- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
രണ്ട് വര്‍ഷം മുമ്പ് കാണാതായ കൊളംബിയന്‍ യുവതിയെ ശനിയാഴ്ച കടലില്‍ ജീവനോടെ കണ്ടെത്തി. കൊളംബിയ തീരത്ത് പൊങ്ങിക്കിടക്കുന്ന ആഞ്ചലിക ഗെയ്തനെ കണ്ട് സ്തംഭിച്ചുപോയ മത്സ്യത്തൊഴിലാളികള്‍ അവരെ രക്ഷിച്ചതായി ദി സണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. യുവതിയെ രക്ഷിച്ചതിന്റെ നാടകീയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. മത്സ്യത്തൊഴിലാളിയായ റോളാന്‍ഡോ വിസ്ബലും സുഹൃത്തും ചേര്‍ന്നാണ് 46 കാരിയെ കണ്ടെത്തിയത്. ശനിയാഴ്ച രാവിലെ ആറുമണിയോടെ പ്യൂര്‍ട്ടോ കൊളംബിയ തീരത്ത് നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ് ഗെയ്തനെ കണ്ടെത്തിയത്.
ന്യൂഡൽഹി : എസ്എൻസി ലാവ് ലിൻ കേസ് അടിയന്തര പ്രാധാന്യമുള്ളതെന്ന് സിബിഐ സുപ്രീംകോടതിയിൽ അറിയിച്ചു.സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് സിബിഐക്ക് വേണ്ടി സുപ്രീംകോടതിയിൽ ഹാജരായത്. അടിയന്തര പ്രാധാന്യമുള്ള കേസ് ആയതിനാൽ വേഗത്തിൽ ഇത് പരിഗണിക്കണെമെന്നും സിബിഐ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. കേസ് അടുത്ത വ്യാഴാഴ്ച കോടതി പരിഗണിക്കും.
പന്തളം : ശബരിമലയുടെ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന്റെയും അതിനോടനുബന്ധിച്ചുള്ള പൂങ്കാവനത്തിന്റെയും സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കണമെന്ന ആവശ്യവുമായി പന്തളം കൊട്ടാരം രംഗത്ത്. യുവാക്കൾ ശബരിമലയിലേക്ക് ബൈക്ക് ഓടിച്ച് വന്നത് വനംവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും പോലീസിന്റെയും വീഴ്ചയാണെന്നും പന്തളം കൊട്ടാരം നിർവ്വാഹക സമിതി പ്രസ്താവനയിൽ പറഞ്ഞു. ശബരിമല അടക്കമുള്ള കേരളത്തിലെ ക്ഷേത്രങ്ങൾക്ക് തീവ്രവാദ ഭീഷണി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ അതീവ സുരക്ഷാ മേഖലയിൽ രണ്ട് പേർ ബൈക്ക് ഓടിച്ചെത്തിയ സംഭവത്തെപ്പറ്റി വിശദമായ അന്വേഷണം നടത്തണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഇത് അതീവ ഗൌരവമായി കാണേണ്ട വിഷയമാണ്. ഇതിന് പിന്നിൽ എന്തെങ്കിലും ഗൂഢാലോചന നടത്തിട്ടുണ്ടോ എന്ന കാര്യത്തെപ്പറ്റിയും പരിശോധിക്കേണ്ടതാണെന്നും പന്തളം കൊട്ടാരം വ്യക്തമാക്കി. അത്സമയം, ശബരിമലയിൽ സംഭവിച്ചത് ഗുരുതര സുരക്ഷ വീഴ്ച്ചയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പോലീസിന് വീഴ്ച്ച പറ്റിയെന്നും റിപ്പോർട്ടിൽ പറയുന്നു. യുവാക്കൾ വലിയ നടപന്തലിന് സമീപം വരെ എത്തിയിരുന്നുവെന്നും സ്പെഷ്യൽ ബ്രാഞ്ച് പറയുന്നു. അന്വേഷണം ആരംഭിച്ചതായി പത്തനംതിട്ട ജില്ലാ പോലിസ്…
മനാമ: ബഹറിനിൽ ഹോംക്വറന്റൈൻ ലംഘിച്ചതിന് യുവതിക്ക് ലോവർ ക്രിമിനൽ കോടതി ഒരു വർഷം തടവും 3000 ദിനാർ പിഴയും ശിക്ഷ വിധിച്ചു. 100 ബഹ്‌റൈൻ ദിനാർ അടച്ചാൽ പ്രതിക്ക് ജാമ്യം ലഭിക്കുമെന്നും കോടതി വ്യക്തമാക്കി. കോവിഡ് വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടിയായി ഹോംക്വറന്റൈനിൽ പോകാൻ യുവതിയോട് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ക്വറന്റൈൻ കാലാവധി കഴിയുന്നത് മുൻപ് ഇവർ ബന്ധു വീടുകളിൽ കുടുംബ സംഗമത്തിൽ പങ്കെടുത്തതായി കണ്ടെത്തി. പിന്നീട് രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് പരിശോധിച്ചപ്പോൾ ഇവർക്ക് കോവിഡ് പോസിറ്റീവ് ആകുകയും സമ്പർക്കത്തിലുള്ള 6 പേർക്ക് രോഗം കണ്ടെത്തുകയും ചെയ്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ഹോം ക്വാറൻറൈൻ ലംഘിച്ചതിനും അതുവഴി മറ്റുള്ളവരിലേക്ക് രോഗബാധ പടർത്തിയതിനുമാണ് യുവതിയെ ലോവർ ക്രിമിനൽ കോടതി ശിക്ഷിച്ചത്.
തിരുവനന്തപുരം : സംസ്ഥാനത്ത് കൊറോണ രോഗവ്യാപനം അനുദിനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിൽ ഏഴായിരം കടക്കുകയാണ് പ്രതിദിന രോഗികളുടെ എണ്ണം. അതിനൊപ്പം ആശങ്കപ്പെടുത്തുന്ന മറ്റൊരു കണക്ക് കൂടി ഇപ്പോൾ പുറത്തുവരുന്നുണ്ട്. സംസ്ഥാനത്ത് സെപ്റ്റംബറിൽ മാത്രം കൊറോണ മൂലം ജീവൻ നഷ്ടമായത് 400 പേർക്കാണ്. ഇതുവരെ ആകെ 719 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. നേരത്തെ സംസ്ഥാനത്തെ കൊറോണ മരണത്തിന്റെ പ്രതിദിന ശരാശരി അഞ്ച് ആയിരുന്നെങ്കിൽ ഇപ്പോഴത് 20 ആയി ഉയർന്നു. ഈ മാസം രണ്ടിന് 300 മരണങ്ങളായിരുന്നു റിപ്പോർട്ട് ചെയ്തത്. എന്നാൽ, പിന്നീടുള്ള 28 ദിവസം കൊണ്ട് നാനൂറ് പേരുടെ ജീവനാണ് കൊറോണ അപഹരിച്ചത്. ഇന്നലെ മാത്രം 22 മരണം റിപ്പോർട്ട് ചെയ്തതോടെ കൊറോണ മരണം 700 പിന്നിട്ടു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക കേരളത്തിൽ 0.39 ശതമാനം ആണ് മരണനിരക്ക്. ഇത് കൂടാതെ നോക്കുകയെന്നത് ശ്രമകരമാണ്. കൊറോണ വ്യാപനം നിയന്ത്രണാതീതമായതോടെ ഇപ്പോൾ മരണനിരക്ക് പിടിച്ചുനിർത്താനുള്ള തത്രപ്പാടിലാണ് ആരോഗ്യവകുപ്പ്.…
മനാമ: കുവൈത്തിലെ അന്തരിച്ച അമീറിന്റെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ കുവൈത്ത് അമീർ ഷെയ്ഖ് നവാഫ് അൽ അഹ്മദ് അൽ ജബീർ അൽ സബയ്ക്ക് അനുശോചന സന്ദേശമയച്ചു. രാജാവ് എച്ച് എച്ച് ശൈഖ് നവാഫിനോടും അവരുടെ കുടുംബത്തോടും കുവൈറ്റ് ജനതയോടും അഗാധമായ അനുശോചനം രേഖപ്പെടുത്തി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക
മനാമ: കുവൈറ്റ് അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് അൽ ജാബർ അൽ സബാഹിന്റെ നിര്യാണത്തിൽ ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അനുശോചനം രേഖപ്പെടുത്തി. തന്റെ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും നേതൃത്വം നൽകിയ ബുദ്ധിമാനായ നേതാവിനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ അറബ്, ഇസ്ലാമിക രാഷ്ട്രങ്ങൾക്ക് നഷ്ടമായതെന്ന് ബഹ്‌റൈൻ പ്രധാനമന്ത്രി പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക അന്തരിച്ച അമീറിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് ശാശ്വത സമാധാനത്തോടെ വിശ്രമിക്കാൻ കഴിയട്ടെയെന്ന് സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (സെപ്റ്റംബർ 30 ) വൈകുന്നേരം ആരോഗ്യ മന്ത്രാലയം റാൻഡം പരിശോധന നടത്തുന്നു. വൈകുന്നേരം 4 മുതൽ രാത്രി 8 വരെയാണ് പരിശോധന നടത്തുന്നത്. അൽ ജസ്‌റ യൂത്ത് സെൻറെർ , ഹാല സ്പോർട്സ് ക്ലബ്, മുഹറഖ് എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് പരിശോധന നടത്തുന്നത്.
കൊച്ചി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ നിർണ്ണായക വഴിത്തിരിവ്. സംഭവത്തിൽ കുറ്റസമ്മതത്തിന് താൻ ഒരുക്കമാണെന്ന് കേസിലെ പ്രധാന പ്രതികളിലൊരാളായ സന്ദീപ് നായർ അറിയിച്ചു. എൻഐഎ കോടതിയിലാണ് സന്ദീപ് നായർ ഇക്കാര്യം അറിയിച്ചത്. കുറ്റസമ്മതം നടത്താൻ ഒരുക്കമാണെന്ന് അറിയിച്ചതിന് പുറമേ മൊഴി രഹസ്യമായി രേഖപ്പെടുത്തണമെന്നും,തന്റെ മൊഴികൾ കേസിൽ സുപ്രധാന തെളിവാകുമെന്നും സന്ദീപ് കോടതിയിൽ പറഞ്ഞു.
ന്യൂഡൽഹി : ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 80,472 പേർക്ക് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 62,25,764 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 51,87,826 പേർ രോഗമുക്തി നേടി. 83.28 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക നിലവിൽ 9,40,441 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. ഇത് രാജ്യത്തെ ആകെ രോഗികളുടെ 15.16 ശതമാനം വരും. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,179 പേർക്കാണ് ജീവൻ നഷ്ടമായത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 97,497 ആയി. രാജ്യത്തെ മരണ നിരക്ക് 1.57 ശതമാനമാണ്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 10,86,688 പേർക്ക് പരിശോധന നടത്തി.
