Author: News Desk

ഹ്യുസ്റ്റൺ: ഹ്യൂസ്റ്റൺ സെൻറ് തോമസ് സിഎസ്ഐ ചർച്ചിന്റെ നിർമ്മാണോദ്ഘാടനം 2020 സെപ്റ്റംബർ 19 ന് രാവിലെ 10 മണിക്ക് റവ: തോമസ് കെ ഉമ്മൻ നിർവഹിച്ചു. 16520 ചിംനിറോക് (chimney rock) റോഡിൽ പുതുതായി വാങ്ങിയ സ്ഥലത്താണ് നിർമ്മാണം ആരംഭിക്കുന്നത്. 2021 മധ്യത്തോടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും. 450 പേരെ ഉൾകൊള്ളത്തക്ക വിധത്തിൽ എല്ലാവിധ ആധുനീക സൗകര്യങ്ങളോടും കൂടിയുമുള്ള വലിയൊരു ദേവാലയം ആണ് ഇവിടെ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പരിമിതമായ സ്ഥലസൗകര്യങ്ങൾ മൂലം കഴിഞ്ഞ ചില വർഷങ്ങളിൽ ഹ്യുസ്റ്റണിലേക്കു വന്ന ചിലരെങ്കിലും പഴയ ദേവാലത്തിന്റെ സ്ഥലസൗകര്യങ്ങളിലെ അപര്യാപ്തത മൂലം ഇതര സഭകളിലേക്കു പോകേണ്ടി വന്നു. ഇത്തരം പ്രശ്നങ്ങൾക്കു ഒരു ശാശ്വത പരിഹാരമായാണ് പുതിയ ദേവാലയം എന്ന് ഭാരവാഹികൾ അറിയിച്ചു. ബ്രിട്ടീഷ് അധിനിവേശ സമയത്ത് ഉണ്ടായിരുന്ന ആംഗ്ലിക്കൻ, യുണൈറ്റഡ് ചർച്ച് ഇൻ ക്രൈസ്റ്റ്, പ്രിസ്ബിറ്റേറിയൻ, മെതഡിസ്റ്റ് എന്നീ നാല് വ്യത്യസ്ത സഭകൾ ഒന്നിച്ചു ചേർന്നു കൊണ്ട് 1947 രൂപീകൃതമായ സിഎസ്ഐ സഭ ഇന്ന് 22…

Read More

കൊച്ചി : ഈ വർഷത്തെ ഓണം ബമ്പറിൻറെ നറുക്കെടുപ്പ് നടന്നു. ഒന്നാം സമ്മാനമായ 12 കോടി എറണാകുളത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചിരിക്കുന്നത്. അജേഷ് കുമാർ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അർഹമായ ടിക്കറ്റ് വിറ്റിരിക്കുന്നത്. TB173964 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്.

Read More

കൊച്ചി : കഴിഞ്ഞ ദിവസം പിടിയിലായ അൽഖ്വായ്ദ ഭീകരർ രാജ്യ വ്യാപക സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടിരുന്നുവെന്ന് ദേശീയ അന്വേഷണ ഏജൻസി. കൊച്ചിയിൽ പിടിയിലായ മുർഷിദ് ഹസൻ സംഘത്തലവനാണെന്ന് എൻഐഎ പറയുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഐഎ ഇക്കാര്യങ്ങൾ പറഞ്ഞിരിക്കുന്നത്. അൽഖ്വായ്ദയിലേയ്ക്ക് കൂടുതൽ പേരെ റിക്രൂട്ട് ചെയ്യാൻ ഇവർ ശ്രമം നടത്തിയിരുന്നു. ഭീകരവാദ ബന്ധങ്ങളുള്ള കൂടുതൽ പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. രാജ്യവ്യാപകമായി സ്ഫോടനം നടത്തുന്നതിന് വേണ്ടി പദ്ധതിയിട്ടിരുന്ന, ഭീകരവാദ ബന്ധമുള്ള പത്തോളം പേരെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. എറണാകുളത്ത് പിടിയിലായ ഭീകരരിൽ നിന്ന് ഡിജിറ്റൽ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: ആര്‍എസ്പി നേതാവും ലോക്‌സഭ എംപിയുമായ എന്‍കെ പ്രേമചന്ദ്രന് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡൽഹിയിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. പാര്‍ലമെന്റ് ചേരുന്നതിന് മുമ്പ് ജനപ്രതിനിധികളില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് എംപിക്ക് കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം അദ്ദേഹം സഭയില്‍ പങ്കെടുത്തിരുന്നു. കഴിഞ്ഞ ദിവസം വരെ മന്ത്രി നിതിന്‍ ഗഡ്കരി ഉള്‍പ്പെടെയുള്ള 30 ജനപ്രതിനിധികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചിരുന്നു. അതിനാൽ തന്നെ പാർലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കിയിട്ടുണ്ട്.

Read More

കൊ​ച്ചി: കേരളത്തിലെ പ്രമുഖ മാധ്യമപ്രവർത്തകനും, റിപ്പോര്‍ട്ടര്‍ ചാനലിന്റെ മാനേജിംഗ് ഡയറക്ടറും ചീഫ് എഡിറ്ററുമായ എം.വി. നി​കേ​ഷ് കു​മാ​റി​ന്‍റെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. നി​കേ​ഷി​ന് പ​രി​ക്കു​ക​ളി​ല്ല. രാ​വി​ലെ ചാ​ന​ല്‍ ഓ​ഫീ​സി​ലേ​ക്ക് പോ​കും വ​ഴി ആണ് അ​പ​ക​ടം. നി​കേ​ഷ് സ​ഞ്ച​രി​ച്ച ഹോ​ണ്ട സി​റ്റി കാ​ര്‍ ത​ല​കീ​ഴാ​യി മ​റി​യു​ക​യാ​യി​രു​ന്നു. ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം നടന്നത്. എ​യ​ര്‍​ബാ​ഗ് പൊ​ട്ടി​യ​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 92,755 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തോടടുക്കുന്നു. രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 54,00,619 പേരാണ്. 1,149 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 86,774 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.61 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 94,523 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 43 ലക്ഷം പിന്നിട്ടു. ഇതുവരെ 43,03,043 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 79.68 ശതമാനമായി. നിലവിൽ രാജ്യത്ത് 10,10,802 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 18.72 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 12,06,806 പേർക്കാണ് പരിശോധന നടത്തിയത്.

Read More

ബംഗളൂരൂ: ലഹരിക്കടത്തു കേസിൽ നടി സഞ്ജന ഗൽറാണിയുടെ കസ്റ്റഡി കാലാവധി സെപ്റ്റംബർ 30 വരെ നീട്ടി. ബംഗളൂരുവിലെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് നടി ഉള്ളത്. വീഡിയോ കോൺഫറൻസിലൂടെയാണ് സഞ്ജന ജാമ്യാപേക്ഷയ്ക്കായി ഹാജരായത്. തനിക്ക് ജാമ്യം നൽകണമെന്നും, ശാരീരിക അസ്വസ്ഥതകളുണ്ടെന്നും നടി കോടതിയെ അറിയിച്ചു. ജാമ്യം അുവദിച്ചില്ലെങ്കിൽ തന്റെ കമ്പനിയിൽ ജോലി ചെയ്യുന്ന 250 പേർ തനിക്കായി തെരുവിലിറങ്ങുമെന്ന് നടി പറഞ്ഞു. എന്നാൽ നടിയുടെ വാദങ്ങളൊന്നും കോടതി അംഗീകരിച്ചില്ല. തുടർന്നാണ് കസ്റ്റഡി കാലാവധി നീട്ടിയത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 620 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 98 പേർ പ്രവാസി തൊഴിലാളികളാണ്. 519 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 3 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 64,499 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 599 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 57,299 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 88.84 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,979 പേരാണ്. ഇവരിൽ 46 പേരുടെ നില ഗുരുതരമായും 6,933 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 10.82 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 221 ആയി ഉയർന്നു. മരണനിരക്ക് 0.34 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 10,531 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 13,24,002 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്.

Read More

ദുബായ് : കാസർകോട് ചെങ്കള സ്വദേശി അജീർ പാണൂസാനെ ദുബായിലെ നീന്തൽക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 41 വയസായിരുന്നു. ശനിയാഴ്ച് ഉച്ചയോടെയായിരുന്നു സംഭവം. നീന്തൽക്കുളത്തിലിറങ്ങിയപ്പോൾ ഹൃദയാഘാതമുണ്ടായതാണ് മരണ കാരണമെന്നാണ് വിവരം. മൃതദേഹം റാഷിദ് ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. പരേതനായ മുഹമ്മദ് പാണൂസിന്റെയും ബീഫാത്തിമയുടെയും മകനാണ്. ഭാര്യ: ഫർസാന. മകൾ: ഫില ഫാത്തിമ.

Read More

മുംബൈ: സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സല്‍മാന്‍ ഖാനും, കരണ്‍ ജോഹറിനും നോട്ടീസ്. ബോളിവുഡില്‍ സ്വജനപക്ഷപാതവും, വിവേചനവും ഉണ്ടെന്ന് ആരോപിച്ച് അഭിഭാഷകന്‍ സുധീര്‍ ഓജ സമര്‍പ്പിച്ച ഹര്‍ജിയിൽ അടുത്ത മാസം ഏഴിന് ഹാജരാകാനാണ് ബിഹാര്‍ മുസാഫീര്‍ കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇവര്‍ക്കു പുറമെ സംവിധായകരായ ആദിത്യചോപ്ര,സഞ്ജയ് ലീല ബന്‍സാലി, എക്ത കപൂര്‍ നിര്‍മ്മാതാക്കളായ സാജിദ് നാദിയാവാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് വിജയന്‍ എന്നിവരോടും ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More