- ബഹ്റൈനിൽ നാളെ അതിശക്തമായ ചൂട് അനുഭവപ്പെടാൻ സാധ്യത
- ഇന്ത്യയില്‍ നാളെ മുതല്‍ ട്രെയിന്‍ യാത്രയ്ക്ക് ചെലവേറും
- ബഹ്റൈനിൽ ആശൂറ അവധി ജൂലൈ അഞ്ച് മുതൽ ഏഴ് വരെ
- കെഎസ്സിഎ വനിത വിഭാഗം ജ്വല്ലറി വർക്ക്ഷോപ്പ് ക്യാമ്പ് സംഘടിപ്പിച്ചു
- നേഹയും അന്തരവും പാഠപുസ്തകത്തിൽ
- 90 ഡിഗ്രി പാലത്തിന് ശേഷം, 100 കോടിയുടെ റോഡിന് നടുവിൽ നിറയെ മരങ്ങൾ! എന്ത് വിധിയെന്ന് നാട്ടുകാർ
- ബഹ്റൈന്‍ 139 നിയമവിരുദ്ധ വിദേശ തൊഴിലാളികളെ നാടുകടത്തി
- റവാഡ ചന്ദ്രശേഖര്‍ കേരള പോലീസ് മേധാവി
Author: Starvision News Desk
മനാമ: ജുഫൈറിലെ അൽ ഫത്തേഹ് ഹൈവേയുടെ അവാൽ അവന്യൂ ജംഗ്ഷനിൽ റോഡ് പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ അടച്ചിടുന്നതായി മന്ത്രാലയം അറിയിച്ചു. അൽ ഫത്തേഹ് ഹൈവേയിൽ നിന്നും അവാൽ അവന്യൂവിൽ നിന്നും വടക്കോട്ടുള്ള ഗതാഗതത്തിനായി ഇന്റർസെക്‌ഷൻ പൂർണ്ണമായി അടയ്ക്കുകയും പുതിയ യു-ടേൺ ഫ്‌ളൈ ഓവറിലേക്ക് ഗതാഗതം തിരിച്ചുവിടുകയും ചെയ്യുന്നു. ബാനി ഒത്ബ അവന്യൂവിൽ നിന്ന് തെക്കോട്ട് വരുന്ന ട്രാഫിക്കിന് ഫ്രീ ഫ്ലോ യു-ടേൺ നൽകും. ബാനി ഒത്ബ അവന്യൂവിൽ നിന്ന് കിഴക്ക് അവൽ ഭാഗത്തേക്കും വടക്ക് അൽ ഫത്തേ ഹൈവേയിലേക്കും വരുന്ന ഗതാഗതത്തിന് രണ്ട് പാതകൾ നൽകും. ഞായറാഴ്ച പുലർച്ചെ 5 വരെയാണ് പൂർണമായ അടച്ചിടൽ. ഭാഗീകമായി അടച്ചിടൽ ഞായറാഴ്ച മുതൽ പ്രാബല്യത്തിൽ വരും, ഇത് ആറ് മാസം നീണ്ടുനിൽക്കും.
ഹൈദരാബാദ്: എസ്എസ്എൽവി ഡി 2 വിക്ഷേപണ വിജയത്തിൽ എല്ലാവർക്കും നന്ദി അറിയിച്ച് ഐഎസ്ആർഒ ചെയർമാൻ എസ്.സോമനാഥ്. വിക്ഷേപണം സമ്പൂർണ വിജയമായിരുന്നുവെന്നും മൂന്ന് ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിൽ എത്തിച്ചതായും അദ്ദേഹം അറിയിച്ചു. എസ്എസ്എൽവിയുടെ ആദ്യ വിക്ഷേപണ പരാജയത്തിൽ നിന്നും പാഠം ഉൾക്കൊണ്ടായിരുന്നു പ്രവർത്തനമെന്നും അത് ഫലം കണ്ടിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.രാവിലെ 9.18ന് ശ്രീഹരിക്കോട്ടിയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കമ്പനി അന്റാരിസിന്റെ, ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിണ്ടായിരുന്നത്ബഹിരാകാശ വിപണിയിൽ മികച്ച നേട്ടമുണ്ടാക്കാനായി ഇസ്രോ അവതരിപ്പിച്ച പുതിയ വിക്ഷേപണ വാഹനമാണ് എസ്എസ്എൽവി. 34 മീറ്റർ ഉയരവും രണ്ട് മീറ്റർ വ്യാസവുമുള്ള ഈ റോക്കറ്റിന്റെ ഭാരം 120 ടണ്ണാണ്. 500കിലോഗ്രാം ഭാരമുള്ള രു ഉപഗ്രഹത്തെ 500 കിലോമീറ്റർ ഉയരത്തിലുള്ള ഭ്രമണപഥത്തിൽ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എൽവിക്ക് ഐഎസ്ആർഒയുടെ എറ്റവും…
മനാമ. ആയിരക്കണക്കിന് ആളുകൾ മരണപ്പെട്ട തുർക്കിയിലെയും സിറിയയിലെയും ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കുന്നതിന് വേണ്ടി ബഹ്‌റൈൻ കെ എം സി സി പ്രത്യേകം ഹെല്പ് ഡസ്ക് തുറന്നു പ്രവർത്തനങ്ങൾ ആരംഭിച്ചു. ഇന്നലെ ചേർന്ന അവൈലബിൾ ഭാരവാഹി യോഗത്തിൽ എ പി, ഫൈസൽ കെ പി, മുസ്തഫ, കെ. കെ. സി. മുനീർറഫീഖ് തോട്ടകര എന്നിവർ പങ്കെടുത്തു. പുതിയ വസ്ത്രങ്ങൾ , പുതപ്പുകൾ , തലയിണകൾ , ബെഡ്ഡ് , ജാക്കറ്റ് , ഭക്ഷണ പദാർത്ഥങ്ങൾ തുടങ്ങിയവ രണ്ടു ദിവസം കൊണ്ട് സമാഹരിച്ചു എംബസ്സിയിൽ എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളാണ് ആരംഭിച്ചിട്ടുള്ളത്. ഇന്ന് തന്നെ വിവിധ ജില്ലാ ഏരിയ കമ്മറ്റികളുടെ നേതൃത്വത്തിൽ സൂക്കുകളിൽ നിന്ന് മുകളിൽ പറഞ്ഞ ആവശ്യ വസ്തുക്കൾ സമാഹരിച്ചു കൊണ്ട് കെഎംസിസി ആസ്ഥാനത് എത്തിച്ചു കൊണ്ടിരിക്കുകയാണ്. വസ്തുക്കൾ എല്ലാം തന്നെ പാക്ക് ചെയ്ത് എത്രയും പെട്ടെന്ന് തുർക്കി എംബസിയെ ഏല്പിക്കുന്നതാണ്. സഹകരിക്കാൻ താല്പര്യമുള്ളവർ 34599814 /,35195778 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ആക്ടിങ് പ്രസിഡന്റ് എ പി…
മനാമ: ബഹറിനിൽ പണപ്പെരുപ്പവും യാഥാർത്ഥ്യമല്ലാത്ത വിലക്കയറ്റവും തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി അടിസ്ഥാന സാധനങ്ങൾ പൂഴ്ത്തിവെക്കൽ, സംഭരിക്കൽ, ഒളിപ്പിച്ചു വയ്ക്കൽ എന്നിവയിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ വ്യാപാരികൾക്കെതിരെ കർശന നടപടി തുടരുമെന്ന് വ്യവസായ വാണിജ്യ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്‌റൂ പറഞ്ഞു. കഴിഞ്ഞ മാസം 11,875 സമഗ്രമായ പരിശോധനകളെത്തുടർന്ന് 27 ഔട്ട്‌ലെറ്റുകൾ നിയമലംഘനങ്ങളുടെ പേരിൽ അടച്ചുപൂട്ടിയതായും മന്ത്രി വ്യക്തമാക്കി.