Author: Starvision News Desk

മുൻ ബഹ്‌റൈൻ പ്രവാസിയും പാലക്കാട്‌ ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) അംഗവും ആയിരുന്ന ഒറ്റപ്പാലം സ്വദേശി ശശിധരൻ നായർ (69 വയസ്സ്) നാട്ടിൽ നിര്യാതനായി. ഇരുപത്തി അഞ്ചു വർഷത്തിലേറെ ബഹ്‌റൈൻ പ്രവാസി ആയിരുന്ന അദ്ദേഹം മുഹമ്മദ്‌ ഫഖ്‌റൂ ആൻഡ് സൺസ് കമ്പനിയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ അണിയത്ത് വിജയലക്ഷമി (അമ്മു). മക്കൾ വിനേദ് നായർ (ദുബായ്) പ്രിതി നായർ (ബഹറിൻ ) മരുമക്കൾ ലക്ഷ്മി ,ശ്രീകുമാർ.

Read More

പത്തനംതിട്ട: ജഡ്ജിയുടെ കാറിന് നേരെ പ്രതിയുടെ ആക്രമണം. പത്തനംതിട്ട തിരുവല്ല കുടുംബ കോടതിയിലെ ജഡ്ജി ബി ആർ ബിൽകുലിന്റെ ഔദ്യോഗിക വാഹനമാണ് വിസ്താരം പൂർത്തിയായി പുറത്തിറങ്ങിയ പ്രതി അടിച്ചുതകർത്തത്. ഇന്ന് വൈകുന്നേരം നാല് മണിയോടെയാണ് സംഭവം. ആക്രമണം നടത്തിയ മംഗലാപുരം ശിവഗിരി നഗറിൽ ഇ പി ജയപ്രകാശിനെ (53) സംഭവശേഷം കോടതിവളപ്പിൽ വെച്ച് തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തു. മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ പ്രതി വിസ്താര വേളയിലും പ്രകോപിതനായിരുന്നു എന്നാണ് ദൃക്സാക്ഷികൾ അറിയിക്കുന്നത്. വിവാഹമോചനം, സ്ത്രീധനം സംബന്ധിയായ കേസുകളാണ് കോടതിയിൽ ഇയാൾക്കെതിരെയുള്ളത്. കേസിന്റെ ഗതി തനിക്ക് അനുകൂലമായ രീതിയിലല്ല എന്നറിയിച്ചാണ് ഇയാൾ ആക്രമണം നടത്തിയത് എന്നാണ് വിവരം. വിസ്താരം പൂർത്തിയായ ഉടനെ കോടതിയ്ക്ക് പുറത്തേയ്ക്ക് പോയ പ്രതി കടയിൽ നിന്ന് മൺവെട്ടിയുമായാണ് തിരികെയെത്തിയത്. തുടർന്ന് ജഡ്ജിയുടെ കാറിന്റെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ജഡ്ജി ഉപയോഗിച്ചിരുന്ന മാരുതി സ്വിഫ്റ്റ് കാറിന്റെ മുൻവശത്തെയും പിൻവശത്തെയും ചില്ലുകൾ ഇയാൾ അടിച്ചുതകർത്തു. അറസ്റ്റിലായ ജയപ്രകാശിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് രണ്ടുമരണം. കൊല്ലം സ്വദേശി അരുൺ കൃഷ്ണ (33), പത്തനംതിട്ട സ്വദേശിനി അഖില (31), എന്നിവരാണ് മരിച്ചത്. കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് അരുൺ മരിച്ചത്. അഖില തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പത്തനംതിട്ടയിൽ ഡെങ്കിപ്പനി മൂലം കഴിഞ്ഞ ദിവസം മൂന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, സംസ്ഥാനത്ത് കേസുകളുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകാൻ സാദ്ധ്യതയുണ്ടെന്നും എല്ലാവരും ജാഗ്രത പാലിക്കണമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. എല്ലാ ജില്ലകളിലും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്ന് മന്ത്രി അധികൃതർക്ക് നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രികളിൽ സൗകര്യങ്ങൾ കൂട്ടിയിട്ടുണ്ടെന്നും വീണ ജോർജ് വ്യക്തമാക്കി. പരിശോധനകൾ കൂട്ടാനും ആരോഗ്യപ്രവർത്തകർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Read More

കൊല്ലം. അഞ്ചല്‍ ഇടമുളയ്ക്കല്‍ സ്വദേശിയായ നിസാം അമ്മാസിന്റെയും അനീഷയുടെയും ഇളയ മകള്‍ എട്ടാം ക്ലാസ്സുകാരി സാബ്രി ക്ഷേത്ര കലയായ കഥകളി അഭ്യസിയ്ക്കാന്‍ ഒരുങ്ങുകയാണ്.ഏഴാം ക്ലാസ്സ് പഠനം പൂര്‍ത്തികരിച്ച് അച്ഛനും അമ്മയ്ക്കുമൊപ്പം. മുസ്ലീം സമുദായത്തില്‍ നിന്ന് കലാമണ്ഡലത്തിലേക്കെത്തുന്ന ആദ്യ പെണ്‍കുട്ടിയാണ് സാബ്രി.തെക്കന്‍ വിഭാഗത്തില്‍ സാബ്രി ഉള്‍പ്പെടെ ഏഴ് പെണ്‍കുട്ടികളാണ്് ഇത്തവണ പ്രവേശനം എടുത്തിരിയ്ക്കുന്നത്. കഥകളി പ്രിയം തിരിച്ചറിഞ്ഞത് വാപ്പ നിസാം അമ്മാസ്. സംസ്ഥാന സര്‍ക്കാറിന്റെ പരിസ്ഥിതി ദിന ഫോട്ടോഗ്രാഫി അവാര്‍ഡ് മൂന്നു തവണ കരസ്ഥമാക്കിയ ഫോട്ടാഗ്രാഫറാണ് നിസാം അമ്മാസ്.പിതാവിനൊപ്പം ഉത്സവപ്പറമ്പിൽ പോയി കഥകളി കാണാറുണ്ടായിരുന്നു കഥകളി വേഷവും ഭാവാഭിനയവുമാണ് സാബ്രിയെ ആകർഷിച്ചത്. കലാമണ്ഡലത്തിലെ തന്നെ അദ്ധ്യാപകനായിരുന്ന ചടയമംഗലം സ്വദേശി ആരോമലാണ് സാബ്രിയുടെ കഴിവിനെ ആദ്യം തിരിച്ചറിഞ്ഞത്. ഒന്നര വര്‍ഷത്തോളം ഇദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സാബ്രി കഥകളി അഭ്യസിച്ചു.കുടുംബവും, ബന്ധുക്കളും സാബ്രിയുടെ ആഗ്രഹത്തിനു പരിപൂര്‍ണ്ണ പിന്തുണ നല്‍കി. അങ്ങനെ ഇടമുളയ്ക്കല്‍ ഗവ. ജവഹര്‍ എച്ച്എസില്‍ നിന്ന് ഏഴാം ക്ലാസ്സ് പൂര്‍ത്തിയാക്കി സാബ്രി കലാമണ്ഡലത്തിലെ പടികള്‍ കടന്നു.…

Read More

തിരുവനന്തപുരം: എ ഐ ക്യാമറ വിഷയത്തിൽ ഹെെക്കോടതി ഉത്തരവിൽ പ്രതികരിച്ച് മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതിപക്ഷ നേതാവ് വി ഡി സതീശനും. പിണറായി സർക്കാരിന് കനത്ത തിരിച്ചടിയാണ് കോടതി നൽകിയ സ്റ്റേ ഉത്തരവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അഴിമതിയുടെ തെളിവുകളും രേഖകളും നൽകിയിട്ട് മൗനം പാലിച്ച മുഖ്യമന്ത്രിയ്ക്ക് ഇനിയെന്താണ് പറയാനുള്ളതെന്ന് ചെന്നിത്തല ചോദിച്ചു. സർക്കാരിനെ അഴിമതി നടത്തി മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്നും കോടതി വിധി സാധാരണ ജനങ്ങളുടെ വിജയമാണെന്നും പിണറായി വിജയൻ സർക്കാരിനെ വെറുതെ വിടുമെന്ന ധാരണ വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അഴിമതിക്കെതിരെ ഇനിയും പ്രതികരിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ‘എ ഐ ക്യാമറ ഇടപാടിലെ നഗ്നമായ അഴിമതിക്കെതിരെ ഞാനും വി ഡി സതീശനും കൊടുത്ത ഹർജിയിൽ ഹൈക്കോടതി നൽകിയ ഉത്തരവ് സ്വാഗതാർഹമാണ്. എ ഐ ക്യാമറയുടെ പേരിലുള്ള പിഴ ഈടാക്കൽ, നിർത്തിവെയ്ക്കാനാണ് ഉത്തരവ്. പാവപ്പെട്ടവന്റെയും സാധാരണക്കാരന്റെയും പോക്ക​റ്റിൽ കൈയ്യിട്ടു വരാൻ ഉദ്ദേശിച്ച പിണറായി സർക്കാരിനേ​റ്റ കനത്ത തിരിച്ചടിയാണ്…

Read More

ഹിന്ദു തീർത്ഥാടകർക്ക് ഭക്ഷണം വിളമ്പുന്ന മുസ്ലീം മത വിശ്വാസികളായ സ്ത്രീകളുടെ ചിത്രങ്ങൾ പങ്കുവച്ച് സി പി എം നേതാവ് പി ജയരാജൻ. ഇതാണ് യഥാർത്ഥ കേരള സ്റ്റോറി എന്ന ആമുഖത്തോടെയാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവച്ചത്. കൊട്ടിയൂർ ശിവക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ് പർദ ധരിച്ചുകൊണ്ട് മുസ്ലീം വനിതകൾ ഭക്ഷണം വിളമ്പുന്നത്. ചിറ്റരിപറമ്പ് പഞ്ചായത്തിലെ ടെമ്പിൾ കോർഡിനേഷൻ കമ്മറ്റിയും ഐ അർ പി സി യും ചേർന്ന് നടത്തുന്ന അന്നദാന വിശ്രമ കേന്ദ്രത്തിലൂടെ മാനവികതയുടെയും, മത മൈത്രിയുടേയും വലിയ സന്ദേശം കൂടി നൽകുകയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം യഥാർത്ഥ കേരള സ്റ്റോറി ഈ മുസ്ലീം മത വിശ്വാസികളായ സ്ത്രീകൾ ഭക്ഷണം വിളമ്പി കൊടുക്കുന്നത് കൊട്ടിയൂർ ശിവ ക്ഷേത്രത്തിലെ തീർത്ഥാടകർക്കാണ്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ബാവലിപുഴയോരത്തെ ഈ ചരിത്ര പ്രസിദ്ധമായ ശിവ ക്ഷേത്രം ഉത്തര മലബാറിന്റെ മാത്രമല്ല കേരളത്തിലെ തന്നെ പ്രധാനപ്പെട്ട ആരാധനാലയമാണ്. ദക്ഷയാഗത്തിന്റെ ഐതിഹ്യം പേറുന്ന കൊട്ടിയൂരിൽ നെയ്യാട്ട മഹോത്സവം…

Read More

ദുബായ് : കേരളത്തിൽ രണ്ട് ഐ.ടി പാർക്കുകൾ കൂടി തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഐ.ടി കോറിഡോറുകളുടെ സ്ഥലം ഏറ്റെടുപ്പ് പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുബായിൽ സ്റ്റാർട്ട് അപ്പ് മിഷൻ ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനം ചെയ്യവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. കേരളത്തിൽ വിപ്ലവകരമായ മാറ്റം സ്റ്റാർട്ട് അപ്പുകൾ കൊണ്ടുവന്നു,​ തൊഴിൽ തേടുന്ന രീതി മാറി. തൊഴിൽ സൃഷ്ടിക്കുന്നവരായി യുവാക്കൾ മാറി. ഇത് വിപ്ലവകരമായ മാറ്റമാണെന്നും പിണറായി വിജയൻ പറഞ്ഞു. സ്റ്റാർട്ട് അപ്പ് ഇൻഫിനിറ്റി വഴി കേരളത്തിലെ സ്റ്റാർട്ട് അപ്പുകളെ ലോകമാകെ ബന്ധിപ്പിക്കുകയാണ്. ഈ വർഷം 20000 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം. യു.എ.ഇയിലെ സായിദ് മാരത്തൺ കേരളത്തിൽ സംഘടിപ്പിക്കുമെന്നും ഇതിനായി ധാരണയിലെത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

Read More

തിരുവനന്തപുരം : കെ.പി.സി.സി അദ്ധ്യക്ഷൻ കെ. സുധാകരനെതിരാ. പരാമർ‌ശത്തിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കേസെടുക്കണമെന്ന് ഡി.ജി.പിക്ക് പരാതി. പോക്സോ കേസിൽ കെ. സുധാകരൻ കൂട്ടുപ്രതിയാണെന്ന പ്രസ്താവന കലാപാഹ്വാനം ആണെന്ന് പരാതിയിൽ പറയുന്നു. പൊതുപ്രവർത്തകൻ പായിച്ചിറ നവാസാണ് ഡി.ജി.പിക്ക് പരാതി നൽകിയത്.പോക്സോ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൻ മാവുങ്കൽ പെൺകുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് സുധാകരൻ സ്ഥലത്തുണ്ടായിരുന്നു എന്ന് വാർത്താസമ്മേളനത്തിൽ എം.വി. ഗോവിന്ദൻ ഇന്ന് ആരോപിച്ചിരുന്നു. ഈ പരാമർശത്തിൽ കേസെടുക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്,​ എം.വി.ഗോവിന്ദന്റെ പ്രസ്താവന കലാപം ലക്ഷ്യമിട്ടാണെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷങ്ങൾ ലക്ഷ്യമിട്ട് ബോധപൂർവ്വമാണ് പരാമർശം നടത്തിയതെന്നും പരാതിയിൽ ആരോപിക്കുന്നു. അതേസമയം മനസാ വാചാ അറിയാത്ത കാര്യമാണെന്നും തനിക്ക് പോക്‌സോ കേസുമായി ബന്ധമില്ലെന്നും കെ സുധാകരൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. ആരോപണത്തിന് പിന്നിൽ സി പി എം ആണെന്നും കെ സുധാകരൻ പറഞ്ഞു. താനവിടെയുണ്ടായിരുന്നുവെന്ന് അതിജീവിത പറഞ്ഞിട്ടില്ല. സാക്ഷികളാരും പറഞ്ഞിട്ടില്ല. ഇര…

Read More

കോട്ടയം: പരിക്കേറ്റ നിലയിൽ വഴിയിൽ കണ്ടതിനെത്തുടർന്ന് പൊലീസ് ആശുപത്രിയിലെത്തിച്ച രോഗി ഡോക്‌ടർമാരെ അസഭ്യം പറയുകയും വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. കോട്ടയം മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. ബിനു എന്നയാളാണ് ആശുപത്രിയിൽ സംഘർഷമുണ്ടാക്കിയത്. ഏറ്റുമാനൂർ പൊലീസാണ് ബിനുവിനെ ആശുപത്രിയിൽ കൊണ്ടുവന്നത്. അക്രമാസക്‌തനായ ഇയാൾ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടറെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ജീവനക്കാ‌ർ ഇയാളെ കെട്ടിയിട്ടു. പൊലീസുകാ‌ർ നിൽക്കെയാണ് ബിനു അസഭ്യം പറഞ്ഞതെന്ന് വനിതാ ഡോക്‌ടർ പറയുന്നു. കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നും ബിനു ഭീഷണിപ്പെടുത്തിയതായി വനിതാ ഡോക്‌ടർ പറഞ്ഞു. എന്നാൽ ഇന്നലെതന്നെ പൊലീസിൽ പരാതി നൽകിയിട്ടും ഇന്ന് ഉച്ചയ്ക്ക് ശേഷം മാത്രമാണ് മൊഴിയെടുത്തതെന്ന് ഡോക്‌ടർ ആരോപിച്ചു. അതേസമയം, അക്രമങ്ങൾക്ക് ശേഷം പ്രതി എങ്ങോട്ടേയ്ക്കാണ് പോയതെന്ന് വ്യക്തമല്ല.

Read More

കൊല്ലം: യുവാവിന്റെ കൈവിരലുകള്‍ മുറിച്ചുമാറ്റിയ പ്രതിക്ക് ഒന്‍പതുവര്‍ഷം തടവും 25,000 രൂപ പിഴയും ശിക്ഷവിധിച്ചു. കൊല്ലം ആല്‍ത്തറമൂട് സ്വദേശിയായ മഹേഷിനെ(38)യാണ് കൊല്ലം അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ജഡ്ജി അരുണ്‍ എം.കുരുവിള ശിക്ഷിച്ചത്. 2016 ഏപ്രിലാണ് കേസിനാസ്പദമായ സംഭവം. സൈക്കിളിന്റെ കാറ്റ് അഴിച്ചുവിട്ടെന്ന് ആരോപിച്ച് ആല്‍ത്തറമൂട് സ്വദേശിയായ യുവാവിനെ വെട്ടുകത്തികൊണ്ട് ആക്രമിച്ചു.കൈപ്പത്തിയിലും വയറിലും മുറിവേറ്റതോടെ യുവാവ് രക്ഷപ്പെടാനായി ഓടി വീട്ടിനുള്ളില്‍ക്കയറി കതകടച്ചു. എന്നാല്‍ മഹേഷ് വീടിന്റെ കതക് വെട്ടിപ്പൊളിച്ച് ഉള്ളില്‍ക്കയറി യുവാവിന്റെ കൈമുട്ടിലും വിരലുകളിലും വെട്ടി. യുവാവിന്റെ ഞരമ്പുകള്‍മുറിഞ്ഞ് ചൂണ്ടുവിരല്‍ അറ്റുപോയി. തടയാനായി എത്തിയ സുഹൃത്തിനെയും ആക്രമിച്ചു.പള്ളിത്തോട്ടം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിന്റെ അന്വേഷണംനടത്തി കുറ്റപത്രം സമര്‍പ്പിച്ചത് സബ് ഇന്‍സ്‌പെക്ടറായിരുന്ന സി.ദേവരാജനായിരുന്നു. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ.നിയാസ് ഹാജരായി.

Read More