Author: News Desk

തിരുവനന്തപുരം: പ്രശസ്ത സീരിയൽ നടൻ ശബരിനാഥ് (43) തിരുവനന്തപുരത്ത് അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. തിരുവനന്തപുരം അരുവിക്കര സ്വദേശി ആണ്. സ്വാമി അയ്യപ്പൻ, പാടാത്ത പൈങ്കിളി അടക്കം നിരവധി സീരിയലുകളിൽ അഭിനയിച്ചു.

Read More

മനാമ: ബഹറിനിൽ സർക്കാർ സ്കൂളുകൾ തുറക്കുന്നത് രണ്ടാഴ്ചത്തേക്ക് കൂടി നീട്ടി. അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ, ടീച്ചിംഗ് സ്റ്റാഫുകൾക്കായി സെപ്റ്റംബർ 20 ന് പൊതുവിദ്യാലയങ്ങൾ വീണ്ടും തുറക്കാൻ തീരുമാനിച്ചിരുന്നു. രാജ്യത്ത് കോവിഡ് -19 കേസുകളുടെ എണ്ണം വർദ്ധിച്ചതിനെത്തുടർന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മാറ്റിവയ്ക്കൽ തീരുമാനത്തെത്തുടർന്ന് ഒക്ടോബർ 4 ന് പുതിയ അധ്യയന വർഷം ആരംഭിക്കും. അധ്യാപകരും മറ്റ്​ ജീവനക്കാരും ഒക്​ടോബർ നാലിന്​ സ്​കൂളുകളിൽ എത്തണം. ഒക്​ടോബർ 11 മുതലാണ്​ ക്ലാസ്​ ആരംഭിക്കുക. സ്വകാര്യ സ്കൂളുകൾ തുറക്കുന്നതിൽ മാറ്റങ്ങളൊന്നുമില്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഒക്​ടോബർ ഒന്നുവരെ എല്ലാവരും കർശനമായ ആരോഗ്യ മുൻകരുതൽ പാലിക്കണമെന്നും കൂടിച്ചേരലുകൾ ഒഴിവാക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​.

Read More

മനാമ: റെസ്റ്റോറന്റുകളിലും കഫേകളിലും ശീഷ കഫേകളിലും അകത്തിരുന്ന് ഭക്ഷണം നൽകുന്നത് വീണ്ടും ഒരു മാസത്തേക്ക് കൂടി നീട്ടിവച്ചു. കിരീടാവകാശിയുടെ നേതൃത്വത്തിലുള്ള ഏകോപന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ഒക്ടോബർ 24 നാണ് വീണ്ടും തുറക്കുന്നത്. റെസ്റ്റോറന്റുകളിലും കഫേകളിലുമുള്ള എല്ലാ ആന്തരികവും ബാഹ്യവുമായ സേവനങ്ങൾ സെപ്റ്റംബർ 24 ന് പുനരാരംഭിക്കുമെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം.

Read More

മനാമ: കൊറോണ വൈറസ് (കോവിഡ് -19) വാക്‌സിനിലെ മൂന്നാമത്തെ ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ബഹ്‌റൈൻ ആഭ്യന്തരമന്ത്രി ജനറൽ റഷീദ് ബിൻ അബ്ദുള്ള അൽ ഖലീഫ പങ്കാളിയായി. നേരത്തെ ബഹ്‌റൈൻ കിരീടാവകാശിയും ഡെപ്യൂട്ടി സുപ്രീം കമാൻഡറും ഒന്നാം ഉപപ്രധാനമന്ത്രിയുമായ സൽമാൻ രാജകുമാരൻ കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു. വിദേശികൾ ഉൾപ്പടെ ആറായിരത്തോളം പേർക്കാണ് കോവിഡ് വാക്‌സിൻ പരീക്ഷണത്തിൽ അവസരം നൽകുന്നത്. 4000 ത്തിലധികം പേരാണ് ഇതുവരെ വാക്‌സിൻ പരീക്ഷണത്തിന് വിധേയരായിരിക്കുന്നത്.

Read More

കൊച്ചി: സ്വപ്‌ന സുരേഷിന്റെ രഹസ്യ ചാറ്റില്‍ മന്ത്രിമാര്‍ക്ക് പുറമെ ക്യാബിനറ്റ് റാങ്കുള്ള ഉന്നതനും. സിപിഎമ്മിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കാന്‍ പോകുന്നതാണ് ഈ ഉന്നതന്റെ പേര് കൂടി പുറത്തുവരുന്നത്. നേരത്തെ സ്വപ്‌നയുടെ ഫോണില്‍ നിന്നും നശിപ്പിച്ച വാട്ട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകള്‍ എന്‍ഐഎ വീണ്ടെടുത്തതോടെയാണ് ഉന്നതനും കുരുക്ക് ഒരുങ്ങുന്നത്. നേരത്തെ സ്വപ്‌ന സുരേഷുമായി മന്ത്രിസഭയിലെ രണ്ടംഗങ്ങള്‍ക്ക് ബന്ധമുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. നയതന്ത്ര ബാഗേജിലൂടെ ഖുറാന്‍ കൊണ്ടുവന്ന മറവില്‍ സ്വര്‍ണം കടത്തിയെന്ന ആരോപണം നേരിടുന്ന ഉന്നത വിദ്യാഭ്യാസമന്ത്രി കെടി ജലീലായിരുന്നു ഒരു മന്ത്രി. ജലീലും സ്വപ്‌നയുമായി ഫോണില്‍ സംസാരിച്ചതിന്റെ രേഖകളും നേരത്തെ പുറത്തുവന്നിരുന്നു. അതിനു പിന്നാലെയാണ് മറ്റൊരു മന്ത്രി കൂടിയുണ്ടെന്ന വിവരം പുറത്തുവന്നത്. ആ മന്ത്രിയെ തനിക്കറിയാമെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. എന്നാല്‍ രണ്ടാമനായ മന്ത്രി കടകംപള്ളി സുരേന്ദ്രനാണെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യര്‍ ആരോപിച്ചിരുന്നു. ഇന്നു തലസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഈ ചോദ്യം ഉയര്‍ന്നെങ്കിലും കടകംപള്ളി കാര്യമായ പ്രതിരോധത്തിന് തുനിയാഞ്ഞതും ശ്രദ്ധേയമായി. ഇതിനും പുറമെയാണ് ക്യാബിനറ്റ്…

Read More

ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്ത്യയിലെ 29 സംസ്‌ഥാനങ്ങളിലെയും വിശേഷങ്ങൾ നിങ്ങളിലേക്കെത്തിക്കുന്ന സ്റ്റാർവിഷൻറെ ഡെൽഹി ജേർണലിസ്റ് സീന ഭാസ്കർ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി “ചാറ്റ് ഫോർ ഇൻഡ്യ” (എപ്പിസോഡ് -1) https://youtu.be/YpAMZ0b_CLE

Read More

മനാമ: ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13ാമത്​ വാർഷികം ഷോപ്പ്​ ആൻറ്​ വിൻ ഇ റാഫിൾ പരിപാടിയോടെ ആഘോഷിക്കുന്നു. സെപ്​റ്റംബർ 17 മുതൽ ഒക്​ടോബർ 21 വരെയാണ്​ ആഘോഷം. പരിപാടിയിലെ വിജയികൾക്ക്​ 1.5 ലക്ഷം ദിനാറിന്റെ ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകളാണ് സമ്മാനമായി ലഭിക്കുക. ലുലുവിന്റെ ബഹ്‌റൈനിലുള്ള 8 സൂപ്പർമാർക്കറ്റുകളിൽ ഏതിൽ നിന്നെങ്കിലും ഓരോ അഞ്ചു ദിനാറിന്റെ ഷോപ്പിംഗ് നടത്തുമ്പോഴും ഈ റാഫിളിനു അർഹത നേടും. 50 ദിനാർ, 25 ദിനാർ, 10 ദിനാർ എന്നിങ്ങനെയാണ് വിജയികൾക്ക് ഷോപ്പിംഗ് കാർഡ് ലഭിക്കുക. ഷോപ്പ്​ ആൻറ്​ വിൻ ഇ- റാഫിൾ ആഘോഷങ്ങളുടെ ഭാഗമായി ദ്വൈവാര നറുക്കെടുപ്പും നടക്കുന്നു. 25000 രൂപയുടെ ലുലു ഗിഫ്റ് കാർഡുകളാണ് സമ്മാനമായി ലഭിക്കുക. ഒന്ന്, രണ്ട്, മൂന്ന് ദിവസത്തെ ഓഫറുകൾക്ക് പുറമെ ആകർഷകങ്ങളായ മറ്റനേകം ഓഫാറുകളും ലുലു ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. ലക്ഷ്വറി സ്മാർട്ട് ഫോണുകൾ, വൈഡ് സ്‌ക്രീൻ ടെലിവിഷനുകൾ തുടങ്ങിയവയ്ക്കും ഓഫാറുകൾ ലഭ്യമാണ്. ഓരോ മണിക്കൂറിലും സർപ്രൈസ് ഓഫറുകൾ ഉണ്ട്.…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യമായി 4000 കടന്ന് കോവിഡ് ബാധിതർ. 4531 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. രോഗബാധയുടെ എണ്ണത്തിൽ വലിയ വർദ്ധനവ് ആണ് ഇന്നുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇപ്പോഴത്തെ നില ആശങ്കാജനകമാണെന്നും സാഹചര്യം ഗൗരവത്തോടെ കാണണമെന്നും മുഖ്യമന്ത്രി പറഞ്ഞു. പത്തുപേരാണ് ഇന്ന് മരിച്ചത്. 34314 പേർക്ക് കോവിഡ് ബാധിച്ച് ചികിത്സയിൽ ഇപ്പോൾ ചികിത്സയിൽ കഴിയുന്നത്.സമ്പർക്കത്തിലൂടെ 3730 പേർക്കാണ് ഇന്ന് രോഗം ബാധിച്ചത്. ഉറവിടം അറിയാത്ത 351 കേസുകളാണ് ഇന്നുള്ളത്. 71 ആരോഗ്യപ്രവർത്തകർക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. 2737 പേർക്ക് ഇന്ന് രോഗമുക്തി ഉണ്ടായി. ആറ് ജില്ലകളിൽ 300ന് മുകളിൽ ഇന്ന് കോവിഡ്. തിരുവനന്തപുരത്ത് ഉറവിടം അറിയാത്ത കേസുകൾ കൂടി വരികയാണെന്നും പറഞ്ഞു. തിരുവനന്തപുരം 820, കോഴിക്കോട് 545, എറണാകുളം 383, ആലപ്പുഴ 367, മലപ്പുറം 351, കാസര്‍ഗോഡ് 319, തൃശൂര്‍ 296, കണ്ണൂര്‍ 260, പാലക്കാട് 241, കൊല്ലം 218, കോട്ടയം 204,…

Read More

പാലക്കാട്: കെ ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. പാലക്കാട്, കൊല്ലം, കോഴിക്കോട്, കോട്ടയം, ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് പ്രതിഷേധം അരങ്ങേറിയത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. യൂത്ത് കോൺഗ്രസ്, ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്. പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. പാലക്കാട് യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ പൊലീസ് ലാത്തി വീശി. പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ വി ടി ബൽറാം എംഎൽഎ ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റു. പ്രവർത്തകരെ മർദിച്ചതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കുത്തിയിരുന്ന് പ്രതിഷേധിച്ചു. കോട്ടയത്ത് ബാരിക്കേഡ് ചാടിക്കടന്ന ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധിച്ചെത്തിയ മഹിളാമോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിരുവനന്തപുരത്തും മഹിളാ മോർച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

Read More

തിരുവനന്തപുരം: കൊറോണ പശ്ചാത്തലത്തില്‍ ചെലവ് ചുരുക്കലിനും വരുമാനം വര്‍ധിപ്പിക്കുന്നതിനും കര്‍ശന നടപടികളുമായി സര്‍ക്കാര്‍. സര്‍ക്കാര്‍ കെട്ടിടങ്ങള്‍ മോടിപിടിപ്പിക്കുന്നതും ഫര്‍ണിച്ചര്‍,വാഹനങ്ങള്‍ തുടങ്ങിയവ വാങ്ങുന്നതിനും അനുവദിക്കില്ല. ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധ്യാപക ഉറപ്പ് തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചു. സംസ്ഥാനം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് തീരുമാനം. അധ്യാപന സമയം ആഴ്ചയില്‍ കുറഞ്ഞത് 16മണിക്കൂര്‍ ഉണ്ടാകണം എന്ന മാനദണ്ഡത്തിലായിരിക്കും കോളേജ് അധ്യാപകരുടെ പുതിയ തസ്തിക സൃഷ്ടിക്കുന്നത്.ഒരു കുട്ടിയുടെ എണ്ണം കൂടിയാല്‍ ഒരു അധിക തസ്തിക സൃഷ്ടിക്കുവാന്‍ കഴിയുന്ന വ്യവസ്ഥകള്‍ ബന്ധപ്പെട്ട ചട്ടങ്ങളില്‍ നിന്ന് ഒഴിവാക്കും.സ്‌കൂളുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കുന്നതിനുള്ള അന്തിമാധികാരം സര്‍ക്കാരിനായിരിക്കും. എയ്ഡഡ് സ്‌കൂളുകളില്‍ സൃഷ്ടിക്കുന്ന പുതിയ അധ്യാപക തസ്തികകളില്‍ പ്രൊട്ടക്ടഡ് അധ്യാപകര്‍ക്കായിരിക്കും മുന്‍ഗണന.ചെലവു ചുരുക്കല്‍ കൃത്യമായി നടപ്പാക്കുന്നുണ്ടോയെന്ന് ഉറപ്പ് വരുത്താന്‍ ഓരോ വകുപ്പിലും കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും സേവന പരിചയം ഉള്ള ഒരു ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്താനും മന്ത്രിസഭ തീരുമാനിച്ചു.

Read More