Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് 918, എറണാകുളം 537, തിരുവനന്തപുരം 486, മലപ്പുറം 405, തൃശൂര്‍ 383, പാലക്കാട് 378, കൊല്ലം 341, കണ്ണൂര്‍ 310, ആലപ്പുഴ 249, കോട്ടയം 213, കാസര്‍ഗോഡ് 122, ഇടുക്കി 114, വയനാട് 44, പത്തനംതിട്ട 38 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി കരുണാകരന്‍ നായര്‍ (79), നരുവാമൂട് സ്വദേശി ബാലകൃഷ്ണന്‍ (85), വെഞ്ഞാറമൂട് സ്വദേശിനി വിജയമ്മ (68), ആലപ്പുഴ ചേര്‍ത്തല സ്വദേശി വേണു (40), ആലപ്പുഴ സ്വദേശി രാധാകൃഷ്ണന്‍ (69), കോട്ടയം ചങ്ങനാശേരി സ്വദേശിനി ഹസീന (48), നീലംപേരൂര്‍ സ്വദേശി ഷൈന്‍ സുരഭി (44), ചങ്ങനാശേരി സ്വദേശി മണിയപ്പന്‍ (63), മലപ്പുറം വേങ്ങര സ്വദേശി ഐഷ (77), കവനൂര്‍ സ്വദേശി മമ്മദ് (74), തിരൂരങ്ങാടി സ്വദേശി ലിരാര്‍ (68), കോഴിക്കോട്…

Read More

ന്യൂഡൽഹി: വാക്കു തർക്കത്തെ തുടർന്ന് ഡൽഹി പൊലീസ് സബ് ഇൻസ്പെക്ടർ സന്ദീപ് ദാഹിയ കാമുകിയെ വെടിവച്ച്‌ പരിക്ക് ഏൽപ്പിക്കുകയും, അമ്മായിഅച്ഛനെ വെടിവച്ച് കൊല്ലുകയും ചെയ്തു.ശേഷം സർവീസ് റിവോൾവറുമായി രക്ഷപ്പെട്ടു. ഭാര്യയെ കൊല്ലാനുള്ള ഉദ്ദേശത്തോടെ ആയിരുന്നു ഭാര്യയുടെ വീട്ടിലേക്ക് ദാഹിയ പോയതെന്നും എന്നാൽ ഭാര്യയെ കൊല്ലുന്നതിന് പകരം അമ്മായിഅച്ഛനായ രൺവീർ സിംഗിനെ കൊലപ്പെടുത്തുക ആയിരുന്നെന്നും പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വർഷങ്ങളായി പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നതെന്നും, ഇയാൾ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലാണ് എന്നും പൊലീസ് വ്യക്തമാക്കി.

Read More

കോഴിക്കോട്: പാർട്ടിയിൽ പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസങ്ങളുണ്ട് . എന്നാൽ, ഒരു പരസ്യമായ നീക്കത്തിനോ വിഴുപ്പലക്കലിനോ ഇനി പ്രസക്തിയില്ല. പാർട്ടിയിൽ വേണ്ടത്ര കൂടിയാലോചനകളില്ല.പല കാര്യങ്ങളും താൻ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും മുരളീധരൻ പറഞ്ഞു. പ്രചാരണ സമിതി അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാജി യു.ഡി.എഫിൽ പ്രതിസന്ധി ഉണ്ടാക്കില്ലെന്നും മുരളീധരൻ വ്യക്തമാക്കി. “പ്രചാരണ സമിതി അധ്യക്ഷനെന്നത് അത്ര വലിയ സ്ഥാനമൊന്നുമല്ല. ഒരു പദവി വെറുതെ അലങ്കാരമായി കൊണ്ടുനടക്കാൻ താല്പര്യമില്ല. ഒരു മുരളീധരൻ പോയാൽ ആയിരം മുരളീധരൻമാർ വേറെ വരും. നിരവധി നേതാക്കൾ കോൺ​ഗ്രസിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതുണ്ട്. കേരളം മുഴുവന്‍ ഓടിനടക്കാനുള്ള സമയമില്ല. എന്റെ പാര്‍ലമെന്റ് മണ്ഡലത്തിലും വട്ടിയൂര്‍ക്കാവിലും മാത്രമേ പ്രചാരണത്തിന് പോവുന്നുള്ളൂ. അങ്ങനെയൊരു സാഹചര്യത്തില്‍ സ്ഥാനം ആലങ്കാരികമായിട്ട് കൊണ്ട് നടക്കാന്‍ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടാണ് കോണ്‍ഗ്രസ് അധ്യക്ഷയ്ക്ക് രാജിക്കത്ത് കൊടുത്തത്”- മുരളീധരന്‍ പറഞ്ഞു.

Read More

ചെന്നൈ: വിവാദ കാര്‍ഷിക ബില്ലിനെതിരെ നടനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കമല്‍ഹാസ്സന്‍. കാർഷിക ബില്ല് ഭേദഗതി എന്നത് കര്‍ഷകരെ ഒറ്റിക്കൊടുക്കാനാണ് സര്‍ക്കാര്‍ നീക്കമെന്നും കമല്‍ഹാസ്സന്‍ ആരോപിച്ചു. സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള കരുത്ത് കര്‍ഷകര്‍ക്കുള്ള കാര്യം മറക്കരുതെന്നും അംഗീകരിക്കാനാകാത്ത നിയമഭേദഗതിയാണെന്നും കമല്‍ഹാസ്സന്‍ പ്രതികരിച്ചു. കര്‍ഷക നിയമത്തിനെതിരെ ഡൽഹിയില്‍ വലിയ തോതിൽ പ്രതിഷേധം ശക്തമാകുകയാണ്. രാജ്യവ്യാപക പ്രക്ഷോഭങ്ങള്‍ തുടരുന്നതിനിടെ കാര്‍ഷിക പരിഷ്‌കാര ബില്ലില്‍ രാഷ്ട്രപതി കഴിഞ്ഞദിവസം ഒപ്പുവച്ചു. ഒപ്പ് വയ്ക്കരുതെന്ന പ്രതിപക്ഷ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധം ശക്തമായെങ്കിലും ഒടുവില്‍ മൂന്ന് ബില്ലുകളും നിയമമായിരിക്കുകയാണ്. ബില്ലുകള്‍ ഭരണഘടന വിരുദ്ധമാണെന്നും, ഏകപക്ഷീയമായി പാസാക്കുകയായിരുന്നുവെന്നും പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടറിയിച്ചെങ്കിലും ഫലമുണ്ടായില്ല.

Read More

കൊച്ചി: ഐഎസ് കേസിൽ തൊടുപുഴ സ്വദേശി സുബ്ഹാനി ഹാജക്ക് കൊച്ചി എൻഐഎ കോടതി ശിക്ഷ വിധിച്ചു. ജീവപര്യന്തത്തിന് പുറമെ രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിച്ചിട്ടുണ്ട്.  2016 ഒക്ടോബർ അഞ്ചിനാണ് സുബ്ഹാനിയെ എൻഐഎ അറസ്റ്റ് ചെയ്യുന്നത്. ഏഷ്യൻ സൗഹൃദ രാജ്യങ്ങൾക്ക് എതിരെ യുദ്ധം ചെയ്യുക, ഗൂഡോലോചന നടത്തുക, ഭീകരപ്രവർത്തനങ്ങളിൽ പങ്കാളിയാകുക, ഭീകരപ്രവർത്തനങ്ങൾക്ക് സഹായം ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സുബ്ഹാനി ഹാജ 2014 ലാണ് ഭീകരപ്രവർത്തനങ്ങൾ നടത്താനായി ഐഎസിൽ ചേരുന്നത്. 2015 ഫെബ്രുവരിയിലാണ് ഐഎസിൽ ചേർന്ന് ഇയാൾ ഇറാഖിൽ പോയത്. ഇറാഖ്, സിറിയ അടക്കമുള്ള രാജ്യങ്ങളിൽ എത്തി ഇയാൾ ആയുധ പരീശീലനം നേടിയിരുന്നതായും എൻഐഎ കണ്ടെത്തിയിരുന്നു.

Read More

വയനാട്ടില്‍ പോലീസ് നടപടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് സിപി ജലീല്‍ പോലീസിന് നേരെ വെടിയുതിര്‍ത്തിട്ടില്ലെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. 2019 മാർച്ചിൽ വൈത്തിരി ഉപവന്‍ റിസോര്‍ട്ടിലാണ് ജലീലിനെ കൊല്ലപ്പെട്ടതായി കണ്ടെത്തിയത്. ജലീൽ പൊലീസിന് നേരെ വെടിയുതിർത്തെന്നും തുടർന്ന് നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതെന്നുമായിരുന്നു പൊലീസിന്റെ വിശദീകരണം. പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ട ജലീലിന്റെ കൈവശമുണ്ടയായിന്നതായി രേഖപ്പെടുത്തി ഹാജരാക്കിയ തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടേയില്ലന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. ഇതോടെ വ്യാജ ഏറ്റമുട്ടൽ നടന്നുവെന്ന വാദം ശരിവയ്ക്കുന്നതാണ് ഇപ്പോൾ പുറത്തുവരുന്ന ഫോറൻസിക് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക

Read More

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർദ്ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,170 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 60 ലക്ഷം കടന്നിരിക്കുകയാണ്. ഇതുവരെ 60,74,703 പേർക്കാണ് ഇന്ത്യയിൽ കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 50,16,521 പേർ രോഗമുക്തി നേടി. നിലവിൽ 9,62,640 പേരാണ് രാജ്യത്ത് ചികിത്സയിൽ ഉള്ളത്. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണയെ തുടർന്ന് 1,039 പേർക്ക് ജീവൻ നഷ്ടമായി. ഇതോടെ കൊറോണ ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 95,542 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,09,394 പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹ്റൈനിലെ സാമൂഹൃ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ സോഷൃല്‍ വര്‍ക്കേര്‍സ് ബഹ്റൈന്‍ എന്ന വാട്സപ്പ് ഗ്രൂപ്പിലെ അംഗങ്ങള്‍ പ്രിയ ഗായകന്‍ എസ്.പി.ബി യുടെ വിയോഗത്തില്‍ സൂം മീറ്റിങ്ങിലൂടെ അനുശോചന യോഗം സംഘടിപ്പിച്ചു. ലോകസംഗീതത്തിനും സംഗീത പ്രേമികള്‍ക്കും ഏറ്റ കനത്ത നഷ്ടമാണ് എസ്.പി. ബാലസുബ്രമണൃത്തിന്‍റെ മരണമെന്നും പ്രബഞ്ചവും സംഗീതവും നിലനില്‍ക്കുന്നിടത്തോളം കാലം അദ്ദേഹത്തിന്‍റെ ഗാനങ്ങള്‍ ജനമനസ്സില്‍ നിലനില്‍ക്കുമെന്നും എസ്.പി.ബി എന്ന മഹാനായ മനൃഷൃന്‍ ജീവിച്ച കാലഘട്ടത്തില്‍ ജീവിക്കാനായത് കൊണ്ട് തന്നെ നമ്മളെല്ലാം മഹാ ഭാഗൃമുള്ളവരായി തീരുകയാണെന്നും സംസാരിച്ചവരെല്ലാം ഏക സ്വരത്തില്‍ പറഞ്ഞു. ഒരു പക്ഷേ ലോകത്തില്‍ തന്നെ ഏറ്റവും അധികം ഗാനങ്ങള്‍ ആലപിച്ച വൃകതി ആയിരുന്നിട്ടും ഇത്രയേറെ വിനീതനായി ജീവിതം നയിച്ച അദ്ദേഹത്തിന്‍റെ ജീവിത രീതി പുതിയ തലമുറയിലെയും പഴയ തലമുറയിലേയും മുഴുവര്‍ കലാകാരന്‍മാരും പാഠമായി ഉള്‍കൊള്ളേണ്ടതാണെന്നും സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ഫ്രണ്ട്സ് ഓഫ് ബഹ്റൈന്‍ ചെയര്‍യാന്‍ എഫ്.എം.ഫൈസല്‍ സ്വാഗതം പറഞ്ഞ യോഗം മുന്‍…

Read More

മനാമ: മാതാ അമൃതാനന്ദമയി ദേവിയുടെ 67-ാം ജന്മദിനം, മാസ് ബഹ്‌റൈന്റെ ആഭിമുഖ്യത്തിൽ സാധന ദിനമായും സേവന ദിനമായും  ആഘോഷിച്ചു. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 മണി വരെ അമ്മയുടെ ജന്മദിനം അവരവരുടെ വീടുകളിൽ പ്രാർത്ഥനയോടെ നടന്നു. അതോടൊപ്പം സൽമാബാദിലെ തൊഴിൽ സ്‌ഥലത്ത്‌ 200 ഓളം തൊഴിലാളികൾക്ക്  ഉച്ചഭക്ഷണവും പഴം, വെള്ളം,  ഫെയ്സ് മാസ്കുകൾ, ഹാൻഡ് സാനിറ്റൈസർ  എന്നിവ വിതരണം ചെയ്തു.      എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക മാതാ അമൃതാന്ദമയി സേവാസമിതി ബഹ്‌റൈൻ കോർഡിനേറ്റർ സുധീർ തിരുനിലത്ത് നേതൃത്വം നൽകി. കൃഷ്ണകുമാർ, ഡോ. മനോജ്‌, സതീഷ്‌,  പവിത്രൻ നീലേശ്വരം, ശരത് കുമാർ,  സുനിൽകുമാർ, സന്തോഷ്‌, ജയൻ, സുനീഷ്, ഷിജു എന്നിവർ പങ്കെടുത്തു.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 586 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 144 പേർ പ്രവാസി തൊഴിലാളികളാണ്. 433 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 9 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 69,361 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 635 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 62,887 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 90.67 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 6,232 പേരാണ്. ഇവരിൽ 61 പേരുടെ നില ഗുരുതരമായും 6171 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.98 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 242 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,118 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,07,572 പേരെയാണ് കോവിഡ് പരിശോധനയ്ക്കു വിധേയമാക്കിയിട്ടുള്ളത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/…

Read More