- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്‌റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ: ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ട സി.ബി.ഐ കോടതിവിധി നിരാശാജനകമാണെന്നും മതേതര ഇന്ത്യക്ക് തെറ്റായ സന്ദേശം നല്‍കുമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി. കേസ് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടെന്നാണ് കോടതി കണ്ടെത്തിയത്. ദൃശ്യങ്ങളടക്കമുള്ള തെളിവുകളുണ്ടായിട്ടും പ്രതികളുടെ ഗൂഢാലോചന കോടതിമുറിയില്‍ തെളിയിക്കാന്‍ പ്രോസിക്യൂഷനായില്ല. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ബാബരി മസ്ജിദ് തകര്‍ക്കുന്നതിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംഘ്പരിവാറും ബി.ജെ.പി നേതാക്കന്‍മാരും പരസ്യമായി ഇക്കാര്യം പറഞ്ഞതാണ്. ഇതിനായി സംഘ്പരിവാര്‍ രഥയാത്ര പോലും നടത്തി. എന്നിട്ടും ബാബരി മസ്ജിദ് തകര്‍ത്തതിലെ ആസൂത്രണം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തത് ദുരൂഹമാണെന്നും മതേതര ഇന്ത്യയുടെ ഭാവി അതിസങ്കീര്‍ണ്ണതയിലേക്കാണ് നീങ്ങുന്നതെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി പ്രസഡന്റ് ഹബീബ് റഹ്മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്ങല്‍ എന്നിവര്‍ പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ പുതുതായി 574 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 167 പേർ പ്രവാസി തൊഴിലാളികളാണ്. 399 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 70,422 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 718 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 64,267 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.26 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,907 പേരാണ്. ഇവരിൽ 57 പേരുടെ നില ഗുരുതരമായും 5,850 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.39 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 248 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,303 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,29,432 പേരെയാണ് കോവിഡ്…
മുംബൈ : പ്രശസ്ത ചലചിത്ര നിർമ്മാതാവ് ശേഖർ കപൂറിനെ പൂനൈ ഫിംലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റായി നിയമിച്ചു. എഫ്ടിഐഐ ഡയറക്ടർ ഭൂപേന്ദ്ര കയ്‌ന്തോലയാണ് ശേഖർ കപൂറിനെ പ്രസിഡന്റായി നിയമിച്ച വിവരം അറിയിച്ചത്. പ്രസിഡന്റ് സ്ഥാനത്തിന് പുറമേ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിംഗ് കൗൺസിലിന്റെ ചെയർമാൻ സ്ഥാനവും അദ്ദേഹത്തിന് നൽകിയിട്ടുണ്ട്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവ് ദേക്കറാണ് ശേഖർ കപൂറിനെ എഫ്ടിഐഐയുടെ പ്രസിഡന്റായി നിയമിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. 2023 മാർച്ച് 3 വരെ കപൂർ പ്രസിഡന്റ് സ്ഥാനത്ത് തുടരും.
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ ബിജെപിയുടെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവരടക്കം 32 പ്രതികളെയും പ്രത്യേക സിബിഐ കോടതി കുറ്റവിമുക്തരാക്കി. ആൾക്കൂട്ടത്തെ തടയാനാണ് നേതാക്കൾ ശ്രമിച്ചതെന്ന് നിരീക്ഷിച്ച കോടതി മസ്ജിദ് പൊളിക്കാൻ മുൻകൂട്ടി ആസൂത്രണം നടത്തിയില്ലെന്നും വിലയിരുത്തി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കാൻ കഴിഞ്ഞിട്ടില്ലെന്നും ജഡ്ജി എസ്.കെ. യാദവ് വ്യക്തമാക്കി. എൽകെ അദ്വാനിയും മുരളിമനോഹർ ജോഷിയും വീഡിയോ കോൺഫറൻസിലൂടെയാണ് കോടതി നടപടികളിൽ പങ്കെടുത്തത്. കോവിഡ് ബാധിച്ച് ചികിത്സയിലുള്ള ഉമാഭാരതി കോടതിയിൽ എത്തിയിരുന്നില്ല. വിധി വരുന്ന പശ്ചാത്തലത്തിൽ കോടതിയുടെ പരിസരത്തും അയോധ്യയിലും സുരക്ഷ ശക്തമാക്കി. അയോധ്യയിൽ രാമജന്മഭൂമി പരിസരത്തും കൂടുതൽ പൊലീസിനെയും അർധസൈനികരെയും വിന്യസിച്ചു. 32 പ്രതികളിൽ 25 പേർക്കും വേണ്ടി ഹാജരായത് കെ.കെ. മിശ്രയാണ്. ലളിത് സിങ്ങാണ് സിബിഐ അഭിഭാഷകൻ. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകൾ പരിശോധിച്ചു. 47 പേർക്കെതിരെയാണ് കുറ്റപത്രം സമർപ്പിച്ചിരുന്നത്. ഇതിൽ 17…
ലക്നൗ: അയോധ്യയിലെ ബാബറി മസ്ജിദ് തകർത്ത കേസിൽ പ്രത്യേക സിബിഐ കോടതി വിധി പറയാൻ ഒരുങ്ങുമ്പോൾ 32 പ്രതികളിൽ 6 പേർ എത്തിയില്ല. എൽ.കെ. അദ്വാനി, മുരളി മനോഹർ ജോഷി, കല്യാൺ സിങ്, ഉമാഭാരതി എന്നിവർ വീഡിയോ കോൺഫറൻസിൽ കൂടി എത്തും.
ന്യൂഡൽഹി: നേർക്കാഴ്ചയിൽ നിന്ന് ചിന്തയിലേക്കും ചിന്തയിൽ നിന്ന് എഴുത്തിലേക്കും എഴുത്തിൽ നിന്ന് ദൃശ്യങ്ങളിലേക്കും ഒരു ചാറ്റ് ഷോ. ഇന്നത്തെ വാർത്തകളും വിശേഷങ്ങളുമായി സീന ഭാസ്‌കർ അവതരിപ്പിക്കുന്ന ചാറ്റ് ഫോർ ഇന്ത്യയിൽ കാണുക … *കേരളത്തിൽ ആരോഗ്യ അടിയന്തരാവസ്‌ഥ നടപ്പിലാക്കണമെന്ന് IMA. *SNC ലാവ്‌ലിൻ കേസ് സുപ്രീം കോടതിയിൽ. *കാർഷിക നിയമം എതിർക്കുന്നവർ കർഷകരെ അപമാനിക്കുകയാണെന്ന് പ്രധാനമന്ത്രി. *NDA-യിൽ തർക്കം രൂക്ഷം. *ഇന്ത്യൻ തുറമുഖങ്ങളിൽ ചൈനീസ് ഉൽപ്പന്നങ്ങൾ കെട്ടിക്കിടക്കുന്നു. https://youtu.be/kGdJPEs_vBc
മലപ്പുറം: ബഹ്‌റൈനിലേക്കുള്ള യാത്രാപ്രശ്‌നം പരിഹരിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നഭ്യര്‍ത്ഥിച്ച് കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ക്കും കുഞ്ഞാലിക്കുട്ടി എം.പിക്കും നിവേദനം നല്‍കി. സംസ്ഥാന കമ്മിറ്റി ട്രഷറര്‍ റസാഖ് മൂഴിക്കല്‍, വൈസ് പ്രസിഡന്റുമാരായ ശംസുദ്ദീന്‍ വെള്ളികുളങ്ങര, കെ.യു ലത്തീഫ , സെക്രട്ടറി റഫീഖ് തോട്ടക്കര എന്നിവരുടെ നേതൃത്വത്തില്‍ ഹൈദരലി തങ്ങളെയും കുഞ്ഞാലിക്കുട്ടി എം.പിയെയും നേരില്‍ക്കണ്ടാണ് ബഹ്‌റൈന്‍ പ്രവാസികളുടെ പ്രയാസങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തി നിവേദനം നല്‍കിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച അന്താരാഷ്ട്ര വിമാന സര്‍വിസുകള്‍ ഏതാണ്ട് പുനരാരംഭിച്ചെങ്കിലും മറ്റ് ജി.സി.സി രാജ്യങ്ങളൊന്നും നേരിടാത്ത യാത്രാ ദുരിതമാണ് ബഹ്‌റൈനിലേക്ക് തിരിച്ചുപോകാന്‍ നില്‍ക്കുന്ന പ്രവാസികള്‍ അനുഭവിക്കുന്നതെന്ന് നിവേദനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയുമായുള്ള എയര്‍ ബബിള്‍ കരാറില്‍ ഇരു രാജ്യങ്ങളും ഒപ്പുവച്ചെങ്കിലും നാട്ടില്‍നിന്ന് തിരിച്ച് ബഹ്‌റൈനിലേക്ക് പോവാന്‍ പ്രതീക്ഷയോടെ കാത്തുനിന്നവര്‍ക്ക് നിരാശ മാത്രമാണ് ലഭിച്ചത്. നാട്ടില്‍നിന്ന് ബഹ്‌റൈനിലേക്ക് പോവാന്‍ കഴിയാതെ വന്നതിനാല്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. എൻ.ഇ.സി റെമിറ്റിലൂടെ…
കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അൽ സബാഹിന്റെ വിയോഗത്തോടനുബന്ധിച്ച് കുവൈത്തിൽ മൂന്നുദിവസത്തെ അവധിയും 40 ദിവസത്തെ ദുഃഖാചരണവും പ്രഖ്യാപിച്ചു. ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിലാണ് ഒൗദ്യോഗിക അവധി പ്രഖ്യാപിച്ചത്. തുടർന്നുള്ള വെള്ളി, ശനി ദിവസങ്ങൾ കൂടി അവധിയായതിനാൽ ഫലത്തിൽ അഞ്ചുദിവസം അടുപ്പിച്ച് അവധിയായിരിക്കും.
കുവൈറ്റ് സിറ്റി: ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹിനെ കുവൈത്തിന്റെ പുതിയ അമീറായി തെരഞ്ഞെടുത്തു. ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹാണ് ഇക്കാര്യം അറിയിച്ചത്. അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മന്ത്രിസഭാ തീരുമാനം പാർലമെന്റിൽ അംഗീകരിച്ചതിന് ശേഷം നിലവിൽ ഉപ അമീറായ ശൈഖ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് അമീറായി ചുമതലയേൽക്കും.
മനാമ: ബഹ്‌റൈനിൽ പൊതുസ്‌ഥലങ്ങളിൽ ഫേസ് മാസ്‌ക് ധരിക്കണമെന്ന തീരുമാനം നടപ്പാക്കിയതിനുശേഷം പൊതു സ്ഥലങ്ങളിൽ 26,234 ഫെയ്സ് മാസ്ക് ലംഘനങ്ങൾ രജിസ്റ്റർ ചെയ്തു. ബന്ധപ്പെട്ട വിവിധ വകുപ്പുകൾ 3041 ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുകയും 5985 ഘട്ടങ്ങൾ നടത്തുകയും ചെയ്‌തു. നോർത്തേൺ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഗവർണറേറ്റിന്റെ വിവിധ മേഖലകളിൽ നടത്തിയ പട്രോളിംഗുകളിൽ മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 6137 ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തു. സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1557 നടപടികളും കൈക്കൊണ്ടിട്ടുണ്ട്. 631 ബോധവൽക്കരണ കാമ്പെയ്‌നുകൾ നടത്തുകയും ചെയ്തു. ക്യാപിറ്റൽ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റ് ഫെയ്സ് മാസ്ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 4,489 നിയമലംഘനങ്ങളും സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 379 നടപടികളും റിപ്പോർട്ട് ചെയ്തു. 800 ബോധവൽക്കരണ പരിപാടികളും സംഘടിപ്പിച്ചു. മുഹർറക് ഗവർണറേറ്റ് പോലീസ് ഡിപ്പാർട്ട്‌മെന്റ് സാമൂഹിക അകലം പാലിക്കുന്നതുമായി ബന്ധപ്പെട്ട് 1,302 നടപടികളും മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട് 6,698 ലംഘനങ്ങളും റിപ്പോർട്ട് ചെയ്തു. ഡയറക്ടറേറ്റ് പോലീസ് വിവിധ മേഖലകളിൽ 1,209 ഫീൽഡ് അവബോധ കാമ്പെയ്‌നുകൾ…
