Author: News Desk

കൊച്ചി: നയതന്ത്ര ബാഗേജുവഴിയുള്ള സ്വര്‍ണ്ണക്കടത്തിലെ പ്രധാനി കൊടുവള്ളി നഗരസഭാ ഇടതുമുന്നണി കൗണ്‍സിലറായ കാരാട്ട് ഫൈസലെന്ന് കസ്റ്റംസ്. നയതന്ത്ര ബാഗേജുവഴി കേരളത്തില്‍ എത്തിച്ച 80 കിലോ സ്വര്‍ണ്ണം വില്‍ക്കാന്‍ സഹായിച്ചത് ഫൈസലാണെന്നും, സ്വര്‍ണ്ണക്കടത്തില്‍ പണം നിക്ഷേപിച്ചവരില്‍ കാരാട്ട് ഫൈസല്‍ ഉണ്ടെന്നും കസ്റ്റ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള കെ ടി റമീസിന്റെ മൊഴിയിലാണ് കാരാട്ട് ഫൈസലിന്റെ ഇടപെടല്‍ കസ്റ്റംസിന് വ്യക്തമായത്.

Read More

മനാമ: ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ കലസാഹിത്യവേദി വനിതകൾക്കായി അടുക്കളത്തോട്ടം അറിയേണ്ടതെല്ലാം എന്ന പേരിൽ കാർഷിക വെബിനാർ സംഘടിപ്പിച്ചു. ബഹറൈനിലെ കാർഷിക രംഗത്ത് സേവനമനുഷ്ഠിച്ചിരുന്ന ജിഷ തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ന് മാരകമായ പല രോഗങ്ങൾക്കും കാരണം വിഷമയമായ പച്ചക്കറികളാണെന്നും പുറത്തു പോയി സാധനങ്ങൾ വാങ്ങാൻ ബുദ്ധിമുട്ടുള്ള ഈ കോവിഡ് കാലത്ത് ദൈനം ദിനാവശ്യങ്ങൾക്കുള്ള വിഷരഹിത പച്ചക്കറികൾ അടുക്കളത്തോട്ടം ഒരുക്കുന്നത്തിലൂടെ സാധിക്കുമെന്നും അവർ പറഞ്ഞു. ശരീരികവും മാനസികവുമായ ആരോഗ്യത്തിന് ശുദ്ധമായ ഭക്ഷണം അനിവാര്യമാണെന്നും അവർ കൂട്ടിച്ചേർത്തു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ സാഹചര്യത്തിൽ നടാവുന്ന പച്ചക്കറികളെ കുറിച്ചും അവയുടെ വിത്തൊരുക്കുന്നത് മുതൽ വിളവെടുപ്പ് വരെയുള്ള കാര്യങ്ങളും അവർ വിശദീകരിച്ചു. തീരെ സ്ഥലമില്ലാത്തവർക്ക് പോലും അവലംബിക്കാവുന്ന മൈക്രോഗ്രീൻസ് പോലുള്ള കൃഷി രീതിയും പരീക്ഷിക്കാവുന്നതാണ്. ശ്രോതാക്കളുടെ സംശയങ്ങൾക്ക് മറുപടിയും പറഞ്ഞു. വനിതാ വിഭാഗം പ്രസിഡന്റ് ജമീല ഇബ്രാഹിം അധ്യക്ഷത വഹിച്ച പരിപാടിയിൽ ശൈമില നൗഫൽ പ്രാർഥനാ ഗീതം ആലപിച്ചു. …

Read More

മനാമ: ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾ പരിചയപ്പെടുത്തുന്ന ‘ലെ​റ്റ​സ്​ ഈ​റ്റാ​ലി​യ​ൻ’ ഭക്ഷ്യമേളയ്ക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ ഇന്ന് തുടക്കമാകും. ബ​ഹ്​​റൈ​ൻ ഇ​റ്റാ​ലി​യ​ൻ എം​ബ​സി​യി​ലെ വ്യാ​പാ​ര പ്രോ​ത്സാ​ഹ​ന വി​ഭാ​ഗ​മാ​യ ഇ​റ്റാ​ലി​യ​ൻ ട്രേ​ഡ്​ ഏ​ജ​ൻ​സി ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ഒ​ക്​​ടോ​ബ​ർ ഏ​ഴ്​ വ​രെ​യാ​ണ്​ ഭ​ക്ഷ്യ​മേ​ള നടക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക പാ​സ്​​ത, പാ​ലു​ൽ​പ​ന്ന​ങ്ങ​ൾ, ബി​സ്​​ക്ക​റ്റു​ക​ൾ, അ​രി, കോ​ഫി, ഒ​ലി​വ്​ എ​ണ്ണ, പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ചോ​ക്ല​റ്റ്​, സോ​സു​ക​ൾ സു​ഗ​ന്ധ​വ്യ​ഞ്​​ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഭ​ക്ഷ്യ​മേ​ള​യി​ലു​ണ്ടാ​കും. ബഹ്‌റൈന്റെ ചലനാത്മകവും സജീവവുമായ വിപണിയിൽ ഇറ്റാലിയൻ ഭക്ഷ്യ വിഭവങ്ങൾക്ക് സാ​ധ്യ​ത​ക​ളു​ണ്ടെ​ന്ന്​ പ്രതീക്ഷിക്കുന്ന​താ​യി ഇ​റ്റാ​ലി​യ​ൻ അം​ബാ​സിഡർ പൗ​ള അ​മാ​ദി പ​റ​ഞ്ഞു.

Read More

കൊച്ചി : ലൈഫ് മിഷൻ ക്രമക്കേടിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. അന്വേഷണവുമായി സർക്കാർ സഹകരിക്കണമെന്നും കോടതി വ്യക്തമാക്കി.തുടക്കത്തിൽ തന്നെ സിബിഐ അന്വേഷണം തടയാനായിരുന്നു സർക്കാർ നീക്കം.ലൈഫ് മിഷൻ ഇല്ലെങ്കിൽ യൂണിടാക്കിന് പിന്നെ എങ്ങനെയാണ് പണം ലഭിച്ചതെന്ന് ചോദിച്ച ഹൈക്കോടതി അന്വേഷണവുമായി സഹകരിക്കാൻ ലൈഫ് മിഷനെ സർക്കാർ ഉപദേശിക്കുകയാണ് വേണ്ടതെന്നും പറഞ്ഞു.

Read More

മസ്‌ക്കറ്റ് : ഒമാനിലെ സലാലയിൽ ദോഫാര്‍ ഗവര്‍ണറേറ്റില്‍ ഔകത്ത്’ വ്യവസായ മേഖലയിലെ ഒരു മരപ്പണിശാലയുടെ അവശിഷ്ടങ്ങളിലാണ് വൻ തീപിടിത്തമുണ്ടായത്. തീ നിയന്ത്രണ വിധേയമാക്കിയതായും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും പബ്ലിക്ക് അതോറിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ട്വിറ്ററിലൂടെ അറിയിച്ചു.

Read More

തിരുവനന്തപുരം: സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന് തിരുവനന്തപുരത്തെ സ്വകാര്യ ബാങ്കിൽ 38 കോടി രൂപയുടെ നിക്ഷേപമുള്ളതായി എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തൽ. സ്വപ്‌നയ്ക്ക് ഈ ബാങ്കിൽ ലോക്കറുണ്ടെന്നാണ് കണ്ടെത്തൽ. യുഎഇ കോൺസുലേറ്റിന്റെ അക്കൗണ്ടിൽ നിന്നാണ് സ്വപ്‌നയുടെ അക്കൗണ്ടിലേക്ക് പണം മാറ്റിയതെന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിട്ടുണ്ട്. ഇതിനു പുറമെ ചില അക്കൗണ്ടിൽ നിന്നു നേരിട്ട് പണമായും നിക്ഷേപം നടത്തിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. തലസ്ഥാനത്തെ മറ്റൊരു സ്വകാര്യബാങ്കിലും ചില സഹകരണബാങ്കുകളിലും സ്വപ്നയ്ക്ക് നിക്ഷേപമുണ്ടെന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.

Read More

ന്യൂഡൽഹി : രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം 63 ലക്ഷം പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 86,821 പേർക്കാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 63,12,585 ആയി ഉയർന്നു. ആകെ രോഗബാധിതരിൽ 52,73,202 പേർ രോഗമുക്തി നേടിയിട്ടുണ്ട്. 83.53 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,40,705 പേർ നിലവിൽ ചികിത്സയിൽ കഴിയുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നു. ഇത് മൊത്തം രോഗബാധിതരുടെ 14.90 ശതമാനം വരും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് ഇതുവരെ 98,678 പേർക്കാണ് കോവിഡിനെ തുടർന്ന് ജീവൻ നഷ്ടമായത്. കഴിഞ്ഞ ദിവസം 1,181 പേരാണ് കോവിഡിനെ തുടർന്ന് മരിച്ചത്. രാജ്യത്തെ മരണ നിരക്ക് 1.56 ശതമാനമാണ്. 14,23,052 പേരിലാണ് കഴിഞ്ഞ ദിവസം പരിശോധന നടത്തിയത്.

Read More

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവ് ആര്യാടന്‍ ഷൗക്കത്തിനെ എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തു. നിലമ്പൂര്‍ സ്വദേശിയായ സിബി വയലില്‍ എന്നയാള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യല്‍. നിലമ്പൂര്‍ നഗസരസഭയുടെ പരിപാടികള്‍ക്ക് സിബി വയലില്‍ നല്‍കിയ സ്പോണ്‍സര്‍ഷിപ്പിനെക്കുറിച്ചാണ് എന്‍ഫോഴ്സ്മെന്റ് അന്വേഷിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു. എംബിബിഎസ് ഉള്‍പ്പെടെ കോഴ്സുകള്‍ക്ക് സീറ്റ് തരപ്പെടുത്തിനല്‍കാമെന്ന് വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി പത്തുകോടിയോളം രൂപ തട്ടിപ്പ് നടത്തിയതിന് വിവിധയിടങ്ങളില്‍ സിബിക്കെതിരെ കേസുണ്ട്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് സിബി തട്ടിപ്പ് നടത്തിയിരുന്നത്. ആര്യാടന്‍ ഷൗക്കത്ത് നിലമ്പൂര്‍ നരഗസഭാ ചെയര്‍മാനായിരിക്കെ നിരവധി പരിപാടികള്‍ക്ക് സിബി വന്‍തുക സ്പോണ്‍സര്‍ നല്‍കിയിരുന്നു. ഇതില്‍ അസ്വാഭാവികത കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍. ചോദ്യം ചെയ്യല്‍ പത്ത് മണിക്കൂര്‍ നീണ്ടു. സിബി നല്‍കിയ സ്പോണ്‍സര്‍ഷിപ്പിന്റെ കണക്കുകളാണ് ഇ.ഡി ചോദിച്ചതെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ പുതുതായി 442 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 127 പേർ പ്രവാസി തൊഴിലാളികളാണ്. 308 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 7 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 70,864 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 571 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 64,838 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 91.50 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 5,775 പേരാണ്. ഇവരിൽ 62 പേരുടെ നില ഗുരുതരമായും 5,713 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 8.15 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 251 ആയി ഉയർന്നു. മരണനിരക്ക് 0.35 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,900 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,39,332 പേരെയാണ് കോവിഡ്…

Read More

കോഴിക്കോട്: ബാബറി മസ്ജിദ് തകർത്ത കേസിലെ വിധിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡണ്ട് മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക ‘നീതിയാണ് വേണ്ടത്, വിധി നിരാശാജനകം’ ഇതായിരുന്നു ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ വിധി വന്നയുടന്‍ മുനവ്വറലി തങ്ങളുടെ എഫ്.ബി പോസ്റ്റ്. പോസ്റ്റിന് മിനിറ്റുകളുടെ ആയുസ്സ് മാത്രമേയുണ്ടായിരുന്നുള്ളൂ. അധികം വൈകാതെ പുതിയ പോസ്റ്റ് വന്നു. ‘വിധി നിര്‍ഭാഗ്യകരം. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുക’ എന്നായിരുന്നു അടുത്ത പോസ്റ്റ്. ആദ്യ പോസ്റ്റ് പിന്‍വലിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും, മുസ്ലിം ലീഗെന്ന പാര്‍ട്ടിയുടെ പേരാണോ പ്രശ്‌നം അതല്ല കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഭയക്കുന്നതാണോ വിഷയമെന്നും തങ്ങള്‍ പറയണമെന്ന് റിയാസ് ആവശ്യപ്പെട്ടു.

Read More