Author: Starvision News Desk

മണ്ണാർക്കാട്: മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജരേഖ ഉണ്ടാക്കി ജോലി നേടിയതിന് അറസ്റ്റിലായ മുൻ എസ്എഫ്ഐ നേതാവ് കെ വിദ്യ റിമാൻഡിൽ. 14 ദിവസത്തേയ്ക്കാണ് വിദ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്. രണ്ട് ദിവസത്തേയ്ക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. 24ന് വിദ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കും. പൊലീസിന് കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. വിദ്യ നിർമിച്ചു എന്ന് പറയുന്ന വ്യാജ രേഖയുടെ ഒറിജിനൽ കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പകർപ്പ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ വിദ്യയെ കൂടുതൽ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ വേണമെന്നായിരുന്നു പ്രോസിക്യൂഷന്റെ ആവശ്യം. അതാണിപ്പോൾ കോടതി അംഗീകരിച്ചത്. രാഷ്ട്രീയ ഗൂഢാലോചനയാണ് കേസിന് പിന്നിലെന്നാണ് പ്രതിഭാഗത്തിന്റെ വാദം. തീവ്രവാദിയെ കൊണ്ടുനടക്കുന്നതുപോലെയാണ് മാദ്ധ്യമങ്ങൾക്ക് വേണ്ടി വിദ്യയെ പൊലീസ് കൊണ്ടുനടക്കുന്നത്. ഒരുതരത്തിലും വിദ്യ തെറ്റ് ചെയ്തിട്ടില്ല. അക്കാഡമിക് തലത്തിൽ മികച്ച നിലവാരം പുലർത്തിയ വിദ്യയ്ക്ക് ഇതിന്റെയൊന്നും ആവശ്യമില്ല. മാദ്ധ്യമങ്ങൾക്ക് വേണ്ടിയായിരുന്നു പൊലീസിന്റെ കാട്ടിക്കൂട്ടലുകൾ. ഇതിന് ഒരു തരത്തിലും കോടതി അംഗീകാരം കൊടക്കരുതെന്നും പ്രതിഭാഗം വാദിച്ചു.

Read More

വാഷിങ്ടണ്‍: എട്ടു മണിക്കൂര്‍ കൊണ്ട് അവസാനിക്കേണ്ടിയിരുന്ന, തിരിച്ചെത്തേണ്ടിയിരുന്ന ഒരു വിനോദയാത്ര. അത് അവസാനിച്ചില്ലെന്ന് മാത്രമല്ല, അതിന്റെ ഭാഗമായ അഞ്ചുപേര്‍ അറ്റ്‌ലാന്റിക് സമുദ്രാന്തര്‍ഭാഗത്തെവിടെയോ മറഞ്ഞിരിക്കുന്നു. ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചുപേരുമായി പുറപ്പെട്ട, ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡീഷന്‍സിന്റെ ടൈറ്റന്‍ എന്ന ജലപേടകം എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. പേടകത്തിനുള്ളിലെ ഓക്‌സിജന്‍ അപകടകരമായ അളവില്‍ കുറഞ്ഞുകൊണ്ടിരിക്കുന്നു എന്ന വസ്തുത യാത്രികരുടെ ബന്ധുക്കളുടെയും രക്ഷാപ്രവര്‍ത്തകരുടെയും നെഞ്ചിടിപ്പേറ്റുകയാണ്. അമേരിക്കന്‍ സമയം ഞായറാഴ്ച പുലര്‍ച്ചെയാണ് ടൈറ്റനുമായുള്ള ബന്ധം നഷ്ടപ്പെടുന്നത്. അന്നു മുതല്‍ നാലുദിവസമായി അറ്റ്‌ലാന്റികില്‍ എവിടെയോ മറഞ്ഞിരിക്കുകയാണ് ടൈറ്റന്‍. മൂന്നുദിവസത്തില്‍ അധികമായി ഭക്ഷണമോ വെള്ളമോ ഇല്ലാതെ, ഓക്‌സിജന്റെ അളവ് താഴുന്നതും അറിഞ്ഞ് നിസ്സഹായതയുടെ പരകോടിയിലൂടെയാണ് ഇപ്പോള്‍ ആ യാത്രികര്‍ കടന്നുപോകുന്നത്. യു.എസ്., കാനഡ, ഫ്രാന്‍സ് എന്നിവയുടെ സംയുക്ത രക്ഷാപ്രവര്‍ത്തനമാണ് മേഖലയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. സമുദ്രാന്തര്‍ഭാഗത്തെ ബുദ്ധിമുട്ടുകള്‍, മോശം കാലാവസ്ഥ തുടങ്ങിയ വെല്ലുവിളികള്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഓഷ്യന്‍ഗേറ്റ് എക്സ്പെഡീഷന്‍സിന്റെ സ്ഥാപകനും ചീഫ് എക്സിക്യുട്ടീവുമായ സ്റ്റോക്ടണ്‍ റഷ്, ബ്രിട്ടീഷ് ശതകോടീശ്വരന്‍ ഹാമിഷ് ഹാര്‍ഡിങ്, പാകിസ്താന്‍…

Read More

പാലക്കാട്: അറസ്റ്റിലായ മുൻ എസ് എഫ് ഐ നേതാവ് കെ വിദ്യ വെെദ്യപരിശോധനയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. കേസ് കെട്ടിച്ചമച്ചതാണെന്നും നിയമപോരാട്ടം നടത്തുമെന്നും വിദ്യ പറഞ്ഞു. സംഭവത്തിൽ ഏത് അറ്റം വരെയും പോരാടുമെന്നും അവർ അറിയിച്ചു. വിദ്യയെ ഉടൻ കോടതിയിൽ ഹാജരാക്കും. അതേസമയം, വ്യാജ സർട്ടിഫിക്കറ്റ് കേസിൽ ഗൂഢാലോചന നടന്നുവെന്ന വിദ്യയുടെ ആരോപണം തള്ളി അട്ടപ്പാടി രാജീവ് ഗാന്ധി മെമ്മോറിയൽ ഗവൺമെന്റ് കോളേജ് പ്രിൻസിപ്പൽ ലാലിമോൾ രംഗത്തെത്തിയിരുന്നു. വിദ്യ ആരാണെന്ന് പോലും അറിയില്ലായിരുന്നുവെന്നും ഔദ്യോഗിക ജീവിതത്തിൽ രാഷ്‌ട്രീയ വിവേചനം കാണിച്ചിട്ടില്ലെന്നും പ്രിൻസിപ്പൽ പ്രതികരിച്ചു. താൻ ഒരു ഗുഢാലോചനയും നടത്തിയിട്ടില്ലെന്നും ഇന്റർവ്യൂ ബോർഡിലുള്ളവരാണ് സർട്ടിഫിക്ക​റ്റിന്റെ കാര്യം അറിയിച്ചതെന്നും ലാലിമോൾ പറഞ്ഞു. വിദ്യയുടെ ആരോപണം തെ​റ്റാണെന്നും ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് ഒരിക്കലും വഴിവിട്ട ഇടപെടൽ നടത്തിയിട്ടില്ലെന്നും പ്രിൻസിപ്പൽ വ്യക്തമാക്കിയിരുന്നു.

Read More

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ബസിൽ 17കാരന് നേരെ ലൈംഗികാതിക്രമം നടന്നതായി പരാതി. കഴിഞ്ഞ ദിവസം പത്തനംതിട്ടയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സംഭവത്തിൽ കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസിന്റെ പിൻസീറ്റിലിരുന്ന് യാത്ര ചെയ്യവെയാണ് 17കാരന് നേരെ അക്രമമുണ്ടായത്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. അതേസമയം, കോഴിക്കോട് ക്വട്ടേഷൻ സംഘത്തിന്റെ ലൈം​ഗികാതിക്രമത്തിൽ നിന്ന് 16കാരൻ തലനാരിഴക്ക് രക്ഷപ്പെട്ടിരുന്നു. സുഹൃത്തുക്കളോടൊപ്പം ബീച്ചിലെത്തിയ കുട്ടിക്കാണ് ദുരനുഭവമുണ്ടായത്. സംഭവത്തിൽ ക്വട്ടേഷന്‍ നേതാവും സംഘവും അറസ്റ്റിലായി. കോഴിക്കോട് പന്നിയങ്കര നൈനൂക്ക് (40), കൂട്ടാളികളായ നിഷാദ്, സാജര്‍, ജാസിം എന്നിവരെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് പിടികൂടിയത്.

Read More

വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കൻ സന്ദർശനം തുടരുകയാണ്. കഴിഞ്ഞദിവസം വൈറ്റ് ഹൗസിൽ പ്രസിഡന്റ് ജോ ബൈഡൻ ഗംഭീര സ്വീകരണവും അത്താഴ വിരുന്നുമാണ് മോദിക്കായി ഒരുക്കിയത്. അത്താഴ വിരുന്നിൽ മോദി ബൈഡന് നൽകിയ സമ്മാനങ്ങളാണ് ഇപ്പോഴത്തെ ചർച്ചാവിഷയം. ഇന്ത്യൻ പൈതൃകങ്ങളും സംസ്കാരവും വിളിച്ചോതുന്ന അമൂല്യങ്ങളായ സമ്മാനങ്ങളാണ് മോദി ബൈഡന് നൽകിയത്. വെളളിയിൽ തീർത്ത ഗണേശ വിഗ്രവും, വിളക്കും , നാണയവും ഉൾപ്പെടെയുള്ളവ നിറച്ചിരുന്ന ഒരു ചന്ദനപ്പെട്ടിയായിരുന്നു ഇതിൽ പ്രധാനം. പ്രഥമ വനിതയായ ജിൽ ബൈഡന് 7.5 കാരറ്റ് പരിസ്ഥിതി സൗഹൃദമായ പച്ച നിറത്തിലുള്ള വൈരക്കല്ലായിരുന്നു സമ്മാനം നൽകിയത്. മൈസൂരിൽ നിന്നുള്ള ചന്ദനത്തടി ഉപയോഗിച്ച് ജയ്പൂരിലെ ശില്പികൾ വെറും കൈകൊണ്ട് നിർമ്മിച്ചതായിരുന്നു ചന്ദനപ്പെട്ടി. സങ്കീർണമായ കൊത്തുപണികൾ ഉള്ള ഈ പെട്ടിക്കുള്ളിലായിരുന്നു മറ്റ് സമ്മാനങ്ങൾ ഉണ്ടായിരുന്നത്. ഗണേശ വിഗ്രഹത്തിന് പുറമേ ആയിരം പൂർണചന്ദ്രന്മാരെ ദർശിച്ചവർക്ക് നൽകുന്ന വെള്ളിയിൽ തീർത്ത തിരിവിളക്കായിരുന്നു മറ്റൊരുാ വിശിഷ്ട സമ്മാനം.എൺപത് വർഷവും എട്ടുമാസവും ജീവിച്ചിരുന്നവർക്ക് മാത്രമാണ് ആയിരം പൂർണചന്ദ്രന്മാരെ കാണാൻ കഴിയുക.…

Read More

കൊച്ചി: കേരളത്തിലെ പ്രമുഖ യൂട്യൂബർമാരുടെ വീടുകളിലും ഓഫീസുകളിലും ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. നടിയും അവതാരകയുമായ പേളി മാണി, സുജിത്ത് ഭക്തൻ, സെബിൻ, സജു മുഹമ്മദ് അടക്കമുള്ള പത്തോളം യൂട്യൂബർമാരുടെ വീടുകളിലാണ് ആദായനികുതി വകുപ്പ് റെയ്‌ഡ് നടത്തുന്നത്. ആറ് ജില്ലകളിലാണ് റെയ്‌ഡ് നടക്കുന്നത്.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പ് റെ‌യ്‌ഡ് നടത്തുന്നതെന്നാണ് സൂചന. ഇന്ന് രാവിലെ മുതലാണ് വിവിധ സ്ഥലങ്ങളിൽ പരിശോധന തുടങ്ങിയത്. സംസ്ഥാനത്തെ പ്രമുഖ യൂട്യൂബർമാരിൽ പലർക്കും ഒരു കോടി രൂപ മുതൽ രണ്ടുകോടി രൂപ വരെ വാർഷിക വരുമാനമുണ്ടെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. എന്നാൽ ഇവർ വരുമാനം അനുസരിച്ച് നികുതി നൽകുന്നുണ്ടോയെന്നാണ് ഉദ്യോഗസ്ഥരുടെ സംശയം. സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളും പരിശോധിക്കുമെന്നാണ് റിപ്പോർട്ട്.

Read More

കൊച്ചി: കണ്ണൂർ സർവകലാശാലയിലെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന് ആശ്വാസം. ആവശ്യമായ അദ്ധ്യാപന പരിചയം പ്രിയ വർഗീസിന് ഇല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. ജസ്റ്റിസുമാരായ ജയശങ്കരന്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.ഒരു വ്യക്തി എന്ന നിലയിൽ ഒരുപാട് പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും അവസാനം ഇങ്ങനെയൊരു വിധി വന്നതിൽ വളരെയധികം സന്തോഷമുണ്ടാക്കുന്നുവെന്നും പ്രിയ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നീതി കിട്ടിയതിൽ സന്തോഷം. നാഷണൽ സർവീസ് സ്കീമിലെ പ്രവർത്തനം അദ്ധ്യാപനത്തിന്റെ ഭാഗമാകില്ലേ എന്നത് ഇനിയെങ്കിലും പരിശോധിക്കണം. പുതിയ യുജിസി നിയമപ്രകാരം അത് കരിക്കുലത്തിന്റെ ഭാഗമാണ്. ഒരു അദ്ധ്യാപകനല്ലാതെ സർവകലാശാല ഉദ്യോഗസ്ഥർക്ക് അതിന്റെ മേൽനോട്ടം വഹിക്കാനാകുമോയെന്നും പ്രിയ ചോദിച്ചു. നേരത്തെ, കണ്ണൂര്‍ സര്‍വകലാശാലയിലെ പ്രിയ വര്‍ഗീസിന്റെ അസോസിയേറ്റ് പ്രൊഫസര്‍ നിയമനം ഹൈക്കോടതി അസാധുവാക്കിയിരുന്നു. പ്രിയ വര്‍ഗീസിന് അസോസിയേറ്റ് പ്രൊഫസറായി നിയമിതയാവാനുള്ള യോഗ്യതയില്ലെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. എന്‍എസ്എസിലെ…

Read More

പാലക്കാട്: എറണാകുളം മഹാരാജാസ് കോളേജിന്റെ പേരിൽ വ്യാജ യോഗ്യതാ സർട്ടിഫിക്കറ്റ് തയ്യാറാക്കിയെന്ന കേസിൽ പിടിയിലായ മുൻ എസ്.എഫ്.ഐ നേതാവ് കെ.വിദ്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. പുലർച്ചെയോടെ പാലക്കാട്ടെത്തിച്ചശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 11 മണിയോടെ മണ്ണാർക്കാട് കോടതിൽ ഹാജരാക്കും. അറസ്റ്റിലായ വിദ്യ പൊലീസിന് നൽകിയ മൊഴി പുറത്തുവന്നിട്ടുണ്ട്. ‘പഠനത്തിൽ മിടുക്കിയായ തനിക്ക് വ്യാജ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ല. അത്തരത്തിലൊന്ന് താൻ ഒരിടത്തും നൽകിയിട്ടില്ല. രാഷ്ട്രീയ വൈരാഗ്യംമൂലം തന്നെ മനഃപൂർവം കരുവാക്കുകയായിരുന്നു. കോൺഗ്രസ് അനുകൂല അദ്ധ്യാപക സംഘടനയാണ് ഇതിന് പിന്നിൽ’- എന്നാണ് വിദ്യ മൊഴി നൽകിയതെന്നാണ് റിപ്പോർട്ട്. കണ്ടെത്താൻ കഴിയുന്നില്ലെന്ന് പറഞ്ഞ് കൈമലർത്തിയ പൊലീസ് മഹാരാജാസിലെ പൂർവ്വ വിദ്യാർത്ഥിയായ സുഹൃത്തിന്റെ കോഴിക്കോട് പേരാമ്പ്ര കുട്ടോത്ത് വീട്ടിൽ നിന്നാണ് ഇന്നലെ വിദ്യയെ പിടികൂടിയത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഒളിവിൽ പോയ വിദ്യയെ പതിനഞ്ചുദിവസങ്ങൾക്കുശേഷമാണ് പിടികൂടാനായത്. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു. മേപ്പയൂരിൽ നിന്ന് 15 കിലോമീറ്റർ അകലെ മലപ്പുറം അതിർത്തിയായ പേരാമ്പ്രയ്ക്ക്…

Read More

മലപ്പുറം: കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിന് തീയിട്ട ശേഷം കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് നാട്ടുകാർക്കും സിപിഎം നേതാക്കൾക്കുമായി വാട്‌സാപ്പിൽ സന്ദേശമയച്ചു. താൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ ഇതല്ലാതെ മറ്റൊരു വഴിയും കണ്ടില്ല എന്ന് പറഞ്ഞുകൊണ്ടാണ് സന്ദേശം തുടങ്ങുന്നത്. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട നിരവധി കുടുംബങ്ങൾ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണെന്നും മുജീബ് റഹ്മാൻ അയച്ച സന്ദേശത്തിൽ പറയുന്നു. സന്ദേശത്തിന്റെ പൂർണരൂപം: ഞാൻ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്നറിയില്ല പക്ഷേ ഇതല്ലാതെ മറ്റൊരു വഴിയും കണ്ടില്ല.നല്ലവരായ കേരള സമൂഹത്തിന് ഇത് തെറ്റാണെന്ന് തോന്നുന്നുണ്ടെങ്കിൽ എന്നോട് ക്ഷമിക്കണം. കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം പാവപ്പെട്ട നിരവധി കുടുംബങ്ങൾ ഇതുപോലെ വിഷമം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഇനി ഒരു കുടുംബത്തിനും ഇതുപോലൊരു അവസ്ഥ ഉണ്ടാകരുത്. ഇനിയെങ്കിലും രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടിയല്ലാതെ പാവപ്പെട്ട ജനങ്ങൾക്ക് വേണ്ടി ജോലി ചെയ്യാൻ ഉദ്യോഗസ്ഥർ ശ്രമിക്കണം. ഞാൻ ഇപ്പോൾ ചെയ്ത തെറ്റ് കേരളത്തിലെ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം എനിക്ക്…

Read More

ആരോഗ്യനിലയെക്കുറിച്ച് വന്ന വ്യാജ വാർത്തകളിൽ പ്രതികരിച്ച് നടൻ ബാബുരാജ്. താരത്തിന്റെ ആരോഗ്യനില ഗുരുതരമാണെന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും ചില ഓൺലെെൻ മാദ്ധ്യമങ്ങളിൽ റിപ്പോർട്ട് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാബുരാജ് തന്റെ വർക്കൗട്ട് വീഡിയോ പങ്കുവച്ച് പ്രതികരിച്ചത്. ഇൻസ്റ്റാഗ്രാം പേജിലൂടെയായിരുന്നു പ്രതികരണം. ഒപ്പം വ്യാജ റിപ്പോർട്ടിന്റെ സ്‌ക്രീൻ ഷോട്ടും ഉൾപ്പെടുത്തിയിരുന്നു. ‘ഞാൻ കാർഡിയോ ചെയ്യുകയാണ്. പക്ഷേ കാ‌ർഡിയോ വാർഡിൽ അല്ല.’ എന്ന അടിക്കുറിപ്പും വീഡിയോയ്ക്ക് ഒപ്പം പങ്കുവച്ചിട്ടുണ്ട്. ‘തലയ്ക്ക് മീതേ ശൂന്യാകാശം താഴെ മരുഭൂമി’ എന്ന പാട്ടും പശ്ചാത്തലത്തിൽ കേൾക്കാൻ കഴിയുന്നു. വീഡിയോ ഇതിനോടകം നിരവധിപേരാണ് കണ്ടത് നിരവധി പേർ പ്രതികരികരണവും അറിച്ചിട്ടുണ്ട്.

Read More