Author: Starvision News Desk

സാമൂഹിക പ്രവർത്തകനും ഐ സി ആർ എഫ് മെമ്പറുമായ സിറാജ് കൊട്ടാരക്കരയുടെ നേതൃത്വത്തിൽഇന്ത്യൻ ക്ലബ്ബും ഇന്ഡക്സ് ബഹ്‌റൈനും ചേർന്ന് ദാർ അൽഷിഫ ആശുപത്രിയുടെ സഹകരണത്തോടെ അസ്‌കർ സിബാർക്കോ ലേബർ ക്യാംപിൽ ഇഫ്താർ സംഘടിപ്പിച്ചു.250 ൽ പരം ആളുകൾക്കായി ഇഫ്താർ നടത്തുവാനായതായി ഭാരവാഹികൾ പറഞ്ഞു.ഇത്തരത്തിലുള്ള ഇഫ്താറുകൾ വരും വർഷങ്ങളിൽ കൂടുതലായി നടത്തുവാൻ ശ്രമിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ഇന്ത്യൻ ക്ലബ്ബ് ഭാരവാഹികളായ അനീഷ് വർഗ്ഗീസ് അജി ഭാസി , ഇന്ഡക്സ് ഭാരവാഹികളായ റഫീക്ക് അബ്ദുള്ള, ലത്തീഫ് ആയഞ്ചേരി , സിബാർക്കോ ജനറൽ ഫോർമാൻ മുഹമ്മദ് സലിം എന്നിവർ നേതൃത്വം നൽകി.

Read More

ഷിബു ബേബി ജോൺ. യാതൊരു മുന്നറിയിപ്പും ഇല്ലാതെയുള്ള പാൽ വില വർദ്ധനവിന് എതിരെ RSP സംസ്‌ഥാന സെക്രട്ടറി ഷിബു ബേബി ജോൺ വിമർശനം ഉന്നയിച്ചു. തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റ് ആയി കഴിഞ്ഞാൽ യഥേഷ്ടം എല്ലാ കാര്യത്തിനും വില വർധിപ്പിച്ചു ജനങ്ങളെ പിഴിയാം എന്ന തോന്നലോടെ നടക്കുന്ന ഇടതുപക്ഷ ഗവണ്മെന്റ്ന്റെ തുടർ പ്രക്രിയ മാത്രം ആണ് ഇത്. പ്രസ്തുത വിഷയത്തെ കുറിച്ച് ഒന്നും തന്നെ അറിഞ്ഞിട്ടില്ല എന്ന വകുപ്പ് മന്ത്രിയുടെ അഭിപ്രായം അത്ഭുതമായി തോന്നുന്നു. സർക്കാർ നിശ്ചയിച്ച അഡ്മിനിസ്ട്രേഷൻ ഭരിക്കുന്ന ഒരു സംവിധാനത്തിൽ വിലവർദ്ധനവ് ഉണ്ടായത് മന്ത്രി അറിഞ്ഞിട്ടില്ല എന്ന് പറയുന്നത് ഒന്നുകിൽ മന്ത്രിക്ക് പുല്ല് വില കല്പിക്കുന്ന ഒരു സർക്കാർ സംവിധാനം ആയിട്ടോ അല്ലെങ്കിൽ മന്ത്രിയുടെ പിടിപ്പു കേടിന്റെ അളവ് എത്ര മാത്രം എന്നോ മാത്രമേ ഈ അവസരത്തിൽ നോക്കി കാണാൻ സാധിക്കൂ. ഇടതുപക്ഷ സർക്കാറിന്റെ എല്ലാ തീരുമാനങ്ങളിലും മന്ത്രിമാർ നോക്ക് കുത്തികൾ ആയി നിൽക്കുന്ന കാഴ്ച സ്‌ഥിരമായി കാണുന്നുണ്ട്. ഇത് ജനാധിപത്യ…

Read More

എ ഐ സി സിയുടെ നേതൃത്വത്തിലുള്ള വിദേശപോഷക സംഘടനയായ ഐ ഒ സി ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ബഹ്റൈൻ ചാപ്റ്റർ കെ എച്ച് കെ ഹീറോസിന്റെ സഹകരണത്തോടെ മാസങ്ങളായി ശമ്പളവും ഭക്ഷണവും നിത്യോപയോഗ സാധനങ്ങളൾ കിട്ടാതെ ബുദ്ധിമുട്ടി നരകിക്കുന്ന തൂബ്ലിയില തൊഴിലാളികളുടെ വാസസ്ഥലത്ത് ഐ ഒ സി പ്രസിഡന്റും കെ എച്ച് കെ ഹീറോസ് വൈസ് പ്രസിഡന്റുമായ ശ്രീ മുഹമ്മദ് മൻസൂറിന്റെ അദ്ധ്യക്ഷതയിൽ ഭക്ഷണകിറ്റുകൾ വിതരണം ചെയ്തു സമൂഹനോമ്പ് തുറകൾ നടക്കുന്നതിനോടെപ്പം നമുക്കിടയിൽ ഇത്തരം അർഹിക്കുന്നവർക്ക് ഭക്ഷണം എത്തിച്ച് നൽകുക എന്നതാണ് പരമപ്രധാനമെന്ന് അദ്ദേഹം വാർത്താ കുറിപ്പിൽ തദവസരത്തിൽ എടുത്ത് പറഞ്ഞു.ചടങ്ങിൽ ഐഒസി ജനറൽ സെക്രട്ടറി ഖുർഷീദ് ആലം സഹായസേവന വിതരണ കൺവീനറും ജനറൽ സെക്രട്ടറിയുമായ ബഷീർ അമ്പലായി .ട്രഷറർ മുഹമ്മദ് ഗയാസുള്ള ഭരണസമിതി അംഗങ്ങളായ .അനസ് റഹീം ,ആദിൽ അഹമദ് സുർവി ,തൌഫീഖ് അബ്ദുൽ ഖാദർ ,മുഹമ്മദ് നയാസുള്ള അരുൺ പ്രയാസന്ന,രാമചന്ദ്രൻ .അബ്രഹാം സന്തോഷ് മിൽട്ടൻ ,ദീപക് സിംഗ്. കുമാർലാല…

Read More

തിരുവനന്തപുരം: അരിക്കൊമ്പൻ ദൗത്യത്തിനായി സര്‍ക്കാര്‍ ഓരോ ദിവസവും ചെലവിടുന്നത് അരലക്ഷത്തോളം രൂപ. കുങ്കിയാനകള്‍ക്ക് തീറ്റ ലഭ്യമാക്കുന്നതിന് മാത്രമായി നാല്‍പതിനായിരത്തോളം രൂപ ചെലവിടുന്നതായാണ് അനൗദ്യോഗിക വിവരം. അരിക്കൊമ്പനെ മെരുക്കാനായി ഒരു മാസം മുന്‍പാണ് നാല് കുങ്കിയാനകളെ ചിന്നക്കനാലില്‍ എത്തിച്ചത്. 301 കോളനിയിലാണ് നിലവില്‍ കുങ്കിയാനകൾക്ക് താവളം ഒരുക്കിയിരിക്കുന്നത്. ആനകള്‍ക്കാവശ്യമായ തീറ്റ എത്തിക്കുന്നതിന് പ്രാദേശിക കരാര്‍ നല്‍കിയിരിക്കുകയാണ്. കുങ്കിയാനകള്‍ക്കൊപ്പം പാപ്പാന്‍മാരും സഹായികളും ഉള്‍പ്പടെ പത്ത് പേരാണ് 301 കോളനിയിൽ താമസിക്കുന്നത്. ഇവര്‍ക്കാവശ്യമായ ഭക്ഷണ സാധനങ്ങള്‍ വനം വകുപ്പ് എത്തിച്ച് നല്‍കും. ദൗത്യം ഇത്തരത്തിൽ അനന്തമായി നീളുന്നത് തുടർന്നാൽ ഖജനാവില്‍ നിന്നും വന്‍ തുക ഇനിയും നഷ്ടമാകും. ഇവര്‍ താമസിക്കുന്ന സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളും ഇല്ല. ദൗത്യത്തിനായി എത്തിയിരിക്കുന്ന 25 അംഗ ഉദ്യോഗസ്ഥ സംഘം, താമസിക്കുന്നത് മതികെട്ടാന്‍ ചോല വൈല്‍ഡ് ലൈഫ് ഡോര്‍മെറ്ററിയിലാണ്. ദൗത്യം നടപ്പിലാക്കുന്നത് വരെ കുങ്കിയാനകളും പ്രത്യേക സംഘവും ചിന്നക്കനാലില്‍ തുടരാനാണ് നിലവിലെ തീരുമാനം. അരിക്കൊമ്പൻ വിഷയത്തിൽ സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി സുപ്രീം…

Read More

തിരുവനന്തപുരം: കെഎസ്ആർടിസിയിലെ ജീവനക്കാരുടെ ശംബളം ഗഡുക്കളായി നൽകുന്നതിനെതിരേയും കെഎസ്ആർടിസിയെ തകർക്കുന്ന നടപടികൾക്കെതിരേയും സംയുക്ത ട്രേഡ് യൂണിയൻ സമര സമിതി ശക്തമായ സമരത്തിലേക്ക് പോകുകയാണെന്നും അതിന് മുന്നോടിയായുള്ള സൂചനാ സമരമാണ് ഇന്ന് ചീഫ് ഓഫീസ് നടയിൽ നടത്തിയതെന്നും സമരസമിതി ഭാരവാഹികൾ പ്രസ്താവിച്ചു. സംയുക്ത ട്രേഡ് യൂണിയൻ സമരം സിഐടിയു സംസ്ഥാന സെക്രട്ടറി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. റ്റിഡിഎഫ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം.വിൻസെന്റ് എംഎൽഎ മുഖ്യപ്രഭാഷണം നടത്തിയ യോഗത്തിൽ ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ, KSRTEA(CITU) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.കെ.ഹരിക്യഷ്ണൻ, ജനറൽ സെക്രട്ടറി എസ്.വിനോദ്, TDF വൈസ് പ്രസിഡന്റ് റ്റി.സോണി, സംസ്ഥാന സെക്രട്ടറിമാരായ ഡി.അജയകുമാർ, വി.ജി.ജയകുമാരി തുടങ്ങിയവർ സംസാരിച്ചു. റ്റിഡിഎഫ്, സിഐടിയു സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കിയ ഡിപ്പോകളിൽ അത് പരാജയമായിട്ടും അത് പരിശോധിക്കാൻ തയാറാകാതെ തുടരുന്നത് അംഗീകരിക്കുകയില്ല എന്നും സ്വിഫ്റ്റ് കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ച് അന്വേഷണം നടത്തണമെന്നും ധർണ്ണ ഉദ്ഘാടനം ചെയ്ത സിഐടിയു സംസ്ഥാന…

Read More

ബഹ്‌റൈനിലെ പ്രമുഖ അറബിക് ടൂര്ണമെന്റായ ഗോൾഡൻ ഈഗിൾ കപ്പിൽ കെഎംസിസി എഫ് സി വിജയകിരീടം ചൂടി.തിങ്ങി നിറഞ്ഞ കെഎംസിസി എഫ്‌സി സപ്പോർട്ടേസിന്റെ ഹര്ഷാരവങ്ങളോടെ ഫൈനൽ മത്സരത്തിൽ ശബാബ് അൽ ഹിന്ദ് ടീമിനെ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് കെഎംസിസി എഫ്‌സി ഗോൾഡൻ ഈഗിൾ കപ്പിൽ മുത്തമിട്ടത്. ടൂർണമെന്റിൽ തോൽവി എന്തെന്നറിയാതെയാണ് ടീം കെഎംസിസി എഫ്‌സി കപ്പുയർത്തിയത്സംസ്ഥാന, ജില്ലാ, സ്പോർട്സ് വിങ് നേതാക്കൾ മത്സരത്തിന് സാക്ഷിയായി.വിന്നേഴ്സ് ട്രോഫിക്ക് പുറമെ ബെസ്റ്റ് ഗോൾ കീപ്പർ , ബേസ്ഡ് പ്ലയെർ എന്നീ അവാർഡുകളും കെഎംസിസി എഫ്‌സി സ്വന്തമാക്കി.

Read More

വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പ്രസിഡന്റും പ്രഗത്ഭ വാഗ്മിയുമായ പി.എൻ. അബ്ദുൽ ലത്തീഫ് മദനി തര്ബിയ ഇസ്‌ലാമിക് സൊസൈറ്റിയുടെ വിശിഷ്ടാതിഥിയായി ബഹറിനിൽ എത്തുന്നു. കുവൈത്ത്‌ ഇസ്ലാഹി സെന്റർ പ്രസിഡന്റ്‌, ജാമി അ അൽ ഹിന്ദ്‌ കേരള മുഖ്യ കാര്യദർശി എന്നീ നിലകളിലും ഇദ്ദേഹം സേവനം നടത്തിപ്പോരുന്നു തര്ബിയ ഇസ്‌ലാമിക് സൊസൈറ്റി ശവ്വാൽ 2 നു ഉമ്മുൽ ഹസം കിംഗ് ഖാലിദ് മസ്ജിദ് പരിസരത്ത്‌ ഒരുക്കിയ ഗ്രാന്റ് ഇഫ്താർ ടെന്റിൽ സംഘടിപ്പിക്കുന്ന ഈദ് സംഗമത്തിലെ മുഖ്യ പ്രഭാഷണം നിർവ്വഹിക്കുന്ന ആദ്ദേഹം, ഹൂറ ഉമ്മു അയ്മൻ സ്‌കൂൾ ഗ്രൗണ്ടിൽ ഒരുക്കുന്ന ഈദ് ഗാഹിനും നേതൃത്വം നൽകുന്നു. ഈദ്‌ നമസ്കാരം കാലത്ത്‌ 5: 28 നാണു നടക്കുക. കേരളത്തിനകത്തും പുറത്തും വളരെ വ്യവസ്ഥാപിതമായ രീതിയിൽ ഇസ്‌ലാമിക പ്രബോധനം നടത്തി വരുന്ന വിസ്‌ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പ്രവർത്തനങ്ങൾ വളരെ ചുരുങ്ങിയ കാലം കൊണ്ട് ജനകീയവത്കരിക്കാൻ നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന പി.എൻ അബ്ദുൽ ലത്തീഫ് മദനിയുടെ സാന്നിധ്യം ബഹ്‌റൈനിലെ ഈ മേഖലയിൽ…

Read More

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി മെയ് 20 മുതല്‍ 27 വരെ കനകക്കുന്നില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയ്ക്ക് വിപുലമായ ഒരുക്കം. മേളയുടെ നടത്തിപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജിന്റെ അധ്യക്ഷതയില്‍ കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. ‘യുവതയുടെ കേരളം, കേരളം ഒന്നാമത്’ എന്ന പ്രമേയം മുന്‍നിര്‍ത്തിയാണ് മേള ഒരുക്കുന്നത്. മെയ് 20 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന പ്രദര്‍ശന സ്റ്റാളുകള്‍, സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ തത്സമയം സൗജന്യമായി ലഭ്യമാക്കുന്ന സര്‍വീസ് സ്റ്റാളുകള്‍, സര്‍ക്കാര്‍ – പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ വാങ്ങാന്‍ കഴിയുന്ന വിപണന സ്റ്റാളുകള്‍, ഭക്ഷ്യമേള, എന്നിവ എന്റെ കേരളം മേളയുടെ പ്രധാന ആകര്‍ഷണമായിരിക്കും. യുവജനങ്ങള്‍ക്കായി ടെക്‌നോളജി രംഗത്ത് കേരളം നടത്തിയ ശ്രദ്ധേയമായ ഇടപെടലുകളും സ്റ്റാര്‍ട്ട് അപ്, സംരംഭങ്ങള്‍…

Read More

പള്ളിക്കൽ മൂതല സർക്കാർ ആയുർവേദ ആശുപത്രി പ്രവർത്തനം ആരംഭിച്ചു തിരുവനന്തപുരം റീജണൽ കാൻസർ സെന്ററിലും തലശ്ശേരി മലബാർ കാൻസർ സെന്ററിലും ഈ വർഷം മുതൽ റോബോട്ടിക് കാൻസർ സർജറി ആരംഭിക്കുമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. പള്ളിക്കൽ മൂതലയിലെ സർക്കാർ ആയുർവേദ ആശുപത്രിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. വർക്കല പ്രകൃതി ചികിത്സ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കുമെന്നും പള്ളിക്കൽ സി.എച്ച്.സിയിൽ ഡോക്ടർമാരുടെ സേവനം വൈകിട്ട് ആറുമണി വരെ ദീർഘിപ്പിക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. പള്ളിക്കൽ ഗ്രാമപഞ്ചായത്ത് 20 ലക്ഷം രൂപ മുതൽമുടക്കിലാണ് ആശുപത്രിക്കായി പുതിയ കെട്ടിടം നിർമിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിവരെ ഡോക്ടറുടെ സേവനം ലഭ്യമാകും. ഫാർമസി, മരുന്ന് നിർമാണത്തിനുള്ള മുറി, ഒ.പി മുറി, പരിശോധന മുറി, സ്റ്റോർ റൂം എന്നിവയാണ് കെട്ടിടത്തിലുള്ളത്.ആശുപത്രി പ്രവർത്തനസജ്ജമായതോടെ പ്രദേശവാസികളുടെ ഏറെ നാളത്തെ ആഗ്രഹം സഫലമായിരിക്കുകയാണ്. പണസമാഹരണത്തിലൂടെ നാട്ടുകാർ ആശുപത്രി നിർമിക്കുന്നതിനായി 21 സെന്റ് പുരയിടം വാങ്ങി നൽകി. സ്‌കൂൾകുട്ടികളടക്കം ഇതിനായി സംഭാവനകൾ നൽകി.…

Read More

തിരുവനന്തപുരം: സംസ്ഥാന സർക്കാർ തീവ്രവാദ പ്രവർത്തനങ്ങളോട് സ്വീകരിക്കുന്ന മൃദുസമീപനമാണ് എലത്തൂർ ട്രെയിൻ ആക്രമണത്തിന് കാരണമായതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംഭവത്തിൽ രണ്ടാഴ്ചയ്ക്ക് ശേഷം തീവ്രവാദ ബന്ധം സ്ഥിരീകരിച്ച എഡിജിപി അക്രമിയെ കേരളത്തിൽ സഹായിച്ചവർക്കെതിരെ എന്ത് നടപടിയാണ് ഇതുവരെ പൊലീസ് എടുത്തതെന്ന വ്യക്തമാക്കണം. കസ്റ്റഡി കാലാവധി തീരുന്നതിൻ്റെ ഒരു ദിവസം മുമ്പ് യുഎപിഎ ചുമത്തിയത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനാണ്. ആദ്യമായി കേരളത്തിൽ എത്തിയ പ്രതിയെ ആരാണ് സഹായിച്ചതെന്ന ചോദ്യത്തിന് ആഭ്യന്തരവകുപ്പ് മറുപടി പറയണം. എലത്തൂർ ട്രാക്കിൽ പ്രതിയുടെ ടിഫിൻ ബോക്സിൽ നിന്നും ലഭിച്ച ചപ്പാത്തിയും കറിയും ആരോ ഉണ്ടാക്കി കൊടുത്തതാണെന്ന് അന്നേ ആരോപണമുണ്ടായിരുന്നു. വോട്ട് ബാങ്ക് രാഷ്ട്രീയം ലക്ഷ്യം വെച്ച് സർക്കാർ മതഭീകരവാദത്തോട് വിട്ടുവീഴ്ച ചെയ്യുന്നതിൻ്റെ ഭവിഷ്യത്താണ് കേരളം ഇപ്പോൾ അനുഭവിക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതിക്ക് രക്ഷപ്പെടാൻ അവസരമുണ്ടായത് പൊലീസിൻ്റെ വീഴ്ചയാണോ സഹായമാണോയെന്ന് പരിശോധിക്കണം. പ്രതിയെ കൊണ്ടുവരാൻ കേടായ വാഹനം നൽകിയതും മതിയായ സുരക്ഷ നൽകാതിരുന്നതും അന്വേഷിക്കണം. ഷോർണ്ണൂരിലും കോഴിക്കോടും പ്രതിക്ക് സഹായം…

Read More