Author: News Desk

നടനായി 25 വർഷം പിന്നിടുന്ന വേളയിലാണ് വിനായകൻ സംവിധാനക്കുപ്പായം അണിയാനൊരുങ്ങുന്നത്. ‘പാര്‍ട്ടി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഒപിഎം സിനിമാസിന്‍റെ ബാനറില്‍ ആഷിക് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ്. ചിത്രം അടുത്ത വര്‍ഷം പ്രദര്‍ശനത്തിനെത്തും. ആഷിഖ് അബുവാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. നടനായി സിനിമയിൽ 25 വർഷം പൂർത്തിയാക്കുന്ന നമ്മുടെ വിനായകൻ അടുത്ത വർഷം ആദ്യ സിനിമ എഴുതി സംവിധാനം ചെയ്യും. “പാർട്ടി ” അടുത്ത വർഷം എന്നാണ് ആഷിഖ് അബുവിന്‍റെ കുറിപ്പ്. ഇതിന് മുൻപും വിനായകനെ നായകനാക്കി ആഷിഖ് സിനിമ എടുക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. അയ്യന്‍കാളിയുടെ ജീവചരിത്രചിത്രമാണ് ഈ പ്രോജക്ട് എന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് അന്ന് വന്നിരുന്നത്. എന്നാല്‍ ആ ചിത്രത്തെ കുറിച്ചുള്ള പ്രഖ്യാപനം ഔദ്യോഗികമായി ഇനിയും പുറത്തു വന്നിട്ടില്ല. 1995-ൽ മോഹൻലാലിനെ നായകനാക്കി തമ്പി കണ്ണന്താനം സംവിധാനം ചെയ്ത മാന്ത്രികത്തിലൂടെയാണ് വിനായകൻ സിനിമയിലെത്തുന്നത്. ഫഹദ് ചിത്രം ട്രാൻസിലാണ് ഒടുവിൽ വേഷമിട്ടത്. ‘വാരിയം കുന്നൻ’ എന്ന ചിത്രമാണ് ആഷിഖിന്റേതായി…

Read More

എറണാകുളം: മലയാറ്റൂരില്‍ പാറമടയ്ക്ക് സമീപമുള്ള കെട്ടിടത്തില്‍ സ്‌ഫോടനം. അപകടത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ മരിച്ചു. സേലം സ്വദേശിയായ പെരിയണ്ണന്‍ (40), ചാമരാജ് നഗര്‍ സ്വദേശി ഡി നാഗ എന്നിവരാണ് മരിച്ചത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന വെടിമരുന്ന് പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് തൊഴിലാളികളെ തിരിച്ച് വിളിച്ചു. ഇങ്ങനെ തിരിച്ച് എത്തിയതായിരുന്നു നാഗയും പെരിയണ്ണനും. പന്ത്രണ്ട് ദിവസം മുമ്പാണ് ഇരുവരും പാറമടയില്‍ ജോലിക്കെത്തിയത്. തുടര്‍ന്ന് വെടിമരുന്ന് സൂക്ഷിച്ചിരുന്ന കെട്ടിടത്തില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു രണ്ടുപേരും. മൂന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ കെട്ടിടം പൂര്‍ണ്ണമായും തകര്‍ന്നു. പാറമട, പഞ്ചായത്തിന്റെ അനുമതിയോടെ പ്രവര്‍ത്തിക്കുന്നതാണ്.

Read More

തിരുവിതാംകൂറിന്റെ ഇതിഹാസ കഥ, പത്തൊമ്പതാം നൂറ്റാണ്ട് സിനിമയാകുന്നു. സ്വപ്നപദ്ധതിയെന്ന് സംവിധായകൻ വിനയൻ. നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കർ, കായംകുളം കൊച്ചുണ്ണി, നങ്ങേലി തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന് ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ചുളള വിവരങ്ങൾ പുറത്തു വന്നിട്ടില്ല. മമ്മൂട്ടിയും മോഹൻലാലും ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിരുന്നു. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം നിർമിക്കുന്നത് ഗോകുലം ഗോപാലനാണ്. ചിത്രത്തെ കുറിച്ച് സംവിധായകൻ വിനയൻ: വർഷങ്ങളായുള്ള ചർച്ചയ്ക്കും, വായനയ്ക്കും, വിശകലനങ്ങൾക്കും ശേഷം പത്തൊമ്പതാം നുറ്റാണ്ടിലെ തിരുവിതാംകൂറിൻെറ അമ്പരപ്പിക്കുന്ന ഇതിഹാസം അഭ്രപാളികളിലെത്തിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുന്നു എന്ന സന്തോഷവാർത്ത ഇവിടെ അറിയിക്കട്ടെ. ആ പഴയ കാലഘട്ടം പുനർനിർമ്മിക്കുന്നതിലൂടെയും, നൂറോളം കലാകാരൻമാരേയും, ആയിരത്തിലധികം ജൂനിയർ ആർട്ടിസ്റ്റുകളേയും പങ്കെടുപ്പിക്കേണ്ടി വരുന്നതിലൂടെയും വളരെ അധികം നിർമ്മാണച്ചെലവു വരുന്ന ഈ സിനിമ നിർമ്മിക്കുന്നത് ശ്രീ ഗോകുലം മൂവീസിനു വേണ്ടി ശ്രീ ഗോകുലം ഗോപാലനാണ്. കോവിഡിൻെറ കാഠിന്യം കുറയുന്നെങ്കിൽ ഈ ഡിസംബർ പകുതിക്കു ഷൂട്ടിംഗ് തുടങ്ങാമെന്നു പ്രത്യാശിക്കുന്നു. പത്തൊമ്പതാം…

Read More

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയിലെ ലിംഗസമത്വം പുനർ‌നിർവചിക്കുന്ന നീക്കത്തിന്റെ ഭാഗമായി സബ് ലെഫ്റ്റനൻറ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനൻറ് റിതി സിംഗ് എന്നിവർ കപ്പലിന്റെ ക്രൂവിന്റെ ഭാഗമായി നാവികസേനയുടെ യുദ്ധക്കപ്പലുകളിൽ വിന്യസിക്കപ്പെടുന്ന ആദ്യത്തെ വനിതാ ഓഫീസർമാരാകും. നേവി മൾട്ടി-റോൾ ഹെലികോപ്റ്ററുകളിൽ സോണാർ കൺസോളുകളും ഇന്റലിജൻസ്, നിരീക്ഷണ, റീകണൈസൻസ് (ഐ‌എസ്‌ആർ) പേലോഡുകളും ഉൾപ്പെടെ നിരവധി സെൻസറുകൾ പ്രവർത്തിപ്പിക്കാൻ സബ് ലെഫ്റ്റനന്റ് കുമുദിനി ത്യാഗി, സബ് ലെഫ്റ്റനന്റ് റിതി സിംഗ് എന്നിവർക്ക് പരിശീലനം നൽകുന്നുണ്ട്. ഇന്ത്യൻ നാവികസേന നിരവധി വനിതാ ഓഫീസർമാരെ നിയമിക്കുന്നുണ്ടെങ്കിലും ക്രൂ ക്വാർട്ടേഴ്സുകളിൽ സ്വകാര്യതയുടെ അഭാവമുൾപ്പെടെ നിരവധി കാരണങ്ങളാൽ സ്ത്രീകൾ ഇതുവരെ യുദ്ധക്കപ്പലുകളിൽ പ്രവർത്തിച്ചിരുന്നില്ല. നാവികസേനയുടെ പുതിയ MH-60 R ഹെലികോപ്റ്ററുകളിൽ രണ്ട് ഉദ്യോഗസ്ഥരും ഒടുവിൽ പറക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2016 ൽ ഫ്ലൈറ്റ് ലഫ്റ്റനന്റ് ഭവാന കാന്ത്, ഫ്ലൈറ്റ് ലഫ്റ്റനന്റ് അവാനി ചതുർവേദി, ഫ്ലൈറ്റ് ലഫ്റ്റനന്റ് മോഹന സിംഗ് എന്നിവർ ഇന്ത്യയിലെ ആദ്യത്തെ വനിതാ യുദ്ധ പൈലറ്റുമാരായി. ഇപ്പോൾ 10 യുദ്ധ പൈലറ്റുമാർ…

Read More

മനാമ: കോവിഡ് -19 പടരാതിരിക്കാൻ രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാതെ കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഭക്ഷണവും പാനീയങ്ങളും വിളമ്പുന്നുവെന്ന മുന്നറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ ഒരു കഫേ റെയ്ഡ് ചെയ്യുകയും അടച്ചുപൂട്ടുകയും ചെയ്തു. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ ഇൻസ്പെക്ടർമാർക്ക് നിയമലംഘനം സംബന്ധിച്ച് നയീം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരിൽ നിന്ന് റിപ്പോർട്ട് ലഭിക്കുകയും അടിയന്തര അന്വേഷണം നടത്തുകയും ചെയ്തു. ഇതിനെ തുടർന്ന് ഭക്ഷണവും പാനീയങ്ങളും മേൽക്കൂരയിൽ വിളമ്പുന്നത് അവർ കണ്ടെത്തി. ആകെ 35 പ്രവാസി ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. സ്റ്റാഫ് അംഗങ്ങളെയും കസ്റ്റഡിയിലെടുത്തു. സാമൂഹിക അകലം, ടേബിളുകളും ആളുകളും തമ്മിലുള്ള ദൂരം, ഭക്ഷണപാനീയങ്ങൾ വിളമ്പുന്നതിന് വേണ്ടിയുള്ള ആരോഗ്യ കാര്യങ്ങൾ എന്നിവയൊന്നും കഫെ പാലിച്ചിരുന്നില്ല. നിർദ്ദേശങ്ങൾ ലംഘിക്കുന്ന എല്ലാവർക്കുമെതിരെ നിയമനടപടി സ്വീകരിക്കുമെന്നു മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 540 കോവിഡ് കേസുകളും 651 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 109 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 424 പുതിയ കേസുകൾ സമ്പർക്കം മൂലവും 7 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 65,039 പേരാണ്. നിലവിൽ രാജ്യത്ത് 6868 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 52 പേരുടെ നില ഗുരുതരവും 6816 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തർ 57,950 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 221 ആണ്. രാജ്യത്ത് 13,33,275 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ ബഹ്‌റൈൻ  “കെ.പി.എ പൊന്നോണം 2020”  എന്ന പേരിൽ സംഘടിപ്പിച്ച ഓൺലൈൻ ഓണാഘോഷം പ്രവാസി കമ്മീഷൻ അംഗം  സുബൈർ കണ്ണൂർ ഉത്‌ഘാടനം ചെയ്തു. കെ.പി. എ പ്രസിഡന്റ്  നിസാർ കൊല്ലം ഓണ സന്ദേശം നൽകി. പ്രശസ്ത ഗായകരായ അഭിജിത് കൊല്ലത്തിന്റെയും, പ്രസീത ചാലക്കുടിയുടെയും സംഘത്തിന്റെയും ഗാനോപഹാരത്തോടൊപ്പം ബഹ്‌റൈനിലെ കൊല്ലം പ്രവാസികളുടെ കലാപരിപാടികളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഓണാഘോഷത്തോട് അനുബന്ധിച്ചു നടത്തിയ ഓണപ്പുടവ, ഓണപ്പാട്ട് മത്സരങ്ങളിലെ വിജയികളെയും ഈ പരിപാടിയിലൂടെ പ്രഖ്യാപിക്കുന്നതാണ്.  കെ.പി.എ ഒഫീഷ്യൽ യൂട്യൂബ്, ഫേസ്ബുക് എന്നിവയിലൂടെ മൂന്നു എപ്പിസോഡുകളായാണ് സംപ്രേക്ഷണം ചെയ്യുന്നത്.

Read More

കൊച്ചി: ഷൂട്ടിങ്ങ് നടക്കുന്ന ചാക്കോയും മേരിയും എന്ന സീരിയിലിൻ്റെ ഷൂട്ടിങ്ങ് ലൊക്കേഷനിൽ 23 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സാങ്കേതിക പ്രവർത്തകരും അഭിനേതാക്കളും ഉൾപ്പെടെ 25 പേർ ആരോഗ്യ വകുപ്പിൻ്റെ മേൽനോട്ടത്തിൽ കൊച്ചിയിലെ 2 ഗസ്റ്റ്ഹൗസുകളിലായി ക്വാറൻ്റയിനിൽ കഴിയുകയാണ്. ആ സീരിയലിൽ ജോലി ചെയ്ത് പുറത്തു പോയ അഭിനേതാക്കളുടെയും സാങ്കേതിക പ്രവർത്തകരുടെയും ലിസ്റ്റ് താഴെ കൊടുക്കുന്നു. അഭിനേതാകൾ വി കെ ബൈജു, അർച്ചന സുശീലൻ, നീന കുറുപ്പ്, സജ്ന, ടോണി, ബാലചന്ദ്രൻ ചുള്ളിക്കാട്, ദേവി അജിത്ത്, ലിസി ജോസ്, ചിലങ്ക, അൻസിൽ സാങ്കേതിക പ്രവർത്തകർ രവി ചന്ദ്രൻ (ക്യാമറമാൻ ), പ്രദീപ് വള്ളിക്കാവ് (സംവിധായകൻ),കനകരാജ് (ക്യാമറമാൻ ), സുധീഷ് ശങ്കർ (സംവിധായകൻ) ഈ സീരിയലിൻ്റെ നിർമ്മാതാവിനെ അപകീർത്തി പ്പെടുത്തും വിധം സമൂഹ മാധ്യമങ്ങളിൽ വ്യാപകമായ പ്രചരണം നടക്കുന്നതായി അറിയാൻ കഴിഞ്ഞു. അത് തീർത്തും വാസ്തവ വിരുദ്ധമാണെന്നും, ലൊക്കേഷനിൽ കോവിഡ് സ്ഥിരീകരിച്ചപ്പോൾ തന്നെ ഷൂട്ടിങ്ങ് നിർത്തി, വേണ്ട നടപടികൾ സ്വീകരിക്കുകയാണ് ഉണ്ടായതെന്നും എല്ലാവരെയും അറിയിക്കുന്നു. എല്ലാ ലൊക്കേഷനുകളിലും കർശന നിയന്ത്രണവും ജാഗ്രതയും പാലിക്കണമെന്ന് മലയാളം ടെലിവിഷൻ ഫ്രെട്ടേർണിറ്റിക്ക് വേണ്ടി ചെയർമാൻ…

Read More

മനാമ: ‘ന്യൂ നോര്‍മല്‍ യുവത്വം, മാരികള്‍ക്ക് ലോക്കിടും’ എന്ന തലക്കെട്ടില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫിലെ 916 യൂനിറ്റുകളില്‍ സമ്മേളനങ്ങള്‍ പ്രഖാപിച്ചു. ഗോവൈഡ് എന്ന പേരില്‍ 56 കേന്ദ്രങ്ങളില്‍ ഒരേ ദിവസം നടന്ന പ്രഖ്യാപന സംഗമം പ്രമുഖര്‍ ഉദ്ഘാടനം ചെയ്തു. സമ്മേളന പ്രഖ്യാപനം, പ്രമേയ പ്രഭാഷണം, പദ്ധതി അവതരണം, തീം സോങ്ങ് ലോഞ്ചിംഗ്, സ്റ്റുഡന്റ്‌സ് ടൈം എന്നിവ നടന്നു. കോവിഡിനൊപ്പമുള്ള പുതിയ കാലത്തെ നിര്‍വചിക്കുകയും അതിജീവനത്തിന് കരുത്തായി യുവത്വത്തെ അടയാളപ്പെടുത്തുകയും ചെയ്ത് ജീവിത മാരികള്‍ക്കെതിരെയുള്ള സമര പ്രഖ്യാപനമാണ് സമ്മേളനം മുന്നോട്ട് വെക്കുന്ന പ്രമേയമെന്ന് സംഘാടകര്‍ പറഞ്ഞു. മനുഷ്യരുടെ ആരോഗ്യത്തെയും ജീവിതാവസ്ഥ കളെയും ധിഷണയെയും ക്ഷയിപ്പിക്കുന്ന എല്ലാ തരം വൈറസുകളും ബാധകളും മാരികളില്‍ പെടുന്നു. അവക്കെതിരായ പ്രതിരോധങ്ങള്‍ക്കുള്ള സന്ദേശമായിരിക്കും സമ്മേളനങ്ങളെന്നും ഭാരവാഹികള്‍ അറി യിച്ചു. ഒക്ടോബര്‍ 24 ന് സമാപിക്കുന്ന സമ്മേളന പരിപാടികളില്‍ പ്രവാസത്തെ പൊതുവായും, യുവാക്കളെ വിശേഷിച്ചും അഭിമുഖീകരിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പിലാക്കും. കുട്ടികള്‍ക്കും, വനിതകള്‍ക്കും പ്രത്യേകം പരിപാടികള്‍ സംഘടിപ്പിക്കും. ഇംബോസം,…

Read More

മനാമ:  മനാമയിൽ മദ്യം വിൽപ്പന നടത്തിയതിന് 5 ഏഷ്യക്കാരെ അറസ്റ്റ് ചെയ്തതായി ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടർ ജനറൽ അറിയിച്ചു. 26 നും 38 നും ഇടയിൽ പ്രായമുള്ളവരാണ് അറസ്റ്റിലായത്. മദ്യം ഉണ്ടാക്കുന്ന വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More