- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
- നിതിന്‍ നബിന് ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിങ് പ്രസിഡന്റ്
- ‘കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടു; 2020 ന്റെ അവസാനം ചില അന്യായ നീക്കങ്ങള്‍ ബോധ്യപ്പെട്ടിരുന്നു’; കാരണങ്ങള്‍ എണ്ണിപ്പറഞ്ഞ് അതിജീവിത
- പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു
- ‘ഇത് എന്റെ നേതാവിന്റെ വിജയം, അപമാനിച്ചവര്‍ക്കുള്ള ശക്തമായ മറുപടി’; വി ഡി സതീശനെ അഭിനന്ദിച്ച് റിനി ആന്‍ ജോര്‍ജ്
- പയ്യന്നൂരിലും അക്രമം: യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തകര്‍ത്തു, സ്ഥാനാര്‍ഥിയുടെ വീടിന് സ്ഫോടക വസ്തു എറിഞ്ഞു.
Author: News Desk
മനാമ: ബഹ്‌റൈനിൽ പുതുതായി 352 കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇതിൽ 96 പേർ പ്രവാസി തൊഴിലാളികളാണ്. 254 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് രോഗബാധിതരായത്. 2 പേർ യാത്രയുമായി ബന്ധപ്പെട്ടും രോഗബാധിതരായി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 72,662 പേരാണ്. കോവിഡിൽ നിന്ന് പുതുതായി രോഗമുക്തി നേടിയവർ 662 ആണ്. ഇതോടെ മൊത്തം രോഗമുക്തി നേടിയവർ 67,475 ആയി വർദ്ധിച്ചു. രോഗമുക്തി നിരക്ക് 92.86 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി ചികിത്സയിലുള്ളത് 4,927 പേരാണ്. ഇവരിൽ 64 പേരുടെ നില ഗുരുതരമായും 4,863 പേരുടെ നില തൃപ്തികരമായും തുടരുന്നു. ബഹ്‌റൈനിൽ രോഗബാധിതരിൽ 6.78 ശതമാനം പേർ ഇപ്പോൾ ചികിത്സയിലുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 260 ആയി ഉയർന്നു. മരണനിരക്ക് 0.36 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9,508 പേർക്കാണ് രാജ്യത്ത് പരിശോധന നടത്തിയത്. ഇതുവരെ 14,78,163 പേരെയാണ് കോവിഡ്…
തൃശ്ശൂർ: സിപിഐ(എം) പുതുശേരി ബ്രാഞ്ച് സെക്രട്ടറി പി.യു.സനൂപിനെ കുത്തിക്കൊലപ്പെടുത്തി. 26 വയസ് ആയിരുന്നു. രണ്ടു സി. പി. എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. വെട്ടേറ്റ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ്, ജൂബിലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ചികിത്സയിലാണ്.ബജ്രംഗ്ദള്‍ ബിജെപി പ്രവര്‍ത്തകരാണ് ഈ ആക്രമണത്തിന്റെ പിന്നിൽ എന്ന് സിപിഐ(എം) ആരോപിച്ചു.
കുവൈറ്റ് സിറ്റി: അടുത്ത അധ്യയന വർഷത്തിൽ 1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാനൊരുങ്ങി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയം. ഇസ്ലാമിക് എഡ്യൂക്കേഷൻ, ഹിസ്റ്ററി, ജ്യോഗ്രഫി, സിക്കോളജി, ഫിലോസഫി എന്നീ എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്നവരെയാണ് പിരിച്ചു വിടുക. അഞ്ചു വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിവരങ്ങൾ അധികൃതരുടെ നിർദ്ദേശപ്രകാരം ശേഖരിച്ചതായാണ് റിപ്പോർട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com/ ക്ലിക്ക് ചെയ്യുക ഈ മേഖലയിലെ കുവൈറ്റികളല്ലാത്ത അധ്യാപകരുടെ വിവരങ്ങൾ സിവിൽ സർവീസ് കമ്മീഷൻ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ വിവരങ്ങൾ, സിവിൽ ഐഡി നമ്പർ, ജോലി ചെയ്യുന്ന തസ്തിക, യോഗ്യതകൾ. ഓരോ വിഷയത്തിലുമുള്ള വിദേശ അധ്യാപകരുടെ എണ്ണം എന്നിവയാണ് ശേഖരിച്ചത്.
മനാമ: ‘ഒഡീഷയിലെ ഏറ്റവും മികച്ച 20 പ്രചോദനാത്മക വ്യക്തികളിൽ’ ഒരാളായി ബഹ്‌റൈൻ പ്രവാസിയായ ഡോ. അരുൺ കുമാർ പ്രഹരാജിനെ തിരഞ്ഞെടുത്തു. ഇന്റർവ്യൂ ടൈംസാണ് ബഹുമതി നൽകി ആദരിച്ചത്. ബഹറിനിൽ ദാദാഭായ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സിഇഒ ആണ് ഡോ. അരുൺ കുമാർ പ്രഹരാജ്. സാമൂഹ്യ സേവനരംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയതിനാണ് ബഹുമതി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com/ ക്ലിക്ക് ചെയ്യുക ബഹറിനിൽ നിന്നും ഓൺലൈൻ വഴിയാണ് അദ്ദേഹം ചടങ്ങിൽ പങ്കെടുത്തത്. ഒഡീഷയിലെ ഭുവനേശ്വർ മേഫെയർ ഹോട്ടലിൽ ഇന്റർവ്യൂ ടൈംസ് അവാർഡ് ദാന ചടങ്ങ് നടത്തിയത്. ഒഡീഷ്യയിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ടാതിഥികളും ചടങ്ങിൽ പങ്കെടുത്തു.
മുംബൈ : മുംബൈ കട്ട്‌ലെറി മാർക്കറ്റിലെ ജുമാ മസ്ജിദിന് സമീപത്തെ ഇസ്മയിൽ ബിൽഡിംഗിൽ വൻ തീ പിടുത്തം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന്റെ ആദ്യ നിലയിൽ വൈകീട്ടോടെയാണ് തീപടർന്നത്. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാർ വിവരം ബ്രിഹാൻ മുംബൈ കോർപ്പറേഷൻ അധികൃതരെ അറിയിക്കുകയായിരുന്നു. ഉടനെ ദുരന്തനിവാരണ വിഭാഗത്തിലെ അഗ്നിശമന സേന എത്തി തീ അണച്ചു.
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ധനകാര്യ സേവന ദാതാക്കളിലൊരാളായ ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മെഗാ നറുക്കെടുപ്പ് സംഘടിപ്പിക്കുന്നു. കമ്പനിയുടെ ബ്രാഞ്ചുകളിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyAppക്ലിക്ക് ചെയ്യുക ഏറ്റവും പുതിയ മാക്ബുക്ക് പ്രോ മുതൽ ഹൈ എൻഡ് സ്മാർട്ട്ഫോണുകൾ, എൽഇഡി ടിവികൾ, ഡിഎസ്എൽആർ, സ്മാർട്ട് വാച്ചുകൾ, ഷോപ്പിംഗ് വൗച്ചറുകൾ എന്നിവ വരെയുള്ള നിരവധി സ്മാർട്ട് ഉപകരണങ്ങൾ മെഗാ ഡ്രോയ്ക്കുള്ള സമ്മാനങ്ങളിൽ ഉൾപ്പെടുന്നു. സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട് എന്ന ബാനറിൽ ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെ നടക്കുന്ന കാമ്പെയ്‌നിൽ മൂന്ന് പ്രതിമാസ നറുക്കെടുപ്പുകളും ഉൾപ്പെടും. പ്രതിമാസ നറുക്കെടുപ്പുകൾക്ക് യോഗ്യത നേടുന്നതിന് ട്രാൻസ്ഫർ തുകയ്ക്ക് മിനിമം പരിധി നിശ്ചയിച്ചിട്ടില്ല, അതിനാൽ ഓരോ ഉപഭോക്താവിനും നറുക്കെടുപ്പിൽ പങ്കെടുക്കാൻ സാധിക്കും. ഈ കാലയളവിൽ 46 ഓളം വിജയികളെ തിരഞ്ഞെടുക്കും. കൂടാതെ ഇവർക്ക് നിരവധി…
മക്ക : ആറുമാസത്തെ ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യൻ അധികൃതർ ഇന്ന് മുതൽ ഉമ്ര തീർത്ഥാടനത്തിനായി മുസ്ലീം പുണ്യസ്ഥലങ്ങൾ വീണ്ടും തുറന്നു. കൊറോണ വൈറസ് പ്രോട്ടോക്കോളുകൾ പിന്തുടർന്ന് ആദ്യ ബാച്ച് ഉമ്ര തീർത്ഥാടകർ ഞായറാഴ്ച പുലർച്ചെ എത്തിയെന്ന് ഹജ്ജ് മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക സൗദികൾക്കും രാജ്യത്തിലെ വിദേശ താമസക്കാർക്കും പ്രതിദിനം 6,000 പേർക്ക് ഉമ്ര തീർത്ഥാടനം നടത്താൻ അനുവാദമുണ്ട്. ഒരു സംഘത്തിന് മൂന്നു മണിക്കൂറാണ് ഉംറ നിർവഹിക്കാനുള്ള സമയം അനുവദിച്ചിരിക്കുന്നത്. കഅബ സ്ഥിതിചെയ്യുന്ന മസ്ജിദ് അൽ ഹറാം ഒരു ദിവസം 10 തവണ അണുവിമുക്തമാക്കും. ഉംറ തീർത്ഥാടനത്തിനുള്ള കൊറോണ വൈറസുമായി ബന്ധപ്പെട്ട യാത്രാ വിലക്ക് ക്രമേണ നീക്കുമെന്ന് സൗദി അറേബ്യ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു. പകർച്ചവ്യാധി കാരണം, ഈ വർഷം ഹജ്ജ് തീർത്ഥാടനം സൗദി അറേബ്യയിൽ താമസിക്കുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നു. വിദേശത്തു നിന്നുള്ള തീർത്ഥാടകരെ സ്വീകരിച്ചിരുന്നില്ല.
ബംഗളൂരു: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് താരത്തെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തമന്നയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.തമന്നയുടെ പിതാവ് സന്തോഷ് ഭാട്ടിയയ്ക്കും, മാതാവ് രജനി ഭാട്ടിയക്കും കഴിഞ്ഞ മാസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ തമന്ന കൊറോണ പരിശോധന നടത്തിയിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തമന്നയ്ക്ക് കൊറോണയുടെ പ്രാഥമിക ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതേ തുടർന്ന് നടത്തിയ ശ്രവപരിശോധനയിലാണ് രോഗബാധയുള്ളതായി കണ്ടെത്തിയത്.
വാഷിംഗ്ടൺ: കൊറോണ വൈറസ് ബാധിതനായ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്ന് ഡോക്ടർമാർ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂർ നേരം ട്രംപിനെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്നതായിരുന്നുവെന്നും അടുത്ത 48 മണിക്കൂർ അദ്ദേഹത്തിന്റെ പരിചരണത്തിന്റെ കാര്യത്തിൽ നിർണ്ണായകമാണെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വ്യാഴാഴ്ചയാണ് ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി https://lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊവിഡിന്റെ നേരിയ ലക്ഷണങ്ങൾ അനുഭവപ്പെട്ടതോടെയാണ് വെള്ളിയാഴ്ച വാഷിംഗ്ടൺ ഡിസിയിലെ ട്രംപിനെ വാൾട്ടർ റീഡ് മിലിട്ടറി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിക്കുന്നത്. ഭാര്യ മെലാനിയ ട്രംപിനും ഇതേ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യം ട്രംപ് തന്നെയാണ് ട്വീറ്റിൽ വ്യക്തമാക്കിയത്. ട്രംപിനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മെലാനിയ വൈറ്റ് ഹൌസിൽ തന്നെ തുടരുകയാണ്.
മനാമ : ബഹറിനിൽ കോവിഡ് ബാധിച്ച് മരിച്ച പ്രമുഖ സാമൂഹ്യ പ്രവർത്തകനായ സാം സാമൂവേലിന്റെ കുടുംബത്തിനുള്ള സഹായധനം കുടുംബ സൗഹൃദവേദി ഭാരവാഹികൾ കൈമാറി. കുടുംബ സൗഹൃദവേദി പ്രസിഡന്റ് ജേക്കബ് തേക്കുതോട് സാമിന്റെ ബന്ധുവായ രാജൻ വർഗീസിന് കൈമാറി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി luluexchange.com/bahrain/ ക്ലിക്ക് ചെയ്യുക ചടങ്ങിൽ കുടുംബ സൗഹൃദവേദി രക്ഷാധികാരി അജിത്ത് കുമാർ, സെക്രട്ടറി എബി തോമസ്, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു.കുടുംബ സൗഹൃദവേദി അംഗങ്ങൾ സ്വരൂപിച്ച മൂന്നു ലക്ഷം രൂപയുടെ സഹായധനം ആണ് സാമിന്റെ കുടുംബത്തിനുവേണ്ടി കൈമാറിയത്.
