യണമെന്നും ബസവരാജ് ട്വീറ്റ് ചെയ്തു. കര്‍ണാടകയില്‍ ഇതുവരെ 4.68 ലക്ഷം പേര്‍ക്ക് കോവിഡ് ബാധിക്കുകയും 7,384 പേര്‍ മരിക്കുകയും ചെയ്തു.
തിരുവനന്തപുരം: കേരളത്തില്‍ കഴിഞ്ഞ ആറുമാസത്തിനിടെ 140 ഓളം പേര്‍ ആത്മഹത്യ ചെയ്തതായി പഠനം. ഇതിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ തടയല്‍ നടപടികളുടെ ഫലപ്രാപ്തി പരിശോധിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സാമൂഹ്യനീതി വകുപ്പിനോട് നിര്‍ദ്ദേശിച്ചു. യുവാക്കള്‍ക്കിടയില്‍ ആത്മഹത്യ തടയാന്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ആന്റണി ഡൊമിനിക് വകുപ്പ് ഡയറക്ടറുടെ നിര്‍ദേശപ്രകാരം റിപ്പോര്‍ട്ട് തേടി. ദിശ എന്ന എന്‍ജിഒ നടത്തിയ പഠനത്തിലാണ് 13 നും 18 നും ഇടയില്‍ പ്രായമുള്ള 140 ചെറുപ്പക്കാര്‍ 2020 ജനുവരി മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ആത്മഹത്യ ചെയ്തിട്ടുണ്ടെന്ന് കമ്മീഷന്‍ പറഞ്ഞു.കുടുംബ തര്‍ക്കങ്ങള്‍, പ്രണയ നൈരാശ്യം, പരീക്ഷകളില്‍ പരാജയം, മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍ എന്നിവയാണ് ആത്മഹത്യയ്ക്ക് പ്രധാന കാരണമെന്ന് പഠനം പറയുന്നു.ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ നടക്കുന്നത് തിരുവനന്തപുരം ജില്ലയിലാണ്. ആത്മഹത്യ തടയല്‍ നടപടികളുടെ ഫലപ്രാപ്തി അവലോകനം ചെയ്യാന്‍ എസ്എച്ച്ആര്‍സി സാമൂഹിക നീതി വകുപ്പിനോട് ആവശ്യപ്പെടുകയും റിപ്പോര്‍ട്ട് തേടുകയും ചെയ്തു.
ഡബ്ല്യൂ.എം മൂവീസിന്റെ ബാനറിൽ ജോസ് കുട്ടി മഠത്തിൽ നിർമ്മിച്ചു നവാഗതനായ ധീരജ് ബാല സംവിധാനം ചെയ്തു സുരാജ് വെഞ്ഞാറമൂടും ശ്രീനാഥ് ഭാസിയും പ്രധാന കഥാപാത്രങ്ങൾ ആകുന്ന “ഉദയ” സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നമ്മുടെ സ്വന്തം മമ്മുക്ക തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി. നടനായ ടിനി ടോം ഈ സിനിമയിലൂടെ നിർമ്മാണ രംഗത്തേക്ക് ചുവടു വെയ്ക്കുന്നു എന്നതാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത. ധീരജ് ബാലയും വിജീഷ് വിശ്വവും ചേർന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംഗീതം ജേക്സ് ബിജോയ്. ക്യാമറ അരുൺ ഭാസ്‌ക്കർ, എഡിറ്റിംഗ് സുനിൽ എസ് പിള്ള.
തിരുവനന്തപുരം: കേരളാ സര്‍വ്വകലാശാല ബിഎ ജേര്‍ണലിസം, മാസ്സ് കമ്മ്യൂണിക്കേഷന്‍ ആന്റ് വീഡിയോ പ്രോഡക്ഷനില്‍ ഒന്നാം റാങ്ക് നേട്ടവുമായി ശ്രേയ കൃഷ്ണ. തിരുവനന്തപുരം എജെ കോളേജ് ഓഫ് സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ വിദ്യാര്‍ത്ഥിയാണ് ശ്രേയ കൃഷ്ണ. ജേര്‍ണലിസത്തില്‍ തന്നെ പിജി ചെയ്യാനുള്ള തീരുമാനത്തിലാണ് ശ്രേയ. തിരുവനന്തപുരം കോട്ടന്‍ഹില്‍ സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസവും പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ പ്ലസ്ടുവും പൂര്‍ത്തിയാക്കിയ ശ്രേയ ചെറുപ്പത്തിലേ തന്നെ മാധ്യമ പ്രവര്‍ത്തനം ഇഷ്ടപ്പെട്ടിരുന്നു. കുട്ടിക്കാലത്ത് വാര്‍ത്താ അവതാരകരെ അനുകരിക്കുന്നതിലും മിടുക്കിയായിരുന്നു. ഡിഗ്രി പഠന കാലത്ത് പഠനത്തിന്റെ ഭാഗമായി നടന്‍ ഇന്ദ്രന്‍സുമായി ശ്രേയ നടത്തിയ അഭിമുഖം ശ്രദ്ധ നേടിയിരുന്നു. പഠനം കഴിഞ്ഞാല്‍ സംഗീതവും അഭിനയവുമാണ് ശ്രേയയുടെ ഇഷ്ട വിഷയങ്ങള്‍. 11 വര്‍ഷമായി കര്‍ണാടക സംഗീതം പഠിക്കുന്നുണ്ട്. സ്‌കൂള്‍ തലത്തില്‍ നാടക മത്സരങ്ങളിലും സജീവമായിരുന്നു ശ്രേയ കൃഷ്ണ. പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത്ഷാ, സംഗീതജ്ഞന്‍ ഇളയരാജ, സിനമാതാരങ്ങളായ രജനീകാന്ത്, മോഹന്‍ലാല്‍ എന്നിവരെ ഏറെ ഇഷ്ടപ്പെടുന്ന ശ്രേയ ഭാവിയില്‍ ഇവരുടെ അഭിമുഖം എടുക്കാനാവുമെന്നും…
തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകളും, ബീയര്‍, വൈന്‍ പാര്‍ലറുകളും തുറക്കാനുളള തീരുമാനം ഇന്ന് ചേരുന്ന മന്ത്രിസഭ യോഗത്തില്‍ ഉണ്ടായേക്കും. കേന്ദ്രം അണ്‍ലോക്ക് 4-ാം ഘട്ട ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ രാജ്യത്തെ 11 സംസ്ഥാനങ്ങളില്‍ ബാറുകള്‍ തുറന്നിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തും ബാറുകള്‍ തുറക്കണമെന്ന എക്‌സൈസ് കമ്മിഷണറുടെ അപേക്ഷയും മുഖ്യമന്ത്രി പരിഗണിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിയന്ത്രണങ്ങളോടെ ബാറുകള്‍ തുറക്കാന്‍ അനുമതി നല്‍കാം എന്നാണ് എക്‌സൈസ് ശുപാര്‍ശ. എന്നാല്‍ ബാറുകള്‍ തുറക്കുന്നത് രോഗവ്യാപന സാധ്യത കൂട്ടുമെന്ന ആശങ്കയും സര്‍ക്കാരിനുണ്ട്.
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 3830 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298, തൃശൂര്‍ 263, കണ്ണൂര്‍ 247, പത്തനംതിട്ട 236, പാലക്കാട് 220, കോട്ടയം 187, കാസര്‍ഗോഡ് 119, വയനാട് 99, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 14 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ടി.വി. രാജേഷ് (47), സെപ്റ്റംബര്‍ 10ന് മരണമടഞ്ഞ മലപ്പുറം അരീക്കോട് സ്വദേശി അബൂബക്കര്‍ (70), സെപ്റ്റംബര്‍ 9ന് മരണമടഞ്ഞ മലപ്പുറം നെടുവ സ്വദേശിനി നഫീസ (76), തിരുവനന്തപുരം പാപ്പനംകോട് സ്വദേശി നിജാമുദീന്‍ (61), കൊല്ലം പേരയം സ്വദേശി തോമസ് (59), സെപ്റ്റംബര്‍ 8ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശിനി കുഞ്ഞീരി (56), കോഴിക്കോട് പറമ്പില്‍ സ്വദേശി രവീന്ദ്രന്‍ (69), സെപ്റ്റംബര്‍ 6ന് മരണമടഞ്ഞ പാലക്കാട് മണ്ണാര്‍ക്കാട്…
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്‍റെ മരണവുമായി ബന്ധപ്പെട്ട് സംഗീത സംവിധായകൻ സ്റ്റീഫൻ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. ബാലഭാസ്ക്കറിന്‍റെ അടുത്ത സുഹൃത്തുകൂടിയാണ് സ്റ്റീഫൻ ദേവസി. നാളെയാണ് ചോദ്യം ചെയ്യൽ. അതിനിടെ ബാലഭാസ്കറിന്‍റെ മരണത്തിൽ നാല് പേർ നുണപരിശോധനക്ക് തയ്യാറാണെന്ന് കോടതിയെ അറിയിച്ചു. ബാലഭാസ്കറിന്‍റെ അടുത്ത സുഹൃത്തുക്കളായ വിഷ്ണുസോമസുന്ദരം, പ്രകാശന്‍ തമ്പി, ഡ്രൈവര്‍ അര്‍ജുന്‍, കലാഭവന്‍ സോബി എന്നിവരാണ് സമ്മതം അറിയിച്ചത്. ദില്ലി, ചെന്നൈ ഫോറൻസിക് ലാബിലെ വിദഗ്ധ സംഘം നുണ പരിശോധന നടത്തും. ബാലഭാസ്കറിന്‍റെ അപകടമരണവുമായി ബന്ധപ്പെട്ട് ഈ നാലുപേരെ നുണപരിശോധന നടത്താൻ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. സ്വര്‍ണക്കടത്തു സംഘങ്ങളുമായുളള ബന്ധത്തെ കുറിച്ച് വിഷ്ണു സോമസുന്ദരവും പ്രകാശന്‍ തമ്പിയും നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടായിരുന്നു. ഇരുവരുടെയും ബിസിനസ് ഇടപാടുകളും ദുരൂഹമാണെന്നാണ് സിബിഐ വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് ഇരുവരുടേയും നുണ പരിശോധന.
ദുബായ്: അല്‍ഖൂസ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയയിലെ വെയര്‍ഹൗസിലാണ് തീപ്പിടുത്തമുണ്ടായത്. ഇന്‍ഡസ്‍ട്രിയല്‍ ഏരിയ മൂന്നില്‍ പ്ലാസ്റ്റിക്, പേപ്പര്‍ ഉത്പ്പന്നങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലത്തായിരുന്നു അഗ്നിബാധ. അഗ്നിശമന സേനാംഗങ്ങൾ ഉടൻ തന്നെ സ്ഥലത്ത് എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം 1.17നാണ് ഇത് സംബന്ധിച്ച അടിയന്തര സന്ദേശം കമാന്‍ഡ് റൂമില്‍ ലഭിച്ചതെന്ന് ദുബായ് സിവിൽ ഡിഫൻസ് അറിയിച്ചു. ഉച്ചയ്ക്ക് 2: 15 ഓടെ പരിക്കുകളൊന്നുമില്ലാതെ അഗ്നിശമന സേനാംഗങ്ങൾക്ക് തീ നിയന്ത്രിക്കാൻ കഴിഞ്ഞു.
വാഷിംഗ്ടൺ: ബഹ്‌റൈനും യു എ ഇയുമായി ഇന്ന് വൈറ്റ് ഹൌസിൽ വച്ച് ഇസ്രയേലുമായി പുതിയൊരു നയതന്ത്രബന്ധം സ്ഥാപിക്കുമ്പോൾ ഇത് മധ്യപൂർവ്വദേശത്തിന്റെ സമാധാനത്തിനുള്ള ചരിത്ര നിമിഷം എന്ന് ചടങ്ങിന് നിമിഷങ്ങൾക്കുമുന്പ് ട്രംപ് വിശേഷിപ്പിച്ചു. മിഡിൽ ഈസ്റ്റ് നയതന്ത്ര കരാറുകളിൽ ഒപ്പു വെക്കുന്നതിനായി ഇസ്രായേൽ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്‌റൈൻ കിംഗ്ഡം എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ വൈറ്റ് ഹൌസിലേക്ക് ട്രംപ് സ്വാഗതം ചെയ്തിരുന്നു. കരാർ ഒപ്പിടുന്നതിനായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, യു എ ഇ വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ബഹ്‌റൈൻ വിദേശകാര്യ മന്ത്രി അബ്ദുലത്തീഫ് അൽ സയാനി എന്നിവരാണ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചു വൈറ്റ് ഹൌസിൽ എത്തിയത്. ചടങ്ങിൽ കരാറിന് സാക്ഷിയായി ട്രംപ് ഒപ്പിട്ടു. സമാധാനത്തിന്റെ പ്രത്യേക ത്രിരാഷ്ട്ര പ്രഖ്യാപനത്തിലും മൂന്നു നേതാക്കളും ഒപ്പിട്ടു. https://youtu.be/92QEYt4SSDY “ഇത് അറബ്-ഇസ്രയേൽ ബന്ധത്തിന്റെ തുടക്കമാകുമെന്ന് പ്രതീക്ഷിക്കുന്നു അതിനാൽ തന്നെ കൂടുതൽ രാജ്യങ്ങൾ ഈ പാത പിന്തുടരും !” ട്രംപ്…
എയർ ബബിൾ ദുരുപയോഗം തടയണം, അർഹരായവർക്ക് എല്ലാം ടിക്കറ്റ് കിട്ടുന്ന സാഹചര്യം ഉണ്ടാകണം – ഐ വൈ സി സി
മനാമ: വളരെ നാളത്തെ കാത്തിരിപ്പിനുശേഷം നാട്ടിൽ കുടുങ്ങി പോയ ബഹ്റൈൻ പ്രവാസികൾക്ക് തിരികെ വരാനുള്ള സംവിധാനമായ എയർ ബബിൾ യാഥാർത്ഥ്യം ആയിട്ടും ടിക്കറ്റ് ബുക്ക് ചെയ്യാൻ ആകുന്നില്ല,ഇത് സംബന്ധിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാൻ ട്രാവൽ ഏജൻസിയെ വിളിക്കുമ്പോൾ സൈറ്റ് ഓപ്പൺ അല്ല എന്നാണ് പറയുന്നത്, നൂറുകണക്കിന് പേര് വിസ തീരാറായും ജോലി നഷ്ടപ്പെടുമെന്ന അവസ്ഥയിലും ആണു നാട്ടിൽ നിൽക്കുന്നത്, ഈ ദുരിതകാലത്ത് എല്ലാവരും പരസ്പരം കൈത്താങ്ങായി കോവിഡിനെ അതിജീവിക്കാൻ ആണ് ശ്രമിക്കേണ്ടത്, നിരവധിപേർ ദിവസേന എങ്ങനെ എങ്കിലും വരാൻ സഹായിക്കണം എന്ന് പറഞ്ഞു സംഘടനാ പ്രവർത്തകരെ വിളിക്കുന്ന സാഹചര്യം ആണ്, ഈ സാഹചര്യത്തിൽ ചാർട്ടേഡ് ഫ്ലൈറ്റ് കൊണ്ട് വന്നിരുന്ന സംഘടനകൾ എയർ ബബിൾ സംവിധാനം മൂലം വരേണ്ട വിമാനങ്ങൾ പൂർണ്ണമായും ബുക്ക് ചെയ്യുന്ന രീതി ശരിയല്ല,ഏറ്റവും അടുത്ത് വിസ തീരുന്ന ആളുകൾക്ക് മുൻ ഗണന കൊടുത്ത് കൊണ്ടും ട്രാവൽസ് വഴി ബുക്ക് ചെയ്യുന്നവർക്കും കൂടി വരുവാനുള്ള സാഹചര്യം ഒരുക്കുവാൻ എല്ലാവരും ശ്രദ്ധ…
