Author: News Desk

മലയാളത്തിന്റെ യുവ ആക്‌ഷൻ ഹീറോ ഉണ്ണി മുകുന്ദൻ ‘ബ്രൂസ്‌ ലി’ ആകുന്നു. പുലിമുരുഗൻ, മധുരരാജ എന്നീ മാസ്സ് സിനിമകൾ സംവിധാനം ചെയ്ത ഫാമിലി എന്റെർറ്റൈനെർ സിനിമകളുടെ തമ്പുരാൻ വൈശാഖും മലയാളികളുടെ മസിലളിയൻ ഉണ്ണി മുകുന്ദനും മല്ലു സിംഗിനു ശേഷം നീണ്ട 8 വർഷത്തെ ഇടവേള കഴിഞ്ഞു വീണ്ടും ഒന്നിക്കുന്നു..!! ലാലേട്ടൻ, മമ്മുക്ക, പൃഥ്വിരാജ്, ദിലീപ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടോവിനോ തോമസ് തുടങ്ങി മലയാള സിനിമയിലെ എല്ലാ പ്രമുഖരും ചേർന്നാണ് ഉണ്ണി മുകുന്ദന്റെ പിറന്നാൾ ദിനത്തിൽ പുതിയ സിനിമ പ്രഖ്യാപിച്ചത്‌. ‘ബ്രൂസ്‌ ലീ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ഗംഭീര ഫസ്‌റ്റ്‌ ലുക്ക്‌ മോഷൻ പോസ്റ്റർ ആണ് ഇപ്പോൾ പുറത്ത്‌ വന്നിരിക്കുന്നത്‌. 25 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന ‘ബ്രൂസ്‌ ലീ’ എന്ന ഈ മാസ്സ്‌ ആക്ഷൻ എന്റർടൈനർ നിർമ്മിക്കുന്നത്‌ ഉണ്ണി മുകുന്ദൻ ഫിലിംസ് ബാനറിൽ ആണ്. പുലിമുരുകൻ, മധുരരാജ എന്നീ സിനിമകൾക്ക്‌ ശേഷം ഉദയകൃഷ്ണ രചനയും ഷാജികുമാർ ഛായാഗ്രഹണവും നിർവഹിക്കുന്ന ചിത്രം…

Read More

ബംഗളുരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ ആദിത്യ ആല്‍വ ഒളിവിലാണ്. ഇയാള്‍ രാജ്യം വിട്ടിട്ടില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബംഗളൂരു പൊലീസിലെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ആദിത്യയുടെ അച്ഛന്‍ പരേതനായ ജീവരാജ് ആല്‍വ മുന്‍ മന്ത്രിയായിരുന്നു. ആദിത്യ ആല്‍വയ്ക്ക് പുറമേ ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതി ശിവപ്രകാശ് ചിപ്പിക്കെതിരെയും ക്രൈംബാഞ്ച് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. മയക്കുമരുന്ന് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന കന്നഡ സിനിമാതാരം രാഗിണി ദ്വിവേദിയുടെ അടുത്ത സുഹൃത്തും പ്രമുഖ ബിസിനസുകാരനും സിനിമ നിര്‍മ്മാതവുമാണ് ശിവപ്രകാശ് ചിപ്പി.

Read More

മലപ്പുറം: കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 1865 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്. 95.35 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. മലപ്പുറം ചെറുവായൂർ സ്വദേശി അബ്ദുൾ അസീസാണ് സ്വർണം കൊണ്ടുവന്നത്. തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.

Read More

ദൃശ്യം എന്ന ചിത്രത്തിലൂടെ ഹിറ്റായി മാറിയ ബാലതാരമാണ് എസ്തർ അനിൽ. മോഹൻലാലിന്റെ മകളായി മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. ദൃശ്യത്തിന്റെ തമിഴ്,തെലുങ്ക് പതിപ്പുകളിൽ അഭിനയിക്കാൻ എസ്തറിനായി.  ഒരു നാൾ വരും എന്ന സിനിമയിലാണ് എസ്തർ ആദ്യമായി അഭിനയിക്കുന്നത്. ഷാജി എൻ കരുണിന്റെ ഓള് എന്ന ചിത്രത്തിലെ കഥാപാത്രം എസ്തറിന്റെ കരിയറിൽ വലിയൊരു വഴിത്തിരിവ് ആയിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.നിധിൻ സജീവാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. പ്രശസ്ത മേക്കപ്പ് ആർടിസ്റ്റ് ആയ ജോ ആണ് എസ്തറിന്റെ ഈ ഗംഭീര മേക്കോവറിന് പിന്നിൽ. 2010ൽ നല്ലവൻ എന്ന ചിത്രത്തിലൂടെയായിരുന്നു എസ്തറിന്റെ തുടക്കം.ഒരു നാൾ വരും,സകുടുംബം ശ്യാമള,കോക്ക് ടെയിൽ,ദ മെട്രോ,വയലിൻ,ഡോക്ടർ ലവ്,ഞാനും എന്റെ ഫാമിലിയും മുല്ലശ്ശേരി മാധവൻ കുട്ടി നേമം പിഒ,മല്ലു സിങ്,ഭൂമിയുടെ അവകാശികൾ,ഒരു യാത്രയിൽ,ആഗസ്ത് ക്ലബ്ബ്,കുഞ്ഞനന്തന്റെ കട തുടങ്ങിയ സിനിമകളിലും അഭിനയിച്ചു. തമിഴിൽ മിൻമിനി,കുഴലി എന്നീ രണ്ട് ചിത്രങ്ങളിൽ ലീഡ് റോളിൽ അഭിനയിക്കുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. സന്തോഷ് ശിവൻ ചിത്രമായ ജാക്ക്…

Read More

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4125 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369, കൊല്ലം 347, പാലക്കാട് 242, പത്തനംതിട്ട 207, കാസര്‍ഗോഡ് 197, കോട്ടയം 169, കണ്ണൂര്‍ 143, വയനാട് 81, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 25ന് മരണമടഞ്ഞ കൊല്ലം കൊട്ടിയം സ്വദേശി ആനന്ദന്‍ (76), സെപ്റ്റംബര്‍ 11ന് മരണമടഞ്ഞ തിരുവനന്തപുരം കടയ്ക്കാവൂര്‍ സ്വദേശിനി ലത (40), സെപ്റ്റംബര്‍ 13ന് മരണമടഞ്ഞ തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി ധര്‍മ്മദാസന്‍ (67), തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി അരവിന്ദാക്ഷന്‍ നായര്‍ (68), സെപ്റ്റംബര്‍ 14ന് മരണമടഞ്ഞ കണ്ണൂര്‍ ശിവപുരം സ്വദേശി സത്യവതി (70), സെപ്റ്റംബര്‍ 16ന് മരണമടഞ്ഞ തിരുവനന്തപുരം അരുവിക്കര സ്വദേശി രാധാകൃഷ്ണന്‍ (68), മലപ്പുറം തണലൂര്‍ സ്വദേശിനി ഫാത്തിമ…

Read More

കാപ്പാട്: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് കാപ്പാട് ടൂറിസം കേന്ദ്രത്തിന് സമീപം നിർമിച്ച സൈമൺ ബ്രിട്ടോ ആർട്ട് ഗാലറി ജോൺ ഫെർണാണ്ടസ്സ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ ദാസൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. ചിത്ര പ്രദർശനം ചരിത്ര മ്യൂസിയം ചരിത്ര ലൈബ്രറി എന്നിവയാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ പടിയായി ചിത്രപ്രദർശനമാണ് നടക്കുന്നത്. കേരള നിയമ സഭയിലെ മുൻ ആഗ്ലോ ഇന്ത്യൻ പ്രതിനിധിയായ സൈമൺ ബ്രിട്ടോ അദ്ധേഹത്തിന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 15 ലക്ഷം രൂപ കാപ്പാട് ആർട്ട് ഗാലറി സ്ഥാപിക്കുന്നതിന് അനുവദിച്ചിരുന്നു. പഴകി പൊളിഞ്ഞ കെട്ടിടം പുതുക്കി പണിയുന്നതിനായി ജോൺ ഫെർണാണ്ടസ് എംഎൽഎയുടെ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും അനുവദിച്ചു. കോവിഡ് പ്രോട്ടോകോൾ പാലിച്ചു നടന്ന പരിപാടിയിൽ മുൻ എംഎൽഎ പി വിശ്വൻ മുഖ്യാതിഥിയായി. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കോട്ട്, വൈസ് പ്രസിഡന്റ് ഷീബ വരേക്കൽ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഇ അനിൽകുമാർ, പി.പി ശ്രീജ, ഉണ്ണി തിയ്യക്കണ്ടി, പഞ്ചായത്തംഗങ്ങളായ പി.കെ രാമകൃഷ്ണൻ,…

Read More

മനാമ: ഇന്തൃന്‍ സ്കൂള്‍ തുച്ഛമായ തുക ഫീസ് കുടിശ്ശികയുള്ള കുട്ടികളെ പോലും ഓണ്‍ലൈന്‍ ക്ളാസ്സില്‍ നിന്നും ഒഴിവാക്കിയ സാഹചരൃത്തില്‍ പാവപ്പെട്ട രക്ഷിതാക്കൾക്ക്  ഒരു കൈതാങ്ങ് എന്ന രീതിയില്‍ ഒരു മാസത്തെ ടൃൂഷന്‍ ഫീസ് കൊടുക്കൊമെന്ന രീതിയില്‍ യു.പി.പി ആരംഭിച്ച ഹെല്‍പ്പ് ഡസ്ക് പല കുട്ടികളുടേയും ഏപ്രില്‍ മാസം മുതലുള്ള ഫീസ് അടച്ചു കൊണ്ട് രക്ഷിതാക്കള്‍ക്ക് കൈതാങ്ങായി. രണ്ടായിരത്തി പത്തൊന്‍പതില്‍ സ്വന്തം കുട്ടിയുടെ ഫീസടക്കാന്‍ കഴിയാതെ പരീക്ഷയ്ക്കിരുത്തില്ല എന്ന് സ്കൂളില്‍ നിന്നും അറിയിപ്പ് കിട്ടിയപ്പോള്‍ ജീവനൊടുക്കിയ ഒരു പാവം രക്ഷിതാവിന്‍റെ ദുര്‍ഗതി ഇനിയൊരു രക്ഷിതാവിനും ഉണ്ടാവാതിരിക്കാന്‍ തങ്ങളാലാവുന്ന മുഴുവന്‍ സഹായവും പാവപ്പെട്ട രകഷിതാക്കള്‍ക്ക് ചെയ്തു കൊടുക്കാന്‍ യു.പി.പി എന്നും പ്രതിഞ്ജാബദ്ധമാണെന്ന് യു.പി.പി ഭാരവാഹികള്‍ അറിയിച്ചു. രക്ഷിതാക്കളാല്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മറ്റി കോവിഡ് കാലഘട്ടത്തിന്‍റെ വിഷമതകള്‍ അനുഭവിക്കുന്ന രക്ഷിതാക്കള്‍ക്ക് ഇരുട്ടടിയെന്നോണം കുടിശ്ശിക വന്ന ഫീസിന്‍റെ കാരൃത്തില്‍ അവിചാരിതമായെടുത്ത ഒട്ടും നീതിപൂര്‍വ്വമല്ലാത്ത നടപടിയുടെ സാഹചരൃത്തിലാണ് യു.പി.പി ഭാരവാഹികള്‍ തങ്ങളാല്‍ കഴിയുന്ന ഒരു സഹായം എന്ന രീതിയില്‍…

Read More

മനാമ: പ്രമുഖ ജീവകാരുണ്യ പ്രവർത്തകയായ ലിൻ അൽ വസ്സാന്റെ നിര്യാണത്തിൽ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് അനുശോചിച്ചു. 2002 മുതൽ സ്ഥിരമായി നിരവധി ചാരിറ്റി സംരംഭങ്ങളിലും പ്രത്യേകിച്ച് ഐസി‌ആർ‌എഫ് മെഡിക്കൽ ക്യാമ്പുകളിലും ലിൻ അൽ വാസൻ ഒരു സജീവ സാന്നിധ്യമായിരുന്നു. ഇന്ത്യൻ സമൂഹത്തിനും അവർ മികച്ച പിന്തുണയാണ് നൽകിയിട്ടുള്ളത്. ലിൻ അൽ വസ്സാന്റെ പിന്തുണയോടെ നിരവധി ഇന്ത്യൻ പ്രവാസികളെ സഹായിക്കാൻ കഴിഞ്ഞിട്ടുള്ളതായി ഐ.സി.ആർ.എഫ് പ്രതിനിധികൾ പറഞ്ഞു.

Read More

തൃശൂർ: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയുടെ ഭാര്യ പിതാവ് കാട്ടൂർ കൊരട്ടിപറമ്പിൽ അസബുല്ല ഹാജി (88) അന്തരിച്ചു. ഇന്ന് രാവിലെ 9 ന് കാട്ടൂർ നെടുംമ്പുര ജുമാമസ്ജിദ് കബറടക്കം (22-09-2020). മക്കൾ: ഷാബിറ യൂസഫലി, ഷാഹിത ബഷീർ, ഷബീർ അസബുല്ല. മരുക്കൾ: എം.എ. യൂസഫലി , പരേതനായ ബഷീർ, സജന.

Read More

രാജ്യത്ത് കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് അടഞ്ഞുകിടക്കുന്ന സിനിമാ തീയറ്ററുകള്‍ തുറക്കുന്നതിന് അനുമതി നല്‍കുന്നുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ മാര്‍ഗരേഖകള്‍ ചര്‍ച്ചയാവുകയാണ്. അടുത്ത മാസം മുതല്‍ കര്‍ശന മാര്‍ഗരേഖയ്ക്കൊപ്പം തീയറ്ററുകള്‍ തുറക്കാനാണ് ഒരുങ്ങുന്നത്. നവംബറോടെ തീയറ്ററുകള്‍ തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചാലും കേരളത്തില്‍ സിനിമാ റിലീസുകള്‍ വൈകുമെന്നും എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍. നവംബറില്‍ തീയറ്ററുകള്‍ തുറക്കാന്‍ അനുമതി വന്നാല്‍ ഒരു മാസം ട്രയലിനായി മാറ്റിവെക്കേണ്ടി വരുമെന്നും ലിബര്‍ട്ടി ബഷീര്‍. തീയറ്ററുകളിലേയ്ക്ക് ആളുകളെ വരുത്തണം. ഒന്നര മാസത്തോളമുളള ട്രയലിന് വേണ്ടി എല്ലാ തീയറ്ററുകളും ഒരുങ്ങിക്കഴിഞ്ഞു. ട്രയലിന് ശേഷം സാധാരണക്കാര്‍ തീയറ്ററിലേയ്ക്ക് വരുമെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ പുതിയ സിനിമകള്‍ റിലീസ് ചെയ്യാനാകൂ. ബിഗ് ബജറ്റ് ചിത്രങ്ങള്‍ ആകും ആദ്യ പരിഗണനയില്‍. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ അടുത്ത വിഷു റിലീസെന്ന നിലക്ക് മാത്രമേ പ്രതീക്ഷിക്കാനാകൂ. മമ്മൂട്ടി ചിത്രം ‘വണ്‍’, മോഹന്‍ലാല്‍ ചിത്രം ‘ദൃശം 2’ എന്നിവ ക്രിസ്തുമസ് റിലീസിനായാണ് തയ്യാറെടുക്കുന്നതെന്നും ലിബര്‍ട്ടി ബഷീര്‍. കൊവിഡ്…

Read More