Author: Starvision News Desk

തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് രണ്ട് ദിവസം പൊതു അവധി. കലണ്ടർ പ്രകാരം ഇരുപത്തിയെട്ടിന് മാത്രമായിരുന്നു അവധി. വ്യാഴാഴ്ചയാണ് സംസ്ഥാനത്ത് ബക്രീദ്. ഈ സാഹചര്യത്തിൽ ബുധനാഴ്ചത്തെ അവധി വ്യാഴാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു പൊതുഭരണ വകുപ്പിന്റെ ശുപാർശ. ഇത് മുഖ്യമന്ത്രിയ്‌ക്ക് അയക്കുകയും ചെയ്‌തിരുന്നു. എന്നാൽ രണ്ട് ദിവസവും അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നലെയാണ് നാളെയും മറ്റന്നാളും പൊതു അവധി പ്രഖ്യാപിച്ചത്. സർക്കാർ നേരത്തെ പ്രഖ്യാപിച്ച 28ലെ അവധിക്ക് പുറമെ ബക്രീദ് ദിനമായ 29നും അവധി പ്രഖ്യാപിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

Read More

മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസിൽ നിന്ന് തെറിച്ച് വീണ് വിദ്യാർത്ഥിക്ക് പരിക്ക്. കല്ലിങ്ങാപറമ്പ് എം എസ് എം എസ് സ്‌കൂളിലെ കുട്ടിയ്ക്കാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു സംഭവം. തലനാരിഴയ്‌ക്കാണ് കുട്ടി രക്ഷപ്പെട്ടത്. സ്‌കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. പിൻവാതിൽ തുറന്ന് കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കുട്ടി വീണിട്ടും ബസ് നിർത്താതെ പോകുന്നതും, തൊട്ടുപിന്നാലെ ഒരു കാർ വരുന്നതുമാണ് വീഡിയോയിലുള്ളത്.

Read More

തിരുവനന്തപുരം: ഡോ. വി വേണു പുതിയ ചീഫ് സെക്രട്ടറിയാകും. ഷെയ്ഖ് ദർവേഷ് സാഹിബിനെ അടുത്ത ഡി ജി പിയായും നിയമിച്ചു. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.ഷെയ്ഖ് ദർവേഷ് സാഹിബ് നിലവിൽ ഫയർഫോഴ്സ് മേധാവിയായി സേവനമനുഷ്ഠിച്ചുവരികയാണ്. 1990 ഐ പി എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. ഷെയ്ഖ് ദർവേഷ് സാഹിബിനെ കൂടാതെ ജയിൽ മേധാവി കെ പദ്മകുമാറിനെയും ഡി ജി പി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നു. സീനിയോറിറ്റിയിൽ മുന്നിൽ പദ്മകുമാറായിരുന്നു. എന്നാൽ സുപ്രധാന ചുമതലകൾ നൽകിയപ്പോഴെല്ലാം വിവാദങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ വിശ്വാസം നേടിയ വ്യക്തിയാണ് ഷെയ്ഖ് ദർവേഷ് സാഹിബ്. കേരള കേഡറിൽ എ എസ് പിയായി നെടുമങ്ങാട് സർവ്വീസ് ആരംഭിച്ചത്. വയനാട്, കാസർകോട്, കണ്ണൂർ, പാലക്കാട്, റെയിൽവേസ്, സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എന്നിവിടങ്ങളിൽ എസ്.പിയായും എം.എസ്.പി, കെ.എ.പി രണ്ടാം ബറ്റാലിയൻ എന്നിവിടങ്ങളിൽ കമാന്റന്റ് ആയും പ്രവർത്തിച്ചു. ഗവർണറുടെ എ.ഡി.സിയായും ഐക്യരാഷ്ട്ര സഭയുടെ മിഷന്റെ ഭാഗമായി കൊസോവയിലും സേവനം അനുഷ്ടിച്ചിട്ടുണ്ട്. എസ്.പി റാങ്കിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറായും…

Read More

ന്യൂഡൽഹി: കവർച്ചയ്ക്ക് എത്തിയവർ അവസാനം അങ്ങോട്ട് പണം നൽകി മടങ്ങുന്ന ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കിഴക്കൻ ഡൽഹിയിലെ ഷഹ്ദാരയിലെ ഫാർഷ് ബസാർ ഏരിയയിലാണ് സംഭവം നടക്കുന്നത്. വീഡിയോയിൽ രണ്ട് പേർ ഹെൽമറ്റ് ധരിച്ച് സ്‌കൂട്ടറിലെത്തി റോഡിലൂടെ നടന്ന ദമ്പതികളെ തടയുന്നു. ദമ്പതികളെ പരിശോധിക്കുന്നതും കാണാം. പിന്നാലെ തിരികെ സ്കൂട്ടറിൽ കയറുന്നതിന് മുൻപ് തിരികെ വന്ന് എന്തോ ഒന്ന് ദമ്പതികൾ നൽകി മടങ്ങുന്നതും കാണാം. എന്നാൽ എന്താണ് നൽകിയത് എന്നത് വ്യക്തമായിരുന്നില്ല. എന്നാൽ പ്രതികൾ പിടിയിലായതിന് പിന്നാലെ സംഭവത്തിന്റെ വാസ്തവവും പുറത്തുവന്നു. രണ്ട് മോഷ്ടാക്കൾ ദമ്പതികളെ തടഞ്ഞ് പണം ആവശ്യപ്പെട്ടു. എന്നാൽ അവരുടെ കെെയിൽ 20രൂപ നോട്ട് അല്ലാതെ ഒന്നും കണ്ടെത്താൻ അവർക്ക് കഴിഞ്ഞില്ല. തുടർന്ന് മോഷ്ടാക്കൾ 100രൂപ തരുകയായിരുന്നുവെന്ന് ദമ്പതികൾ പൊലീസിനോട് പറഞ്ഞു. 100രൂപ നോട്ട് നൽകിയ ശേഷം മോഷ്ടാക്കൾ സ്കൂട്ടറിൽ കയറി അവിടെ നിന്ന് പോയി. പ്രദേശത്തെ 200ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് മോഷ്ടാക്കളെ അറസ്റ്റ്…

Read More

ഹൈദരാബാദ് : ഈ വർഷം അവസാനത്തോടെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി നൽകി 35 നേതാക്കൾ ബി,ആർ.എസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു, മുൻ എം.എൽ.എമാരും മന്ത്രിമാരും ഉൾപ്പെടെയാണ് പാർട്ടി വിട്ടത്. ഇവർ ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് എത്തി കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ,​ മുൻ അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ബി.ആർ,​എസ് നേതാക്കൾ കോൺഗ്രസ് അംഗത്വം സ്വീകരിച്ചത്.മുൻ എം.പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി,​ മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു,​ മുൻ എം.എൽ.എമാരായ പന്യം വെങ്കിടേശ്വരലു,​ കോരം കനകയ്യ,​ കോട്ട രാംബാബു,​ രാകേഷ് റെഡ്ഡി,​ ബി.ആർ.എസ് എം.എൽ.സി നർസ റെഡ്ഡിയുടെ മകൻ എന്നിവർ പാർട്ടി വിട്ടവരിൽ പെടുന്നു. പാട്നയിൽ വെള്ളിയാഴ്ച നടന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ബി,​ആ‍ർ.എസ് പങ്കെടുത്തിരുന്നില്ല. മാസങ്ങൾക്ക് മുമ്പ് തന്നെ മുൻ എം,​പി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡിയും മുൻ മന്ത്രി ജുപള്ളി കൃഷ്ണറാവുവും പാർട്ടിയിൽ വിമതസ്വരം…

Read More

ബംഗളൂരു: ഭാര്യയ്ക്ക് ലഹരിമരുന്ന് വില്‌പനക്കാരനുമായി ബന്ധമുണ്ടെന്ന ആരോപണവുമായി നിർമാതാവ്. കന്നട നടനും നിർമാതാവുമായ ടി ചന്ദ്രശേഖർ ആണ് ഭാര്യയ്ക്കെതിരായ ആരോപണവുമായി പൊലീസിൽ പരാതി നൽകിയത്. ഭാര്യ ലഹരിമരുന്നിന് അടിമയാണെന്നും ലഹരിമരുന്ന് വില്‌‌പനക്കാരനായ ലക്ഷ്‌മീഷ് പ്രഭു എന്നയാളുമായി അവിഹിത ബന്ധമുണ്ടെന്നും ചന്ദ്രശേഖർ പരാതിയിൽ പറയുന്നു. ബംഗളൂരുവിലെ ചെന്നമന കേരെ പൊലീസ് സ്റ്റേഷനിലാണ് നിർമാതാവ് പരാതി നൽകിയത്. പരാതിയിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. അതേസമയം, ചന്ദ്രശേഖറിനെതിരെ ഭാര്യയും പരാതി നൽകിയിരിക്കുകയാണ്. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയാണന്ന് ചന്ദ്രശേഖറിന്റെ ഭാര്യ പറയുന്നു. തന്റെ സുഹൃത്തായ ലക്ഷ്‌മീഷ് പ്രഭുവിനെ ചന്ദ്രശേഖർ ആക്രമിച്ചെന്നും പരാതിയിലുണ്ട്. ‘അപ്പുഗെ’, ‘ഹീഗോന്ദു ദന’ തുടങ്ങിയ സിനിമകളുടെ നിർമാതാവാണ് ചന്ദ്രശേഖർ.

Read More

മ​നാ​മ: ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനും, വ്യവസായിയുമായ ഡോ. ജോർജ് മാത്യുവിനും, സഹധർമണി അന്നമ്മ ജോർജിനും സുഹൃത്തുക്കളും, അഭ്യുദയകാംഷികളും ചേർന്ന് യാത്രയപ്പ് നൽകി. കഴിഞ്ഞ 41 വർഷങ്ങളായി ബഹ്റൈനിലെ രാഷ്ട്രീയ, സാമൂഹിക സാമുദായിക, സാംസ്കാരിക, വ്യവസായിക രംഗങ്ങളിൽ അദ്ദേഹം കാഴ്ചവച്ച സമാനതകൾ ഇല്ലാത്ത സേവനം ശ്രദ്ധേയമായിരുന്നു. ബഹ്‌റൈനിലെ ഭരണാധികാരികളും,വ്യവസായി പ്രമുഖകരും, തദ്ദേശീയരായ ജനങ്ങളും ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ വ്യക്തികളുമായി ആത്മബന്ധം ഇന്നും കാത്തു സുക്ഷിച്ചു വരുന്നു. നാല് പതിറ്റാണ്ട് നീണ്ട് നിന്ന പ്രവാസ ജീവിതത്തിൽ വിവിധ സംഘടനകളുടെ നേതൃത്വും വഹിക്കുകയുണ്ടായി. ബി.എം.ബി.എഫ് ചെയർമാൻ, ഐസിആർഎഫ് ട്രഷറർ, ബഹ്റൈനിലെ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാവ്, ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്, ബഹ്‌റൈൻ സെന്റ്. മേരിസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രൽ സെക്രട്ടറി തുടങ്ങി വിവിധ പ്രസ്ഥാനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു. ചോയ്‌സ് അഡ്വെർടൈസിങ് എന്ന പ്രസ്ഥാനത്തിന്റെ മാനേജിങ്‌ ഡയറക്ടറും, ഭാര്യ അന്നമ്മ ജോർജ് അവാലി ഹോസ്പിറ്റൽ, സൽമാനിയ ഹോസ്പിറ്റൽ നേഴ്സായി സേവനം അനുഷ്ഠിച്ചിരുന്നു. കുടുംബമായി യുകെയിൽ സ്ഥിരതാമസമാക്കിയ…

Read More

തൃശൂർ: യൂത്ത് കോൺ​ഗ്രസ് പ്രവർത്തകൻ ഷുഹൈബിനെ വെട്ടിക്കൊന്ന കേസിലെ പ്രതി‌ ആകാശ് തില്ലങ്കേരിയെ അതീവ സുരക്ഷാ ജയിലിലെ പ്രത്യേക സെല്ലിലേയ്‌ക്ക് മാറ്റി. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നാണ് ആകാശിനെ മാറ്റിയത്. അസിസ്റ്റൻഡ് ജയിലറെ തല്ലിയതിന് പിന്നാലെയാണ് ജയിൽ മാറ്റം. സെല്ലിന്റെ ഒരു ഭാഗത്ത് തുണി മറച്ചത് എന്തിനാണെന്ന് ചോദിച്ചപ്പോഴായിരുന്നു മർദ്ദനം. സംഭവത്തിൽ ആകാശിനെതിരെ വിയ്യൂർ പൊലീസ് ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഇന്നലെ ഉച്ചതിരിഞ്ഞാണ് വിയ്യൂർ സെൻട്രൽ ജയിലിൽ സംഭവമുണ്ടായത്. അസിസ്റ്റൻഡ് ജയിലർ രാഹുലിനാണ് മർദ്ദനമേറ്റത്. മർദ്ദനത്തെ തുടർന്ന് രാഹുൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ആകാശ് തില്ലങ്കരിക്കെതിരെ വിയ്യൂർ പൊലീസിൽ പരാതി നൽകുകയും ചെയ്തു. മൊഴി രേഖപ്പെടുത്തി കേസെടുക്കുമെന്ന് വിയ്യൂർ പൊലീസ് അറിയിച്ചിരുന്നു. കാപ്പ തടവുകാരനാണ് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. 2018 ഫെബ്രുവരി 12നാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. അർദ്ധരാത്രി കണ്ണൂർ തെരൂരിലെ തട്ടുകടയിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് ഷുഹൈബിനെ അക്രമിസംഘം വെട്ടിക്കൊന്നത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമായിരുന്നു…

Read More

ബംഗളൂരു: ഭാര്യയുടെ കാമുകന്റെ കഴുത്തറുത്ത് രക്തം കുടിച്ച യുവാവ് അറസ്റ്റിൽ. കർണാടകയിലെ ചിക്കബല്ലപൂരിൽ ഈ മാസം പത്തൊൻപതിനാണ് സംഭവം നടന്നത്. ചിന്താമണി താലൂക്കിലെ മാരേഷ് എന്നയാൾക്കാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വിജയ്‌ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.തന്റെ ഭാര്യയുമായി മാരേഷിന് അവിഹിത ബന്ധമുണ്ടെന്ന് പ്രതിയ്ക്ക് സംശയമുണ്ടായിരുന്നു. സംഭവദിവസം പ്രതിയും സുഹൃത്തായ ജോണും മാരേഷിനെ സമീപത്തെ കാട്ടിൽ കൊണ്ടുപോകുകയായിരുന്നു. തുടർന്ന് വിജയ്, മാരേഷിനെ മർദിക്കുകയും കഴുത്ത് മുറിച്ച് രക്തം കുടിക്കുകയും ചെയ്തു.ദൃശ്യങ്ങൾ ജോൺ തന്റെ ഫോണിലെ ക്യാമറയിൽ പകർത്തിയിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. പരിക്കേറ്റ മാരേഷ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് പോയി. തുടർന്ന് യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Read More

കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര റോഡരികിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ഒഡീഷ സ്വദേശി അവയ ബറോയാണ് മരിച്ചത്. ഇയാളുടെ ബന്ധുവായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തൃക്കണ്ണമംഗല്‍ തട്ടത്തിന് സമീപം വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു അവയബറോ. ചന്തമുക്ക് അർബൻ ബാങ്കിന് സമീപത്താണ് അവയ ബറോയെ തലയിൽ നിന്ന് രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. അവയ ബറോയുടെ സഹോദരീ ഭര്‍ത്താവ് മനോജ്‌ കുമാർ നായകാണ് പൊലീസിന്റെ പിടിയിലായത്. സിമന്റ് കട്ട ഉപയോഗിച്ച് തലയ്ക്കിടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. കഴിഞ്ഞദിവസം താമസസ്ഥലത്ത് വച്ച് ഇരുവരും മദ്യപിച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ബംഗളൂരുവില്‍ പോവുകയാണെന്ന് പറഞ്ഞ് അവയ ബറോ രാത്രിയില്‍ താമസസ്ഥലത്ത് നിന്നിറങ്ങി. അവയ ബറോയെ മനോജ് കുമാര്‍ പിന്തുടര്‍ന്നു. മനോജിന് അവയ ബറോ അയ്യായിരം രൂപ കൊടുക്കാനുണ്ടായിരുന്നു. ഇതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെയാണ് കൊലപാതകം നടന്നത്. കൊട്ടാരക്കര ഡിവൈഎസ്പി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തിലാണ് പ്രതിയെ കണ്ടെത്തിയത്. ഇയാളെ…

Read More