- ഗംഭീര തിരക്കഥ‘മേൽപ്പാലം’ രചയിതാവ് ഷിവാഗോ തോമസിന്റെ പുതിയ സിനിമ ‘മണവാളൻ ജോസഫ്’ ക്രിസ്റ്റസ് സ്റ്റീഫനും ഷിവാഗോ തോമസും ചേർന്ന് സംവിധാനം ചെയ്യും.
- 52ാമത് ബഹ്റൈന്‍ വാര്‍ഷിക ഫൈന്‍ ആര്‍ട്സ് പ്രദര്‍ശനം ഞായറാഴ്ച തുടങ്ങും
- പാം പേപ്പര്‍ പ്രദര്‍ശനം തുടങ്ങി
- എ കെ സി സി സ്വാഗതസംഘം രൂപീകരിച്ചു.
- ‘സ്കൂള്‍ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് പാഠപുസ്തക വിതരണം നടത്തും’; ചരിത്രത്തില്‍ ആദ്യമെന്ന് മന്ത്രി
- ശബരിമല സ്വര്‍ണക്കൊള്ള : തന്ത്രിയുടെ ജാമ്യഹര്‍ജിയില്‍ വിധി 18 ന്; ജാമ്യാപേക്ഷയെ എതിര്‍ത്ത് എസ്ഐടി
- റവ .ഫാ . ജോളി വടക്കന്‍ സ്വീകരണം നൽകി.
- ബിഗ് ടിക്കറ്റ്: 540,000 ദിർഹം പങ്കിട്ട് നാലു പേർ; വിജയികളിൽ രണ്ട് ഇന്ത്യക്കാരും
Author: News Desk
മനാമ: ആണവായുധങ്ങൾ പൂർണ്ണമായും ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനം ആഘോഷിക്കുന്നതിനായുള്ള ഐക്യരാഷ്ട്ര പൊതുസഭയുടെ ഓൺലൈൻ ഉന്നതതല യോഗത്തിൽ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തിഫ് ബിൻ റാഷിദ് അൽ സയാനി പങ്കെടുത്തു. അന്താരാഷ്ട്ര സുസ്ഥിരതയും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള ഐക്യരാഷ്ട്രസഭയുടെ ശ്രമങ്ങളെ ബഹ്‌റൈന്റെ അഭിനന്ദനം അറിയിച്ചുകൊണ്ട് മന്ത്രി പ്രസംഗിച്ചു. വൻതോതിലുള്ള നാശം വിതക്കുന്ന ആയുധങ്ങളും അവയുടെ വിതരണ മാർഗ്ഗങ്ങൾ ഇല്ലാതാക്കാനും അന്താരാഷ്ട്ര സമൂഹവുമായുള്ള സഹകരണം ശക്തിപ്പെടുത്താനും ഡോ. അബ്ദുല്ലത്തിഫ് ബഹ്‌റൈന്റെ പിന്തുണ സ്ഥിരീകരിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ആണവായുധങ്ങളുടെയും വൻ നാശകാരികളായ ആയുധങ്ങളുടെയും പ്രത്യേകിച്ച് മിഡിൽ ഈസ്റ്റിൽ വ്യാപിക്കുന്നത് പരിമിതപ്പെടുത്തുന്നതിന് ഏകീകൃത ആഗോള തന്ത്രം സ്വീകരിക്കണമെന്ന് രാജ്യാന്തര സമൂഹത്തോടുള്ള രാജ്യത്തിന്റെ ആഹ്വാനം മന്ത്രി ആവർത്തിച്ചു.
മനാമ: ഇന്ത്യയുടെ രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക് ആദരവുമായി ഇന്ത്യന്‍ സ്കൂളില്‍ സാമൂഹിക ശാസ്ത്ര ദിനം ആഘോഷിച്ചു. സി.ബി.എസ്.ഇ ശുപാർശ ചെയ്ത ഗാന്ധി അനുസ്മരണ പ്രവർത്തനങ്ങളുടെ പര്യവസാനമായിരുന്നു പരിപാടികള്‍. അനുസ്മരണത്തിന്റെ ഭാഗമായി, കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത് നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്ന് ഉചിതമായ രീതിയിൽ അനുസ്മരണ പരിപാടികള്‍ ഓണ്‍ലൈനില്‍ അവതരിപ്പിച്ചു. ഗാന്ധിജി ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളായ സത്യം, അഹിംസ, സ്നേഹം എന്നിവ സമൂഹത്തിൽ ഐക്യവും തുല്യതയും കൊണ്ടുവന്നു ലോകക്ഷേമത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. സത്യത്തിന്റെയും അഹിംസയുടെയും തത്വങ്ങൾക്ക് അനുസൃതമായി വ്യക്തികളെയും സമൂഹത്തെയും ഒരേസമയം പരിവർത്തനം ചെയ്യുകയായിരുന്നു ഗാന്ധിയൻ തത്ത്വചിന്തയുടെ ലക്ഷ്യമെന്നു ഇന്ത്യന്‍ സ്കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ജീവിത കേന്ദ്രീകൃതവും ശിശു കേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിൽ മഹാത്മാ ഗാന്ധി വിശ്വസിച്ചിരുന്നതായി ഇന്ത്യന്‍ സ്കൂള്‍…
മനാമ: ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റിയുടെ (BRCS) ഡയറക്ടർ ബോർഡ് അംഗമായ ഡോ. കവത്തർ അൽ ഈദിനെ സന്നദ്ധപ്രവർത്തനത്തിനുള്ള ഷെയ്ഖ് ഈസ ബിൻ അലി അവാർഡ് നൽകി ആദരിച്ചു. പൗരന്മാരുടെയും വിദേശികളുടെയും ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനും കോവിഡ് പ്രധിരോധത്തിനുമാണ് ഡോ. കവത്തർ അൽ ഈദിനെ ആദരിച്ചത്. ഡോ. കവത്തർ അൽ ഈദിനെ കൂടാതെ മറ്റു 18 സന്നദ്ധ പ്രവർത്തകർക്ക് കൂടി ബഹുമതി നൽകി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ റെഡ് ക്രസന്റ് സൊസൈറ്റി, ഡോ. കവത്തർ അൽ ഈദിനെ ഷെയ്ഖ് ഈസ ബിൻ അലി അവാർഡ് ലഭിച്ചതിന് അഭിനന്ദിച്ചു.
മനാമ: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ നാളെ മുതൽ ഒമാന്റെ തലസ്ഥാനമായ മസ്‌കറ്റിലേക്കും പുറത്തേക്കും നേരിട്ടുള്ള സർവീസുകൾ പുനരാരംഭിക്കും. 1957 മുതൽ ഗൾഫ് എയർ ബഹ്‌റൈനും ഒമാനും ഇടയിൽ നേരിട്ടുള്ള ഫ്ലൈറ്റുകൾ നടത്തുന്നുണ്ട്. ഒമാൻ ജി.സി.സി മേഖലയിലെ ഗൾഫ് എയറിന്റെ പ്രധാന ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക നിലവിൽ അബുദാബി, ദുബായ്, കുവൈറ്റ്, ജിദ്ദ, കെയ്‌റോ, അമ്മാൻ, ലണ്ടൻ, പാരീസ്, ഫ്രാങ്ക്ഫർട്ട്, ഏഥൻസ്, മനില, ധാക്ക എന്നിവിടങ്ങളിലേക്കും ഇന്ത്യയിലെയും പാകിസ്ഥാനിലെയും നിരവധി സ്ഥലങ്ങളിലേക്കും തിരിച്ചും വിമാന സർവീസ് ഗൾഫ് എയർ നടത്തുന്നു.
തിരുവനന്തപുരം: വീട്ടമ്മയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ ഡോക്ടറും സീരിയൽ നടനുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ദന്തവിഭാഗം ഡോക്ടർ സുബു, സീരിയൽ നടൻ ജാസ്മീർഖാൻ, നെടുമങ്ങാട് സ്വദേശി ശ്രീജിത്ത് എന്നിവരാണ് പിടിയിലായത്.വർക്കല സ്വദേശിനിയായ വീട്ടമ്മ നൽകിയ പരാതിയിലാണ് അറസ്റ്റ്. പരാതിക്കാരിയുടെ ഭർത്താവിന്റെയും ബന്ധുക്കളുടെയും ഫോണുകളിലേക്കാണ് മോർഫ് ചെയ്ത നഗ്‌ന ചിത്രങ്ങൾ എത്തിയിരുന്നത്. യുവതിക്ക് മറ്റു ബന്ധങ്ങൾ ഉണ്ടെന്ന തരത്തിൽ വിവിധ പേരുകളിൽ നിന്നും കത്തുകളും വന്നു തുടങ്ങിയത്തോടെയാണ് യുവതി പരാതിയുമായി പൊലീസിനെ സമീപിച്ചത്. യുവതിയുടെ ദാമ്പത്യ ജീവിതം തകർക്കുകയെന്ന ഉദ്ദേശത്തോടെയാണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചിരുന്നതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട് .ഐ.ടി ആക്ട്, ആൾമാറാട്ടം തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
തിരുവനന്തപുരം: കേരളത്തില്‍ ശനിയാഴ്ച 7834 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തിരുവനന്തപുരം 1049, മലപ്പുറം 973, കോഴിക്കോട് 941, എറണാകുളം 925, തൃശൂര്‍ 778, ആലപ്പുഴ 633, കൊല്ലം 534, പാലക്കാട് 496, കണ്ണൂര്‍ 423, കോട്ടയം 342, പത്തനംതിട്ട 296, കാസര്‍ഗോഡ് 257, ഇടുക്കി 106, വയനാട് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗബാധ സ്ഥിരീകരിച്ചത്. 22 മരണങ്ങളാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവന്തപുരം നെടുമങ്ങാട് സ്വദേശി രാജന്‍ (47), കിളിമാനൂര്‍ സ്വദേശി മൂസ കുഞ്ഞ് (72), കമലേശ്വരം സ്വദേശിനി വത്സല (64), വാമനാപുരം സ്വദേശി രഘുനന്ദന്‍ (60), നെല്ലുവിള സ്വദേശി ദേവരാജന്‍ (56), അമ്പലത്തിന്‍കര സ്വദേശിനി വസന്തകുമാരി (73), വള്ളക്കടവ് സ്വദേശി ബോണിഫേസ് ആള്‍ബര്‍ട്ട് (68), അഞ്ചുതെങ്ങ് സ്വദേശി മോസസ് (58), ഇടുക്കി കട്ടപ്പന സ്വദേശി കെ.സി. ജോര്‍ജ് (75), തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി അബ്ദു (64), കോഴിക്കോട് താഴം…
മലപ്പുറം: പിഎസ് സി ചെയര്‍മാൻ എംകെ സക്കീറിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ പൊന്നാനിയിലെ വീട്ടിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചതിനാൽ സമ്പർക്കമുണ്ടായവർ നിരീക്ഷണത്തിൽ കഴിയണമെന്ന് പിസിഎസ് ചെയര്‍മാൻ അറിയിച്ചു.
ബംഗളൂരു: ബംഗളൂരു ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരു എൻഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്‌സ്‌മെന്റ് ബിനീഷിന് നോട്ടീസ് നൽകി. ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാനാണ് എൻഫോഴ്‌സ്‌മെന്റ് നോട്ടീസ് നൽകിയിരിക്കുന്നത്. ലഹരി മരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് ചോദ്യം ചെയ്യൽ. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
റിഫ: ചുവന്ന പുലരി (ബഹ്റൈൻ) വാട്സ് അപ്പ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ മൂന്നാമത് രക്തദാന ക്യാമ്പ് നടന്നു. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ജാബിർ വൈദ്യരകത്ത്, മുഹമ്മദ് സുധീർ, നിഖിൽ തൃക്കരിപ്പൂർ, അർഷാദ് ഖാൻ, മധു ആയഞ്ചേരി, ഫൈസൽ മലപ്പുറം, ഷംസീർ പി കെ സി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി https://www.necremit.com/ ക്ലിക്ക് ചെയ്യുക
റിഫ: ഗ്ലോബൽ എൻ ആർ ഐ വെൽഫെയർ അസ്സോസിയേഷൻ – ബഹ്റൈൻ ചാപ്റ്ററിന്റെ രണ്ടാമത് രക്തദാന ക്യാമ്പ് ബിഡിഎഫ് ഹോസ്പിറ്റലിൽ വെച്ച് നടത്തി. ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് ഹോസ്പിറ്റലിൽ വെച്ച് നടത്തിയ രക്തദാന ക്യാമ്പിൽ നിരവധി പേർ രക്തം ദാനം ചെയ്തു. ജാബിർ വൈദ്യരകത്ത്, മഹബൂബ് കാട്ടില പീടിക, മുഹമ്മദ് സുധീർ, നസീർ ചേമഞ്ചേരി, ശംസു നടമ്മൽ തിക്കോടി, നിഖിൽ തൃക്കരിപ്പൂർ, അർഷാദ് ഖാൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക
