- മുഹറഖ് മലയാളി സമാജം വിദ്യാദരം വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി
- ‘കെട്ടിടം ആരോഗ്യമന്ത്രി തള്ളിയിട്ടതല്ല, അനാസ്ഥ മൂലം താഴെ വീണതാണ്’: രമേശ് ചെന്നിത്തല
- ഉപ്പള നദിയുടെ (കാസറഗോഡ്) കരയിലുള്ളവർ ജാഗ്രത പാലിക്കുക
- ‘ഞാന്‍ 55 പന്തില്‍ സെഞ്ചുറി അടിച്ചിട്ടുണ്ടെ’ന്ന് ബ്രൂക്ക്, വായടപ്പിക്കുന്ന മറുപടിയുമായി റിഷഭ് പന്ത്
- ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ ഹൈവേയിലും ഷെയ്ഖ് ഇസ ബിൻ സൽമാൻ ഹൈവേയിലും സീഫിലേക്കുള്ള പാത അടച്ചു
- രണ്ടു പേരെ കൊന്നെന്ന വെളിപ്പെടുത്തലില്‍ നട്ടംതിരിഞ്ഞ് പോലീസ്
- ബഹ്റൈനില്‍ തെരുവുനായ വന്ധ്യംകരണ യജ്ഞം ഈ മാസം പുനരാരംഭിക്കും
- സതേണ്‍ ഗവര്‍ണറേറ്റില്‍ റോഡുകളും ഓവുചാലുകളും പാര്‍ക്കുകളും പുതുക്കിപ്പണിയുന്നു
Author: Starvision News Desk
തിരുവനന്തപുരം: 1968 -ലെ കേരള റവന്യൂ റിക്കവറി നിയമത്തിൽ ഭേദഗതി വരുത്താനുള്ള ബില്ലിന് മന്ത്രിസഭായോഗം അനുമതി നല്‍കി. നികുതി കുടിശ്ശികയുടെ പലിശ ഈടാക്കുന്നത് കുറയ്ക്കുക, ജപ്തി വസ്തുവിന്‍റെ വില്‍പന വിവരങ്ങള്‍ ഓണ്‍ലൈനായി പ്രസിദ്ധപ്പെടുത്തുക, സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിയുടെ ഭാഗം കുടിശ്ശിക ബാധ്യത തീര്‍ക്കുന്നതിന് ഉതകും വിധം വില്‍ക്കുന്നതിനുള്ള വ്യവസ്ഥ, റവന്യു റിക്കവറിയില്‍ തവണകള്‍ അനുവദിക്കാന്‍ സര്‍ക്കാരിന് അനുമതി നല്‍കല്‍ തുടങ്ങിയവയാണ് ബില്ലിലെ പ്രധാന ഭേദഗതികള്‍. പബ്ലിക്ക് സര്‍വ്വീസ് കമ്മീഷനില്‍ നിലവിലുള്ള ഒഴിവിലേക്ക് കോട്ടയം കാളികാവ് സ്വദേശി അഡ്വ. ബോസ് അഗസ്റ്റിനെ പരിഗണിച്ച് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അഡ്വ. എന്‍ മനോജ് കുമാറിന് ഹൈക്കോടതിയില്‍ മൂന്ന് വര്‍ഷക്കാലയളവിലേക്ക് സ്റ്റേറ്റ് അറ്റോര്‍ണിയായി പുനര്‍നിയമനം നല്‍കും. കൊച്ചി എളമക്കര സ്വദേശിയാണ്. ലാൻഡ് റവന്യൂ വകുപ്പിന്‍റെ നിയന്ത്രണത്തിലുള്ള ജില്ലാ കലക്ടറേറ്റുകളിലെയും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, ബിൽഡിംഗ് ടാക്സ് യൂണിറ്റുകൾ, റവന്യൂ റിക്കവറി യൂണിറ്റുകൾ എന്നിവയിലെ 197 താല്ക്കാലിക തസ്തികകള്‍ക്കും തുടര്‍ച്ചാനുമതി നല്‍കും. ആലപ്പുഴ, മലപ്പുറം,…
കൊല്ലം: കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം. തിരഞ്ഞെടുപ്പ് വിജയവവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ കോൺഗ്രസ് പ്രവർത്തകന് മർദനം എന്ന് കോൺഗ്രസ് പ്രവർത്തകർ ആരോപിക്കുന്നു. മരകഷ്ണം ഉൾപ്പെടെ ഉപയോഗിച്ച് കടയ്ക്കൽ പോലീസ് സ്റ്റേഷന് മുന്നിൽ നിന്ന് ആക്രോശിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. പൊലീസ് സ്റ്റേഷനിൽ അതിക്രമം നടത്തി സിപിഎം പ്രവർത്തകർ. കൊല്ലം കടയ്‌ക്കൽ പൊലീസ് സ്റ്റേഷനിലാണ് സിപിഎമ്മിന്റെ ഗുണ്ടാവിളയാട്ടം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്റെ വിജയത്തിന് പിന്നാലെയാണ് സംഭവം. ആഘോഷത്തിനിടെ സിപിഎം-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിനെതിരെ പരാതി നൽകാൻ യുഡിഎഫ് പ്രവർത്തകനായ ജിഷ്ണു പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് സിപിഎം പ്രവർത്തകർ ആക്രമണം അഴിച്ചുവിട്ടത്. പരാതി നൽകാനെത്തിയ ജിഷ്ണുവിനെ സിപിഎമ്മുകാർ പൊലീസ് സ്റ്റേഷന്റെ വളപ്പിലിട്ട് മർദ്ദിച്ചു. തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥരെയും സിപിഎം പ്രവർത്തകർ കയ്യേറ്റം ചെയ്തു. സംഭവത്തിൽ മൂന്ന് സിപിഎം പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇന്നലെ വൈകിട്ട്…
തിരുവനന്തപുരം: എതിര്‍ സ്ഥാനാര്‍ഥികളെക്കുറിച്ച് പ്രതികരിക്കാതെ സുരേഷ് ഗോപി. കെ മുരളീധരനെക്കുറിച്ചും വി എസ് സുനില്‍കുമാറിനെക്കുറിച്ചുമുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് സുരേഷ് ഗോപി പ്രതികരിച്ചില്ല. കെ മുരളീധരന്‍ പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന വിഷയം ചോദിച്ചപ്പോള്‍ മറ്റുള്ളവരുടെ ഒരു കാര്യവും തന്നോട് ചോദിക്കരുതെന്നായിരുന്നു പ്രതികരണം. പ്രചാരണ കാലത്തുപോലും അവരുടെ പേര് പറഞ്ഞിട്ടില്ല. മുരളീയേട്ടന്‍ എന്ന് അഭിസംബോധനചെയ്ത് രാഷ്ട്രീയമല്ലാത്ത ചിലകാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത് ബന്ധത്തെക്കുറിച്ചാണ്. അല്ലാതെ അവരുടെ പേരുപോലും പറഞ്ഞിട്ടില്ല. ഒരു കാരണവശാലും പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കുകയോ തിരിഞ്ഞുകുത്തുകയോ ചെയ്യരുതെന്ന് പ്രവര്‍ത്തകരോട് പറഞ്ഞിട്ടുണ്ട്. വലിയ രാഷ്ട്രീയ പാരമ്പര്യമുള്ള കുടുംബത്തിലെ ആളാണ്. അങ്ങനെ ചെയ്യരുതെന്ന് അഭ്യര്‍ഥിച്ചിട്ടുണ്ട്. ആ പേരിലും പുച്ഛിക്കുകയാണെങ്കില്‍ ഒരു ജ്യേഷ്ഠനെപ്പോലെ കണ്ട് അംഗീകരിക്കുമെന്നും സുരേഷ്‌ഗോപി പറഞ്ഞു. https://youtu.be/csa2zcZ5OVc വോട്ടര്‍മാരെ ഒരിക്കലും വിലകുറച്ച് കാണരുത്. എല്ലാം നിശ്ചയിക്കുന്നത് അവരാണ്. വ്യക്തിപരമായ വിജയം ആയിരുന്നുവെങ്കില്‍ 2019ല്‍ വിജയിക്കേണ്ടതായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നശേഷം പ്രധാനമന്ത്രിയുമായി സംസാരിച്ചില്ല. അദ്ദേഹം മറ്റു പല മീറ്റിങ്ങുകളുടെയും തിരക്കിലാണ്. നാളെ കാണണം എന്ന് പറഞ്ഞിട്ടുണ്ട്.…
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത തിരിച്ചടി വിലയിരുത്താൻ സി.പി.എം നേതൃയോഗങ്ങൾ ചേരുന്നു. വിശദമായ ചർച്ചകൾക്കായി അഞ്ചു ദിവസത്തെ നേതൃയോഗം വിളിച്ചു. തിരുത്തല്‍ നടപടികൾ ആവശ്യമുണ്ടെന്നു കണ്ടാൽ ഉടന്‍ അതിലേക്ക് കടക്കാനാണ് തീരുമാനം. വെള്ളിയാഴ്ച ചേരുന്ന സെക്രട്ടേറിയറ്റില്‍ തെരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച പ്രാഥമിക വിലയിരുത്തല്‍ നടക്കും. വിശദമായ ചര്‍ച്ചയ്ക്ക് അഞ്ചു ദിവസത്തെ സംസ്ഥാന നേതൃയോഗങ്ങള്‍ ചേരും.16, 17 തീയതികളിൽ സംസ്ഥാന സെക്രട്ടേറിയറ്റ്, 18,19,20 തീയതികളില്‍ സംസ്ഥാന സമിതി യോഗങ്ങൾ നടക്കും. മന്ത്രി കെ. രാധാകൃഷ്ണന്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതോടെ മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകളും സി.പി എമ്മിന്‍റെ പരിഗണനയിലുണ്ട്. എം.പിയായി തെരഞ്ഞെടുത്തുകൊണ്ടുള്ള വിജ്ഞാപനമിറങ്ങി 14 ദിവസത്തിനകം നിയമസഭാംഗത്വം രാജിവയ്ക്കണമെന്നാണ് ചട്ടം. പകരം സംവിധാനത്തെക്കുറിച്ച് മറ്റന്നാള്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചര്‍ച്ചയുണ്ടാകും. ചുമതല ആര്‍ക്കെങ്കിലും കൈമാറണോ അതോ പകരക്കാരനെ ഉടന്‍ കണ്ടെത്തണോ എന്നകാര്യത്തിൽ സെക്രട്ടേറിയറ്റ് തീരുമാനമെടുക്കും. പത്താം തീയതി നിയമസഭാ സമ്മേളനം തുടങ്ങുന്ന സാഹചര്യവും പാര്‍ട്ടി പരിഗണിക്കും.
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ പരാജയത്തിലും പാര്‍ട്ടിക്ക് ഒന്നും സംഭവിച്ചിട്ടില്ലെന്നും അടിത്തറ ഭദ്രമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് ആകെ ഒരു സീറ്റില്‍ മാത്രമാണ് ജയിക്കാനായിരുന്നത്. ‘പാര്‍ട്ടിയെ സംബന്ധിച്ച് ഒരു പ്രതിസന്ധിയുമില്ല. അടിസ്ഥാനപരമായ വോട്ട് നഷ്ടപ്പെട്ടിട്ടില്ല. 47 ശതമാനം വോട്ടുണ്ടായിരുന്ന യുഡിഎഫിന് 42 ശതമാനമേ ഇത്തവണ ലഭിച്ചിട്ടുള്ളൂ. അഞ്ച് ശതമാനം കുറഞ്ഞു. 36 ശതമാനം വോട്ടുണ്ടായിരുന്ന ഞങ്ങള്‍ക്ക് ഒരു ശതമാനമേ ഇക്കുറി നഷ്ടമായിട്ടുള്ളൂ. അടിത്തറ ശക്തമായ നിലനില്‍ക്കുന്നുവെന്നാണ് അത് കാണിക്കുന്നത്’ എം.വി.ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് നേരത്തെ ഉറപ്പിച്ച് പറഞ്ഞിരുന്നല്ലോ എന്ന ചോദ്യത്തിന് എം.വി.ഗോവിന്ദന്‍ ഇങ്ങനെ മറുപടി നല്‍കി, ‘കോണ്‍ഗ്രസിന്റെ വോട്ട് കോണ്‍ഗ്രസ് പിടിക്കുമെന്നാണ് ഞങ്ങള്‍ കരുതിയത്. 86000 വോട്ടാണ് കോണ്‍ഗ്രസിന് കുറഞ്ഞത്. സുരേഷ് ഗോപി 74000 വോട്ടിനാണ് വിജയിച്ചത്. ഞങ്ങള്‍ക്കവിടെ ആറായിരത്തലിധം വോട്ടുകള്‍ കുറയുകയും ചെയ്തു. ബാക്കി നിങ്ങള്‍ കണക്ക് കൂട്ടിയാല്‍ മതി. ബിജെപി ജയിക്കില്ലെന്ന് ഞാന്‍ പറഞ്ഞത് കറക്ടറാണ്. പക്ഷേ ബിജെപിയെ കോണ്‍ഗ്രസ്…
തിരുവനന്തപുരം: സ്‌കൂളിലേക്ക് നടന്നുപോകുന്ന കുട്ടികള്‍ക്കായി മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്. സ്‌കൂളിലേക്ക് സുരക്ഷിതമായി നടന്നുപോകാന്‍ കുട്ടികളെ മുതിര്‍ന്നവര്‍ പരിശീലിപ്പിക്കണം. കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കണം.റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക. റോഡില്‍ നിരന്ന് നടക്കാതെ വരി വരിയായി നടക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പിന്റെ കുറിപ്പില്‍ പറയുന്നു. കുറിപ്പ്: പാഠം 1 സ്‌കൂളിലേക്ക് നടക്കുമ്പോള്‍ സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും . അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവര്‍ പൂര്‍ണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂര്‍ണ്ണ പിന്തുണ നല്‍കേണ്ടതാണ്. 1 കുട്ടികള്‍ വലത് വശം ചേര്‍ന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക. 2 . റോഡില്‍ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന്…
മനാമ: ആംസ്റ്റര്‍ഡാമില്‍ നടക്കുന്ന മണി 20/20 യൂറോപ്പ് ഫോറത്തില്‍ ബഹ്‌റൈനിലെ നിക്ഷേപ സാധ്യതകള്‍ പരിചയപ്പെടുത്തിക്കൊണ്ട് ബഹ്‌റൈന്‍ ഇക്കണോമിക് ഡവലപ്‌മെന്റ് ബോര്‍ഡ് (ബഹ്‌റൈന്‍ ഇ.ഡി.ബി) പങ്കെടുക്കുന്നു. ജൂണ്‍ നാലിനാരംഭിച്ച സമ്മേളനം ആറിന് സമാപിക്കും. ഇതിനു പുറമെ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ ഏറ്റവും പുതുതായുണ്ടായ സംഭവവികാസങ്ങളും സാമ്പത്തിക വിജയഗാഥകളും ഇ.ഡി.ബി അവിടെ അവതരിപ്പിക്കുന്നുണ്ട്. രാജ്യത്തെ പ്രധാന നിക്ഷേപ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്നതിനൊപ്പം ലോകത്തെ പ്രധാന നിക്ഷേപകരുമായി അടുത്ത ബന്ധമുണ്ടാക്കാനും ഇതുവഴി സാധ്യമാകുമെന്ന് ഇ.ഡി.ബി പ്രതീക്ഷിക്കുന്നു. ഒരു നൂറ്റാണ്ട് പഴക്കമുള്ള രാജ്യത്തെ സാമ്പത്തിക സേവന രംഗം അറബ് മേഖലയില്‍ ഏറെ പ്രധാനപ്പെട്ടതാണ്. മേഖലയിലെ ഡി.ജിപിയില്‍ 2023ലെ രാജ്യത്തിന്റെ സംഭാവന 17.8 ശതമാനമാണ്. കൂടാതെ തൊഴില്‍ മേഖലയിലും സാമ്പത്തിക സേവന മേഖലയിലുമായി 14,000ത്തിലധികം പേര്‍ക്ക് തൊഴില്‍ നല്‍കുന്നുമുണ്ട്. രാജ്യത്തിന്റെ അതിവിദഗ്ധ തൊഴില്‍ മേഖലയില്‍ 70 ശതമാനമാണിത്. സുപ്രധാന മേഖലകളില്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പ്രയത്‌നം ചെയ്യുന്നതിനൊപ്പം മികച്ച നിക്ഷേപ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുമുണ്ടെന്ന് ഇ.ഡി.ബിയുടെ സാമ്പത്തിക സേവന വിഭാഗത്തിന്റെ…
കോഴിക്കോട്: കേരളത്തിൽ ഇത്തവണയും എൽ.ഡി.എഫ്. ഒരേയൊരു സീറ്റിലൊതുങ്ങി. കനത്ത തോൽവി നേരിട്ട മുന്നണിക്ക് പിടിച്ചുനിനിൽക്കാനായത് ആലത്തൂരിൽ മാത്രം. ആലത്തൂരിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയും സംസ്ഥാന മന്ത്രിയുമായ കെ. രാധാകൃഷ്ണൻ തുടക്കം മുതൽ ലീഡ് നിലനിർത്തിയാണ് ജയിച്ചുകയറിയത്. മറ്റു 17 സീറ്റുകളിൽ യു.ഡി.എഫും തൃശൂരിൽ ബി.ജെ.പിയും തുടക്കം മികച്ച മുന്നേറ്റം നടത്തിയപ്പോൾ ആറ്റിങ്ങൽ മണ്ഡലത്തിൽ ലീഡ് മാറിമാറി വന്ന് എൽ.ഡി.എഫിന് അവസാര നിമിഷം വരെ വിജയപ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവസാനം യു.ഡി.എഫിലെ അടൂർ പ്രകാശ് 1708 വോട്ടിന്റെ ഭൂരിപക്ഷത്തോടെ ജയിച്ചുകയറിയപ്പോൾ ആ പ്രതീക്ഷയും കൈവിട്ടു. 2019ലെ തെരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് ലഭിച്ചത് ഒരു സീറ്റ് മാത്രമാണ്. ആലപ്പുഴ. എന്നാൽ ഇത്തവണ അവിടെ കോൺഗ്രസിന്റെ ദേശീയ നേതാവ് കെ.സി. വേണുഗോപാൽ സിറ്റിംഗ് എം.പി എ.എം. ആരിഫിനെ തോൽപ്പിച്ചു. കഴിഞ്ഞ തവണ എൽ.ഡി.എഫ്, പ്രത്യേകിച്ച് സി.പി.എം തോൽവിയുടെ ജാള്യത മറയ്ക്കാൻ ശ്രമിച്ചത് ‘കനൽ ഒരു തരി മതി’ എന്ന പ്രചാരണത്തിലൂടെയാണ്. ഇത്തവണയും അവർക്ക് അതുതന്നെ പറയേണ്ടിവരും.
ന്യൂഡൽഹി: 292 സീറ്റുകളുമായി നരേന്ദ്ര മോദി സർക്കാർ കേന്ദ്രത്തിൽ മൂന്നാം മൂഴം ഉറപ്പിച്ചിരിക്കുകയാണ്. വോട്ടെണ്ണലിന്റഎ ആദ്യ ഘട്ടത്തിൽ തന്നെ എൻഡിഎ വ്യക്തമായ മുന്നേറ്റം നടത്തിയിരുന്നു. എന്നാൽ പിന്നാലെ ഇന്ത്യാ സഖ്യവും കരുത്തുതെളിയിച്ചു എത്തി. ഒരുവേള ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മുന്നേറിയെങ്കിലും പിന്നീട് വീണ്ടും എൻഡിഎ മുന്നിൽ കയറി. 2014നു ശേഷം ഇതാദ്യമായി കോൺഗ്രസ് 100 ഓളം സീറ്റുകളിൽ ലീഡ് പിടിച്ചു.
ന്യൂഡല്‍ഹി: എന്‍.ഡി.എയ്ക്ക് മൂന്നാം തവണയും വിജയം സമ്മാനിച്ചതിന് ജനങ്ങള്‍ക്ക് നന്ദി പറയുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. തുടര്‍ച്ചയായ മൂന്നാം തവണയും ജനം എന്‍ഡിഎയില്‍ വിശ്വാസമര്‍പ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാന നേട്ടമാണിത് – അദ്ദേഹം എക്‌സില്‍ കുറിച്ചു. ജനങ്ങളുടെ സ്‌നേഹത്തിന് മുന്നില്‍ ശിരസ് നമിക്കുന്നു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ കഴിഞ്ഞ പത്ത് വര്‍ഷമായി നടത്തിവന്ന നല്ല പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ഉറപ്പ് നല്‍കുന്നു. കഠിനാധ്വാനംചെയ്ത പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്യുന്നു. അവര്‍ നടത്തിയ പ്രവര്‍ത്തനത്തിന് നന്ദി പറയാന്‍ വാക്കുകളില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വാരണാസി മണ്ഡലത്തില്‍നിന്ന് പ്രധാനമന്ത്രി മോദി ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. എന്നാല്‍ ഇന്ത്യ സഖ്യം വന്‍ മുന്നേറ്റമാണ് ഇത്തവണ നടത്തിയത്. തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനിടെ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും ലക്ഷ്യത്തില്‍ എത്തിയിട്ടില്ലെന്നും പറഞ്ഞിരുന്നു. ഭരണഘടനയെ സംരക്ഷിക്കാനുള്ള പോരാട്ടമാണ് നടത്തിയതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇന്ത്യ സഖ്യത്തില പാര്‍ട്ടികളുടെ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് രാഹുല്‍ഗാന്ധിയും പറഞ്ഞിരുന്നു.…