- ആശുറ: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ നടപടി
- തലയരിഞ്ഞ് ആകാശ്ദീപും സിറാജും, ഇന്ത്യയുടെ ഹിമാലയന്‍ സ്കോറിന് മുന്നില്‍ പതറി ഇംഗ്ലണ്ട്; 3 വിക്കറ്റ് നഷ്ടം
- പഴയ വാഹനങ്ങൾക്കും ഇന്ധനം? ജനരോഷം കടുത്തതോടെ തീരുമാനം മാറ്റി, ഉത്തരവ് പിൻവലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍
- കോട്ടയം ഗവ. മെഡിക്കൽ കോളജ് അപകട മരണം. ആരോഗ്യ മന്ത്രിയുടെ അനാസ്ഥയുടെ രക്തസാക്ഷി. മന്ത്രി രാജി വെക്കുക ഐ.വൈ.സി.സി ബഹ്റൈൻ
- ചരിത്രത്തെയും പൈതൃകത്തെയും ചേർത്തുപിടിച്ച് എ.കെ.സി.സി. ദുക്റാന തിരുനാളും, സീറോ മലബാർ സഭാദിനവും ആഘോഷിച്ചു.
- ഹമദ് രാജാവും യു.എ.ഇ. പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ബഹ്റൈനില്‍ ഐ.സി.യു. രോഗികളുടെ കുടുംബങ്ങളുമായുള്ള ആശയവിനിമയം മെച്ചപ്പെടുത്താന്‍ ‘തമ്മിനി’ പ്ലാറ്റ്ഫോം
- വസ്തു എഴുതി നൽകിയില്ല, അമ്മായിയമ്മയെ അടിച്ചുകൊലപ്പെടുത്തി; കേസിൽ മരുമകന് ജീവപര്യന്തം കഠിന തടവും പിഴയും
Author: Starvision News Desk
മനാമ: കെ സിറ്റി ബിസിനസ്സ് സെന്റർ റിന്റെ നാലാമത് ശാഖ സൽമാനിയ ഏരിയയിൽ പ്രവർത്തനം ആരംഭിച്ചിരിക്കുന്നു. വെറും 79 ദിനാറിന് ഫുളളി ഫിറ്റഡ് ഓഫീസ് കറന്റും വെള്ളവും ഇന്റർനെറ്റും ഉൾപ്പെടെ ലഭിക്കുക എന്ന് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നജീബ് കടലായി അറിയിച്ചു. വി.കെ.എൽ ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുളള ബിൽഡിംഗിൽ രണ്ടാം നിലയിൽ ഏകദേശം 350 ൽ പരം ഓഫീസുകളുമായാണ് പ്രവർത്തനം ആരംഭിക്കുന്നത് .V.K.L. ഗ്രൂപ്പ് ചെയർമാൻ വർഗ്ഗീസ് കുര്യൻ, എക്സിക്യൂട്ടീവ് ഡയരക്ടർ ജീബൻ വർഗ്ഗീസ്, ജനറൽ മാനേജർ ലാജ് , എന്നിവരും കെ സിറ്റി ബിസിനസ് സെന്ററിന് വേണ്ടി ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ നജീബ് കടലായി, മാനേജർ ഷബീബ, കമ്പനി ഹെഡ് അലൈസ്സ ഇനഗാൻ , അഡ്മിൻ മഞ്ജു തുടങ്ങിയവർ സൈനിംഗ് സെറിമണിയിൽ പങ്കെടുത്തു…. ചുരുങ്ങിയ ചെലവിൽ കമ്പനി ഫോർമേഷൻ അടക്കം പല ഡോക്യുമെന്റ് ജോലികളും വളരെ വേഗത്തിൽ ചെയ്തു നല്കുന്നതും കെ.സിറ്റി ബിസിനസ് സെന്ററിന്റെ മാത്രം പ്രത്യേകതയാണെന്നും കഴിഞ്ഞ 9 ൽ…
മനാമ: മസ്തിഷ്‍കാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായ പാലക്കാട് തൃക്കാദീരി സ്വദേശി ലതകുമാറിൻറെ മൃതദേഹം ഗൾഫ് എയർ വിമാനത്തിൽ നാട്ടിലേക്ക് കൊണ്ട് പോയി. ബ്രോഡാൻ കോൺട്രാക്ടിങ് കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ഭാര്യ സുനിത. മക്കൾ: അനില, അഖില, ആതിര.
bharathanatyam-arangettam-may-3-starvision-events
മൂന്നാര്‍: ട്രിപ്പ് അഡൈ്വസര്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ആഡംബര ഹോട്ടലായി മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പായെ തിരഞ്ഞെടുത്തു. ട്രിപ്പ് അഡൈ്വസര്‍ ട്രാവലേഴ്സ് ചോയ്സ് അവാര്‍ഡ് 2024ലാണ് ഇന്ത്യയിലെ മികച്ച ആഡംബര ഹോട്ടലിനുള്ള അവാര്‍ഡ് മൂന്നാറിലെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ നേടിയത്. കൂടാതെ, ഏഷ്യയിലെ മികച്ച ഹോട്ടലുകളില്‍ 10-ാം സ്ഥാനവും ഏഷ്യയിലെ മികച്ച 25 ആഡംബര ഹോട്ടലുകളില്‍ 13-ാം സ്ഥാനവും ഹോട്ടല്‍ കരസ്ഥമാക്കി. ബ്ലാങ്കറ്റ് ഹോട്ടലിന്റെയും സ്പാ മൂന്നാറിന്റെയും മികവിനും അതിഥി സംതൃപ്തിക്കും ഉള്ള പ്രതിബദ്ധതയുടെ തെളിവാണ് ഈ അവാര്‍ഡ്, ഇന്ത്യയില്‍ ആഡംബരപൂര്‍ണമായ താമസം ആഗ്രഹിക്കുന്നവര്‍ക്ക് ഒരു പ്രധാന ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ഇതിനകം തന്നെ ബ്ലാങ്കറ്റ് ഹോട്ടല്‍ ആന്‍ഡ് സ്പാ മാറിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് മികച്ച സൗകര്യങ്ങള്‍ പ്രധാനം ചെയ്യുന്നതിനൊപ്പം മികച്ച സേവനവും ഗുണനിലവാരമുള്ള അനുഭവവും നല്‍കുന്നതിന്റെ ഭാഗമായാണ് അവാര്‍ഡ്. ആഗോളതലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിക്കുന്ന ഈ അംഗീകാരം വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക മാത്രമല്ല, പ്രദേശത്തിന്റെ സാംസ്‌കാരിക സമൃദ്ധി ഉയര്‍ത്തിക്കാട്ടുകയും മൂന്നാര്‍ ഡെസ്റ്റിനേഷന്റെ പ്രാദേശിക…
മനാമ: 2024-ലെ അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൻ്റെ സുപ്രധാന അവസരത്തിൽ, വിവിധ മേഖലകളിൽ നിന്നുള്ള തൊഴിലാളികളുടെ കഠിനാധ്വാനത്തെയും അർപ്പണബോധത്തെയും ആദരിക്കാനും ആഘോഷിക്കാനും ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് (ICRF) മുന്നിൽ നിന്നു . പരമ്പരാഗത ആഘോഷങ്ങളിൽ നിന്ന് വ്യതിചലിച്ച്, ഐസിആർഎഫ് ഏകദേശം 300 തൊഴിലാളികൾക്ക് ഒരു പ്രത്യേക സിൽവർ സ്‌ക്രീൻ അനുഭവം സംഘടിപ്പിച്ചു, ഇത് അതിൻ്റെ രജതജൂബിലി വർഷത്തെ പ്രവർത്തനങ്ങളിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തി. 2024 മെയ് 1 ന് നടന്ന ഇവൻ്റ് സനാബിസിലെ ഡാന മാളിനുള്ളിൽ സ്ഥിതി ചെയ്യുന്ന രണ്ട് തിയേറ്ററുകളിൽ നടന്നു. ഈ ആഘോഷത്തെ യഥാർത്ഥത്തിൽ അദ്വിതീയമാക്കിയത്, മറ്റെന്തിനെക്കാളും വ്യത്യസ്തമായി ഒരു സിനിമാനുഭവം അനുഭവിച്ചറിയപ്പെട്ട, ഗണ്യമായ എണ്ണം സ്ത്രീ ഗൃഹസഹായികൾ ഉൾപ്പെടെ, വൈവിധ്യമാർന്ന ഒരു കൂട്ടം തൊഴിലാളികളെ ഉൾപ്പെടുത്തിയതാണ്. ഈ സംരംഭം വിനോദം നൽകുന്നതിന് മാത്രമല്ല, ഈ വ്യക്തികളുടെ അമൂല്യമായ സംഭാവനകളെ അംഗീകരിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഐസിആർഎഫ് ചെയർമാൻ ഡോ. ബാബു രാമചന്ദ്രൻ, ഈ നൂതന ആശയം യാഥാർത്ഥ്യമാക്കുന്നതിന് നൽകിയ…
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ അമിതമായി ഭാരം കയറ്റികൊണ്ടുപോകുന്നത് അപകടങ്ങള്‍ക്കിടയാക്കുമെന്ന മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കുമെന്നും എവിഡി ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് രണ്ടു പേര്‍ക്ക് യാത്ര ചെയ്യുന്നതിനായി രൂപ കല്പന ചെയ്തിട്ടുള്ള വാഹനമാണ് മോട്ടോര്‍ സൈക്കിള്‍. ബോഡിയുടെ ബാലന്‍സിങ് മോട്ടോര്‍ സൈക്കിള്‍ ഓടിക്കുമ്പോള്‍ വളരെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ഘടകമാണ്. മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്ന വസ്തുക്കള്‍ സുരക്ഷിതമായ റൈഡിങ്ങിനെ പ്രതികൂലമായി ബാധിക്കുന്നു. പ്രത്യേകിച്ചും വശങ്ങളിലേക്ക് തള്ളി നില്‍ക്കുന്നവ. ചെറിയ സാമ്പത്തിക ലാഭത്തിനായി ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടു പോകേണ്ടുന്ന വസ്തുക്കള്‍ ഇത്തരത്തില്‍ മോട്ടോര്‍ സൈക്കിളില്‍ കയറ്റുന്നത് നിയവിരുദ്ധമാണ്. ഇത് വാഹനത്തില്‍ യാത്ര ചെയ്യുന്നവരുടെയും മറ്റ് റോഡ് ഉപയോക്താക്കളുടെയും ജീവന്‍ അപകടത്തിലാക്കാന്‍ തക്ക സാധ്യതയുള്ളതാണ്. നിയമവിധേയമായി,സുരക്ഷിതമായി വാഹനങ്ങള്‍ ഉപയോഗിക്കൂ…..സുരക്ഷിതമായി ലക്ഷ്യ സ്ഥാനത്ത് എത്തിചേരൂ.നമ്മുടെ ജീവന്‍…
വിഴിഞ്ഞം: ഓണസമ്മാനമായി വിഴിഞ്ഞം രാജ്യാന്തരമുഖം കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു. ജൂൺ അവസാനം പൂർണ ട്രയൽ റൺ നടത്തും. തുറമുഖ നിർമാണ പുരോഗതി വിലയിരുത്തിയശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമാണം 85 ശതമാനവും പൂർത്തിയായി. റോഡ്, റെയിൽ പദ്ധതികളാണ് പൂർത്തിയാകാനുള്ളത്. ഇതുസംബന്ധിച്ച് ചർച്ചകൾ നടത്തി വരികയാണ്. തുറമുഖത്തെ ക്രെയിനുകളുടെ പ്രവർത്തനം മന്ത്രി നേരിൽകണ്ടു. പൂർണമായും ഓട്ടോമാറ്റിക് പ്രവർത്തന സംവിധാനം ഉള്ളതാണ് ക്രെയിനുകൾ. അടുത്തമാസം കണ്ടെയ്നറുകളുമായി ബാർജ് എത്തിച്ചാണ് ട്രയൽ റൺ നടത്തുന്നത്. മന്ത്രി സജി ചെറിയാൻ, വിസിൽ എം.ഡി ദിവ്യ.എസ്.അയ്യർ, തുറമുഖ കമ്പനി സി.ഇ.ഒ പ്രദീപ് ജയരാമൻ, അദാനി കോർപ്പറേറ്റ് അഫേഴ്സ് മേധാവി അനിൽ ബാലകൃഷ്ണൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. ഷിപ്പിംഗ് മന്ത്രാലയത്തിന്റെ ട്രാൻസ്ഷിപ്മെന്റ് അനുമതി ലഭിച്ച വിഴിഞ്ഞത്ത് കസ്റ്റംസ് ഓഫീസ് ഉൾപ്പെടെയുള്ളവയുടെ പ്രവർത്തനം ഉടൻ ആരംഭിക്കും. സെൻട്രൽ ബോർഡ് ഒഫ് ഇൻ ഡയറക്ടഡ് ടാക്സസ് ആൻഡ് കസ്റ്റംസ് അനുമതിക്ക് കാക്കുകയാണ്. കസ്റ്റംസ് ഓഫീസിന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ വിദേശ ഷിപ്പിംഗ് കമ്പനികൾക്കും…
തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന് അശ്ശീല സന്ദേശം അയച്ചയാൾ പിടിയിൽ. എറണാകുളം സ്വദേശി ശ്രീജിത്താണ് സൈബർ പൊലീസിന്റെ പിടിയിലായത്. മേയർ- കെഎസ്ആർടിസ് ഡ്രൈവർ തർക്കത്തിന് പിന്നാലെ മേയർക്കെതിരെ സൈബർ ആക്രമണം ഉണ്ടായിരുന്നു. മേയറുടെ ഔദ്യോഗിക വാട്ട്സാപ് നമ്പറിലേക്ക് നിരവധി അശ്ലീല സന്ദേശങ്ങൾ വന്നിരുന്നു. സമൂഹ മാധ്യമങ്ങളിലൂടെയും മേയർക്ക് എതിരെ അധിക്ഷേപം ഉയർന്നിരുന്നു. ഇതുസംബന്ധിച്ച് പൊലീസ് മേധാവിക്കും മ്യൂസിയും പൊലീസിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവ് പിടിയിലായത്. ആര്യയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കുറുകെയിട്ടു കെഎസ്ആർടിസി ബസ് തടഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവരികയും വിവാദമാവുകയും ചെയ്തിരുന്നു. ഓവർടേക്ക് ചെയ്യുന്നതിനിടെ കാറിനു നേർക്കു കെഎസ്ആർടിസ് ഡ്രൈവർ ലൈംഗിക ചേഷ്ട കാണിച്ചുവെന്ന മേയറുടെ പരാതിയിൽ പൊലീസ് കേസെടുത്തു. ഇതിനു പിന്നാലെയാണ് ആര്യയ്ക്ക് എതിരെ സൈബർ ആക്രമണം തുടങ്ങിയത്.
ന്യൂഡൽഹി: കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനാണ് കോവാക്സീൻ. ബ്രിട്ടിഷ് ഫാർമ ഭീമന്മാരായ അസ്ട്രാസെനക്ക നിർമിച്ച കോവിഷീൽഡ് വാക്സീന് പാർശ്വഫലങ്ങളുണ്ടെന്ന് ഉൽപ്പാദക്കമ്പനി യുകെ ഹൈക്കോടതിയിൽ സമ്മതിച്ചതിനു പിന്നാലെയാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക്കിന്റെ പ്രതികരണം. ‘‘സുരക്ഷയ്ക്കു പ്രഥമ പരിഗണന നൽകിയാണ് കോവാക്സീൻ നിർമിച്ചത്. കോവിഡ് പ്രതിരോധ കുത്തിവയ്പ്പിൽ ഇന്ത്യയിൽ ട്രയൽ നടത്തിയ ഏക വാക്സീൻ കോവാക്സിൻ ആണ്. ലൈസൻസ് പ്രക്രിയയുടെ ഭാഗമായി 27,000ലധികം വിഷയങ്ങളിൽ കോവാക്സീൻ വിലയിരുത്തപ്പെട്ടിട്ടുണ്ട്. ക്ലിനിക്കൽ ട്രയൽ മോഡിൽ നിയന്ത്രിത ഉപയോഗത്തിന് കീഴിലാണ് ഇതിന് ലൈസൻസ് ലഭിച്ചത്. വാക്സീന്റെ സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു.’’ – ഭാരത് ബയോടെക്ക് പറഞ്ഞു. കമ്പനിയുടെ ഔദ്യോഗിക എക്സ് പേജിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. പ്രാഥമിക ഘട്ടത്തിൽ കോവാക്സീൻ, കോവിഷീൽഡ് വാക്സീനുകളാണ് ഇന്ത്യയിൽ ഏറ്റവുമധികം നൽകിയത്. @bharatbiotech announcement – #COVAXIN was developed with a…
ന്യൂയോർക്ക്: ബഹിരാകാശത്ത് നിന്ന് ഭൂമിയിലേക്ക് ഒരു ലേസർ സിഗ്നൽ ലഭിച്ചതായി അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. നാസയുടെ പുതിയ ബഹിരാകാശ പേടകമായ ‘സെെക്കി’യിൽ നിന്നാണ് ഏകദേശം 140 ദശലക്ഷം മെെൽ അകലെ നിന്ന് സിഗ്നൽ ലഭിച്ചിരിക്കുന്നത്. 2023 ഒക്ടോബറിലായിരുന്നു നാസ ഈ ബഹിരാകാശ ദൗത്യം ആരംഭിച്ചത്.ചൊവ്വയ്ക്കും വ്യാഴത്തിനും ഇടയിലുള്ള ഛിന്നഗ്രഹ വലയത്തിലുള്ള ഛിന്നഗ്രഹ ‘സെെക്കി16’ഒരു ബഹിരാകാശ പേടകം അയച്ചു. ഈ ഛിന്നഗ്രഹം ഒരു അപൂർവമായ ലോഹം കൊണ്ടാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. ഛിന്നഗ്രഹത്തിന്റെ പേര് തന്നെയാണ് പേടകത്തിന് നൽകിയിരിക്കുന്നത്. ലേസർ വികിരണങ്ങൾ ഉപയോഗിച്ചുള്ള ആശയവിനിമയങ്ങൾ പരീക്ഷിക്കുക എന്ന ഒരു ലക്ഷ്യവും ഇതിന് പിന്നിൽ ഉണ്ടായിരുന്നു. ദൂരെ നിന്ന് ലേസർ ആശയവിനിമയം സാദ്ധ്യമാക്കാനായി ഡീപ് സ്‌പേസ് ഒപ്റ്റിക്കൽ കമ്മ്യൂണിക്കേഷൻസ് (ഡിഎസ്ഒസി) സിസ്റ്റം സെെക്കിയിൽ സജ്ജീകരിച്ചിരിക്കുന്നു. നിലവിൽ ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിന്റെ 1.5 മടങ്ങ് ദൂരത്തിൽ നിന്നാണ് ലേസർ രശ്മികൾ ഭൂമിയിലേക്കയച്ചത്.സൈക്കിയുടെ റേഡിയോ ട്രാൻസ്മിറ്ററുമായി ഡിഎസ്ഒസി വിജയകരമായി പ്രവർത്തിക്കുകയും ബഹിരാകാശ പേടകത്തിൽ നിന്ന് നേരിട്ട് ഭൂമിയിലേക്ക്…