Author: Starvision News Desk

വാഷിംഗ്‌ടൺ: ഇന്ത്യയിൽ നിന്ന് മോഷ്‌ടിക്കപ്പെട്ട് അമേരിരിക്കയിലെത്തിയ നൂറിലധികം പുരാവസ്‌തുക്കൾ മടക്കി നൽകാൻ അമേരിക്ക ഒരുങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. റൊണാൾഡ് റീഗൻ സെന്ററിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ പക്കൽനിന്ന് കവർന്ന നൂറിലധികം പുരാവസ്‌തുക്കൾ ഇന്ത്യയ്ക്ക് മടക്കിത്തരാനുള്ള അമേരിക്കൻ സർക്കാരിന്റെ തീരുമാനത്തിൽ ഞാൻ സന്തോഷവനാണെന്ന്’ മോദി പറഞ്ഞു. ഈ പുരാവസ്തുക്കൾ അന്താരാഷ്ട്ര വിപണിയിൽ എത്തിച്ചേർന്നിരുന്നെന്നും പുരാവസ്തുക്കൾ മടക്കിത്തരാനുള്ള തീരുമാനത്തിന് അമേരിക്കൻ സർക്കാരിനോട് നന്ദി പറയുന്നുവെന്നും അദ്ദേഹം അറിയിച്ചു. ശരിയോ തെറ്റോ ആയ വഴികളിലൂടെ ഇന്ത്യൻ പുരാവസ്‌തുക്കൾ അന്താരാഷ്ട്ര വിപണിയിലെത്തിയിരുന്നു. എന്നാൽ അത് തിരിച്ചു തരാനുള്ള അമേരിക്കയുടെ തീരുമാനം ഇരു രാജ്യങ്ങളും തമ്മിലുള്ള വെെകാരിക അടുപ്പത്തെയാണ് കാണിക്കുന്നതെന്നും മോദി പറഞ്ഞു. 2022ൽ 307 പുരാവസ്തുക്കൾ അമേരിക്കൻ സർക്കാർ ഇന്ത്യയ്ക്ക് മടക്കി നൽകിയിരുന്നു.

Read More

തൃശൂർ: സംസ്ഥാനത്ത് ആശങ്കയായി ഇന്നും പനി മരണങ്ങൾ തുടരുകയാണ്. തൃശൂർ ചാഴൂരിൽ ചികിത്സയിലായിരുന്ന എട്ടാം ക്ളാസ് വിദ്യാർത്ഥി പനി ബാധിച്ച് മരിച്ചു. ചാഴൂർ കുണ്ടൂർ വീട്ടിൽ ധനിഷ്ക്(13) ആണ് മരിച്ചത്. കഴിഞ്ഞ 17 മുതൽ തൃശൂർ മെഡിക്കൽ കോളേജിൽ പനിക്ക് ചികിത്സയിലായിരുന്നു കുട്ടി. ചാഴൂർ എസ്.എൻ.എം.എച്ച് എസിലെ എട്ടാം ക്ളാസ് വിദ്യാർത്ഥിയാണ് ധനിഷ്ക്. കുട്ടിയെ ബാധിച്ചത് ഡെങ്കിപനിയാണെന്നാണ് സംശയം. ഇക്കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. അതേസമയം തിരുവനന്തപുരത്ത് ഡെങ്കിപ്പനി ബാധിച്ച് കാട്ടാക്കട സ്വദേശിയായ വിജയൻ മരിച്ചു. സംസ്ഥാനത്ത് ദിവസവും 12,000ത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടുന്നതെന്നാണ് വിവരം. ഏറ്റവുമധികം പേർ ചികിത്സ തേടിയത് മലപ്പുറം ജില്ലയിലാണ്. എന്നാൽ തലസ്ഥാനത്തും എറണാകുളം, കോഴിക്കോട് ജില്ലകളിലും പ്രതിദിനം ആയിരത്തിലധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നുണ്ട്. അൻപത് വയസിൽ താഴെയുള്ളവരാണ് മരിച്ച മിക്കവരും. കൊല്ലത്ത് അഞ്ചാംക്ളാസ് വിദ്യാർത്ഥി അഭിജിത്തും മലപ്പുറത്ത് 13കാരനായ ഗോകുൽ എന്ന വിദ്യാർത്ഥിയും പനി ബാധിച്ച് മരിച്ചിരുന്നു. 10 ദിവസത്തിനിടെ 11,462 പേർക്കാണ് ഡെങ്കി…

Read More

ബഹ്‌റൈൻ പ്രതിഭ ബാലവേദിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന അവധിക്കാല ക്യാമ്പിന്റെ രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു.. 2023 ജൂലൈ 7 മുതൽ ഓഗസ്റ്റ് 4 വരെ 7 വയസ്സുമുതൽ 18 വയസ്സു വരെയുള്ള കുട്ടികൾക്കായി നടത്തുന്ന ക്യാമ്പ് മാഹൂസിലുള്ള ‘ലോറൽസ് – സെന്റർ ഫോർ ഗ്ലോബൽ എഡ്യൂക്കേഷൻ’ ഹാളിൽ വച്ചാണ് സംഘടിപ്പിക്കപ്പെടുന്നത്. കഴിഞ്ഞ ഏഴുവർഷമായി കേരളത്തിലെ വേനൽത്തുമ്പിക്യാമ്പിന്റെ സംസ്ഥാന പരിശീലകനായി പ്രവർത്തിക്കുന്ന ശ്രീ മുസമ്മിൽ കുന്നുമ്മലാണ് ഇത്തവണത്തെ ക്യാമ്പിന്റെ കോഡിനേറ്റർ.. കുട്ടികളിൽ ശാസ്ത്രാവബോധം, കലാ-സാഹിത്യ-ചിത്ര രചനാദികളിൽ താല്പര്യം, നേതൃപാടവം, പ്രസംഗ പാടവം, ജീവിത നൈപുണ്യങ്ങൾ, സാമൂഹിക അവബോധം, സഹവർത്തിത്വം, സാഹോദര്യം, കായിക വിനോദങ്ങൾ, നാടിനെയും ആഘോഷങ്ങളെയും അറിയൽ, തുടങ്ങി നിരവധിയായ ഉദ്യേശ ലക്ഷ്യങ്ങളോടെ ചിട്ടയായി ഒരുക്കുന്ന വേനലവധി ക്യാമ്പിൽ സംബന്ധിക്കാൻ താല്പര്യമുള്ളവർക്ക് 39137671, 34049109, 3779 3545 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്ന് പ്രതിഭ ഭാരവാഹികൾ അറിയിച്ചു.

Read More

മനാമ: അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ സംഘടിപ്പിച്ചു വരുന്ന വിജ്ഞാന സദസിന്റെ ഭാഗമായി ഇന്ന് രാത്രി ( 23-06-2023 വെള്ളി ) ഇശാ നമസ്ക്കാരത്തിന് ശേഷം ഗുദൈബിയ ഫറൂഖ് മസ്ജിദിൽ “ദുൽഹിജ്ജ – പവിത്ര ദിനങ്ങളിലൂടെ” എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള പ്രഭാഷണ പരിപാടി ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അബു യാസീൻ യഹ്‌യ നയിക്കുന്ന പ്രഭാഷണ പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

Read More

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ യെയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും വധിക്കുമെന്ന് ഭീഷണി ഉയർത്തി ഫോൺ കോളുകൾ. ഡൽഹി പൊലീസിനാണ് ഇത്തരത്തിൽ രണ്ട് കോളുകൾ വന്നത്. വിളിച്ചയാളെ പിടികൂടാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിളിച്ചയാളുടെ കുടുംബത്തെ പൊലീസ് ബന്ധപ്പെട്ടു. ഇയാൾ മദ്യപാനിയാണെന്നും നിലവിൽ വീട്ടിലില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഇന്ത്യൻ സമയം ഇന്ന് പുലർച്ചെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് വൈറ്റ് ഹൗസിൽ യു എസ് പ്രസിഡന്റ് ജോ ബൈഡനും ഭാര്യ ജില്ലും ആതിഥേയരാവുന്ന ഔദ്യോഗിക അത്താഴ വിരുന്ന്. ഇന്നലെ ബൈഡനും ജില്ലും മോദിയ്ക്ക് സ്വകാര്യ വിരുന്ന് നൽകിയിരുന്നു. ഇന്ത്യൻ ദേശീയ പക്ഷി മയിലാണ് ഔദ്യോഗിക ഡിന്നറിന്റെ തീം. ഇന്ത്യൻ ദേശീയ പതാകയുടെ നിറങ്ങളിലെ പൂക്കൾ അടക്കമുള്ള അലങ്കാരങ്ങളാണ് ഡിന്നർ ഹാളിൽ. ഇന്നലെ വൈറ്റ് ഹൗസ് സന്ദർശനത്തിന് മുമ്പ് മോദി അപ്ലൈഡ് മെറ്റീരിയൽസ് പ്രസിഡന്റും സി.ഇ.ഒയുമായ ഗാരി ഇ ഡിക്കേഴ്‌സൺ, മൈക്രോൺ ടെക്‌നോളജി പ്രസിഡന്റും…

Read More

കൊച്ചി: സംസ്ഥാനത്ത് നടന്ന റെയ്‌ഡിന് പിന്നാലെ യൂട്യൂബർമാർക്കെതിരെ നടപടിയുമായി ആദായനികുതി വകുപ്പ്. കഴിഞ്ഞ ദിവസം നടന്ന റെയ്‌ഡിൽ യൂട്യൂബർമാർ 25 കോടിയോളം രൂപയടക്കാനുണ്ടെന്ന് വകുപ്പ് കണ്ടെത്തിയിരുന്നു. ഇതിൽ ചിലർ രണ്ട് കോടിയോളം രൂപ നികുതിയായി അടയ്‌ക്കാനുണ്ട്. എന്നാൽ ഒരു രൂപ പോലും ഇന്നുവരെ നികുതി അടയ്‌ക്കാത്തവരുമുണ്ട്. ഇക്കാര്യം തിരക്കിയപ്പോൾ പലരും നികുതി അടയ്‌ക്കണം എന്ന വിവരം അറിയില്ലായിരുന്നു എന്നാണ് പ്രതികരിച്ചത്. സംസ്ഥാനത്ത് കൂടുതൽ യൂട്യൂബർമാരിലേക്കും നികുതി പരിശോധന വ്യാപിപ്പിക്കുമെന്നാണ് സൂചന. നിലവിൽ 13 യൂട്യൂബർ‌മാരുടെ വീടുകളിലും ഓഫീസിലുമാണ് പരിശോധന നടത്തിയത്. കഴിഞ്ഞ ദിവസമാണ് നടിയും അവതാരകയുമായ പേളി മാണി, ഫിഷ്ംഗ് ഫ്രീക്ക്(സെബിൻ),എം4ടെക്,അർജ്യു, കോൾമി ഷെസാം,അഖിൽ എൻആ‌ർഡി, ജയരാജ്.ജി നാഥ്, അൺബോക്‌സിംഗ് ഡ്യൂഡ്,റൈസിംഗ് സ്‌റ്റാർ,ഈഗിൾ ഗെയിമിംഗ്, കാസ്‌ട്രോ ഗെയിമിംഗ് എന്നിവരടക്കം യൂട്യൂബർമാരുടെ വീട്ടിലും ഓഫീസിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്. പലരും വർഷം ഒരു കോടി മുതൽ രണ്ട് കോടി വരെ വരുമാനമുള്ളവരാണെന്നും ഇവർക്ക് ഉദ്ഘാടനങ്ങളിലും വിദേശ യാത്രയിലും മറ്റും നിരവധി വരുമാനമുണ്ടായിരുന്നതായും…

Read More

കോട്ടയം: എം ജി സർവകലാശാല ആസ്ഥാനത്തേയ്ക്കുള്ള മാർച്ചിനിടയിൽ എസ് ഐ അസഭ്യവർഷം നടത്തിയെന്ന് കെ എസ് യുവിന്റെ പരാതി. ഗാന്ധിനഗർ എസ് ഐ സുധി കെ സത്യപാലിനെതിരെ ഡി ജി പിയ്ക്കും പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റിയ്ക്കുമാണ് കെ എസ് യു പരാതി നൽകിയത്. പ്രവർത്തകരുമായുള്ള വാക്കുതർക്കത്തിനിടെ എസ് ഐ തുടർച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. എഴുതാത്ത സർട്ടിഫിക്കറ്റുകൾ എം ജി സർവകലാശാലയിൽ നിന്ന് കാണാതായ സംഭവത്തിലാണ് കെ എസ് യു മാർച്ച് നടത്തിയത്. ജാഥയായെത്തിയ കെ എസ് യു പ്രവർത്തകർ മതിൽ ചാടിക്കടന്ന് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് ബ്ലോക്കിന് സമീപമെത്തി അടച്ചിട്ട ഗ്രില്ല് തുറക്കാൻ ശ്രമം തുടങ്ങി. തുടർന്ന് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തതു നീക്കുന്നതിനിടെയാണ് എസ് ഐ അസഭ്യവർഷം നടത്തിയത്. പ്രവർത്തകരെ ബസിൽ കയറ്റിയിട്ടും പിന്നാലെയെത്തി എസ് ഐ അസഭ്യം തുടർന്നു. മറ്റ് പൊലീസുകാർ എസ് ഐയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഗാന്ധിനഗർ എസ് എച്ച്…

Read More

ഇടുക്കി: മെഡിക്കൽ സ്റ്റോർ ജീവനക്കാരനെ കടയിൽ കയറി വെട്ടി കൊലപ്പെടുത്താൻ ശ്രമിച്ചയാൾ പിടിയിൽ. മൂന്നാർ മാട്ടുപ്പെട്ടി റോഡിൽ പ്രവർത്തിക്കുന്ന സ്വകാര്യ മെഡിക്കൽ സ്റ്റോറിലാണ് സംഭവം. കടലാർ സ്വദേശിയായ പ്രതിയെ വനിത ജീവനക്കാരാണ് പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കടലാർ സ്വദേശിയായ മണികണ്ഠനെന്ന യുവാവ് വാക്കത്തിയുമായെത്തി മെഡിക്കൽ സ്റ്റോറിലെ അജിത്ത് എന്ന ജീവക്കാരനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കടയ്ക്കുള്ളിൽ പ്രവേശിച്ച യുവാവ് രണ്ട് വട്ടം വാക്കത്തി വീശിയെങ്കിലും ജീവനക്കാരൻ ഒഴിഞ്ഞുമാറുകയായിരുന്നു. തുടർന്ന് പ്രതിയെ വനിതാ ജീവനക്കാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കഴിഞ്ഞ ദിവസം അജിത്തുമായി മണികണ്ഠൻ വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്ന് യുവാവ് കടയിലെത്തി ആക്രമിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ മൂന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More

ചവറ: ഹരിത കർമ്മ സേനാംഗങ്ങളോട് അപമര്യാദയായി പെരുമാറിയ വീട്ടുടമയ്ക്ക് ഗ്രാമപഞ്ചായത്ത് 10,000 രൂപ പിഴയിട്ടു. പന്മന ഗ്രാമപഞ്ചായത്തിലെ മാവേലി വാർഡിൽ പ്ലാസ്റ്റിക് ശേഖരണത്തിനെത്തിയ ഹരിത കർമ്മ സേനാംഗങ്ങളോടാണ് വീട്ടുടമ മോശമായി പെരുമാറിയത്. പ്ലാസ്റ്റിക് മാലിന്യവും യൂസർ ഫീയും നൽകിയില്ലെന്ന് മാത്രമല്ല സ്കാൻ ചെയ്യുന്നതിന് വീടിന് മുന്നിൽ പതിച്ചിരുന്ന ക്യു ആർ കോഡ് സ്റ്റിക്കർ കീറി കളയുകയും സഭ്യമല്ലാത്ത ഭാഷയിൽ സംസാരിക്കുകയും ചെയ്തു. ഈ വിവരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ അറിയിച്ചതോടെ സെക്രട്ടറി നേരിട്ട് എത്തി പിഴ അടയ്ക്കാൻ നോട്ടീസ് നൽകി. ഹരിത കർമ്മ സേനാംഗങ്ങളുമായി സഹകരിക്കാത്ത വീടുകളിലും സ്ഥാപനങ്ങളിലും പരിശോധന നടത്തി പിഴ ചുമത്തുമെന്ന് ഗ്രാമപഞ്ചായത്ത് അധികൃതർ അറിയിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിൽ വിവിധ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങളുടെ വിതരണം, പൊതുസ്ഥലത്തും സ്വകാര്യ സ്ഥലത്തും വലിച്ചെറിയൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് വീടുകൾക്കും സ്ഥാപനങ്ങൾക്കും 3.42 ലക്ഷം രൂപ പിഴ ചുമത്തുകയും 64,500 രൂപ ഈടാക്കുകയും ചെയ്തിട്ടുണ്ട്. പിഴ ഒടുക്കാത്തവർക്കെതിരെ പ്രോസിക്യൂഷൻ…

Read More

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിൽ ക്രെെംബ്രാഞ്ചിന് മുന്നിൽ ഹാജരാക്കുന്നതിന് മുൻപ് മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് പ്രതികരിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. കെെക്കൂലി വാങ്ങാത്ത രാഷ്‌ട്രീയക്കാരനാണ് താനെന്നും അതുകൊണ്ട് ആരെയും ഭയപ്പെടുന്നില്ലെന്നും കെ സുധാകരൻ പറഞ്ഞു. ‘എനിയ്ക്ക് ഞാൻ ചെയ്ത കാര്യങ്ങൾ ബോധ്യമുണ്ട്. ഒരു അറസ്റ്റിലും ആശങ്കയില്ല. എനിയ്ക്ക് മുൻകൂർ ജാമ്യമുണ്ട്.’- അദ്ദേഹം പറഞ്ഞു. കോടതി അടക്കമുള്ള നിയമ വ്യവസ്ഥയിൽ വിശ്വാസമുണ്ട്. ​ കടൽ താണ്ടിയവനാണ് തന്നെ കൈത്തോട് കാണിച്ച് ഭയപ്പെടുത്തേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയ സാഹചര്യത്തിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സുധാകരനെ മുൻകൂർ ജാമ്യത്തിൽ വിട്ടേക്കും. മോൻസൺ മുഖ്യപ്രതിയായ തട്ടിപ്പുകേസിൽ രണ്ടാം പ്രതിയാണ് കെ. സുധാകരൻ. കേസിൽ രഹസ്യമൊഴി നൽകിയ വ്യക്തിയാണ് പ്രധാനസാക്ഷി. സംഭവദിവസം മോൻസണിന്റെ വീട്ടിൽ വച്ച് സുധാകരൻ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോൻസൺ ഡൽഹിയ്ക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. സുധാകരന്റെ മദ്ധ്യസ്ഥതയി​ൽ…

Read More