- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
കേരളത്തിൽ ഇന്ന് 4167 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 926, കോഴിക്കോട് 404, കൊല്ലം 355, എറണാകുളം 348, കണ്ണൂർ 330, തൃശൂർ 326, മലപ്പുറം 297, ആലപ്പുഴ 274, പാലക്കാട് 268, കോട്ടയം 225, കാസർഗോഡ് 145, പത്തനംതിട്ട 101, ഇടുക്കി 100, വയനാട് 68 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 12 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബർ 9ന് മരണമടഞ്ഞ എറണാകുളം തോപ്പിൽക്കാട് സ്വദേശിനി പാർവതി (75), സെപ്റ്റംബർ 11ന് മരണമടഞ്ഞ തിരുവനന്തപുരം തിരുമല സ്വദേശി പ്രതാപചന്ദ്രൻ (75), കൊല്ലം തങ്കശേരി സ്വദേശിനി മാർഗറ്റ് (68), തൃശൂർ മുണ്ടൂർ സ്വദേശി ഔസേപ്പ് (87), തൂത്തുക്കുടി സ്വദേശിനി അഞ്ജല (55), തിരുവനന്തപുരം ബാലരാമപുരം സ്വദേശി രാജൻ (53), തിരുവനന്തപുരം പൂന്തുറ സ്വദേശിനി മേഴ്സ്ലി (72), പാലക്കാട് ചേമ്പ്ര സ്വദേശി സൈദാലി (58), സെപ്റ്റംബർ 13ന് മരണമടഞ്ഞ കാസർഗോഡ് പടന്ന സ്വദേശിനി സഫിയ (79), സെപ്റ്റംബർ…
കൊച്ചി: കെ ടി ജലീലിനെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഒരു ചോദ്യത്തിന് ജലീലിന് കൃത്യമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം. ഖുര്‍ആന്‍ കൈപ്പറ്റിയത് കേന്ദ്രത്തെ എന്തുകൊണ്ട് അറിയിച്ചില്ല, എന്തുകൊണ്ട് മുന്‍കൂര്‍ അനുമതി തേടിയില്ലെന്ന ചോദ്യത്തിന് ജലീലിന് ഉത്തരം മുട്ടിയെന്നാണ് അറിയുന്നത്. കോണ്‍സുല്‍ ജനറല്‍ ആവശ്യപ്പെട്ടത് കൊണ്ടെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.കോണ്‍സുലേറ്റുമായുള്ള ഇടപെടലില്‍ മന്ത്രി ചട്ടങ്ങള്‍ പാലിച്ചില്ലെന്നാണ് എന്‍ഐഎ പറയുന്നത്. മന്ത്രി കെ ടി ജലീലിന്റെ മൊഴി ദേശീയ അന്വേഷണ ഏജന്‍സി ഇന്ന് വിശദമായി പരിശോധിക്കും. മൊഴിയുടെ പകര്‍പ്പ് ഇന്നലെ രാത്രി തന്നെ ദില്ലിയിലേയും ഹൈദരാബാദിലേയും ഓഫീസുകള്‍ക്ക് കൈമാറിയിരിക്കുകയാണ്. മന്ത്രിക്ക് ക്ലീന്‍ ചിറ്റ് നല്‍കണമെങ്കില്‍ സ്വപ്ന സുരേഷിനെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് എന്‍ഐഎയുടെ നിലപാട്.കോണ്‍സുലേറ്റില്‍ നിന്ന് ഖുര്‍ആന്‍ കൈപ്പറ്റിയതിലും കോണ്‍സുല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷുമായുളള പരിചയം സംബന്ധിച്ചും കൂടുതല്‍ വ്യക്തത വേണമെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. സ്വപ്നയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് എന്‍ഐഎ നല്‍കിയ അപേക്ഷ വരുന്ന 22 നാണ് ഇനി പരിഗണിക്കുന്നത്.
കരിപ്പൂരില്‍ വിമാനം ഇറങ്ങിയ പ്രവാസിയെ തട്ടിക്കൊണ്ടുപോയി- പിന്നില്‍ സ്വര്‍ണ കടത്ത് സംഘമെന്ന് സൂചന
കരിപ്പൂര്‍: വിമാനം ഇറങ്ങിയതിന് ശേഷം ടാക്‌സിയില്‍ വീട്ടിലേക്ക് യാത്ര തിരിച്ച വ്യക്തിയെ കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ടുപോയി. മുക്കം സ്വദേശിയായ ടാക്‌സി ഡ്രൈവറായ അഷ്‌റഫ് ആണ് വിവരം പൊലീസിനെ അറിയിച്ചത്. കുറ്റിയാടി സ്വദേശിയായ യാത്രക്കാരനെയാണ് തട്ടിക്കൊണ്ടുപോയത്. വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. അബുദാബിയില്‍ നിന്നാണ് ഇയാള്‍ കരിപ്പൂരില്‍ വിമാനം ഇറങ്ങിയത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ടാക്‌സി കാര്‍ പിന്തുടര്‍ന്ന ഗുണ്ടാ സംഘം കൊണ്ടോട്ടി കോളോത്ത് വെച്ചാണ് കാര്‍ തടഞ്ഞ് നിര്‍ത്തി തട്ടിക്കൊണ്ട് പോയത്. ഈ സമയം നാട്ടുകാര്‍ കൂടിയതോടെ ഗുണ്ടാസംഘം രക്ഷപെട്ടു. സ്വര്‍ണ കടത്ത് സംഘമാണ് തട്ടിക്കൊണ്ട് പോവലിന് പിന്നിലെന്നാണ് പൊലീസ് നിഗമനം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൊണ്ടോട്ടി പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശ്ശൂര്‍: കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രദേശവാസികള്‍ക്ക് പ്രത്യേക ദര്‍ശന സൗകര്യം. ഇവര്‍ക്ക് ക്ഷേത്രത്തില്‍ രാവിലെ 4.30 മുതല്‍ 8.30 വരെ പ്രത്യേക ദര്‍ശന സൗകര്യം ഏര്‍പ്പെടുത്തും. ഗുരുവായൂര്‍ മുന്‍സിപ്പല്‍ പരിധിയിലെ താമസക്കാര്‍, ദേവസ്വം ജീവനക്കാര്‍, 70 വയസ്സ് വരെയുള്ള ദേവസ്വം പെന്‍ഷന്‍കാര്‍, ക്ഷേത്ര പാരമ്പര്യ പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവര്‍ക്കായിരിക്കും സൗകര്യമൊരുക്കുക. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഒരു ദിവസം 300 പേര്‍ക്ക് ദര്‍ശന സൗകര്യം ഏര്‍പ്പെടുത്താനാണ് ഭരണസമിതി തീരുമാനം. ആഴ്ചയില്‍ പരമാവധി ഒരു തവണ ദര്‍ശനം നടത്താന്‍ ഈ സൗകര്യം ഉപയോഗിക്കാം. പാഞ്ചജന്യം, ശ്രീവത്സം, എക്സ്റ്റന്‍ഷന്‍ എന്നീ ഗസ്റ്റ് ഹൗസുകളില്‍ മുറികള്‍ക്ക് ബുക്കിംഗ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി: ഖുറാന്‍ വിതരണത്തിലെ നികുതിവെട്ടിപ്പുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. നയതന്ത്ര ചാനല്‍ വഴി ഇറക്കുമതി ചെയ്യുന്ന സാധനങ്ങള്‍ പുറത്ത് വിതരണം ചെയ്യുന്നത് നിയമലംഘനമാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ് മന്ത്രിക്കെതിരേ കേസെടുത്തിരിക്കുന്നത്. മതഗ്രന്ഥങ്ങളെക്കൂടാതെ 17,000 കിലോ ഗ്രാം ഈന്തപ്പഴവും നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച് വിതരണം ചെയ്തു. ഡിപ്ലോമാറ്റുകളുടെ പരിരക്ഷക്കുവേണ്ടിയും അവരുടെ ഉപയോഗത്തിനും വേണ്ടി മാത്രമാണ് നയതന്ത്ര ചാനല്‍ ഉപയോഗിക്കുന്നത്. ഡിപ്ലോമാറ്റുകള്‍ക്ക് കുടിവെള്ളം മുതല്‍ ഭക്ഷണം സാധനങ്ങള്‍ വരെ അവരുടെ മാതൃരാജ്യത്ത് നിന്ന് ഇറക്കാനുള്ള അനുമതി മാത്രമാണ് ഉള്ളത്. എന്നാല്‍ ഇതിന്‍റെ പരിരക്ഷയുടെ മറവിലാണ് മതഗ്രന്ഥങ്ങള്‍ കേരളത്തിലെത്തിക്കുകയും വിതരണം ചെയ്യുകയും ചെയ്തിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴി കേരളത്തിലെത്തിച്ച മതഗ്രന്ഥങ്ങള്‍ സംസ്ഥാനത്ത് പലസ്ഥലങ്ങളിലും വിതരണം ചെയ്തതില്‍ നിയമലംഘനം നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്‍റെ പ്രാഥമിക നിഗമനം. ഇത് അന്വേഷിക്കുന്നതിനായി സ്‌പെഷ്യല്‍ ടീമിനെയും കസ്റ്റംസ് നിയോഗിച്ചിട്ടുണ്ട്.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്ത്യയിലെ 29 സംസ്‌ഥാനങ്ങളിലെയും വിശേഷങ്ങൾ നിങ്ങളിലേക്കെത്തിക്കുന്ന സ്റ്റാർവിഷൻറെ ഡെൽഹി ജേർണലിസ്റ് സീന ഭാസ്കർ അവതരിപ്പിക്കുന്ന പ്രത്യേക പരിപാടി “ചാറ്റ് ഫോർ ഇൻഡ്യ” (എപ്പിസോഡ് -2). [youtube_embed]https://youtu.be/sXUlDc4q8sU[/youtube_embed]
മനാമ: ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ ഘടകം വെബിനാർ സംഘടിപ്പിക്കുന്നു. ”മതേതരത്വം ഭരണഘടനയിലും യാഥാർഥ്യങ്ങളിലും” എന്ന വിഷയത്തിലാണ് വെബിനാർ നടക്കുക.ഇന്ന് ഉച്ചയ്ക്ക് നടക്കുന്ന പരിപാടിയിൽ എസ്.ഡി.പി.ഐ സംസ്‌ഥാന വൈസ് പ്രസിഡണ്ട് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി, പ്രമുഖ പരിസ്‌ഥിതി പ്രവർത്തകനും ആക്ടിവിസ്റ്റും മുൻ പ്രവാസിയുമായ ഇ.പി. അനിൽ എന്നിവർ പങ്കെടുക്കും.
മനാമ: 2002 ൽ ടോസ്റ്റ് മാസ്റ്റർസ് ഇന്റർ നാഷനിൽ ചാർട്ടർ ചെയ്ത് ബഹ്‌റൈനിലെ പതിനൊന്നാമത്തെ ക്ലബ് ആയി പ്രവർത്തനമാരംഭിച്ച ഫാൽക്കൺ ടോസ്റ്റ് മാസ്റ്റർസ് ക്ളബ് പതിനെട്ടാം വാർഷിക ആഘോഷം ആരംഭിച്ചു. 18 ആം വാര്ഷികത്തോടനുബന്ധിച്ചു 20 നു ഞായറാഴ്ച രാത്രി 7 മണിക്ക് തുടങ്ങുന്ന സൂം മീറ്റിംഗിൽ റീജിയണൽ ഡയറക്ടർ ജെയിംസ്, മുൻ റീജിയണൽ ഡയറക്ടർ അലി ഷഹബാസ് അലി , 2015 വേൾഡ് ചാംപ്യൻഷിപ് രണ്ടാം സ്ഥാനം നേടിയ ആദിത്യ , മിഡിൽ ഈസ്റ്റിലെ ആദ്യത്തേതും ടോസ്സ്റ്മാസ്റ്റർസിന്റെ എൺപത്തെട്ടാമതും അക്രെഡിറ്റഡ് സ്‌പീക്കറും ആയ പ്രശസ്ത ട്രെയിനർ മുഹമ്മദ് അലി ഷുക്രി, ഫാൽക്കൺ മുൻ പ്രസിഡന്റും ഇപ്പോൾ ഡിസ്ട്രിക്‌ട് 116 പ്രോഗ്രാം ക്വാളിറ്റി ഡയറക്ടറുമായ മൻസൂർ മൊയ്‌ദീൻ തുടങ്ങിയവർ പങ്കെടുക്കുന്നു. ഡിബേറ്റ് മത്സരം നിയന്ത്രിക്കുന്നത് പ്രശസ്ത ഡിബേറ്റ് മാസ്റ്റർ മുഹമ്മദ് നാസിർ ആണ്. ഇന്ത്യൻ സ്‌കൂൾ മുൻ ചെയർമാൻ ഡോ. ഖമറുദ്ദിൻ പ്രസിഡന്റും, പി.കെ.വി സലിം വി പി എജുകേഷനും ആയി…
അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാനാണെങ്കില്‍ ഭരിക്കാന്‍ ആരും ഉണ്ടാകില്ല എ കെ ബാലന്‍
കൊല്ലം: കേസില്‍ മന്ത്രി കെ.ടി. ജലീലിനെ പ്രതിയാക്കാത്തിടത്തോളം കാലം അദ്ദേഹം രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി എ.കെ ബാലന്‍. അന്വേഷണ ഏജന്‍സികള്‍ ചോദ്യംചെയ്യുന്നതിന്റെ ഭാഗമായി രാജിവെക്കാന്‍ ഇരിക്കുകയാണെങ്കില്‍ കേന്ദ്രത്തിലും സംസ്ഥാനത്തും ആര്‍ക്കും ഭരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ജലീലിനെ എന്‍ഐഎ ചോദ്യംചെയ്യുന്ന സാഹചര്യത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്‍ഫോഴ്സ്മെന്റ് നേരത്തെയും മന്ത്രി കെ.ടി ജലീലിനെ വിളിച്ചു, അവര്‍ക്കാവശ്യമുള്ള കാര്യങ്ങള്‍ ചോദിച്ചു. അദ്ദേഹം മറുപടിയും പറയുകയും ആ പ്രശ്നം കഴിയുകയും ചെയ്തു. ഇപ്പോള്‍ ദേശീയാന്വേഷണ ഏജന്‍സി വിളിപ്പിച്ചതും ഒരു നടപടിയുടെ ഭാഗമാണ്. അത് മുന്‍പത്തേതുപോലെതന്നെ അവസാനിക്കും. ചോദ്യംചെയ്യലും സംശയങ്ങള്‍ ചോദിക്കലും വ്യക്തതവരുത്തലും ഉത്തരവാദപ്പെട്ട ഏജന്‍സികളുടെ കടമയാണ്. സാധാരണനിലയില്‍ ഏതന്വേഷണത്തിനു മുന്നിലും എല്ലാവരും ഹാജരാകാന്‍ നിര്‍ബന്ധിതരാകും.അന്വേഷണത്തിനു ശേഷം പ്രതിയായാല്‍ മാത്രമേ ഇത്തരം ആവശ്യങ്ങള്‍ക്ക് ഒരു പ്രസക്തിയുള്ളൂ എന്നും മന്ത്രി ബാലന്‍ പറഞ്ഞു.
മനാമ: ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ വനിതാ വിഭാഗം മനാമ, റിഫ, മുഹറഖ് ഏരിയകളിൽ നടത്തിയ ഒാൺലൈൻ ഓണ സൗഹൃദസംഗമം ശ്രദ്ധേയമായി. മനാമയിൽ നടത്തിയ ‘അകലങ്ങളിൽ അതിജീവനത്തിെൻറ സൗഹൃദപ്പൂക്കളം’ പരിപാടി ചലച്ചിത്രതാരവും എഴുത്തുകാരിയുമായ ജയ മേനോൻ ഉദ്ഘാടനം ചെയ്തു. ഒാണത്തിെൻറ സൗഹൃദ ഒാർമകൾ പങ്ക് വെച്ച് കൊണ്ട് ശ്രീലത പങ്കജ്, സ്വപ്നവിനോദ്, ധന്യ, ഗീതമേനേൻ, സിതാര മുരളി കൃഷ്ണൻ, രമണി അനിൽകുമാർ എന്നിവർ സംസാരിച്ചു. റഷീദ സുബൈർ, ഫസീലഹാരിസ് എന്നിവർ നേതൃത്വം നൽകി. ‘ഓണവില്ല്’ എന്ന പേരിൽ റിഫ ഏരിയ സംഘടിപ്പിച്ച പരിപാടി പ്രവാസി എഴുത്തുകാരി സ്വപ്ന വിനോദ് ഉദ്ഘാടനം ചെയ്തു. ഷിജിന ആഷിക് ഓണ സൗൃദ സന്ദേശം നൽകി. ഷിഫ സുഹൈൽ, സരിത കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും ചെയ്‌തു. വിദ്യ, മിനി അലക്സാണ്ടർ, കാർത്തിക്, ശ്വേതകുമാർ, ഷാരോൺ, സുബിജോൺ, ശിവാനി, സഇൗദ റഫീഖ്, ദേവയാനി, റസിയ, വിദ്യ, അമൃത എന്നിവർ ഗാനമാലപിച്ചു. ശിവാങ്കി നൃത്തവും ഹലീമ കവിതയും അവതരിപ്പിച്ചു.…
