- പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം, കണ്ണൂരിൽ സംഘര്‍ഷം; ഒരാള്‍ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിൽ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് തടസപ്പെട്ടു,
- ബഹ്റൈനില്‍ ഗതാഗതക്കുരുക്ക് കുറയ്ക്കാന്‍ കണ്‍സള്‍ട്ടന്‍സിയെ നിയോഗിക്കും
- പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സ്വർണം; വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ
- ബാധ്യത തീര്‍ക്കാതെ രാജ്യം വിടുന്നവര്‍ക്കെതിരെ നടപടി: നിയമ ഭേദഗതിക്ക് ബഹ്റൈന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
- എസ്.എല്‍.ആര്‍.ബി. വെര്‍ച്വല്‍ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ ആരംഭിച്ചു
- കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ ആൾ കുഴഞ്ഞുവീണു മരിച്ചു
- അല്‍ മബറ അല്‍ ഖലീഫിയ ഫൗണ്ടേഷന്റെ പുതിയ ആസ്ഥാനം ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
- ‘വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ് നല്‍കേണ്ടത്, അതില്‍ ഒരു തെറ്റുമില്ല’; സണ്ണി ജോസഫിനെ തള്ളി വിഡി സതീശന്
Author: News Desk
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ മന്ത്രി കെ.ടി ജലീലിനെ എൻഐഎ ചോദ്യം ചെയ്യുന്നത് ഗൗരവതരമായ സംഭവമാണെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. വിവാദത്തിലായ മന്ത്രിമാരെ മുഖ്യമന്ത്രി അനാവശ്യമായി ന്യായീകരിക്കുകയാണെന്നും മുഖ്യമന്ത്രി രാജി സമർപ്പിച്ച് പുതിയ തെരഞ്ഞെടുപ്പിനെ നേരിടണമെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജി പ്രഖ്യാപിച്ചില്ലെങ്കിൽ ശക്തമായ സമരം നടത്തുമെന്നും മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണെന്നും മുല്ലപ്പള്ളി ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://youtu.be/1sZHcaW5nCU കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്യുകയാണ്. എൻഫോഴ്സ്മെന്‍റിന്റെ ചോദ്യം ചെയ്യലിന് ശേഷമാണ് കെ.ടി. ജലീലിനെ എൻ.ഐ.എ ചോദ്യം ചെയ്യുന്നത്. സ്വർണക്കടത്ത്, വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാൻ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എൻ.ഐ.എ. അന്വേഷിക്കുന്നത്.
തൃശൂർ : കടുത്ത വയറുവേദനയെന്ന കെ.ടി. റമീസിന്റെ അവകാശവാദം അഭിനയമെന്നു തെളിയിച്ചു മെഡിക്കൽ റിപ്പോർട്ട്. എൻഡോസ്കോപ്പി പരിശോധനയിൽ റമീസിന്റെ വയറ്റിൽ നേരിയ ഗ്യാസ് ട്രബിളല്ലാതെ മറ്റു പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ല. സ്വപ്ന സുരേഷിനെ ഇക്കോ കാർഡിയോഗ്രാം പരിശോധനയ്ക്കു വിധേയയാക്കിയെങ്കിലും നെഞ്ചുവേദനയ്ക്കു കാരണമൊന്നും കണ്ടെത്താനായിട്ടില്ല. മാനസിക സമ്മർദം മൂലം ഹൃദയത്തിലേക്കുള്ള രക്തമൊഴുക്കിന്റെ വേഗം കുറഞ്ഞെന്നു മാത്രം. മെഡിക്കൽ കോളജ് ആശുപത്രി പ്രിൻസിപ്പൽ കൈമാറിയ റിപ്പോർട്ട് വിയ്യൂർ ജയിൽ സൂപ്രണ്ടുമാർ ഡിജിപിക്കു കൈമാറി. ജയിലിൽ നിന്ന് ഒരേസമയം പുറത്തുകടക്കാൻ റമീസും സ്വപ്നയും ഒരുക്കിയ നാടകമായിരുന്നു ആശുപത്രി വാസമെന്ന ജയിൽവകുപ്പിന്റെ സംശയം ബലപ്പെടുത്തുന്നതാണ് മെഡിക്കൽ റിപ്പോർട്ട്. സ്വപ്നയെ രണ്ടാമത് ആശുപത്രിയിലെത്തിക്കാനിടയായ സാഹചര്യം ജയിൽ വകുപ്പ് അന്വേഷിച്ചേക്കും. ഇക്കാര്യത്തിൽ ജയിൽ ഡോക്ടർ വകുപ്പു മേധാവിക്കു വിശദീകരണം നൽകി.
പാലക്കാട്: മന്ത്രി കെ.ടി ജലീലിന്‍റെ രാജിക്കായി പാലക്കാട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. വി.ടി ബല്‍റാം എം.എല്‍.എ അടക്കം നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായത് ക്രൂര മർദനമെന്ന് വി ടി ബൽറാം എംഎൽഎ. തന്റെ തലയ്ക്കാണ് പരുക്കേറ്റത്. നിരവധി പ്രവർത്തകർക്ക് പരുക്കേറ്റു. വനിതാ പ്രവർത്തകയുടെ നാഭിക്ക് പുരുഷ പൊലീസ് ചവിട്ടി. പൊലീസ് സ്റ്റേഷനിൽ പ്രവർത്തകയെ വലിച്ചിഴച്ചെന്നും വി ടി ബൽറാം പറഞ്ഞു. നീതികരിക്കാനാവാത്ത അതിക്രമമാണ് നടന്നത്. പ്രകോപനമില്ലാതെയാണ് പൊലീസ് ആക്രമിച്ചത്. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ ഉടൻ തന്നെ പൊലീസ് ആക്രമിച്ചു. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും ഗ്രനേഡും ജലപീരങ്കിയും പ്രടയയോഗിച്ചു. തന്റെ തലയ്ക്കാണ് അടിയേറ്റത്. തലപൊട്ടിയിട്ടുണ്ടോ എന്ന് അറിയില്ല. ആശുപത്രിയിൽ പോയി നോക്കണം. പ്രവർത്തകരിൽ പലരുടേയും കൈയിലെ എല്ലൊടിഞ്ഞു. അക്രമം സഹിക്കാനാകാതെ വന്നതോടെ പൊലീസ് സ്റ്റേഷനിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. അവിടെവച്ചും പൊലീസ് അതിക്രമം നടന്നു. വനിതാ പ്രവർത്തകയെ പൊലീസ് ഉദ്യോഗസ്ഥർ വലിച്ചിഴച്ചു. പരുക്കേറ്റവരെ…
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിനെതിരെ ദിലീപ് കോടതിയില്‍. അടിസ്ഥാന രഹിതമായ വാര്‍ത്ത നല്‍കി തന്നെ അപകീര്‍ത്തിപ്പെടുത്തുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. നടന്റെ പരാതിയില്‍ 10 മാധ്യമ സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. നടിയെ ഉപദ്രവിച്ച കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ നടത്തിയ പരാമര്‍ശങ്ങള്‍ അടിസ്ഥാന രഹിതവും തെറ്റും അപകീര്‍ത്തികരവുമാണെന്നാണ് ദിലീപിന്റെ പരാതി. രഹസ്യ വിചാരണയില്‍ കോടതിയുടെ ഉത്തരവുകള്‍ മാത്രമേ റിപ്പോര്‍ട്ട് ചെയ്യാന്‍ പാടുള്ളൂ എന്നു ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ പരാതി. ഹര്‍ജി 22 ന് പരിഗണിക്കും.
ന്യൂഡൽഹി: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് വാക്സിെന്റ ഇന്ത്യയിലെ പരീക്ഷണം പുനരാരംഭിക്കാന്‍ സിറം ഇന്‍സ്റ്റിറ്റിയൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) അനുമതി നല്‍കി. സ്‌ക്രീനിങ് സമയത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുക, പരീക്ഷണത്തിന് സമ്മതം നല്‍കുന്നവര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കുക, പരീക്ഷണത്തിലെ പ്രതികൂല സാഹചര്യങ്ങളെ കുറിച്ച് നിരീക്ഷണം നടത്തുകയും തുടര്‍പഠനങ്ങള്‍ നടത്തുകയും ചെയ്യുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ഡി.ജി.സി.എ നല്‍കിയിട്ടുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യംചെയ്യുന്നതിനുള്ള ചികിത്സയടക്കമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കും എന്ന് വ്യക്തമാക്കാനും ഡി.ജി.സി.ഐ ആവശ്യപ്പെട്ടു. ബ്രിട്ടനില്‍ വാക്സിന്‍ സ്വീകരിച്ച സന്നദ്ധപ്രവര്‍ത്തകരിലൊരാള്‍ക്ക് രോഗം കണ്ടെത്തിയതിനെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ പരീക്ഷണം നിര്‍ത്തിവെച്ചിരുന്നു. തുടര്‍ന്ന്, കൂടുതല്‍ നിര്‍ദേശങ്ങള്‍ ലഭിക്കുന്നതുവരെ വാക്സിന്‍ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുകയാണെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് അറിയിച്ചു. പരീക്ഷണം പുനരാരംഭിക്കാന്‍ ബ്രിട്ടനിലെ മെഡിസിന്‍സ് ഹെല്‍ത്ത് റഗുലേറ്ററി അതോറിറ്റി കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. വാക്‌സിെന്റ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കുന്നത്.
മനാമ: ബഹ്‌റൈനിൽ പുതുതായി 841 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 124 പേർ പ്രവാസി തൊഴിലാളികളാണ്. 716 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. ഒരാൾ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 62,484 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 613 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 55,444 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 88.73 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,824 പേരാണ്. ഇവരിൽ 38 പേരുടെ നില ഗുരുതരമായും 6,786 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 10.92 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 216 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,299 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 12,88,374 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ യാത്ര ചെയ്യാനായി ഗൾഫ് ടിക്കറ്റുമായി എത്തിയ രേഷ്മയും അവരുടെ 2 കുട്ടികൾക്കും യാത്ര നിഷേധിച്ചതായി ഇവർ ആരോപിച്ചു. കൺഫോം ആയ ടിക്കറ്റിൽ യാത്ര ചെയ്യാൻ അനുവദിചില്ലായെന്നും കേരള സമാജത്തിൻറെ 120 യാത്രക്കാറീ അയക്കാൻ ഉണ്ടെന്നും അതിനുശേഷം അവസരമുണ്ടെങ്കിൽ അയക്കാം എന്നും അധികൃതർ പറഞ്ഞതായി രേഷ്മ ആരോപിച്ചു. കൂടാതെ ഇതിൻറെ വീഡിയോയും സോഷ്യൽ മീഡിയയിൽ രേഷ്മ പോസ്റ്റ് ചെയ്തിരുന്നു. കരാർ നിലവിൽ വന്നിട്ടും ഇത്തരത്തിൽ യാത്രക്കാരെ ബുദ്ധിമുട്ടിച്ച നടപടിക്കെതിരെ വൻ പ്രതിഷേധമാണ് ഉണ്ടാകുന്നത്.
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ ആര്യ വൈദ്യ ഫാര്‍മസി (എ.വി.പി.) മാനേജിങ് ഡയറക്ടര്‍ പി.ആര്‍. കൃഷ്ണകുമാര്‍ (69) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് ഒരാഴ്ചയിലേറെയിലായി കോയമ്പത്തൂര്‍ കെ.എം.സി.എച്ച്. ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു അന്ത്യം. 1951 സപ്തംബര്‍ 23ന് ആര്യവൈദ്യ ഫാര്‍മസി സ്ഥാപകനായ എ.വി.പി. സ്ഥാപകനും മേഴത്തൂരിലെ ആര്യവൈദ്യനുമായ പി.വി. രാമവാര്യരുടെയും പരേതയായ പങ്കജംവാരസ്യാരുടെയും മകനായി കോയമ്പത്തൂരിലാണ് ജനനം. 1994ലാണ് എ.വി.പി.യുടെ സാരഥ്യം കൃഷ്ണകുമാര്‍ ഏറ്റെടുത്തത്. 2009-ല്‍ രാജ്യം പദ്മശ്രീ നല്‍കി ആദരിച്ചിരുന്നു.
തിരുവനന്തപുരം: കോവളം മുന്‍ എം.എല്‍.എ ജോര്‍ജ് മേഴ്സിയര്‍ (68) അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. 2006ല്‍ കോവളത്തെ പ്രതിനിധീകരിച്ചിരുന്നു. കെ.പി.സി.സി നിര്‍വാഹകസമിതി അംഗമാണ്.
കോഴിക്കോട്: ബൈക്കിൽ കടത്തുകയായിരുന്ന 7.1 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ വടകര എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. വടകര ആയഞ്ചേരി സ്വദേശി കിഴക്കയിൽ വീട്ടിൽ മുരളിയുടെ മകൻ ശ്രീജിത്ത് (25), അങ്ങോടി താഴെ കുനിയിൽ ശങ്കരക്കുറുപ്പ് മകൻ രഞ്ജിത്ത് (38) എന്നിവരെയാണ് വടകര എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ കെ.കെ. ഷിജിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഉച്ചക്ക് മൂന്ന് മണിയോടെ രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൻ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് ശേഖരം പിടിയിലായത്. പ്രതികൾ സഞ്ചരിച്ചിരുന്ന രഞജിത്തിൻ്റെ ഉടമസ്ഥതയിലുള്ള കെ എൽ 18 എൻ 8593 നമ്പർ ബുള്ളറ്റും എക്സൈസ് അധികൃതർ കസ്റ്റഡിയിലെടുത്തു. പ്രിവന്‍റീവ് ഓഫിസർ പ്രമോദ് പുളിക്കുൽ സിവിൽ എക്സൈസ് ഒഫിസർമാരായ കെ.കെ. ജയൻ , എൻ.എസ്.സുനിഷ്, ജി.ആർ.രാഗേഷ് ബാബു, എ.പി.ഷിജിൻ, സി.വി. സന്ദീപ്, എക്സൈസ് ഡ്രൈവർ ആർ.എസ് ബബിൻ ആർ.എസ് എന്നിവർ പങ്കെടുത്തു.
