Author: Starvision News Desk

തിരുവനന്തപുരം.വേലുത്തമ്പി ദളവ നാഷണൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ധീര ദേശാഭിമാനി തലക്കുളത്ത് വേലുത്തമ്പി ദളവയുടെ 258- ആം ജന്മ ദിനാഘോഷത്തോട് അനുബന്ധിച്ച് സെക്രട്ടറിയേറ്റ് വളപ്പിലുള്ള പ്രതിമയിൽ കെ.മുരളീധരൻ എം.പി. ഹാരർപ്പണവും പുഷ്പാർച്ചനയും നടത്തി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ പ്രസിദ്ധ ചിത്രകാരനും വാഗ്മിയുമായ ഡോ.എം.ജി.ശശിഭൂഷനെയും വിനോദ സഞ്ചാര മേഖലയിലെ സമഗ്രസേവനങ്ങൾക്ക് റഷ്യൻ പാർലമെന്റിന്റെ ബഹുമതിക്ക് അർഹനായ ചെങ്കൽ രാജശേഖരൻ നായരെയും കെ.മുരളീധരൻ എം.പി.പൊന്നാട ചാർത്തി ആദരിച്ചു. 2022 – 23 ൽ പൂജപ്പുരയിൽ ദേശീയ റോളർ സ്കേറ്റിഠഗ് ചാമ്പ്യൻഷിപ്പ് മെഡൽ നേടിയ ആകാംഷ സന്തോഷ് , മിന്നു.റ്റി.അരുൺ , എസ്.വൈഷ്ണവ്, അർഷക്ക് ഷാജി , ആദിഷ സന്തോഷ് , ആഷിക്ക് ഷാജി , എന്നിവരെയും അനുമോദിച്ചു.പൂജപ്പുര മുൻ കൗൺസിലറും വേലുത്തമ്പി ദളവ നാഷണൽ ഫൗണ്ടേഷൻ ട്രസ്റ്റ് ചെയർമാനുമായ കെ.മഹേശ്വരൻ നായർ , ജനറൽ സെക്രട്ടറി കോട്ടുകാൽ ശ്രീകുമാർ ആഘോഷ കമ്മിറ്റി കൺവീനർമാരായ വി.സുകുമാരൻ നായർ , എസ്.വിശ്വംഭരൻ നായർ , എസ്.ജയനാരായണൻ , പി.ഗോപകുമാർ…

Read More

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്രക്കാരിയെ തേള്‍ കുത്തി. ഏപ്രില്‍ 23-നാണ് സംഭവം. പരിക്കേറ്റ യാത്രക്കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും നിലവില്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിക്കുന്നു. നാഗ്പുരില്‍നിന്ന് മുംബൈയിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനത്തില്‍വെച്ചാണ് യാത്രക്കാരിക്ക് തേളിന്റെ കുത്തേറ്റത്.കുത്തേറ്റയുടന്‍ വിമാനത്തില്‍വെച്ചുതന്നെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി. തുടര്‍ന്ന് വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വൈദ്യസഹായം നല്‍കി. പിന്നാലെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നിലവില്‍ അപകടനില തരണം ചെയ്ത സ്ത്രീ ആശുപത്രി വിട്ടു. ആശുപത്രിയില്‍ എയര്‍ ഇന്ത്യ പ്രതിനിധിയും യാത്രക്കാരിക്ക് കൂട്ടുണ്ടായിരുന്നു. ഡിസ്ചാര്‍ജ് ആവുംവരെ ഇവര്‍ രോഗിക്കൊപ്പമുണ്ടായിരുന്നുവെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു. സംഭവത്തിനു പിന്നാലെ വിമാനത്തില്‍ എയര്‍ ഇന്ത്യ എന്‍ജിനീയറിങ് വിഭാഗം പരിശോധന നടത്തി. യാത്രക്കാര്‍ക്ക് സംഭവിച്ച വേദനയിലും അസൗകര്യത്തിലും എയര്‍ ഇന്ത്യ ഖേദം പ്രകടിപ്പിച്ചു. പക്ഷിയും എലിയുമൊക്കെ എയര്‍ ഇന്ത്യയില്‍ പലപ്പോഴും കണ്ടിട്ടുണ്ട്. എന്നാല്‍ ഒരു യാത്രക്കാരനെ തേള്‍ കുത്തുന്നത് അത്യപൂര്‍വമാണ്.

Read More

കൊച്ചി: എഐ ക്യാമറയുടെ മറവില്‍ 100 കോടിയുടെ അഴിമതി നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഉപകരണങ്ങളുടെ ആകെ ചെലവ് 57 കോടി മാത്രമാണ് കണക്കാക്കിയത്. ഇതാണ് 151 കോടിയുടെ കരാറില്‍ എത്തിയതെന്നും സതീശന്‍ പറഞ്ഞു. ഉപകരാറിനായി രൂപീകരിച്ച കണ്‍സോര്‍ഷ്യത്തിന്റെ യോഗത്തില്‍ മുഖ്യമന്ത്രിയുടെ മകന്റെ ഭാര്യാ പിതാവായ പ്രകാശ് ബാബു പങ്കെടുത്തുവെന്നും സതീശന്‍ ആരോപിച്ചു.പ്രകാശ് ബാബുവാണ് യോഗത്തില്‍ ഏറ്റവും കൂടുതല്‍ സമയം സംസാരിച്ചതെന്നും ഇത് സ്വപ്‌ന പദ്ധതിയാണെന്ന് കമ്പനി പ്രതിനിധികളോട് പറഞ്ഞതായും സതീശന്‍ പറഞ്ഞു.

Read More

പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. പാകിസ്ഥാൻ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നു. തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഫണ്ടിംഗ് നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിക്കണമെന്നും തീവ്രവാദ ഇരകൾക്ക് നടത്തിപ്പുകാർക്കൊപ്പം ചർച്ച നടത്താൻ കഴിയില്ലെന്നും എസ് ജയശങ്കർ പറഞ്ഞു. ഷാങ്ഹായ് സഹകരണ യോ​ഗത്തിന് ശേഷമായിരുന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രിയുടെ വിമർശനം. തീവ്രവാദ ചെയ്തികളിലൂടെ പാകിസ്ഥാൻ്റെ വിശ്വാസ്യത കൂടുതൽ നഷ്ടമാകുന്നു എന്നും വിദേശകാര്യമന്ത്രി പറഞ്ഞു. ജമ്മു കശ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമാണ്. ഇതുമായി ബന്ധപ്പെട്ട ബിലാവലിൻ്റെ പ്രതികരണം തള്ളുന്നു. തീവ്രവാദം പാകിസ്ഥാനിൽ വ്യവസായമായിരിക്കുന്നു. തീവ്രവാദത്തിൻ്റെ പ്രമോട്ടറെ പോലെയാണ് ബിലാവൽ പെരുമാറിയത്. ബിലാവലിൻ്റെ നിലപാടുകളെ യോഗത്തിൽ ശക്തിയുക്തം എതിർത്തു. ഉഭയകക്ഷി ചർച്ച സാധ്യതയും എസ് ജയശങ്കര്‍ തള്ളിക്കളഞ്ഞു.

Read More

മലപ്പുറം: എഐ ക്യാമറ ഇടപാടുമായി ബന്ധപ്പെട്ട ഒരു പ്രധാന രേഖ നാളെ പുറത്തുവിടുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംസ്ഥാനത്ത് നടക്കുന്ന എല്ലാ അഴിമതികളും അവസാനിക്കുന്നത് ഒരു പെട്ടി ഇരിക്കുന്ന സ്ഥലത്താണെന്ന് പറഞ്ഞ അദ്ദേഹം ആ പെട്ടി കയ്യിൽ വെക്കുന്നത് മുഖ്യമന്ത്രിയുടെ ബന്ധുക്കളാണെന്നും കുറ്റപ്പെടുത്തി. ഒന്നാം പിണറായി സർക്കാരിൻറെ കാലത്തെ നാല് അഴിമതികൾ ഉടൻ പുറത്തു വരുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ്‌ ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണ് ഇപ്പോൾ നടത്തുന്നതെന്നും തങ്ങളുടെ കാലത്ത് ഇത്രയും വലിയ സമരങ്ങൾ നടന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു

Read More

മനാമ: ബഹ്‌റൈൻ പ്രവാസിയായ സച്ചു അജിത് രചന നിർവഹിച്ച “എൻറെ ഓമല്ലൂരപ്പനും മണികണ്ഠനും” എന്ന ഭക്തി സാന്ദ്രഗാനങ്ങൾ മാളികപ്പുറം സിനിമയിൽ കല്ലു എന്ന കഥാപാത്രം അവതരിപ്പിച്ച ദേവാനന്ദ പ്രകാശനം ചെയ്തു. ഈ ഗാനങ്ങൾക്ക് സംഗിതം നൽകിയിരിക്കുന്നത് ജി. എ രാജീവ്‌ നാഥ്. പ്രമോദ് സാരഗ് എന്നിവർ ആണ്. ഈ ഗാനങ്ങൾ ആലപിച്ചിരിക്കുന്നത് ജി. എ. രാജീവ്‌ നാഥ്, ശ്രീ ഹരി, സ്മിനി മനോജ്‌, സൈജു കുമ്പളം, പ്രസിദ്ധ് എന്നിവർ ആണ്. നിർമാണം നിർവഹിച്ചിരിക്കുന്നത് രാജീവ്‌ പൂവത്തൂർ. പ്രവാസ ജീവിതത്തിനിടയിലും സച്ചു അജിത് നിരവധി ക്രിസ്ത്യൻ ഗാനങ്ങളും കവിതകളും രചിച്ചിട്ടുണ്ട്.

Read More

തൃശ്ശൂർ: ട്രാൻസ്മെൻ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂർ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ചിരുന്നു. തുടർന്ന് തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ സുപരിചിതനാണ് പ്രവീൺ. പാലക്കാട് നെന്മാറയിലുള്ള എലവഞ്ചേരിയാണ് പ്രവീണിന്റെ സ്വദേശം. കേരളത്തിലെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ കൂടിയാണ്. ട്രാൻസ്‌വുമൺ റിഷാന ഐഷുവിനെ കഴിഞ്ഞമാസം വിവാഹം കഴിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇവർ തമ്മിൽ പിരിയുന്നതായി വാർത്തകൾ വന്നിരുന്നു. പ്രവീൺ തന്നെ ഈ വാർത്തകളെ നിഷേധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

Read More

ഹരിപ്പാട് നിവാസികളുട കൂട്ടായ്മയായ ഹരിഗീതപുരം ബഹറിന്റെ വിഷു ഈസ്റ്റെർ ഈദ് ആഘോഷങ്ങൾ മെയ് അഞ്ചിന് അഥല്യ ബാംഗ് സങ് തായ് റെസ്റ്ററെന്റ് ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. മുഖ്യ അതിഥി യായ പ്രശസ്ത ചലച്ചിത്ര താരം രമ്യാ സുരേഷിനെ ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ പ്രസിഡന്റ്‌ മധുസൂദനൻ നായർ, ജനറൽ സെക്രട്ടറി സനൽ കുമാർ, എക്സിക്യൂട്ടീവ് അംഗങ്ങൾ, വനിതാ വിഭാഗം പ്രവർത്തകർ എന്നിവർ ചേർന്ന് സ്വീകരിച്ചു. https://youtu.be/TAkEougwHlU?t=12

Read More

നടി സംയുക്തയുടെ പുതിയ മലയാള ചിത്രമായ ‘ബൂമറാംഗു’മായി ബന്ധപ്പെട്ട് വിവാദമുയർന്നിരുന്നു. സിനിമയുടെ പ്രമോഷന് വേണ്ടി സംയുക്തയെ സമീപിച്ചെങ്കിലും അവർ തയ്യാറായില്ലെന്ന് നിർമാതാവ് വെളിപ്പെടുത്തിയതാണ് ചർച്ചയായത്. ഇതിനുപിന്നാലെ നടിക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ഷൈൻ ടോം ചാക്കോയും രംഗത്തെത്തി.’ചെയ്ത സിനിമയുടെ പ്രമോഷന് വരാതിരിക്കുന്നത് പേര് മാറ്റിയതുകൊണ്ട് ശരിയാകണമെന്നില്ല. പേരൊക്കെ ഭൂമിയിൽ വന്നശേഷം കിട്ടുന്നതല്ലേ. എന്ത് മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനിയായാലും മുസ്ലീമായാലും ചെയ്ത ജോലി പൂർത്തിയാക്കാതെ എന്ത് കാര്യം. എപ്പോഴും സഹകരിച്ചവർക്ക് മാത്രമേ നിലനിൽപ്പ് ഉണ്ടായിട്ടുള്ളൂ. ചെയ്ത ജോലിയോട് കൂടുതൽ ഇഷ്ടം കുറച്ച് ഇഷ്ടം എന്നൊന്നും ഇല്ല. ചെയ്തത് മോശമായിപ്പോയി എന്ന ചിന്തകൊണ്ടാണ് പ്രമോഷന് വരാത്തത്.’ -എന്നായിരുന്നു ഷൈൻ അന്ന് പറഞ്ഞത്. ഷൈൻ ടോം ചാക്കോയുടെ വാക്കുകൾ തന്നെ വേദനിപ്പിച്ചിരുന്നുവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടിയിപ്പോൾ. ‘എന്റെ പേരിനൊപ്പം ജാതിവാൽ വേണ്ടെന്നുള്ളത് ഞാൻ വളരെ പ്രോഗ്രസീവായി എടുത്ത തീരുമാനമായിരുന്നു. അന്ന് അദ്ദേഹം (ഷൈൻ) പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ സങ്കടം തോന്നി. ഇപ്പോഴും പല സ്ഥലങ്ങളിൽ പോകുമ്പോഴും ജാതിവാൽ…

Read More

തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ കുണ്ടമൺകടവിലെ ആശ്രമം കത്തിച്ച കേസിൽ ബിജെപി കൗൺസിലർ വി ജി ഗിരികുമാർ അറസ്റ്റിൽ. ഗൂഡാലോചനക്കേസിലാണ് ഗിരികുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പി റ്റി പി വാർഡ് കൗൺസിലറും ആർഎസ്എസിന്റെയും ബിജെപിയുടെയും തിരുവനന്തപുരം ജില്ലാ നേതാവുമായ ഗിരികുമാറാണ് പ്രതികൾക്ക് പ്രേരണ നൽകിയതും തെളിവ് നശിപ്പിക്കാൻ ഉൾപ്പെടെ സഹായിച്ചതുമെന്നാണ് പൊലീസ് പറയുന്നത്. നേരത്തേ ആർഎസ്എസ് പ്രവർത്തകനായ കരുമംകുളം സ്വദേശി ശബരി അറസ്റ്റിലായിരുന്നു. ഇന്നലെ രാത്രിയാണ് ഇയാളെ വീട്ടിൽ നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആശ്രമം കത്തിച്ച ദിവസം ശബരി അവിടെ എത്തിയതായി കണ്ടെത്തിയിരുന്നു. മുമ്പ് അറസ്റ്റിലായവരിൽ നിന്നും ശബരിയെക്കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. തുടർന്നാണ് അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. കേസിൽ ഇതിനകം നാലുപേർ പിടിയിലായിരുന്നു. 2018ലാണ് ആശ്രമത്തിന് മുന്നിലുണ്ടായിരുന്ന വാഹനവും ആശ്രമത്തിന്റെ ചില ഭാഗങ്ങളും കത്തി നശിച്ചത്.

Read More