Author: News Desk

തിരുവനന്തപുരം: കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ എത്തിച്ചതുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥർ സിആപ്റ്റിൽ പരിശോധന നടത്തുന്നു. കൊച്ചി യൂണിറ്റിൽനിന്ന് എത്തിയ ഉദ്യോഗസ്ഥർ ഡെലിവറി വിഭാഗത്തിലെ ഉദ്യോഗസ്ഥനെ ചോദ്യം ചെയ്യാനായി കൊണ്ടുപോയി. കോൺസുലേറ്റിൽനിന്ന് 32 മതഗ്രന്ഥങ്ങളുടെ പാക്കറ്റുകൾ ഡെലിവറി വിഭാഗത്തിലാണ് എത്തിച്ചത്. പിന്നീട് ഒരു പാക്കറ്റ് പൊട്ടിച്ച് ജീവനക്കാരിൽ ചിലർക്കു മതഗ്രന്ഥം വിതരണം ചെയ്തശേഷം ബാക്കി 31 പാക്കറ്റുകൾ മലപ്പുറത്തേക്കു കൊണ്ടുപോകുകയായിരുന്നു. പൊട്ടിച്ച പാക്കറ്റ് സിആപ്റ്റിൽ സൂക്ഷിച്ചു. മാർച്ച് 4നാണു നയതന്ത്ര പാഴ്സലിൽ 250 പാക്കറ്റുകളിലായി മതഗ്രന്ഥം എത്തിച്ചത്. സിആപ്റ്റ് എംഡിയിൽനിന്നും ഫിനാൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥരിൽനിന്നും എൻഐഎ ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചു. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥ സംഘം സിആപ്റ്റിലെത്തിയത്. സിആപ്റ്റിലെ ഉദ്യോഗസ്ഥരെ നേരത്തെ കസ്റ്റംസും ചോദ്യം ചെയ്തിരുന്നു.

Read More

കൊച്ചി :പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതിയുടെ അനുമതി.ഭാരപരിശോധന വേണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കി. വിധി ആര്‍.എഫ്.നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ്. പാലാരിവട്ടം പാലം അഴിമതി അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്ന് സർക്കാർ ആരോപിച്ചിരുന്നു. ഭാരപരിശോധന വേണമെന്ന നിലപാട് കരാറുകാരനെ സഹായിക്കാനാണെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. പാലം പൊളിച്ച് പണിയുന്നതിന് നിർമാണ കമ്പനിയായ ആർ.ഡി.എസ് പ്രോജക്ട് ലിമിറ്റഡും പാലം നിർമിക്കുന്നതിന് കൺസൽട്ടൻസി കരാർ എടുത്ത കിറ്റ്‌കോയും എതിരാണ്. പാലം പൊളിക്കാൻ സര്‍ക്കാര്‍ നടത്തുന്ന തിടുക്കം വളഞ്ഞ വഴിയിലൂടെ കാര്യം നേടുന്നതിനാണെന്ന് കിറ്റ്‌കോ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.

Read More

തിരുവനന്തപുരം: കോവിഡ് സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പിനും പ്രചാരണത്തിനുമുള്ള മാര്‍ഗനിര്‍ദേശങ്ങളുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. സ്ഥാനാർത്ഥികൾ വോട്ടര്‍മാരുടെ വീടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുത് . ഒരു ബൂത്തിൽ ഒരേസമയം 3 വോട്ടർമാരെയേ പ്രവേശിപ്പിക്കാവൂവെന്നും കമ്മീഷൻ നിർദ്ദേശിക്കുന്നു. കോവിഡ് കാലത്ത് വോട്ടർമാരെ നേരില്‍ കണ്ട് വോട്ടുറപ്പിക്കാന്‍ സ്ഥാനാർത്ഥികൾ ബുദ്ധിമുട്ടുമെന്ന് ഉറപ്പായി. ഭവനസന്ദർശനമെന്ന പേരില്‍ ഇനി വീടുകളിൽ കയറി വോട്ട് ചോദിക്കാൻ കഴിയില്ല. പുറത്ത് നിന്ന് അകലം പാലിച്ച് വോട്ടഭ്യർത്ഥിക്കണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം. സ്ഥാനാർത്ഥികൾക്ക് മാത്രമല്ല. പ്രവർത്തകർക്കും ഈ ചട്ടം ബാധകമാണ്. അഭ്യർത്ഥനയും വോട്ടർ സ്ലിപ്പും ഉൾപ്പടെയുള്ളവ പുറത്ത് വെക്കണം. രാഷ്ട്രീയപാർട്ടികൾക്ക് നൽകിയ കരട് നിർദ്ദേശത്തിലാണ് ഈ നിബന്ധനകൾ കമ്മീഷന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്. പൊതുപ്രചാരണപരിപാടികള്‍ നടത്താം, എന്നാല്‍ 5 പേരിൽ കൂടരുത്. നിയന്ത്രണങ്ങളോടെ പൊതുയോഗങ്ങളും സംഘടിപ്പിക്കാം. പഴയത് പോലെ സ്ഥാനാർത്ഥിയെ മാലയിട്ട് സ്വീകരിക്കാൻ കഴിയില്ല.. പ്രചാരണത്തിന് സമൂഹ മാധ്യമങ്ങള്‍ കൂടുതലായി ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്. പത്രികാ സമർപ്പണസമയത്ത് അണികള്‍ കൂട്ടം കൂടി നില്‍ക്കാന്‍ കഴിയില്ല. സ്ഥാനാർത്ഥിയുൾപ്പടെ 2 പേർ…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 74,493 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള ആകെ കോവിഡ് ബാധിതർ 55,62,663 പേരാണ്. 1,056 പേരാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. രാജ്യത്തെ ആകെ മരണം 88,965 ആയി ഉയർന്നിട്ടുണ്ട്. നിലവില്‍ 1.60 ശതമാനമാണ് ഇന്ത്യയുടെ മരണനിരക്ക്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,02,070 പേരാണ് രാജ്യത്ത് രോഗമുക്തി നേടിയത്. രാജ്യത്തെ ആകെ രോഗമുക്തരുടെ എണ്ണം 45 ലക്ഷത്തോടടുക്കുന്നു . ഇതുവരെ 44,97,867 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നിരക്ക് 80.86 ശതമാനമായി. നിലവിൽ രാജ്യത്ത് 9,75,831 പേരാണ് ചികിത്സയിലുള്ളത്. ഇന്ത്യയിൽ രോഗബാധിതരിൽ 17.54 ശതമാനം പേർ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ ദിവസം 9,33,185 പേർക്കാണ് പരിശോധന നടത്തിയത്.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 713 കോവിഡ് കേസുകളും 676 രോഗമുക്തിയും രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 146 പ്രവാസി തൊഴിലാളികളാണ് രോഗബാധിതരായിട്ടുള്ളത്. 563 പുതിയ കേസുകൾ സമ്പർക്കം മൂലവും 4 പേർ യാത്രാസംബന്ധവുമായാണ് രോഗബാധിതരായത്. ബഹ്‌റൈനിലെ ആകെ കോവിഡ് ബാധിതർ 65,752 പേരാണ്. നിലവിൽ രാജ്യത്ത് 6,901 പേരാണ് രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത്. ഇവരിൽ 51 പേരുടെ നില ഗുരുതരവും 6850 പേരുടെ നില തൃപ്തികരവുമാണ്. രാജ്യത്തെ മൊത്തം കോവിഡ് രോഗമുക്തർ 58,626 പേരാണ്. രാജ്യത്തെ മൊത്തം മരണനിരക്ക് 225 ആണ്. രാജ്യത്ത് 13,44,713 പേരെയാണ് ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കിയത്.

Read More

തിരുവനന്തപുരം: ജാതിയില്ലാ വിളംബരത്തിന്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് സ്ഥാപിച്ച ശ്രീനാരായണ ഗുരുവിന്റെ വെങ്കല പ്രതിമയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ അനാച്ഛാദനം ചെയ്തു. തിരുവനന്തപുരം മ്യൂസിയത്തിന് സമീപം ഒബ്‌സർവേറ്ററി ഹിൽസിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. 8 അടി ഉയരമുള്ള പ്രതിമ 10 അടി ഉയരത്തിലുള്ള മാർബിൾ പീഢത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. ഉണ്ണി കനായിയാണ് പ്രതിമയുടെ ശിൽപി. കേരളത്തിന്റെ സാമൂഹ്യ ചരിത്രത്തെ തന്നെ പുരോഗമനപരമായി വഴി തിരിച്ചുവിട്ട ആചാര്യനാണ് ശ്രീനാരായണ ഗുരു. നമ്മുടെ ജന ജീവിതം മനുഷ്യ സമൂഹത്തിന് നിരക്കുന്നതാക്കി മാറ്റുന്നതിൽ പ്രധാന പങ്കുവഹിച്ച മഹനീയ വ്യക്തിത്വമാണ് ശ്രീനാരായണ ഗുരുവിന്റേത്. ഗുരുവിനുള്ള ഏറ്റവും വലിയ സ്മാരകം അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളാണ്. ഗുരുവിനോടുള്ള ആദരാഞ്ജലി ആ സന്ദേശങ്ങള്‍ പഠിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ്. പ്രതിമ അനാച്ഛാദനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഒരു ജാതി ഒരു മതം ഒരു ദൈവം എന്നതു കൊണ്ട് ഒരു പ്രത്യേക മതം, പ്രത്യേക ജാതി എന്നതല്ല ഗുരു ഉദ്ദേശിച്ചത്. ജാതിക്കും മതത്തിനുമല്ല മനുഷ്യത്വത്തിനാണ് പ്രാധാന്യം…

Read More

തിരുവനന്തപുരം :തിരുവനന്തപുരം  വിമാനത്താവളത്തില്‍ നിന്ന് രണ്ട് ഭീകരരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. റിയാദില്‍ നിന്ന് നാടുകടത്തിയ രണ്ടുപേരാണ് അറസ്റ്റിലായത്. ബംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെട്ട കണ്ണൂര്‍ പാപ്പിനിശ്ശേരി സ്വദേശി ഷുഹൈബ്, ഡല്‍ഹി ഹവാലക്കേസ് പ്രതി ഗുല്‍നവാസ് എന്നിവരാണ് അറസ്റ്റിലായത്. റിയാദില്‍ നിന്നാണ് ഇരുവരും എത്തിയത്

Read More

മനാമ: ഇന്ത്യൻ സ്കൂളിലെ വിദ്യാർത്ഥികളെ സഹായിക്കുകയെന്ന വ്യാജേന ഒരു കൂട്ടം വ്യക്തികൾ അനധികൃതമായി ധനസമാഹരണത്തിൽ ഏർപ്പെടുന്നുണ്ടെന്നതു ഇന്ത്യന്‍ സ്കൂളിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സ്കൂളിനെ പ്രതിനിധീകരിച്ച് പണം ശേഖരിക്കാൻ ഇന്ത്യന്‍ സ്കൂള്‍ ആരെയും അധികാരപ്പെടുത്തിയിട്ടില്ലെന്ന് ഇതിനാല്‍ അറിയിക്കുന്നു. സ്കൂളുമായി യാതൊരു ബന്ധവുമില്ലാത്ത ഈ വ്യക്തികൾ രസീതുകൾ നൽകാതെ പണം ശേഖരിക്കുന്നു എന്നാണു മനസിലാക്കുന്നത്‌. ഈ വ്യക്തികളുടെ നിയമവിരുദ്ധ ഇടപാടുകൾക്ക് ഇന്ത്യൻ സ്കൂളിനെ ഉത്തരവാദിയാവില്ല. ശരിയായ അനുമതിയില്ലാതെ സംഭാവനയായി ഫണ്ട് ശേഖരിക്കുന്നത് രാജ്യത്ത് നിയമവിരുദ്ധമാണ്. ഇന്ത്യൻ സ്കൂളിൽ ശരിയായ പരാതി പരിഹാര സംവിധാനം ഉണ്ട്. അത് എല്ലാ മാതാപിതാക്കളും പിന്തുടരണം. ഏതെങ്കിലും അഭ്യുദയകാംക്ഷികൾ അവരുടെ ചാരിറ്റബിൾ സംരംഭങ്ങളുടെയോ കോർപ്പറേറ്റ് ഉത്തരവാദിത്തത്തിന്റെയോ ഭാഗമായി ഇന്ത്യൻ സ്കൂളിന് ഫണ്ട് സംഭാവന ചെയ്യാൻ താൽപ്പര്യമുണ്ടെങ്കിൽ, പ്രിൻസിപ്പലിനെയോ അക്കാദമിക് ടീമിനെയോ സമീപിക്കാൻ അവരോട് അഭ്യർത്ഥിക്കുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സംഭാവന നൽകിയവർക്ക് സ്കൂൾ ശരിയായ രസീതുകൾ നൽകും. അർഹരായ നിരവധി കുട്ടികൾക്ക് ഓൺ‌ലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കമ്പ്യൂട്ടറുകളും ടാബുകളും നൽകുന്നത് ഉൾപ്പെടെ…

Read More

കൊച്ചി: സ്വർണക്കടത്ത് കേസിൽ യു എ ഇ കോൺസുലേറ്റിലെ മലയാളി ജീവനക്കാരെ കസ്റ്റംസ് ചോദ്യം ചെയ്യും. തിരുവനന്തപുരം എയർ കാർഗോയിൽ നിന്ന് യു എ ഇ കോൺസുലേറ്റിലേക്ക് ഖുറാനുകൾ എത്തിച്ച വാഹന ഉടമയെയും ഡ്രൈവറെയും കസ്റ്റംസ് ചോദ്യം ചെയ്തു. പാർസലുകളിൽ ഖുറാൻ ആയിരുന്നെന്ന് അറിഞ്ഞിരുന്നില്ലെന്നാണ് ഇവർ നൽകിയ മൊഴി. വാഹന ഉടമയായ അലി, ഡ്രൈവർ സമീർ എന്നിവരെയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസിൽ ചോദ്യം ചെയ്തത്. ഖുറാനുകളടങ്ങിയ 4470 കിലോ പാർസലുകൾ ക്ലിയർ ചെയ്തു നൽകിയ കസ്റ്റംസ് ഹൗസ് ഏജന്റിനെയും ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു. പാർസലിൽ എന്തോ പുസ്തകങ്ങളാണെന്ന് മാത്രമാണ് അറിഞ്ഞിരുന്നതെന്നും ഖുറാൻ ആണെന്ന് അറിയില്ലെന്നുമുള്ള വാഹന ഉടമയുടെയും, ഡ്രൈവറുടെയും മൊഴി കസ്റ്റംസ് മുഖവിലയ്‌ക്കെടുത്തിട്ടില്ല.കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം ചെയ്യും. കോൺസുലേറ്റ് ജീവനക്കാരുടെ കൂടി മൊഴി രേഖപ്പെടുത്തിയ ശേഷം മന്ത്രി കെ ടി ജലീലിനെ കസ്റ്റംസും ചോദ്യം…

Read More

മനാമ: കോവിഡ് -19 പാൻഡെമിക്കിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനായി രാജ്യത്തെ പൗരന്മാർക്കുള്ള ഭവന ഗഡുക്കൾ മാറ്റിവയ്ക്കുന്നു. ഭവന മന്ത്രി ബാസെം ബിൻ യാക്കൂബ് അൽ ഹമർ മിത്താക് പാർലമെന്ററി ബ്ലോക്ക് അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ച ചെയ്തത്. തവണകൾ മാറ്റിവയ്ക്കുന്നതിന് അവരുടെ സാമ്പത്തിക സ്ഥിതി തെളിയിക്കുന്ന രേഖകൾ സമർപ്പിക്കണം. സാമ്പത്തികമായി ദുരിതമനുഭവിക്കുന്ന പൗരന്മാർക്ക് കോവിഡ് -19 പാൻഡെമിക്കിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങൾ ലഘൂകരിക്കാനുള്ള സർക്കാരിന്റെ താൽപ്പര്യത്തെ മന്ത്രി അഭിനന്ദിച്ചു.

Read More