Author: News Desk

മനാമ: ബഹ്‌റൈനിലെ അനന്തപുരി അസോസിയേഷൻ പ്രസിഡന്റ് ജോർജ് വർഗീസ് സാമുവലിന്റെ മരണത്തെ തുടർന്ന് നാട്ടിലായിരുന്നു മകനെ ബഹറിനിൽ എത്തിക്കുക എന്നത് ഇപ്പോളത്തെ സാഹചര്യത്തിൽ പ്രയോഗികമായിരുന്നില്ല. എന്നാൽ ബഹ്‌റൈനിലെ നന്മകളുടെ കൂട്ടായ്മ ആയ ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം എന്ന BKSF ൻറെ ഫസൽ ഉൽ ഹക്കിൻറെയും,ബഷീർ അമ്പലായിയുടേയും  ഇടപെടൽ മൂലം വിസിറ്റ വിസ, ഫ്ലൈറ്റിൽ ടിക്കറ്റ് എന്നിവ സംഘടിപ്പിക്കുകയും ജോർജ് വർഗീസ് സാമുവലിന്റെ മകൻ ജൂവൽ ഇന്ന് പുലർച്ചെ കോവിഡ് ടെസ്റ്റ് കഴിഞ്ഞു ബഹ്റൈൻ എയർപോർട്ടിൽ നിന്ന് പുറത്തിറക്കുകയും ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക മാതാവും കുടുബവും എയർപോർട്ടിൽ എത്തിയിരുന്നു. ജോർജ് വർഗീസ് സാമുവലിന്റെ ഭൗതികശരീരം ഇന്ന് രാത്രി പ്രോട്ടോകോൾ പ്രകാരം മതാചാരങ്ങൾ നടത്തിയതിന് ശേഷം അടക്കം ചെയ്യുന്നതായിരിക്കും. സാമൂഹിക സേവനം പണം ഉണ്ടാക്കാനുള്ള കച്ചവട മാർഗ്ഗമല്ല, മറിച്ച്‌ സേവനം മാത്രം ആയിരിക്കണം എന്ന് ഒരിക്കൽ കൂടി തെളിയിക്കുകയാണ് ഇതിനു വേണ്ടി യഥാസമയം യുദ്ധകാലടിസ്ഥാനത്തിൽ സേവനം ചെയ്ത…

Read More

റിയാദ്: കായംകുളം എം.എസ്.എം കോളജ് വടക്കുവശം വായനശാല പുരയിടത്തിൽ ഇഞ്ചക്കൽ മിറാഷ് ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു. 12 വർഷത്തോളമായി സൗദിയിലുള്ള മിറാഷ് റിയാദിൽ കുഡു ഫാസ്റ്റ് ഫുഡ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ഹസീന. മക്കൾ: മുഹമ്മദ്‌ ജാസിം, ജാസ മിറാഷ്. മൃതദേഹം റിയാദിൽ ഖബറടക്കും.

Read More

തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രാത്രിയാണ് ഫോണിലൂടെ ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് സുരക്ഷ കൂടുതൽ ശക്തമാക്കി. ഫോണിന്റെ ഉടമയെ കാ​യം​കു​ള​ത്ത് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മൂന്ന് ദിവസം മുൻപ് ഫോൺ നഷ്ടപ്പെട്ടുവെന്നാണ് ഇയാളുടെ മൊഴി.

Read More

മനാമ: കോവിഡ് -19 വാക്‌സിനുകളുടെ മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി അഞ്ച് ദിവസത്തിനുള്ളിൽ 700 സന്നദ്ധപ്രവർത്തകർ മുന്നോട്ട് വന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പ്രകാരം 6,000 വോളന്റിയർ ഇതിനകം പരീക്ഷണത്തിൽ പങ്കാളികളായി. അതിന് ശേഷം 1,700 പേരെ കൂടി മൂന്നാം ഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ഉൾപ്പെടിത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് 5 ദിവസത്തിനുള്ളിൽ 700 പേർ എത്തിയത്. ആരോഗ്യ മന്ത്രാലയം പുതിയ സന്നദ്ധപ്രവർത്തകർക്ക് നന്ദി അറിയിക്കുകയും “4 ഹ്യൂമാനിറ്റി” കാമ്പെയ്‌നിന്റെ ഭാഗമാകാൻ താൽപ്പര്യമുള്ള 18 വയസ്സിന് മുകളിലുള്ളവർ, ബഹ്‌റൈൻ ഇന്റർനാഷണൽ എക്‌സിബിഷൻ ആന്റ് കൺവെൻഷൻ സെന്ററിലെ നാലാം ഹാളിലേക്ക് സ്വാഗതം ചെയ്യുന്നതായും പറഞ്ഞു. വാക്സിൻ ട്രയൽ‌സ് സെന്റർ എല്ലാ ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെ തുറന്നിരിക്കും.      എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക

Read More

മനാമ: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം വലിയ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയ പശ്ചാത്തലത്തിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ ‘മാറ്റ് കുറയുന്ന ദേശീയ വിദ്യഭ്യാസ നയം’ എന്ന പ്രമേയത്തിൽ ചർച്ചാ സംഗമം സംഘടിപ്പിക്കുന്നു. വരാനിരിക്കുന്ന കാലത്ത്‌ രാജ്യത്തിൻറെ വിദ്യാഭ്യാസ നയം ഏത് ദിശയിലായിരിക്കും എന്നതിനെ സംബന്ധിച്ച സാമാന്യ ധാരണ ലഭിക്കാനുതകുന്ന പരിപാടിയാണിത്. പ്രഖ്യാപിത കരട്  വിദ്യഭ്യാസ നയത്തിലൂന്നി  കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ. ആർ യൂസുഫ് വിഷയാവതരണം നടത്തുന്ന പരിപാടിയിൽ ഏവർക്കും സംബന്ധിക്കാവുന്നതാണെന്ന് പ്രോഗ്രാം കൺവീനർ ഇ.കെ സലീം അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക

Read More

തിരുവനന്തപുരം: ശബരിമല തീർഥാടകരുടെ എണ്ണം പരിമിതപ്പെടുത്തുമെന്ന് മുഖ്യമന്ത്രി വർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതര സംസ്‌ഥാനങ്ങളിൽ നിന്ന് നിശ്ചിതയെണ്ണം തീർഥാടകരെ മാത്രമേ അനുവദിക്കുകയുള്ളൂ . പൂർണമായും വിർച്വൽ ക്യൂ സംവിധാനം ഏർപ്പെടുത്തും. 65 വയസിനു മുകളിലുള്ളവരെയും കുട്ടികളെയും സന്ദർശനത്തിൽ നിന്ന് ഒഴിവാക്കും. ഇതര സംസ്‌ഥാനങ്ങളിൽ നിന്നുള്ളവർക്ക് കോവിഡ് മുക്ത സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ശബരിമലയിൽ തങ്ങാൻ അനുവദിക്കുകയില്ല. ദർശനം നടത്തിയാലുടൻ മലയിറങ്ങണം. അന്നദാനത്തിന് പേപ്പർ പ്ലേറ്റുകൾ നിർബന്ധമാക്കുകയും നിലയ്ക്കലിൽ സ്റ്റീൽ പാത്രത്തിൽ വെള്ളം നൽകുകയും ചെയ്യും. മലകയറുമ്പോൾ മാസ്ക് വേണമോയെന്ന് ആരോഗ്യ വകുപ്പ് പരിശോധിക്കും. കോവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കും തിരുവാഭരണ ഘോഷയാത്ര നടത്തുക. കൺസ്യൂമർ ഫെഡ്, സപ്ലൈകോ എന്നിവ ശബരിമലയിൽ ഔട്‍ലെറ്റുകൾ തുറക്കും. പമ്പയിലും നിലക്കലിലും കുളിക്കുന്നതിന് ഷവർ സിസ്റ്റം ഏർപ്പെടുത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക

Read More

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കടകളിൽ സാമൂഹിക അകലം നിർബന്ധമായും പാലിക്കണമെന്നും നിർദ്ദേശം ലംഘിച്ചാൽ നിയമ നടപടികൾ ഉൾപ്പെടെയുള്ള ശിക്ഷ നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരക്ക് കൂടിയാൽ കടയുടമകൾക്കെതിരെ നടപടി സ്വീകരിക്കും. കടയുടെ വിസ്തീർണം അനുസരിച്ച് ഒരേ സമയം എത്രപേർക്ക് കടയിൽ പ്രവേശിക്കാം എന്ന് നിശ്ചയിക്കണം. മറ്റുള്ളവർ നിശ്ചിത അകലത്തിൽ കടയുടെ പുറത്ത് നിൽക്കണം. സ്ഥലം മാർക്ക് ചെയ്ത് വേണം ആളുകളെ നിർത്തേണ്ടത്. ഇത് കടയുടമയുടെ ഉത്തരവാദിത്തമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഇത് ലംഘിച്ചാൽ കട അടപ്പിക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക

Read More

തിരുവനന്തപുരം: കുറഞ്ഞ ദിവസത്തിനിടെ വലിയ വർദ്ധനവാണ് സംസ്‌ഥാനത്ത്‌ ഉണ്ടായിട്ടുള്ളത്. 28 ദിവസത്തിനിടെ സംസ്‌ഥാനത്ത്‌ ഒരു ലക്ഷത്തിലധികം രോഗികൾ ഉണ്ടായി. രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികൾ സ്വീകരിക്കും. മാസ്‌ക് ധരിക്കാത്തവരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഇവർക്കെതിരെ പിഴ വർധിപ്പിക്കേണ്ടി വരുമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വിവാഹത്തിന് അൻപത് പേർക്കാണ് പങ്കെടുക്കാൻ അനുവാദം നൽകിയിരിക്കുന്നത്. സംസ്‌കാര ചടങ്ങുകളിൽ 20 പേർക്ക് പങ്കെടുക്കാം. ജനങ്ങൾ നിർദ്ദേശങ്ങൾ പാലിക്കാത്തത് രോഗവ്യാപനത്തിന് കാരണമാകുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.      എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക

Read More

ഹൂസ്റ്റൺ: തുടർച്ചയായ 50  വർഷങ്ങൾ ഒരേ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു  നിയമസഭാ സാമാജികത്വത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന ഉമ്മൻ ചാണ്ടി എന്ന ജനകീയൻ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ കരുത്തുറ്റ ശബ്ദവും കോൺഗ്രസ്സിലെ സമാനതകളില്ലാത്ത നേതാവുമാണെന്നു കോൺഗ്രസ് നേതാവും ധീർഘവർഷങ്ങളായി സീനിയർ വക്താവുമായി പ്രവർത്തിയ്ക്കുന്ന  സുപ്രീം കോടതിയിലെ ഏറ്റവും പ്രമുഖ അഭിഭാഷകരിലൊളുമായ  ഡോ. മനു അഭിഷേക് സിംഗ് വി എം പി. പറഞ്ഞു. 135 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ  നാഷണൽ കോൺഗ്രസ്സ് ചരിത്രത്തിലും ഉമ്മൻ ചാണ്ടി സ്ഥാനം പിടിച്ചുവെന്നു സിംഘ്‌വി വ്യക്തമാക്കി. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐഒസി) ടെക്സാസ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഐഒസി(കേരള) ഹൂസ്റ്റൺ, ഡാളസ് ചാപ്റ്ററുകളുടെ സഹകരണത്തോടെ നടത്തപ്പെട്ട “നിയമസഭാ സാമാജികത്വത്തിന്റെ അതുല്യമായ അമ്പതാണ്ട്‌ ” എന്ന സുവർണ ജൂബിലി സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുത്തു പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. സെപ്തംബർ 26 നു ഞായറാഴ്ച രാവിലെ 11 മണിക്കാരംഭിച്ച സമ്മേളനം മൂന്ന് മണിക്കൂർ നീണ്ടു നിന്നു. ഇന്ത്യൻ സമയം രാത്രി  ഒമ്പതര…

Read More

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെയുള്ള അശ്ലീല പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ വിജയ്. പി. നായർ പൊലീസ് കസ്റ്റഡിയിൽ. തിരുവനന്തപുരം കല്ലിയൂരിലുള്ള വീട്ടിൽ നിന്നാണ് വിജയ് പി നായരെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. കേസിൽ വിജയ്. പി. നായർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരിക്കുന്നത്. ഐ.ടി നിയമത്തിലെ 67, 67(എ) വകുപ്പുകളാണ് ചുമത്തിയത്. കഴിഞ്ഞ ദിവസം യൂട്യൂബ് വീഡിയോയിൽ സ്ത്രീകളെ അപമാനിച്ച സംഭവത്തിൽ ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കൽ എന്നിവർ വിജയ് പി നായരെ കയ്യേറ്റം ചെയ്യുകയും കരി ഓയില്‍ ഒഴിക്കുകയും ചെയ്തിരുന്നു. പൊലീസിൽ പരാതിപ്പെട്ടിട്ടും നീതി കിട്ടാത്തുകൊണ്ടാണ് ആക്രമണമെന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക https://youtu.be/-vyYzEIk3Us സംഭവത്തിൽ ഭാഗ്യലക്ഷ്മിയ്ക്കും സംഘത്തിനുമെതിരെ വിജയ്. പി. നായരും കേസ് രജിസ്റ്റർ ചെയ്തിരുന്നു. മോഷണക്കുറ്റം ചുമത്തിയായിരുന്നു കേസ്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് ഇവർക്കെതിരെയും കേസെടുത്തിട്ടുള്ളത്. വിജയ് പി. നായരുടെ ഡോക്ടറേറ്റ് വ്യാജമാണെന്ന് ആരോപിച്ച് ഇന്ത്യൻ അസോസിയേഷൻ ഓഫ് ക്ലിനിക്കൽ…

Read More