- സ്റ്റാർ വിഷൻ ഇവന്റ്സ് അവതരിപ്പിക്കുന്ന “ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി വർഷഫെയർ” ജനവരി 15,16 തിയ്യതികളിൽ
- ജനവിധി അംഗീകരിക്കുന്നു , ഇടതുപക്ഷം ആവശ്യമായ തിരുത്തലുകൾ വരുത്തി തിരിച്ചു വരും – ബഹ്‌റൈൻ പ്രതിഭ
- തദ്ദേശത്തിലെ ‘ന്യൂ ജൻ’ തരംഗം; തെരഞ്ഞെടുപ്പ് ഫലം വൈബാക്കിയ ജെൻസികൾ, ഓഫ് റോഡ് റൈഡര്‍ മുതൽ വൈറൽ മുഖങ്ങൾ വരെ
- കണ്ണൂരിൽ ആക്രമണം അഴിച്ചുവിട്ട് സിപിഎം പ്രവർത്തകർ; വീട്ടിൽ കയറി അക്രമം, ന്യൂനം പറമ്പിൽ സംഘർഷാവസ്ഥ തുടരുന്നു, വിജയാഹ്ലാദത്തിൽ 2 മരണം
- ‘പ്രിയം മലയാളം’! വിടാതെ മോദി, ഒപ്പം കൂടി കേന്ദ്രമന്ത്രിമാരും നേതാക്കളും, തിരുവനന്തപുരം വിജയത്തിൽ അത്രമേൽ ആഹ്ളാദം; ദേശീയ തലത്തിൽ വമ്പൻ പ്രചരണം
- ‘തോല്‍ക്കുമെന്ന് ഉറപ്പായിരുന്നു’, ഫലം വന്നതിന് പിന്നാലെ പോസ്റ്റിട്ട് ലസിത പാലക്കല്‍
- ‘സര്‍ക്കാരിന് തുടരാന്‍ യോഗ്യതയില്ലെന്ന ജനപ്രഖ്യാപനം’; സിപിഎമ്മിന് കനത്ത പ്രഹരമെന്ന് കെ സുധാകരന്
- കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി
Author: News Desk
അബുദാബി: യുഎഇയിൽ ഐപിഎൽ 13ാം സീസണിന് മികച്ച തുടക്കം. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്സും ഏറ്റുമുട്ടിയ ഉദ്ഘാടന മത്സരത്തിൽ ചെന്നൈക്ക് വിജയം. മുംബൈ ഇന്ത്യൻസിനെ 5 വിക്കറ്റിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. ടോസ് നേടിയ ചെന്നൈ നായകൻ മഹേന്ദ്ര സിംഗ് ധോണി മുംബൈയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മുംബൈ മുന്നോട്ടുവച്ച 163 റണ്‍സ് വിജയലക്ഷ്യം ചെന്നൈ 19.2 ഓവറില്‍ മറികടന്നു. അമ്പാട്ടി റാഡുയുവിന്‍റെയും(71) ഫാഫ് ഡുപ്ലസിയുടേയും(58*) അര്‍ധ സെഞ്ചുറികളാണ് ചെന്നൈക്ക് ജയമൊരുക്കിയത്.
വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ടുള്ള മതേതരത്വം നില നിൽക്കേണ്ടത് അനിവാര്യം: മൂവാറ്റുപുഴ അഷ്‌റഫ് മൗലവി
മനാമ : ഇന്ത്യ രാജ്യത്തിന്റെ മതേതരത്വം ഏതെങ്കിലും പ്രേത്യേക വിഭാഗത്തിന്റെ ഔദാര്യമോ അല്ലെങ്കിൽ അത് നില നിൽക്കേണ്ടത് ഏതെങ്കിലും പ്രേത്യേക സമുദായത്തിന്റെ മാത്രം ആവശ്യമോ അല്ല മറിച്ചു രാജ്യത്തിന്റെ സുരക്ഷിതമായ നിലനിൽപ്പിനു രാജ്യത്തിന്റെ വൈവിധ്യങ്ങളെ അംഗീകരിച്ചു കൊണ്ട് മതേതരത്വം നിലനിൽക്കേണ്ടത് അഭിവാജ്യ ഘടകം ആണെന്ന് എസ് ഡി പി ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷ്‌റഫ് മൗലവി. ഇന്ത്യൻ സോഷ്യൽ ഫോറം ബഹ്‌റൈൻ കേരള ഘടകം സംഘടിപ്പിച്ച വെബിനാറിൽ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു അദ്ദേഹം. വൈവിധ്യങ്ങളെ അംഗീകരിക്കാതെ ഏകാധിപത്യ രീതിയിലേക്ക് ഭരണ കൂടം മാറിയപ്പോൾ സോവിയറ്റു യൂണിയൻ തകർന്നു തരിപ്പണമായതിൽ നിന്ന് നാം പാഠം ഉൾക്കൊണ്ട് അതിന്റെ അപകടം നാം മനസിലാക്കേണ്ടത് ഉണ്ട് എന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ അഭിവാജ്യ ഘടകമായ കാശ്മീരിനെ വികസനത്തിന്റെ കള്ള കണക്കുകൾ നിരത്തി വെട്ടി മുറിച്ചതും അവരെ രാജ്യ വിരുദ്ധരായി ചിത്രീകരിക്കാൻ ഉള്ള ശ്രമവും, എൻആർസി അടക്കമുള്ള നിയമങ്ങൾ നടപ്പിലാക്കാൻ ശ്രമിക്കുന്നതും മനുഷ്യത്വ വിരുദ്ധവും…
കൊല്ലം: പട്ടത്താനം നീതിനഗര്‍ മാമൂട്ടില്‍ കിഴക്കതില്‍ വീട്ടില്‍ സാവിത്രിയെ (72) കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മകന്‍ സുനില്‍, പുള്ളിക്കട പുഷ്പഭവനത്തില്‍ കുട്ടന്‍ എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിച്ചു. കൊല്ലം അഡീഷനല്‍ ജില്ല ജഡ്ജി റോയ് വര്‍ഗീസാണ് ജാമ്യം നിഷേധിച്ച് ഉത്തരവിട്ടത്. പ്രതികള്‍ക്ക് ജാമ്യം അനുവദിക്കുന്നപക്ഷം സാക്ഷികളെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്. 2019 സെപ്റ്റംബർ മൂന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഒന്നാംപ്രതിയായ മകന്‍ സുനിലിനോടൊപ്പം താമസിച്ചുവരുകയായിരുന്നു സാവിത്രി. വീടും വസ്തുവും എഴുതി നല്‍കണമെന്ന ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന് മാതാവും മകനും തമ്മില്‍ വിരോധത്തിലായിരുന്നു.സംഭവദിവസം സാവിത്രി വസ്തുവും വീടും മകള്‍ക്ക് എഴുതി നല്‍കുമെന്ന സംശയത്താല്‍ ക്രൂരമായി മര്‍ദിച്ചു. ബോധരഹിതയായ മാതാവ് മരിെച്ചന്ന് കരുതിയ സുനില്‍ സുഹൃത്തായ കുട്ടനുമായി ചേര്‍ന്ന് കുഴിച്ചുമൂടി. തുടര്‍ന്ന് വീണ്ടും കേസ് നടന്നുവരുന്ന കൊല്ലം ജില്ല സെക്കന്‍ഡ് അഡീഷനല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചെങ്കിലും കഴിഞ്ഞമാസം നിരസിച്ചു. പ്രതികള്‍ വീണ്ടും സമര്‍പ്പിച്ച അപേക്ഷയാണ് കോടതി തള്ളിയത്.…
മനാമ: മുന്‍ ബഹ്റൈന്‍ പ്രവാസിയും ദീര്‍ഘകാലം സമസ്ത ഹൂറ ഏരിയയിലെ ഭാരവാഹിയുമായിരുന്ന കരീം മുണ്ടേരിയുടെ നിര്യാണത്തില്‍ സമസ്ത ബഹ്റൈന്‍ അനുശോചനമറിയിച്ചു.30 വര്‍ഷത്തോളം ബഹ്റൈന്‍ പ്രവാസിയായിരുന്ന കരീം മുണ്ടേരി ശനിയാഴ്ച വൈകുന്നേരമാണ്ഹൃദയാഘാതത്തെ തുടര്‍ന്ന് നാട്ടില്‍ മരണപ്പെട്ടത്. ആദ്യകാലങ്ങളില്‍ സമസ്ത യുടെ ഹജ്ജ്-ഉംറ സര്‍വ്വീസുകള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തനം, ഫ്ലാറ്റുകള്‍ കയറിയിറങ്ങിയുള്ള വിവിധ സേവനങ്ങള്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയിലെല്ലാം സജീവമായി രംഗത്തുണ്ടായിരുന്ന കരീം സാഹിബ് നിസ്വാർത്ഥ സേവകനായിരുന്നുവെന്നും അദ്ധേഹത്തിന്‍റെ കുടുംബത്തിന്‍റെ വേദനയില്‍ പങ്കുചേരുന്നുവെന്നും സമസ്ത ബഹ്റൈന്‍ ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു. മുഴുവന്‍ വിശ്വാസികളും അദ്ദേഹത്തിന് വേണ്ടി വീടുകളിലും മറ്റും മയ്യിത്ത് നിസ്കാരങ്ങളും പ്രത്യേക പ്രാര്‍ത്ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു. സമസ്ത ബഹ്റൈന്‍ ഹൂറ ഏരിയ കമ്മറ്റിയും കണ്ണൂര്‍ ജില്ലാ കമ്മറ്റിയും അനുശോചനം അറിയിച്ചു. പ്രത്യേകം പ്രാര്‍ത്ഥനനടത്താനും ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു.
മലപ്പുറം: സ്വർണ്ണ കള്ളക്കടത്ത് കേസിൽ ഖുർആൻ വലിച്ചിഴക്കപ്പെടുന്നതിൽ അതൃപ്തിയുമായി സമസ്ത. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം. എന്നാൽ കേസിന്റെ മറവിൽ ഖുറാനെ തെരുവിലേക്ക് വലിച്ചിഴക്കരുത്. സ്വർണ്ണ കടത്ത് കേസിൽ ആക്രമണത്തിനും പ്രതിരോധത്തിനും ഖുറാനെ മറയാക്കരുതെന്ന് സമസ്ത നേതാക്കള്‍ പ്രസ്താവനയില്‍ പറഞ്ഞു. സ്വര്‍ണ്ണ കടത്ത് കേസ് ചര്‍ച്ചകള്‍ മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ഇടയാക്കരുതെന്നും പ്രസ്താവനയിൽ പറയുന്നു. ഖുര്‍ ആന്‍ വിരുദ്ധ പ്രക്ഷോഭമാണ് സംസ്ഥാനത്ത് നടക്കുന്നതെന്നായിരുന്നു കഴിഞ്ഞ ദിവസം സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കെ ടി ജലീലിനെതിരായ പ്രതിഷേധങ്ങളെ വിശേഷിപ്പിച്ചത്.
മനാമ: കരിപ്പൂർ എയർപോർട്ടിൽ നിന്നും ടിക്കറ്റ് എടുത്തിട്ടും ബഹറിനിലേക്ക് യാത്ര ചെയ്യാൻ കഴിയാതെ വന്ന രേഷ്മയുടേയും മക്കളുടേയും സോഷ്യൽ മീഡിയയിലെ വീഡിയോ ഏറെ വൈറലായിരുന്നു. ഇതേത്തുടർന്ന് ഗൾഫ് എയർ മികച്ച സൗകര്യങ്ങളോടെ കഴിഞ്ഞ ദിവസം രേഷ്മയേയും മക്കളേയും ബഹ്റൈനിൽ എത്തിച്ചു. ഇതിന്റെ പേരിൽ നടന്ന വിവാദങ്ങളെക്കുറിച്ച് രേഷ്മ . ഈ വീഡിയോ കാണാനായി CLICK ചെയ്യുക https://youtu.be/8cIADZ7y1LQ
മനാമ: ബഹ്റൈനിൽ നടന്നു കൊണ്ടിരിക്കുന്ന കോവിഡ് വാക്സിൻ ട്രയൽസിൽ പങ്കാളിയായ ഐവൈസിസി മനാമ ഏരിയ കമ്മിറ്റി അംഗം ഷാക്കിറിനെ മനാമ ഏരിയ കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. മാനുഷിക മൂല്യം ഉയർത്തി പിടിച്ചു സഹജീവി സ്നേഹത്തിന്റെ ഉത്തമ ഉദാഹരണമാണ് ഷാക്കിർ ഈ പ്രവർത്തിയിലൂടെ വെളിവാക്കിയതെന്ന് കമ്മിറ്റി വ്യക്തമാക്കി. IYCC ദേശീയ പ്രസിഡന്റ് അനസ് റഹീം, മനാമ ഏരിയ കമ്മറ്റിക്ക് വേണ്ടി, ഏരിയ പ്രസിഡന്റ് നബീൽ, സെക്രട്ടറി അൻസാർ, ഏരിയ അംഗം ഷംഷാദ് എന്നിവരുടെ സാനിധ്യത്തിലാണ് മൊമെന്റോ നൽകി ഷാക്കിറിനെ ആദരിച്ചത്.
തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തോടനുബന്ധിച്ചുള്ള പള്ളിവേട്ട ഇന്ന്
തിരുവനന്തപുരം: ഇന്ന് രാത്രി എട്ടരയ്ക്ക് പള്ളി വേട്ടയ്ക്കായി വിഗ്രഹങ്ങൾഎഴുന്നള്ളിക്കും. ശ്രീബലിപ്പുരയിൽ പ്രദക്ഷിണം കഴിഞ്ഞ് പടിഞ്ഞാറേ നടവഴിയാണ് ശ്രീ പത്മനാഭസ്വാമി, നരസിംഹമൂർത്തി, തിരുവാമ്പാടി ശ്രീകൃഷ്ണൻ എന്നീ വിഗ്രഹങ്ങളെ പുറത്തെഴുന്നള്ളിക്കുക. പള്ളിവേട്ടയ്ക്കും നാളെ നടക്കുന്ന ആറാട്ടിനും വിഗ്രഹങ്ങൾ വാഹനങ്ങളിൽ എഴുന്നള്ളിക്കില്ല. ഗരുഡ വാഹനം ഒഴിവാക്കി പൂജാരിമാർ തലയിലേറ്റിയാണ് വിഗ്രഹങ്ങളെ വേട്ടക്കളത്തിൽ എത്തിക്കുക. സുന്ദരവിലാസം കൊട്ടാരത്തിനു മുന്നിൽ വേട്ടക്കളം തയ്യാറാക്കുന്നതാണ് പതിവെങ്കിലും ഇക്കുറി മതിലകം ഓഫീസിനു മുന്നിലാണ് വേട്ടക്കളം ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളിൽ ഭക്തർക്ക് പ്രവേശനം നിയന്ത്രിച്ചിട്ടുണ്ട്.
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ഐസിആർഎഫ്), ബഹ്‌റൈനിലെ ബോഹ്റ കമ്മ്യൂണിറ്റിയുടെ സഹകരണത്തോടെ നൂറ്റിഅറുപതോളം തൊഴിലാളികൾക്ക് കുപ്പി വെള്ളവും പഴങ്ങളും, ബിസ്കറ്റും വിതരണം ചെയ്തു. ഇത് ഒരു പരമ്പരയിലെ പതിനൊന്നാമത്തെ പ്രോഗ്രാം ആണ്. ഹമാല വില്ല പ്രൊജക്റ്റ് വർക്ക് സൈറ്റിൽ വെച്ചാണ് ഭക്ഷണ വിതരണം നടന്നത്. കോവിഡ് -19 സമയത്ത് സുരക്ഷിതമായി തുടരാൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിശദീകരിക്കുന്ന ഫ്ലൈയറുകൾക്കൊപ്പം ഐസിആർഎഫ് വോളന്റിയർമാർ ഫെയ്സ് മാസ്കുകളും ആൻറി ബാക്ടീരിയൽ സോപ്പുകളും വിതരണം ചെയ്തിട്ടുണ്ട്. ഇത്തരം പ്രവർത്തനത്തിന്റെ അടിസ്ഥാന ലക്ഷ്യം തൊഴിലാളികളെ കുടി വെള്ളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുകയും വേനൽക്കാലത്ത് എങ്ങനെ ആരോഗ്യവാനായിരിക്കണമെന്ന് അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ്. വേനൽക്കാലത്തെ ചൂടിൽ അധ്വാനിക്കുന്നവർ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്നവർ ആയതിനാൽ വിവിധ വർക്ക് സൈറ്റുകളിൽ സെപ്തംബര്‍ മാസം അവസാനം വരെ ഈ പ്രതിവാര പരിപാടി തുടരാൻ ഐസിആർഎഫ് ഉദ്ദേശിക്കുന്നു. ഐ.സി.ആർ.എഫ് തേർസ്റ്റ് ഖൊഞ്ചേഴ്സ് കൺവീനർ സുധീർ തിരുനിലത്ത്, ഐ.സി.ആർ.എഫ്. വോളന്റീർസ് , മുരളീകൃഷ്ണൻ, പവിത്രൻ നീലേശ്വരം എന്നിവർ…
മനാമ: പീപ്പിൾസ് ഫോറം ബഹ്‌റൈൻ, പ്രവാസ ജീവിതമവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന തങ്ങളുടെ സീനിയർ അംഗവും നിലവിലെ വൈസ് പ്രസിഡന്റുമായ കണ്ണൂർ തളിപ്പറമ്പ് സ്വദേശി ജയശീലനു യാത്രയയപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വളരെ ലളിതമായി പ്രസിഡന്റ് ജെ.പി ആസാദിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫോറം മുഖ്യരക്ഷാധികാരി പമ്പാവാസൻ നായർ ജയശീലനു മെമന്റോ നൽകി ആദരിച്ചു. മാതൃകാപരമായ ജീവകാരുണ്യപ്രവർത്തനങ്ങളാൽ പതിനാലാം വർഷം പിന്നിടുന്ന പീപ്പിൾസ് ഫോറം ബഹ്‌റൈന്റെ ജൈത്രയാത്രയിൽ വിലമതിക്കാനാവാത്ത പങ്കാണ് ജയശീലൻ വഹിച്ചിട്ടുള്ളതെന്നും, എല്ലാ പ്രവർത്തനങ്ങൾക്കും നന്ദി അറിയിക്കുന്നതായും ജീവിതത്തിൽ എല്ലാവിധ ഐശ്വര്യങ്ങളും, സമാധാനവും, ആയുരാരോഗ്യങ്ങളും, വിജയങ്ങളും ഉണ്ടാകട്ടെയെന്ന് ആശംസിക്കുന്നതായും പമ്പാവാസൻ നായർ പറഞ്ഞു. കഴിഞ്ഞ 24 വർഷത്തെ സമാധാനപരമായ പ്രവാസജീവിതം സമ്മാനിച്ച ബഹ്‌റൈൻ തനിക്ക് പോറ്റമ്മയാണെന്നും ഒരിക്കലും മറക്കുവാൻ സാധിക്കുകയില്ലയെന്നും, ഭരണാദിധികാരികൾക്കും, തന്നെ സഹോദരതുല്ല്യം സ്നേഹിച്ച സഹപ്രവർത്തകർക്കും പ്രത്യേകം നന്ദിഅറിയിക്കുന്നുവെന്നും, നാട്ടിലെത്തിയാലും ജീവകാരുണ്ണ്യ പ്രവർത്തനങ്ങൾ തുടരുമെന്നും വിടവാങ്ങൽ പ്രസംഗത്തിൽ ജയശീലൻ പറഞ്ഞു. ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ സ്വാഗതവും…
