Author: Starvision News Desk

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വീട്, സ്‌കൂള്‍, കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികള്‍ക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങള്‍ അങ്കണവാടികള്‍ക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവില്‍ ഉപയോഗിക്കുന്ന കൈപുസ്തകങ്ങള്‍ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഉപയോഗിക്കത്തക്ക വിധത്തില്‍ ശാസ്ത്രീയമായ മാറ്റങ്ങള്‍ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീച്ചര്‍ പേജ് ക്യു.ആര്‍. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികള്‍ക്ക് കഥകളും പാട്ടും കാണാനും കേള്‍ക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നല്‍ നല്‍കിക്കൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2024 ഒക്ടോബർ 3 മുതൽ 12 വരെ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് ചെയർമാൻ സനീഷ് കൂറുമുള്ളിലിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സൊസൈറ്റിയുടെ മുതിർന്ന അംഗം അജിത് പ്രസാദ് ചടങ്ങുകളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിക്കുകയുണ്ടായി സെക്രട്ടറി ബിനുരാജ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു. വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന് രാവിലെ 4.30 മുതൽ പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ കുരുന്നുകൾക്ക് ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും പകർന്നു നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437) ജനറൽ കൺവീനർ സുജിത്ത് വാസപ്പൻ (3319 3440) കൺവീനർമാരായ ബിനുമോൻ(3641 8481) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

Read More

തിരുവനന്തപുരം: തൃശൂരിൽ ബി.ജെ.പി. നേടിയ വിജയം മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണത്താലത്തിൽ വെച്ചു നൽകിയ സമ്മാനമാണെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കുള്ള തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സി.പി.എം. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനു ശ്രമിച്ചു. തൃശൂരിലെ പരാജയം സംബന്ധിച്ച് പഠിക്കും. അവിടെ സിപിഎം- ബിജെപി ഡീല്‍ ഉണ്ടായിരുന്നു. വടകരയില്‍ ഷാഫി പറമ്പിലിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചാണ് സി.പി.എം. പ്രചാരണം നടത്തിയത്. ഷാഫിക്ക് വമ്പിച്ച ഭൂരിപക്ഷം ലഭിച്ച സാഹചര്യത്തില്‍ കെ.കെ. ശൈലജയും സി.പി.എമ്മും ജനങ്ങളോടു മാപ്പു പറയണം. വടകരയില്‍ സമാധാനപരമായി കഴിഞ്ഞ ജനതയെ വര്‍ഗീയമായി ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പരാജയപ്പെട്ടത്. മോദി കേന്ദ്രത്തില്‍ നടത്തിയതിനു സമാനമായ പ്രചാരണമാണ് അവിടെ ഇടതുപക്ഷം നടത്തിയത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ പറഞ്ഞു. അങ്ങനെയെങ്കില്‍ സര്‍ക്കാരിന് തുടരാന്‍ അവകാശമില്ല. വമ്പിച്ച വിജയം നേടിയപ്പോള്‍ ആവേശത്തോടെ ജനങ്ങളെ അഭിമുഖീകരിച്ച മുഖ്യമന്ത്രി എന്തുകൊണ്ടാണ് വമ്പിച്ച പരാജയമുണ്ടായപ്പോള്‍…

Read More

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പു ഫലം ജനാധിപത്യ സമൂഹത്തിന് പ്രതീക്ഷ നല്‍കുന്നതാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും അട്ടിമറിക്കാനും ഏകാധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ഫാസിസ്റ്റ് ശ്രമങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയാണിതെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. എസ്.ഡി.പി.ഐ സ്വീകരിച്ച രാഷ്ട്രീയ നിലപാട് ശരിയാണെന്ന് ബോധ്യപ്പെട്ടു. പ്രവര്‍ത്തകരെ ആശയാടിത്തറയുള്ളവരാക്കി മാറ്റാന്‍ ഇടതു- വലതു മുന്നണികള്‍ക്ക് കഴിയാത്തതാണ് തൃശൂരിലെ ബി.ജെ.പി. വിജയത്തിന് അനുകൂല സാഹചര്യമൊരുക്കിയത്. തൃശൂരില്‍ മാത്രമല്ല സംസ്ഥാനത്തെ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഇരു മുന്നണികളുടെയും വോട്ട് ബി.ജെ.പിക്ക് ലഭിച്ചിട്ടുണ്ട്. ഫാസിസത്തിന് ഇന്ത്യന്‍ മണ്ണ് പാകപ്പെടില്ലെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ് തിരഞ്ഞെടുപ്പ് ഫലം. രാജ്യത്തെ ഭൂരിപക്ഷം ജനത മതേതര ചേരിക്കൊപ്പമാണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. ഭരണ സംവിധാനങ്ങളെയും കേന്ദ്ര ഏജന്‍സികളെയും ദുരുപയോഗം ചെയ്തും മാധ്യമങ്ങളില്‍ ചിലരെ ആജ്ഞാനുവര്‍ത്തികളാക്കി നുണപ്രചാരണങ്ങളും വിദ്വേഷ പ്രചാരണങ്ങളും നടത്തി ജനങ്ങളെ വിഭജിച്ച് നേട്ടം കൊയ്യാനുള്ള സംഘ്പരിവാര ശ്രമമാണ് പൊളിഞ്ഞിരിക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയനിലപാടുകള്‍ക്കെതിരേയും ആഭ്യന്തര വകുപ്പിനെ സംഘ്പരിവാര്‍ അജണ്ടയ്ക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മൗനാനുവാദം നല്‍കുന്നതിനെതിരേയുമുള്ള ജനവിധി മാനിച്ച് തിരുത്തല്‍ നടപടികള്‍…

Read More

മനാമ: കളിക്കളത്തിൽ വീറും വാശിയും നിറക്കുന്ന ഫുട്ബോൾ മൽസരങ്ങളും വിവിധ വിനോദ പരിപാടികളുമായി മീഡിയ വൺ ബഹ് റൈനിൽ സംഘടിപ്പിക്കുന്ന ‘സൂപ്പർ കപ്പ് 2024 സോക്കർ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ജൂൺ 06 വ്യാഴം, 07 വെള്ളി എന്നീ രണ്ട് ദിവസങ്ങളിലായി സിഞ്ചിലെ അൽ അഹ് ലി സ്റ്റേഡിയത്തിലാണ് കാർണിവൽ ഒരുക്കുന്നത് . കാൽപന്ത് കളിയുടെ വശ്യതയും ചാരുതയുമായി വിവിധ ജി.സി.സി രാജ്യങ്ങളിൽ ആവേശം പകർന്ന മീഡിയ വൺ സൂപ്പർ കപ്പ് മൽസരങ്ങൾക്കായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി. മൽസരങ്ങ രാജ്യത്തെ പ്രമുഖരായ ഫുട്ബോൾ പ്രേമികൾക്ക് ആവേശം പകർന്ന് കളിക്കളത്തിൽ കളിയാവേശത്തിൻറെ ചൂടും ചൂരും നിറഞ്ഞ മൽസരം കാഴ്ചവെക്കും. ബഹ്റൈൻ ഇന്ത്യ ഫുട്ബോൾ അസോസിയേഷൻ -ബിഫ- യുമായി സഹകരിച്ചാണ് ഫുട്ബോൾ മാമാങ്കം ഒരുക്കുന്നത്.. വ്യാഴാഴ്ച രാത്രി 8.30 ന് ടീമുകളുടെ മാർച്ച്പാസ്റ്റോടെയാണ് സൂപ്പർ കപ്പിനു ഔപചാരികമായി തുടക്കം കുറിക്കുക. ഉത്ഘാടനച്ചടങ്ങിൽ ബഹ്റൈൻ പാർലമെൻറ് അംഗങ്ങൾ, സ്വദേശി പ്രമുഖർ, സ്പോർട്സ് താരങ്ങൾ , ബഹ്റൈനിലെ സാമൂഹിക…

Read More

മലപ്പുറം: പോളിസിയെടുത്തിട്ടും ചികിത്സാ ചെലവിനായി ഇന്‍ഷുറന്‍സ് തുക അനുവദിക്കാതിരുന്ന കമ്പനിക്കെതിരെ  നഷ്ടപരിഹാരവും ചികിത്സാ ചെലവിലേക്കുമായി 2,97,234 രൂപ  നൽകാൻ  മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന്റെ വിധിച്ചു. അരീക്കോട് പൂവത്തിക്കൽ സ്വദേശി വേലായുധൻ നായര്‍ നല്‍കിയ പരാതിയില്‍  ഫ്യൂച്ചർ ജനറാലി ഇന്‍ഷുറൻസ് കമ്പനിക്കെതിരെയാണ് വിധി. 84 വയസുള്ളപ്പോഴാണ് വേലായുധൻ നായർ 60,694 രൂപ നൽകി ഇന്‍ഷുറൻസ് പോളിസിയെടുത്തത്. ഈ പോളിസി പ്രാബല്യത്തിലുള്ളപ്പോൾ ചികിത്സയ്ക്കായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ചികിത്സാ ചെലവിനായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും തുക അനുവദിച്ചില്ല. പോളിസി എടുത്ത കാലത്തു തന്നെ രക്തസമ്മർദ്ദമുണ്ടായിരുന്നയാളാണെന്നും അത് മറച്ചുവെച്ചാണ് പോളിസി എടുത്തതെന്നുമായിരുന്നു കമ്പനിയുടെ വാദം. അതുകൊണ്ട് ഇൻഷ്യുറൻസ് നൽകാനാവില്ലെന്നും കമ്പനി അറിയിക്കുകയായിരുന്നു. തുടർന്നാണ് ജില്ലാ ഉപഭോക്തൃ കമ്മീഷനിൽ പരാതി നൽകിയത്. ആശുപത്രിയിലെ ചികിൽസാ ചെലവുകൾ ആവശ്യപ്പെട്ടുകൊണ്ടാണ് പരാതി സമർപ്പിച്ചത്. 84 വയസ്സുള്ളയാൾക്ക് മെഡിക്കൽ പരിശോധന കൂടാതെ ഇന്‍ഷുറന്‍സ് അംഗത്വം നൽകിയ ശേഷം ആനുകൂല്യം നിഷേധിക്കാനാവില്ലെന്ന് കമ്മീഷൻ വിധിച്ചു. പ്രായം പരിഗണിച്ചു നൽകുന്ന ഇത്തരം പോളിസികൾ…

Read More

മനാമ: അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ബഹ്റൈൻ്റെ ബിരുദദാന ചടങ്ങ് ബഹ്റൈൻ നാഷണൽ തിയേറ്ററിൽ നടന്നു. ഈസാ ബിൻ സൽമാൻ എജുക്കേഷൻ ചാരിറ്റബൾ ട്രസ്റ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനും ലേബർ ഫണ്ട് ഡയരക്ടർ ബോർഡ് ചെയർമാനുമായ ശൈഖ് ഈസ ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ചടങ്ങിൽ ശൈഖ് മുഹമ്മദ് ബിൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ സംബന്ധിച്ചു. രാജ്യത്തിൻ്റെ സമഗ്ര വികസനത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിൽ രാജ്യത്തെ പൗരർ നൽകുന്ന സംഭാവനയും അതിന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകുന്ന പിന്തുണയും അദ്ദേഹം എടുത്തുപറഞ്ഞു. ബിരുദധാരികളെ അദ്ദേഹം അഭിനന്ദിച്ചു. ചടങ്ങിൽ ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്ക് സ്വകാര്യ മേഖലയിലെ സ്പോൺസർമാർ നൽകിയ ഉപഹാരങ്ങളും സമ്മാനിച്ചു. യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. ബ്രാഡ്ലി ജെ. കുക്ക് വിദ്യാർത്ഥികൾക്ക് നന്ദി പ്രകടിപ്പിച്ച് സംസാരിച്ചു.

Read More

മനാമ: കൊല്ലം പ്രവാസി അസോസിയേഷന്‍റെ ജില്ല സമ്മേളനത്തിന് മുന്നോടിയായുള്ള സിത്ര ഏരിയ സമ്മേളനം കഴിഞ്ഞ ദിവസം ട്യൂബ്‌ളി കെ.പി.എ ആസ്ഥാനത്തു വച്ചു നടന്നു. ഏരിയ കോഓര്‍ഡിനേറ്റര്‍ നിഹാസ് ഉത്ഘാടനം ചെയ്ത സമ്മേളനത്തിൽ കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം സംഘടനപ്രവര്‍ത്തന ഉത്ബോധന പ്രസംഗം നടത്തി. കഴിഞ്ഞ രണ്ടു വര്‍ഷത്തെ ഏരിയ പ്രവര്‍ത്തന റിപ്പോര്‍ട്ട് ഏരിയ സെക്രട്ടറി ഫൈസൽ പത്തനാപുരവും , സാമ്പത്തിക റിപ്പോര്‍ട്ടു ഏരിയ ട്രെഷറർ അരുൺ കുമാറും അവതരിപ്പിച്ചു. അംഗങ്ങള്‍ നിര്‍ദേശിച്ച ഭേദഗതിയോടെ ഇരു റിപ്പോര്‍ട്ടും സമ്മേളനം പാസാക്കി. തുടര്‍ന്ന് നടന്ന 2024-26 കാലയളവിലേക്കുള്ള പുതിയ ഭരണസമിതിയുടെ തിരഞ്ഞെടുപ്പ് വരണാധികാരിയായ ഏരിയ കോഓര്‍ഡിനേറ്റര്‍ സിദ്ധിഖ് ഷാനിന്റെ നേതൃത്വത്തില്‍ നടന്നു. പുതിയതായി തിരഞ്ഞെടുത്ത ഏരിയ ഭാരവാഹികളുടെ പ്രഖ്യാപനം കെപിഎ പ്രസിഡന്‍റ് നിസാർ കൊല്ലം നടത്തി. പ്രസിഡന്റ് വിനീഷ് മോഹനൻ, സെക്രട്ടറി അരുൺ കുമാർ, ട്രഷറര്‍ ഷാൻ അഷ്‌റഫ് , വൈസ് പ്രസിഡന്റ് മനാഫ്, ജോ:സെക്രട്ടറി അനിൽകുമാർ എന്നിവരെയും ഏരിയ കമ്മിറ്റിയില്‍ നിന്നും സെന്‍ട്രല്‍…

Read More

മനാമ: ടീൻ ഇന്ത്യ ബഹ്‌റൈൻ്റെ നേതൃത്വത്തിൽ കൗമാര പ്രായത്തിലുള്ള വിദ്യാർഥികൾക്കായി ഹെറിറ്റേജ് വാക് സംഘടിപ്പിച്ചു.‌ ബഹ്‌റൈന്റെ പൗരാണിക ചരിത്രത്തിലെ ഏറെ പ്രാധാന്യമുള്ള അറാദ് ഫോർട്ടിലേക്ക് നടത്തിയ യാത്ര കുട്ടികൾക്ക് ഏറെ വിജ്ഞാനപ്രദവും ഹൃദ്യവുമായിരുന്നു. ബഹ്റൈന്റെ പൗരാണിക ചരിത്രം, സംസ്കാരം, നാഗരികത എന്നിവയെ കുറിച്ച് ബഹ്‌റൈനിലെ സാമൂഹിക പ്രവർത്തകനും ചരിത്രകാരനായ ചെമ്പൻ ജലാൽ കുട്ടികളുമായി സംവദിച്ചു. ചരിത്രത്തിൽ മറഞ്ഞു കിടക്കുന്ന പല അറിവുകളും പുതിയ തലമുറക്ക് പകർന്നു കൊടുക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ബാധ്യതയാണെന്ന് അദ്ദേഹം പറഞ്ഞു. ചരിത്രത്തിൽ നിന്നും മുന്നോട്ടുള്ള വഴികൾ കണ്ടെത്താനും അത് വികസിപ്പിക്കാനും സാധിക്കണമെന്നും അദ്ദേഹം കുട്ടികളെ ഉണർത്തി. ദിയ നസീം ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ടീൻ ഇന്ത്യ വൈസ് ക്യാപ്റ്റൻ ആയിശ മൻഹ സ്വാഗതം പറഞ്ഞു. ടീൻ ഇന്ത്യ സംഘാടകസമിതി സെക്രട്ടറി അനീസ് വി.കെ, സജീബ്, റഷീദ സുബൈർ, ബുഷ്റ ഹമീദ്, ഹാരിസ് വി.കെ, ഹാരിസ് എം.സി തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ഫ്രൻ്റ്സ് അസോസിയേഷൻ ജനറൽ…

Read More

മനാമ: ബഹ്റൈൻ സുസ്ഥിര വികസന വകുപ്പ് മന്ത്രിയും ഇക്കണോമിക് ഡവലപ്മെന്റ് ബോർഡ് ചീഫ് എക്സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽഖുലൈഫും ഘാന പ്രസിഡൻ്റിൻ്റെ മുഖ്യ ഉപദേഷ്ടാവും അവിടുത്തെ അന്തർദേശീയ ധനകാര്യ- സ്വകാര്യ നിക്ഷപ മേഖലാ പ്രതിനിധിയുമായ നാന യോ ഒഫോരി അറ്റയും കൂടിക്കാഴ്ച നടത്തി. ഇ.ഡി.ബി. ആ സ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ ബഹ്റൈനിലെ ഘാന അംബാസഡറുടെ ചുമതലയുള്ള മുഹമ്മദ് ഹബീബു തിജാനി, ഘാന ഇൻവെസ്റ്റ്മെൻ്റ് പ്രൊമോഷൻ സെൻ്റർ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ റജിനാൾഡ് യോഫി ഗ്രാൻ്റ്, ബഹ്റൈൻ ഇൻവെസ്റ്റ് മെൻ്റ് പ്രൊമോഷൻ ഏജൻസിയിലെ ചീഫ് എക്സിക്യൂട്ടീവുമാർ എന്നിവർ സംബന്ധിച്ചു. വികസന, നിക്ഷേപ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ച നടന്നു.

Read More