- റിപബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു
- പാലിയേറ്റീവ് രോഗിസംഗമവും രോഗികൾക്ക് ഫുഡ് കിറ്റ് വിതരണവും നടത്തി.
- ‘മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വില’; കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗണേഷ് കുമാര്‍
- പൊതുപരിപാടിയില്‍ സ്ത്രീകള്‍ക്ക് ആദ്യമായി പ്രവേശനം നല്കി സമസ്ത
- പ്രവാസികൾക്ക് നേട്ടം, സ്വർണാഭരണം കൊണ്ടുവരുമ്പോൾ വില നോക്കി അല്ല, പവൻ നോക്കിയാകും ഇനി കസംറ്റംസ് നികുതി ഇളവ്
- ബഹ്റൈനിലെ സ്കൂളുകളില്‍ ‘ഗെയിമിംഗ് 100’ പാഠ്യപദ്ധതി ആരംഭിച്ചു
- ആദ്യമായി വീട്ടില്‍ താമസിക്കുന്ന ബഹ്റൈന്‍ പൗരര്‍ക്ക് വൈദ്യുതി നിരക്ക് കുറച്ചു
- ഇന്ത്യന്‍ എംബസിയിലെ സൈനിക പ്രതിനിധി ബഹ്റൈന്‍ പ്രതിരോധ സേനാ മേധാവിയെ സന്ദര്‍ശിച്ചു
Author: News Desk
കൊവിഡ് നിയന്ത്രണങ്ങളോടെ ഫഹദ് ഫാസില്‍ നായകനായി എത്തിയ സീ യു സൂണ്‍ വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഫഹദ് ഫാസിലും സൗബിന്‍ ഷാഹിറും ദര്‍ശനാ രാജേന്ദ്രനും കേന്ദ്രകഥാപാത്രങ്ങളായ പുതിയ സിനിമ കുട്ടിക്കാനത്ത് തുടങ്ങി. ഇരുള്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് നവാഗതനായ നസീഫ് യൂസഫ് ഇസുദ്ധീന്‍ ആണ്. ആന്റോ ജോസഫ് ഫിലിം കമ്പനിയും പ്ലാന്‍ ജെ സ്റ്റുഡിയോയും സംയുക്തമായി നിര്‍മിക്കുന്നു. ജോമോന്‍ ടി ജോണ്‍ ആണ് ഛായാഗ്രഹണം. പ്രോജെക്ട് ഡിസൈനര്‍ ബാദുഷ. നിര്‍മ്മാണം ആന്റോ ജോസഫ്,ജോമോന്‍ ടി ജോണ്‍, ഷമീര്‍ മുഹമ്മദ് ഏറെ ചര്‍ച്ച ചെയ്ത ബോളിവുഡ് ചിത്രം തുമ്പാട് ഉള്‍പ്പെടെയുള്ള സിനിമകളില്‍ സഹസംവിധായകനായിരുന്നു നസീഫ് യൂസഫ്. ഷമീര്‍ മുഹമ്മദ് ആണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമക്ക് ശേഷം ജോമോന്‍ ടി ജോണും ഷമീര്‍ മുഹമ്മദും നിര്‍മ്മാണത്തില്‍ സഹകരിക്കുന്ന ചിത്രവുമാണ് ഇരുള്‍. പ്രധാനമായും കുട്ടിക്കാനത്താണ് ചിത്രീകരിക്കുന്നത്. മാലിക് എന്ന സിനിമക്ക് ശേഷം ആന്റോ ജോസഫ് നിര്‍മ്മാതാവാകുന്ന ഫഹദ് ചിത്രവുമാണ്…
മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് കെ യു ഡബ്ള്യൂ ജെ
തിരുവനന്തപുരം : സെക്രട്ടറിയറ്റിനു മുന്നില്‍ സമരചിത്രം എടുക്കാനെത്തിയ പത്ര ഫോട്ടോഗ്രാഫറെ കയ്യേറ്റം ചെയ്ത സി ഐ ക്കെതിരെ നടപടി എടുക്കണമെന്ന് പത്ര പ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള കൗമുദി ഫോട്ടോഗ്രാഫര്‍ നിശാന്ത് ആലുക്കാടിനെയാണ് കണ്‍ട്രോള്‍ റൂം സി ഐ ഡി കെ പൃഥ്വിരാജ് കയ്യേറ്റം ചെയ്തത്. കോവിഡ് വ്യാപനം രൂക്ഷമായ ഈ ഘട്ടത്തില്‍ വളരെ പ്രയാസം അനുഭവിച്ചാണ് മാധ്യമ പ്രവര്‍ത്തകര്‍ സമര കേന്ദ്രങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നതും അവ ക്യാമറയില്‍ പകര്‍ത്തുന്നതും. ഒരു പ്രകോപനവുമില്ലാതെയാണ് നിശാന്തിനെ കയ്യേറ്റം ചെയ്തത്. ഇതിനുത്തരവാദിയായ സി ഐ ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ പ്രസിഡന്റ് സുരേഷ് വെള്ളിമംഗലവും സെക്രട്ടറി ബി അഭിജിത്തും ഡിജിപി ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ദുബായ്: യുഎഇ യിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 842 പുതിയ കൊറോണ വൈറസ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച രോഗബാധിതരുടെ എണ്ണം 81,782 ആയി. പുതുതായി ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ വൈറസുമായി ബന്ധപ്പെട്ട മരണസംഖ്യ 402 ആയി ഉയർന്നു. കൊറോണ വൈറസിൽ നിന്ന് പുതുതായി 821 പേർ സുഖം പ്രാപിച്ചു. ഇതോടെ മൊത്തം രോഗമുക്തരുടെ എണ്ണം 71,456 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 93,682 കോവിഡ് -19 പരിശോധനകളാണ് രാജ്യത്ത് നടത്തിയത്. നിലവിൽ ഗൾഫ് രാജ്യത്ത് മൂന്നാം ഘട്ട പരിശോധനയിൽ ഏർപ്പെട്ടിരിക്കുന്ന കോവിഡ് -19 വാക്സിൻ ഉപയോഗിക്കുന്നതിന് അടിയന്തര അനുമതി നൽകിയതായി യുഎഇ അറിയിച്ചിട്ടുണ്ട് .
മനാമ: ചരിത്രപരമായ ഇസ്രായേൽ -ബഹറിൻ സമാധാനക്കരാർ യാഥാർത്ഥ്യമാക്കിയ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി കിങ്ങ് ഹമദ് ബിൻ ഇസ അൽ ഖലീഫക് സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് ബഹറിൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം ആവശ്യപ്പെട്ടു. ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പിട്ട് സമാധാന കരാർ ലോകരാഷ്ട്രങ്ങളിൽ ബഹ്‌റൈൻ മുന്നോട്ടുവെക്കുന്ന സമാധാന പരമായ ആശയത്തിന് പ്രസക്തി കൂടി വരികയാണ് എന്നതാണ് ഈ സമാധാന കരാറിനെ വേറിട്ടതാക്കുന്നത്. സമാധാന കരാറിൽ ഒപ്പിട്ടതോടെ അന്താരാഷ്ട്ര തലത്തിൽ ബഹറിൻ അടുത്ത കാലത്ത് നടത്തിയ ശ്രദ്ധേയമായ ചുവടുവയ്പാണ് ഇസ്രയേലുമായുള്ള നയതന്ത്രത്തിൽ എഴുതി ചേർക്കുന്നത്. അറബ് രാഷ്ട്രങ്ങളിൽ പുരോഗമനപരമായ ആശയങ്ങളെ എന്നും വേഗത്തിൽ ഉൾകൊള്ളാൻ ബഹ്‌റൈൻ മുന്നിട്ടിറങ്ങുന്നത് മറ്റു രാജ്യങ്ങൾക്കു മാതൃകാപരമായ സൂചനയാണ്. കരാർ ഒപ്പിട്ടതിലൂടെ പശ്ചിമേഷ്യയിൽ പുതിയ ചരിത്രം കുറയ്ക്കുന്നതിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ മുൻകൈയെടുത്ത ബഹ്‌റൈൻ രാജാവിനെ അഭിനന്ദിക്കുന്നതായി ബഹറിൻ ഇന്ത്യ എജ്യുക്കേഷണൽ ആൻഡ് കൾച്ചറൽ ഫോറം വാർത്ത കുറിപ്പിൽ അറിയിച്ചു.…
റിയാദ്: സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയം 621 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ കേസുകളുടെ എണ്ണം 327,551 ആണ്. 982 പുതിയ രോഗമുക്തി കേസുകളും മന്ത്രാലയം രേഖപ്പെടുത്തി. മൊത്തം രോഗമുക്തരായവരുടെ എണ്ണം 3,06,004 ആണ്. മക്ക നഗരത്തിൽ 88 കേസുകളും ജിദ്ദയിൽ 58 കേസുകളും റിയാദിൽ 41 കേസുകളും കോവിഡ് -19 കേസുകൾ സ്ഥിരീകരിച്ചു. 31 പുതിയ മരണങ്ങൾ രേഖപ്പെടുത്തി. മരണസംഖ്യ 4,369 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 17,178 കേസുകളാണ് നിലവിൽ ചികിത്സയിലുള്ളത്.
തിരുവനന്തപുരം: യുഎഇ നയതന്ത്രചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനു പുറമെ മറ്റൊരു മന്ത്രിയ്ക്കും സ്വപ്നസുരേഷുമായി അടുത്തബന്ധം. സ്വപ്നയുടെ പക്കലുണ്ടായിരുന്ന ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍ എന്നിവ പൂര്‍ണമായി പരിശോധിച്ചതോടെയാണ് കേന്ദ്രഅന്വേഷണ സംഘം ഇതു സ്ഥിരീകരിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടാമത്തെ മന്ത്രിയെ സംബന്ധിച്ച ശക്തമായ ചില സൂചനകള്‍ പുറത്തുവിട്ടു. https://youtu.be/2CUSW8VaES4 തിരുവനന്തപുരത്തെ ഒരു മന്ത്രിയെ രണ്ട് ദിവസം കൊണ്ട് കാണുന്നില്ല. കോവിഡില്‍ ഭീഷണിയുമായി രണ്ട് ദിവസം മുമ്പ് എത്തിയ മന്ത്രിയാണ്.എന്തു കൊണ്ടാണ് കാണാത്തതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ പ്രസംഗത്തിനിടെ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഇതുവരെയുള്ള ചോദ്യംചെയ്യലില്‍ രണ്ടാമത്തെ മന്ത്രിയുടെ പേര് പ്രതി സ്വപ്ന സുരേഷോ മറ്റു പ്രതികളോ വെളിപ്പെടുത്തിയിരുന്നില്ല. എന്നാൽ സ്വനയുടെ എല്ലാ ഫോണും വിശദമായി പരിശോധിച്ചതോടെയാണ് മറ്റൊരു മന്ത്രിയുമായി ബന്ധപ്പെട്ടതിന്റെ രേഖകൾ അന്വേഷണ സംഘത്തിന് ലഭിച്ചത്. ഇതോടെ ഇപ്പോൾ ഈ മന്ത്രിയും സംശയ നിഴലിൽ ആയിരിക്കുകയാണ്.
കൊച്ചി: ലോക്ക്ഡൗണില്‍ ഇളവുകള്‍ വന്നതോടെ ഏറെ നാളുകള്‍ക്ക് ശേഷം ഓടി തുടങ്ങിയ കൊച്ചി മെട്രോയില്‍ തിരക്കേറുന്നു. സര്‍വീസ് ആരംഭിച്ച ആദ്യ ദിവസങ്ങളില്‍ യാത്രക്കാരുടെ എണ്ണം കുറവായിരുന്നു. എന്നാല്‍ ഇപ്പോഴതു പ്രതിദിനം ശരാശരി 8,000 എന്ന നിലയിലേക്ക് എത്തി. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച മാര്‍ച്ചില്‍ സര്‍വീസ് നിര്‍ത്തും മുന്‍പ് പ്രതിദിനം ശരാശരി 65,000 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇടവേളക്ക് ശേഷം സര്‍വീസ് പുനരാരംഭിച്ച ആദ്യ ദിവസം 4200 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. രണ്ടാം ദിവസം അത് 5200 ലേക്ക് എത്തി. ആദ്യ ദിവസങ്ങളില്‍ ശരാശരി യാത്രക്കാര്‍ 5000 ആയിരുന്നതാണ് ഇപ്പോള്‍ 8000 ആയി ഉയര്‍ന്നു. രാവിലെ 8.30 മുതല്‍ 11 വരെയും വൈകിട്ട് 4.30 മുതല്‍ 7 വരെയുമാണു യാത്രക്കാര്‍ കൂടുതലുള്ളത്. ഇപ്പോള്‍ സ്ത്രീകള്‍ കൂടുതലായി മെട്രോയെ യാത്രയ്ക്ക് ആശ്രയിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. തിരക്കുള്ള സമയത്തു മെട്രോ പതിവു സമയക്രമത്തിലാണ് ഓടുന്നത്. 7 മിനിറ്റ് ഇടവേളയിലാണ് സര്‍വീസ്. രാജ്യത്തെ മറ്റു മെട്രോകളിലും…
സ്കൂള്‍ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ വിദ്യാര്‍ത്ഥികളെ ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി
കൊച്ചി: സ്കൂൾ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കരുതെന്ന് ഹൈക്കോടതി. കോവിഡ് നിയന്ത്രണങ്ങൾ മൂലമുള്ള ദുരിതങ്ങൾ കണക്കിലെടുത്താണ് വിദ്യാർത്ഥികളെ ക്ലാസിൽ നിന്ന് പുറത്താക്കുന്ന നടപടി കോടതി തടഞ്ഞത്. ആലുവ മണലിമുക്ക് സെയിന്റ് ജോസഫ് പബ്ലിക് സ്കൂളിലെ ഏഴ് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഇടക്കാല ഉത്തരവ്. സ്കൂൾ ഫീസ് പൂർണമായി നൽകാത്തതിന്റെ പേരിൽ വിദ്യാർത്ഥികളെ ഓൺലൈൻ ക്ലാസിൽ നിന്ന് പുറത്താക്കിയെന്നാണ് ഹർജിയിൽ രക്ഷിതാക്കൾ ആരോപിക്കുന്നത്. ഹർജി 23 ന് വീണ്ടും പരിഗണിക്കും. ഫീസ് ഏത് സമയത്തിനുള്ളിൽ അടയ്ക്കാൻ കഴിയും എന്നതിനെക്കുറിച്ച് അപ്പോൾ അറിയിക്കണമെന്നും കോടതി ഹർജിക്കാരോട് നിർദേശിച്ചു. കൂടാതെ സിബിഎസ്‌ഇയുടേയും സ്കൂളിന്റേയും വിശദീകരണവും തേടിയിട്ടുണ്ട്. സ്കൂളിൽ 530 വിദ്യാർത്ഥികളാണ് പഠിക്കുന്നത്. സ്കൂൾ ഫീസിന് പുറമേ 5500 രൂപ അടയ്ക്കണമെന്നാണ് നിർദേശിച്ചത്. സ്പെറ്റംബർ 14 ന് മുൻപ് ഫീസ് അടച്ചില്ലെങ്കിൽ ഓൺലൈൻ ക്ലാസിൽ നിന്ന് ഒഴിവാക്കുമെന്ന് നോട്ടീസും നൽകി. 13ന് 270 വിദ്യാർത്ഥികളുടെ ഓൺലൈൻ…
കോയമ്പത്തൂര്‍: ക്ഷേത്രദര്‍ശനത്തിന് പോകുന്നതിനിടെ 73 കാരിയെ കാട്ടാന ചവിട്ടിക്കൊന്നു. കോയമ്പത്തൂരിലെ വരപാളയത്ത് ചൊവ്വാഴ്ച രാവിലെയാണ് 5.30 നാണ് സംഭവം. ഇതോടെ ഈ വര്‍ഷം കോയമ്പത്തൂരില്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. നീലാവതിയെന്ന സ്ത്രീയാണ് മരിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ക്ഷേത്രത്തിലേക്ക് പോകുന്നതിനിടെ പന്നിമടൈതടാകം റോഡില്‍വച്ചായിരുന്നു കാട്ടാനയുടെ ആക്രമണം. സമീപത്ത് വാഴകൃഷിയും ചോളകൃഷിയും ഉള്ളതിനാല്‍ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായിരുന്നു. വയോധിക സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വയോധികയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കോയമ്പത്തൂര്‍ മെഡിക്കല്‍ കേളജിലേക്ക് മാറ്റി. പ്രാരംഭധനസഹായമായി വനംവകുപ്പ് 50,000 രൂപയും ഇവരുടെ കുടുംബത്തിന് കൈമാറി. ഈ പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമായതിനാല്‍ രാവിലെ 6.30 ന് ശേഷമെ പുറത്തിറങ്ങാവൂ എന്ന് നിര്‍ദേശം നല്‍കിയിരുന്നതായും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊച്ചി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച് ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ വിധിയെ ചോദ്യം ചെയ്താണ് ഹര്‍ജി. കോമ്പറ്റിഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ 2017ല്‍ വിനയന്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ താരസംഘടനയായ അമ്മയ്ക്ക് നാല് ലക്ഷം രൂപയും, ഫെഫ്കയ്ക്ക് 81,000 രൂപയും പിഴ ചുമത്തിയിരുന്നു. നാഷണല്‍ കമ്പനി ഓഫ് ലോ അപ്പലേറ്റ് ട്രിബ്യുണല്‍ ഈ ഉത്തരവ് ശരിവച്ചിരുന്നു. ഫെഫ്ക മാഫിയ സംഘമെന്ന തിലകന്റെ അഭിപ്രായം ശരിയെന്ന് വീണ്ടും തെളിയുന്നുവെന്ന് വിനയന്‍ പ്രതികരിച്ചു. തന്റെ പിന്നാലെ ഇങ്ങനെ വരുന്നത് എന്തിനെന്ന് മനസ്സിലാകുന്നില്ലെന്നും കൊവിഡ് കാലത്ത് ഇത്തരം പ്രതികാരമനോഭാവം അത്ഭുതപ്പെടുത്തുന്നു വിനയന്‍ പറഞ്ഞു. ബി ഉണ്ണികൃഷ്ണന്‍ തനിക്കെതിരെ നടപടി എടുക്കാന്‍ അമ്മ സംഘടനയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നു. താന്‍ ഈ നടപടിയെ തമാശയായി കാണുന്നുവെന്നും വിനയന്‍ പറഞ്ഞു.
