Author: Starvision News Desk

കൊച്ചി: വാഹനാപകടത്തിൽ യുവാവിന് മസ്തി‌ഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി അവയവങ്ങൾ ദാനം ചെയ്‌തെന്ന കേസിൽ വിശദീകരണവുമായി കൊച്ചിയിലെ ലേക് ഷോർ ആശുപത്രി. വാഹനാപകടത്തിൽ പരിക്കേറ്റെത്തിച്ച ഉടുമ്പൻചോല സ്വദേശി എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. എച്ച് രമേഷ് അറിയിച്ചു. ഇക്കാര്യം കോടതിയെ ബോദ്ധ്യപ്പടുത്തുമെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാദ്ധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നാണ് ഡോ. എച്ച് രമേഷ് പറയുന്നത്.2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബെെക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ദ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.എന്നാൽ സംഭവത്തിൽ ദൂരൂഹത ആരോപിച്ച്…

Read More

തൃശ്ശൂര്‍: ശ്മശാനത്തില്‍ ദഹിപ്പിച്ച ശേഷം മൃതദേഹാവശിഷ്ടങ്ങള്‍ വളത്തിനായി തമിഴ്‌നാട്ടിലേക്ക് കടത്തുന്നു എന്ന് പരാതി. ചാലക്കുടി മുന്‍സിപ്പല്‍ ശ്മശാനത്തിനെതിരെയാണ് ആരോപണം. ഭൗതികാവശിഷ്ടങ്ങള്‍ ശ്മശാനത്തിനു പിന്നില്‍ ചാക്കില്‍ കെട്ടിയാണ് സൂക്ഷിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. മൃതദേഹങ്ങള്‍ ദഹിപ്പിച്ച ശേഷം ആചാരനുഷ്ഠാനങ്ങള്‍ക്കാവശ്യമായ ഭൗതികാവശിഷ്ടങ്ങള്‍ മാത്രമാണ് ബന്ധുക്കള്‍ കൊണ്ടുപോകാറുള്ളത്. ബാക്കിയുള്ളവ ശ്മശാനത്തില്‍ കുഴിയെടുത്ത് സംസ്‌ക്കരിക്കുകയായിരുന്നു പതിവ്. എന്നാല്‍ രണ്ടു വര്‍ഷമായി മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്‌നാട് സ്വദേശികള്‍ക്ക് കൊടുത്തയക്കുകയാണെന്നും ഇവര്‍ അവ വളത്തിനു വേണ്ടി ഉപയോഗിക്കുകയാണെന്നുമാണ് പരാതി. രണ്ടാഴ്ചയായി ഇവര്‍ അവശിഷ്ടങ്ങളെടുക്കാന്‍ എത്തുന്നില്ല എന്നും അലക്ഷ്യമായി സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങള്‍ മഴയില്‍പ്പെട്ട് റോഡിലേക്ക് ഒഴുകിയെത്തുന്നു എന്നും പ്രദേശവാസികൾ പറയുന്നു.എന്നാല്‍ നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തെത്തിയിട്ട് കഴിഞ്ഞ പത്തു മാസമായെന്നും ഈ കാലയളവില്‍ മൃതദേഹാവശിഷ്ടങ്ങള്‍ എവിടേയ്ക്കും കൊടുത്തയച്ചിട്ടില്ല എന്നും ചാലക്കുടി നഗരസഭാ ചെയര്‍മാന്‍ എബി ജോര്‍ജ് വ്യക്തമാക്കി. ദഹിപ്പിച്ചതിന് ശേഷം ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ ചാക്കില്‍ കെട്ടി സൂക്ഷിക്കാറാണ് പതിവെന്നും പഴക്കം കൊണ്ട് ചാക്കുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതാണെന്നും ചെയര്‍മാന്‍ പറയുന്നു. ചില ശ്മശാനങ്ങളിൽ മൃതദേഹാവശിഷ്ടങ്ങള്‍ തമിഴ്‌നാട്ടിലേക്ക് കൊടുത്തയക്കുന്ന…

Read More

തിരുവനന്തപുരം: കെടുകാര്യസ്ഥത,​ ഭീമമായ ശമ്പള വർദ്ധന എന്നിവ കൊണ്ടുണ്ടായ അധികച്ചെലവ് വൈദ്യുതിനിരക്ക് കൂട്ടി നികത്തുന്ന പതിവ് തന്ത്രത്തിന് ഹൈക്കോടതി തടയിട്ടു. യൂണിറ്റിന് 25 മുതൽ 80 പൈസവരെ വർദ്ധിപ്പിച്ച് കെ.എസ്.ഇ.ബി ഈയാഴ്ച ഉത്തരവിറക്കാനിരിക്കെയാണ് താത്കാലിക സ്റ്റേ.വ്യവസായ ഉപഭോക്താക്കളുടെ സംഘടനായ ഹൈടെൻഷൻ,എക്ട്രാ ഹൈടെൻഷൻ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്. ജൂലായ് 10ന് കേസ് ജസ്റ്റിസ് സി.എസ്. ഡയസ് വീണ്ടും പരിഗണിക്കും വരെ നിരക്ക് കൂട്ടാൻ പാടില്ല.നിരക്ക് കൂട്ടാനുള്ള ബോർഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മിഷൻ തെളിവെടുപ്പ് മേയ് 16ന് പൂർത്തിയായിരുന്നു. നിലവിലെ താരിഫ് കാലാവധി ജൂൺ 30ന് അവസാനിക്കും. ജൂലായ് ഒന്നു മുതൽ വർദ്ധന വരാനിരിക്കെയാണ് കോടതി ഇടപെടൽ.സർക്കാർ അനുമതിയില്ലാതെ 2021ൽ ശമ്പളം കൂട്ടിയതോടെയാണ് കെ.എസ്.ഇ.ബി വൻ കടത്തിലായതെന്ന് സി.എ.ജി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വർഷാവ‌ർഷം നിരക്ക് കൂട്ടി ജനത്തെപ്പിഴിഞ്ഞാണ് നഷ്ടം നികത്തുന്നത്. മറ്റ് ജീവനക്കാർക്ക് ലഭിക്കുന്നതിനെക്കാൾ വൻ ശമ്പളം നൽകുന്നതിന് ന്യായീകരണമില്ലെന്നും സർക്കാർ ഇടപെടണമെന്നും സി.എ.ജി നിർദ്ദേശിച്ചിരുന്നു.ദിവസം 78 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിൽ പഞ്ചലോഹ വിഗ്രഹങ്ങൾ ഉൾപ്പെടെ അൻപതോളം മോഷണക്കേസുകളിൽ പ്രതിയായ ബിജു സെബാസ്റ്റ്യാനെ(53) കുടുക്കി എ ഐ ക്യാമറ. തിരുവനന്തപുരം നെടുമങ്ങാട് വെമ്പായം കാരൂർക്കോണം ജൂബിലി വീട്ടിൽ ബിജു സെബാസ്റ്റ്യനെ കീഴ്‌വായ്പൂര് പൊലീസാണ് പിടികൂടിയത്. ജയിൽ ശിക്ഷകഴിഞ്ഞ് പുറത്തിറങ്ങിയ ശേഷവും ഇയാൾ മോഷണങ്ങൾ ആവർത്തിച്ചു വരുകയായിരുന്നു.ഒടുവിൽ മോഷ്‌ടിച്ച സ്‌കൂട്ടറിൽ ഹെൽമറ്റ് ഇല്ലാതെ പ്രതി യാത്ര ചെയ്തതിന്റെ ചിത്രം സഹിതമുള്ള ചെല്ലാൻ യഥാർത്ഥ ഉടമയ്ക്ക് ലഭിച്ചിരുന്നു. പാങ്ങോട് ഭാഗത്തുള്ള എ ഐ ക്യാമറയാണ് ബിജുവിന്റെ ചിത്രം പകർത്തിയത്. തുടർന്ന് പൊലീസ് പ്രതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു.വിവിധ കേസുകളിലായി തിരുവനന്തപുരം സെൻട്രൽ ജയിലിൽ തടവു ശിക്ഷ കഴിഞ്ഞ് മാർച്ചിലാണ് ബിജു ഇറങ്ങിയത്. തുടർന്ന് ഇയാൾ മാർച്ച് 26ന് വെമ്പായത്തുനിന്ന് മോട്ടോർ സൈക്കിളും, 27 ന് അടൂരിൽ നിന്ന് സൈലോ കാറും മോഷ്ടിച്ചിരുന്നു. 28ന് മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരിയെ ഉപദ്രവിച്ച ശേഷം രണ്ടര പവൻ വരുന്ന മാലമോഷ്ടിച്ചു. മല്ലപ്പള്ളി മാലുങ്കലുള്ള…

Read More

തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ഇവന്റ് മാനേജ്മെന്റ് നടത്തിപ്പുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കമാൻഡോയ്‌ക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂരിലെ ഐ.ആർ.ബിയിൽ കമാൻഡോ ആയ അഖിലേഷിനെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ അഖിലേഷ് ജോലിയിൽ നിന്ന് അവധിയെടുത്ത് മുങ്ങി. സംഭവത്തെക്കുറിച്ച് പരാതിക്കാരി പറയുന്നത്: പദ്‌മനാഭ സ്വാമി ക്ഷേത്രത്തിൽ കമാൻഡോയായി ജോലി ചെയ്യുമ്പോഴാണ് അഖിലേഷുമായി പരിചയത്തിലായത്. അടുപ്പം സ്ഥാപിച്ച പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചശേഷം പീഡിപ്പിക്കുകയായിരുന്നു. വാടകവീട്ടിൽ ഒമ്പതുമാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും തന്റെ രണ്ടരലക്ഷം രൂപയും സ്വർണാഭരണങ്ങളും തട്ടിയെടുക്കുകയും ചെയ്‌തു. വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അഖിലേഷ് തന്നെ ഉപദ്രവിക്കുകയായിരുന്നു. വഞ്ചിയൂർ സ്റ്റേഷനിൽ ഇതുസംബന്ധിച്ച് ആദ്യം പരാതി നൽകിയെങ്കിലും മുൻ എസ്.എച്ച്.ഒ കേസെടുക്കാൻ തയ്യാറായില്ല. ഇതോടെ സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി. കമ്മിഷണറുടെ നിർദ്ദേശപ്രകാരമാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്‌തത്.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി ദേശീയ വിജ്ഞാപനത്തിനനുസൃതമായി പുതുക്കുവാന്‍ ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗം തീരുമാനിച്ചു. എ.ഐ. ക്യാമറകള്‍ പ്രവര്‍ത്തന സജ്ജമായതിനെത്തുടര്‍ന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാന്‍ തീരുമാനിച്ചത്. സംസ്ഥാനത്ത് 2014-ല്‍ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ജൂലൈ ഒന്ന് മുതല്‍ പുതിയ വേഗപരിധി നിലവില്‍ വരുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധി ബ്രാക്കറ്റിലും ചുവടെ ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങളുടെ അനുവദിനീയ വേഗപരിധി ആറ് വരി ദേശീയ പാതയില്‍ 110 കിലോമീറ്റര്‍, 4 വരി ദേശീയ പാതയില്‍ 100 (90), മറ്റ് ദേശീയപാത, എം.സി. റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയില്‍ 90 (85)കിലോമീറ്റര്‍, മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 (80), മറ്റു റോഡുകളില്‍ 70 (70), നഗര റോഡുകളില്‍ 50 (50) കിലോമീറ്റര്‍ എന്നിങ്ങനെയാണ്. ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോര്‍ യാത്ര…

Read More

തിരുവനന്തപുരം: മഴക്കാലമായതിനാല്‍ പകര്‍ച്ചപ്പനികള്‍ക്കെതിരേ ജില്ലാതലത്തില്‍ നിരീക്ഷണം ശക്തിപ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി, എലിപ്പനി എന്നിവയ്ക്കെതിരേ അതീവ ജാഗ്രത പുലര്‍ത്തണം. ഫീല്‍ഡ്തല ജാഗ്രതയും ശക്തമാക്കണം. എവിടെയെങ്കിലും പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്താല്‍ ഉടനടി ജില്ലാതലത്തില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഏതെങ്കിലും തരത്തിലുള്ള ഔട്ട്ബ്രേക്ക് ഉണ്ടായാല്‍ ഉടന്‍തന്നെ നടപടികള്‍ സ്വീകരിക്കണം. ജില്ലാതല പ്രവര്‍ത്തനങ്ങള്‍ കൃത്യമായി സംസ്ഥാനതലത്തില്‍ വിലയിരുത്തി മേല്‍നടപടി സ്വീകരിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ പകര്‍ച്ചപ്പനി സാഹചര്യം വിലയിരുത്താല്‍ കൂടിയ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്. ആശുപത്രികളിലെ സാഹചര്യം യോഗം വിലയിരുത്തി. പനി ക്ലിനിക്കുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പാക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യകത മുന്നില്‍ക്കണ്ട് പ്രത്യേക വാര്‍ഡും തീവ്രപരിചരണ വിഭാഗവും സജ്ജമാക്കണം. ആശുപത്രികളില്‍ മതിയായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ ഉണ്ടായിരിക്കണം. മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും മരുന്നിന്റെയും സുരക്ഷാ ഉപകരണങ്ങളുടെയും ടെസ്റ്റ് കിറ്റുകളുടേയും ലഭ്യത ഉറപ്പാക്കണം. ഡോക്സിസൈക്ലിന്‍, ഒ.ആര്‍.എസ്. എന്നിവ…

Read More

കൊച്ചി: നടന്‍ വിനായകന്‍ മോശമായി പെരുമാറിയെന്ന് പരാതിയുമായി യുവാവ്. ഇരുവരും വിമാനത്തില്‍ കയറുന്നതിനിടെയാണ് സംഭവം നടന്നതെന്ന് പരാതിയില്‍ പറയുന്നു. ഇതിനെതിരേ നടപടിയെടുക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരന്‍ ഹര്‍ജി നല്‍കിയിരുന്നു. അതില്‍ വിനായകനെ കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. കഴിഞ്ഞ മെയ് 27 ന് ഗോവയില്‍നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലാണ് സംഭവം. മലയാളിയായ ജിബി ജെയിംസ് ആണ് പരാതിക്കാരന്‍. പഞ്ചാബിലെ സ്‌കൂളില്‍ ജോലി ചെയ്യുകയാണ് ജിബി ജെയിംസ്. നടന്‍ തന്നോട് മോശമായി പെരുമാറിയെന്ന് ജിബി പരാതിയില്‍ പറയുന്നു. വിമാനത്തില്‍നിന്ന് ഇറങ്ങിയ ശേഷം പരാതിപ്പെട്ടതിനാല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു വിമാന കമ്പനി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയവും നടപടി എടുത്തില്ല. ഇതിനെതിരേയാണ് ജിബി ജെയംസ് ഹൈക്കോടതിയെ സമീപിച്ചത്.

Read More

ലണ്ടൻ: ഇന്ത്യൻ വിദ്യാർത്ഥിനിയെ ലണ്ടനിൽ കുത്തിക്കൊന്നു. ഹെെദരാബാദ് സ്വദേശിനിയും ലണ്ടനിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയുമായ കൊന്ദം തേജസ്വിനി (27) ആണ് കൊല്ലപ്പെട്ടത്. ആക്രമത്തിൽ മറ്റൊരു യുവതിയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ ആശുപത്രിയിൽ ആണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. 23കാരനായ ബ്രസീൽ സ്വദേശിയാണ് ഇവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ലണ്ടനിലെ വെംബ്ലിയിൽ തേജസ്വിനിയും സുഹൃത്തും താമസിക്കുന്ന കെട്ടിടത്തിൽ പ്രദേശികസമയം ചൊവ്വാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. കുത്തേറ്റ തേജസ്വിനി സംഭവസസ്ഥലത്തുവച്ച് തന്നെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഒരു 24കാരനെയും ഒരു 23കാരിയെയുമാണ് ആദ്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് യുവതിയെ വിട്ടയച്ചതായും 23കാരനായ മറ്റൊരു പ്രതിയെ പിടികൂടിയതായും പൊലീസ് അറിയിച്ചു. 2022 മാർച്ചിലാണ് തേജസ്വിനി ഉന്നത പഠനത്തിനായി ലണ്ടനിൽ എത്തിയതെന്ന് ബന്ധുവായ വിജയ് അറിയിച്ചു. ഒരാഴ്ച മുന്‍പാണ് സുഹൃത്തുക്കള്‍ക്കൊപ്പം തേജസ്വിനി പുതിയ താമസസ്ഥലത്തേയ്ക്ക് മാറിയതെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചിട്ടുണ്ട്.

Read More

കൊച്ചി: പനമ്പള്ളി നഗറിൽ പട്ടാപ്പകൽ രണ്ട് കാറുകളുടെ മത്സരയോട്ടം. ഓട്ടത്തിനിടെ നിയന്ത്രണം നഷ്‌ടപ്പെട്ട ഒരു കാർ പാലത്തിലിടിച്ച് കത്തി നശിച്ചു. ഇന്ന് ഉച്ചയ്‌ക്ക് രണ്ടരയ്‌ക്കായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാർ‌ പുക ഉയരുന്നത് കണ്ട് ഉടൻ പുറത്തിറങ്ങി ഓടിരക്ഷപ്പെട്ടു.പനമ്പിള്ളി നഗറിൽ നിന്ന് ജസ്‌റ്റിസ് വി.ആർ കൃഷ്‌ണയ്യർ റോഡിലേക്ക് കടക്കുമ്പോൾ ഇരു റോഡുകളെയും ബന്ധിപ്പിക്കുന്ന പാലത്തിൽ കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്. തീപിടിച്ച കാർ പൂർണമായും കത്തിനശിച്ചതായാണ് വിവരം. മറ്റൊരു കാറുമായി തകർന്ന കാറിലുള്ളവർ മത്സരയോട്ടം നടത്തുകയായിരുന്നു. ആദ്യത്തെ കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയാണ് കാർ നിയന്ത്രണംവിട്ട് പാലത്തിലിടിച്ചത്. ഈ മേഖലയിൽ സ്ഥിരമായി മത്സരയോട്ടം നടക്കാറുണ്ടെന്ന് സ്ഥലവാസികൾ അഭിപ്രായപ്പെട്ടു. അഗ്നിരക്ഷാ സേനയെത്തി കാറിലെ തീ കെടുത്തിയത്.

Read More