Author: Starvision News Desk

ന്യൂഡൽഹി: നടുറോഡിൽ അല്പവസ്ത്രധാരികളായി ബൈക്ക് റേസിംഗ് നടത്തിയ ദമ്പതികൾക്ക് വീണ് പരിക്ക്. ഡൽഹി പൊലീസാണ് അപകടത്തിന്റെ വീഡിയോ പുറത്തുവിട്ടത്. ദമ്പതികൾ എവിടത്തുകാരാണെന്നോ അവരുടെ പരിക്ക് ഗുരുതരമാണോ എന്ന് വ്യക്തമല്ല. ഇരുപത്തെട്ട് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ തുടക്കത്തിൽ ദമ്പതികൾ വേഗത്തിൽ ബൈക്കോടിക്കുന്നതാണ് കാണുന്നത്. അല്പസമയം കഴിഞ്ഞതോടെ യുവാവ് ബൈക്കിന്റെ മുൻവശമുയർത്തുന്നുണ്ട്. ഇതോടെ ബാലൻസ് തെറ്റി ഇരുവരും നിലത്തുവീഴുകയായിരുന്നു. പിൻഭാഗം ശക്തിയായി ഇടിച്ചാണ് യുവതി വീണത്. ജനങ്ങൾ അപകടകരമായ രീതിയിൽ ബൈക്ക് അഭ്യാസം നടത്തുന്നവർക്കുള്ള ഒരു മുൻകരുതൽ എന്ന നിലയിലാണ് പൊലീസ് സംഭവത്തിന്റെ വീഡിയോ പോസ്റ്റുചെയ്തത്. ആയിരക്കണക്കിനുപേരാണ് ഇത് കണ്ടത്. പൊലീസിനെ അഭിനന്ദിച്ചും ദമ്പതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് നിരവധി കമന്റുകളാണ് ലഭിക്കുന്നത്. “സൂക്ഷ്മവും എന്നാൽ ശക്തവുമായ രീതിയിൽ സന്ദേശം കൈമാറി. ജനങ്ങളെ പ്രബുദ്ധരാക്കാനുള്ള നൂതന ആശയങ്ങൾ നടപ്പാക്കിയ ഡൽഹി പൊലീസിന് സല്യൂട്ട് എന്നായിരുന്നു ഒരു കമന്റ്. ദമ്പതികളുടെ ലൈസൻസ് ആജീവനാന്തം നിരോധിക്കണമെന്നാണ് മറ്റൊരാൾ ആവശ്യപ്പെട്ടത്.

Read More

തൃശ്ശൂർ: ഗിരിജ തിയേറ്റർ ഉടമയ്ക്ക് നേരെ സെെബർ ആക്രമണം നടക്കുന്നതായി പരാതി. തനിയ്ക്ക് എതിരെ സെെബർ ആക്രമണം നടക്കുന്നുണ്ടെന്നും ജീവിക്കാൻ സമ്മതിക്കുന്നില്ലെന്നും തിയേറ്റർ ഉടമ ഡോ. ഗിരിജ വെളിപ്പെടുത്തി. കഴിഞ്ഞ അഞ്ച് വർഷമായി തിയേറ്ററിന് നേരെ കടുത്ത ആക്രമണം നടക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇത്രയും വർഷത്തിനിടെ 12തവണയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോർട്ട് ചെയ്ത് പൂട്ടിച്ചതെന്നും ഗിരിജ പറഞ്ഞു. തിയേറ്ററിലെ ടിക്കറ്റ് ഓൺലെെൻ ബുക്കിംഗ് സെെറ്റുകൾ വഴിയല്ലാതെ സാമൂഹമാദ്ധ്യമങ്ങൾ വഴി നേരിട്ട് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് ഗിരിജയ്‌ക്കെതിരെ സെെബർ ആക്രമണം തുടങ്ങിയത്. ബുക്ക് മെെ ഷോയിൽ തന്റെ തിയേറ്ററിന്റെ പേരില്ലെന്നും അതിനാൽ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമുമാണ് തന്റെ ആശ്രയമെന്നും ഗിരിജ വ്യക്തമാക്കി. 2018 മുതൽ 12ലേറെ തവണയാണ് എന്റെ ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിച്ചത്. സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ സ്വയം കെെകാര്യം ചെയ്യുന്നതുകൊണ്ടാണോ ഇങ്ങനെ എന്ന് തോന്നിയിട്ട് അത് ഒരു പ്രൊമോഷൻ ടീമിനെ ഏല്‌പിച്ചു. പക്ഷേ അവർക്കും പണികിട്ടി’ ഗിരിജ  പറഞ്ഞു. ‘ഇൻസ്റ്റാഗ്രാമിലൂടെ…

Read More

ഇഫാൽ: മണിപ്പൂരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹം തടഞ്ഞ് പൊലീസ്. കലാപം ഏറ്റവും രൂക്ഷമായ ചുരാചന്ദ്പൂർ ജില്ലയിലേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് നടപടി. തുടർന്ന് അദ്ദേഹം ഇംഫാലിലേക്ക് മടങ്ങി. ഹെലികോപ്‌ടറിൽ ചുരാചന്ദ്പൂരിലേക്ക് പോകാൻ അനുമതി നൽകിയതായി റിപ്പോർട്ടുണ്ട്. രാഹുലിനെയും സംഘത്തെയും പൊലീസ് തടഞ്ഞതിൽ പ്രതിഷേധിച്ച് പ്രദേശത്ത് ജനങ്ങൾ തടിച്ചുകൂടി. ഇതോടെ പൊലീസ് അകാശത്തേക്ക് വെടിവയ്ക്കുകയും, കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തു. സംഭവത്തിൽ കോൺഗ്രസും വിമർശനം രേഖപ്പെടുത്തി. രാഹുലിനെ തടഞ്ഞത് ഭരണഘടനാപരവും ജനാധിപത്യ വിരുദ്ധവുമാണെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ പ്രതികരിച്ചു. മണിപ്പൂരിന് ഏറ്റുമുട്ടലല്ല സമാധാനമാണ് വേണ്ടതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മണിപ്പൂരിൽ മൗനം വെടിയാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറായിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു.

Read More

കൊല്ലം: കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിന് കൊല്ലത്ത് മികച്ച പ്രതികരണം. കൊറിയർ സേവനം ആരംഭിച്ച് പതിനൊന്ന് ദിവസം പിന്നിടുമ്പോൾ 1000ന് മുകളിൽ പാഴ്‌സലുകളാണ് അയച്ചത്. 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ എത്തിക്കുമെന്നതും മറ്റ് കൊറിയർ സർവീസുകളേക്കാൾ 30 ശതമാനം റേറ്റ് കുറവാണെന്നതുമാണ് ആകർഷണം. ജില്ലയിൽ കരുനാഗപ്പള്ളി, കൊട്ടാരക്കര, കൊല്ലം എന്നീ ഡിപ്പോകളിലാണ് കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ട് വരെയാണ് പ്രവർത്തനമെങ്കിലും കൊട്ടാരക്കരയിൽ 24 മണിക്കൂർ സേവനം ലഭ്യമാണ്. കൊട്ടാരക്കരയിലും കൊല്ലത്തുമാണ് ഏറ്റവുമധികം പേർ കൊറിയർ അയക്കാനും വാങ്ങാനും എത്തിയത്. ദിവസവും നൂറിലേറെ പാഴ്‌സലുകൾ രണ്ടിടത്തും വിതരണം ചെയ്യുന്നുണ്ട്. 11 ദിവസത്തിനിടെ സംസ്ഥാനത്തെ 55 ഡിപ്പോകളിൽ നിന്ന് പ്രതിദിന വരുമാനം ഒരുലക്ഷത്തിന് മുകളിലാണ്. എന്നാൽ ജില്ല തിരിച്ചുള്ള കണക്കുകൾ അടുത്ത മാസമേ ലഭ്യമാകൂ. പ്രവർത്തനം ഇങ്ങനെ  ഡിപ്പോകളിലെ സ്‌റ്റേഷൻ മാസ്റ്ററുടെ ഓഫീസിനോട് ചേർന്നാണ് പ്രവർത്തനം  ചെറിയ കവർ മുതൽ ഒരു കിലേ വരെയുള്ളത് കൊറിയർ…

Read More

കൊല്ലം: മന്ത്രവാദത്തിന്റെ പേരിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിൽ ഭർത്തൃപിതാവ് അറസ്റ്റിൽ. ഇഞ്ചവിള, കളിലഴികത്ത് വീട്ടിൽ ഖലിദ് കുഞ്ഞിനെയാണ് (53) അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മാസം മുമ്പാണ് കരുവ സ്വദേശിനിയായ യുവതിയെ ഖലിദ് കുഞ്ഞിന്റെ മകൻ സെയ്ദലി വിവാഹം ചെയ്തത്. തുടർന്ന് യുവതിയെ ഭർത്താവും മാതാപിതാക്കളും ചേർന്ന് സ്ത്രീധനത്തിന്റെ പേരിൽ മാനസികമായി പീഡിപ്പിക്കുകയും ദുർമന്ത്രവാദത്തിന് പ്രേരിപ്പിക്കുകയുമായിരുന്നെന്നാണ് യുവതിയുടെ പരാതി. ഇക്കാര്യം ബന്ധുക്കളോട് പറയുകയും ഇവരോടൊപ്പം സ്വന്തം വീട്ടിൽ പോവുകയുമായിരുന്നു. തുടർന്ന് അഞ്ചാലുംമൂട് പൊലീസിൽ പരാതി നൽകി. ബുധനാഴ്ച വൈകിട്ടോടെയാണ് ഖാലിദ് കുഞ്ഞിനെ അറസറ്റ് ചെയ്ത്. ഇയാൾ മുമ്പും നിരവധി പീഡനകേസുകളിലും മന്ത്രവാദവുമായി ബന്ധപ്പെട്ട കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Read More

ന്യൂയോര്‍ക്ക്: അവശേഷിച്ച സ്റ്റാഫ് റൈറ്റര്‍മാരെയും നാഷണല്‍ ജ്യോഗ്രഫിക് മാസിക പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ജോലിപോയ സ്റ്റാഫ് റൈറ്റര്‍മാരുടെ ട്വീറ്റില്‍നിന്നും റിപ്പോര്‍ട്ടുകളുടെയും അടിസ്ഥാനത്തില്‍ 19 റെറ്റര്‍മാരെയാണ് മാസിക ഇപ്പോള്‍ പിരിച്ചുവിട്ടിരിക്കുന്നതെന്നാണ് വിവരം. ലോകമെമ്പാടുമുള്ള വായനക്കാര്‍ക്ക് മുന്നില്‍ ശാസ്ത്രം, പരിസ്ഥിതി വിഷയങ്ങളുമായി എത്തുന്ന നാഷണല്‍ ജ്യോഗ്രഫിക്‌ മാസിക 1888-ലാണ് പ്രസിദ്ധീകരണം ആരംഭിച്ചത്. അടുത്തവര്‍ഷത്തോടെ നാഷണല്‍ ജ്യോഗ്രഫിക്, അച്ചടി അവസാനിപ്പിക്കുമെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മാസികയുടെ മാതൃകമ്പനിയായ ഡിസ്‌നി കൈക്കൊണ്ട ചെലവുചുരുക്കല്‍ നടപടികളുടെ ഭാഗമായി മുന്‍പും ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇക്കഴിഞ്ഞ ഒന്‍പതു മാസത്തിനിടെ ഇത് രണ്ടാംതവണയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത്. കഴിഞ്ഞു കുറച്ചുകാലമായി മാസിക വലിയ പ്രതിസന്ധി നേരിട്ടു വരികയായിരുന്നു. തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനുള്ള ഇപ്പോഴത്തെ നീക്കം, നാഷണല്‍ ജ്യോഗ്രഫിക് മാസികയും നിരവധി ഫോട്ടോഗ്രാഫര്‍മാരുമായുള്ള കരാറുകളെയും ബാധിക്കും. നിരവധി മികച്ച ഫോട്ടോഗ്രാഫുകള്‍ ഈ മാസികയിലൂടെ വായനക്കാരിലേക്ക് എത്തിയിരുന്നു.

Read More

ചെന്നെെ: ഡി എം കെയിൽ കുടുംബാധിപത്യമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരാമർശത്തിൽ പ്രതികരിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ രംഗത്ത്. പ്രധാനമന്ത്രിയ്ക്ക് ചരിത്രമറിയില്ലെന്നും ഡി എം കെ കുടുംബ പാർട്ടിയാണെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്‌നാടും തമിഴ് ജനതയുമാണ് കരുണാനിധിയുടെ കുടുംബമെന്നും സ്റ്റാലിൻ കുട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം ഭോപാലിൽ നടന്ന സമ്മേളനത്തിലാണ് ഡി എം കെ ഒരു കുടുംബാധിപത്യ പാർട്ടിയാണെന്ന് മോദി ആരോപിക്കുന്നത്. തുടർന്നാണ് സ്റ്റാലിന് പ്രതികരണം അറിയിച്ചത്. കേന്ദ്രസർക്കാർ കൊണ്ട് വരുന്ന ഏക സിവിൽ കോഡിനെതിരെയും സ്റ്റാലിൻ വിമർശനം ഉന്നയിച്ചു. ഏക സിവിൽ കോഡ് നടപ്പാക്കുന്നതിലൂടെ രാജ്യത്തെ മതങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് പ്രധാനമന്ത്രി നടത്തുന്നത്. ഈ ശ്രമത്തിന് ജനങ്ങൾ തക്കതായ മറുപടി നൽകുമെന്നും സ്റ്റാലിൻ പറഞ്ഞു.

Read More

കാസര്‍കോട്: ചെമ്മനാട് പനി ബാധിച്ച് യുവതി മരിച്ചു. ചെമ്മനാട് ആലക്കം പടിക്കലിലെ ശ്രീജിത്തിന്റെ ഭാര്യ അശ്വതി (28) ആണ് പനി ബാധിച്ച് മരിച്ചത്. മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ടി.ടി.സി. വിദ്യാര്‍ഥിനിയാണ് അശ്വതി. വ്യാഴാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. തിങ്കളാഴ്ച മുതല്‍ അശ്വതിക്ക് പനിയുണ്ടായിരുന്നു. അന്നുതന്നെ കാസര്‍കോട് ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച പനി മൂര്‍ച്ഛിച്ചതോടെ വിദഗ്ധ ചികിത്സയ്ക്കായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വെച്ചാണ് മരണം. കാസര്‍കോടിന്റെ വിവിധ ഭാഗങ്ങളില്‍ പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി സംശയിക്കുന്ന ഒമ്പതുപേര്‍ നിലവില്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. 619 പേരാണ് ജില്ലയില്‍ പനി ബാധിച്ച് ചികിത്സതേടിയിരിക്കുന്നത്. ഇതില്‍ ഒരാള്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

Read More

കാസർകോഡ്: എസ്‌എഫ്ഐ മുൻ നേതാവ് കെ വിദ്യ വ്യാജരേഖയുണ്ടാക്കിയത് സീനിയറിനെ തോല്‍പ്പിക്കാൻ വേണ്ടിയായിരുന്നെന്ന് കണ്ടെത്തി. കാസർകോട് കരിന്തളം സർക്കാർ കോളേജിൽ നിയമനത്തിന് അര്‍ഹതയുണ്ടായിരുന്നത് കാലടി സര്‍വകലാശാലയില്‍ വിദ്യയുടെ സീനിയറും പരിചയക്കാരിയുമായ കെ രസിതയ്ക്കായിരുന്നു. 2021ല്‍ ഉദുമ കോളേജില്‍ രസിതയും വിദ്യയും അഭിമുഖത്തിനെത്തി. എന്നാൽ, വിദ്യയെക്കാള്‍ യോഗ്യതയുള്ള രസിതയ്ക്കാണ് നിയമനം കിട്ടിയത്. 2022ല്‍ കരിന്തളത്ത് രസിതയും അഭിമുഖത്തിനെത്തുമെന്ന് വിദ്യ മുന്‍കൂട്ടി അറിഞ്ഞിരുന്നു. ഇവിടെ ഒന്നാമതെത്താനാണ് വിദ്യ മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജരേഖ ചമച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയ കേസിൽ നീലേശ്വരം പൊലീസ് അറസ്റ്റ് ചെയ്ത കെ വിദ്യയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സർട്ടിഫിക്കറ്റിലെ വാചകങ്ങൾ തന്റെ മൊബൈലിലാണ് ടൈപ്പ് ചെയ്തതെന്നാണ് വിദ്യയുടെ മൊഴി. ആസ്പയർ ഫെലോഷിപ്പിന് മഹാരാജാസ് കോളജിൽനിന്ന് കിട്ടിയ സർട്ടിഫിക്കറ്റിൽനിന്ന് കോളജിന്റെ സീലും ഡെസിഗ്നേഷൻ സീലും ഒപ്പും ക്യാം സ്കാനർ ഉപയോഗിച്ച് സ്കാൻ ചെയ്ത് ഇമേജ് ആക്കി. കോളജിന്റെ ലോഗോ ഗൂഗിളിൽ നിന്ന് ഡൗൺലോഡ് ചെയ്തു. ഇവയെല്ലാം ചേർത്താണ്…

Read More

കൽപ്പറ്റ: തോട്ടികെട്ടി പോയ കെഎസ്‌ഇബിയുടെ ജീപ്പിനും ഡ്രൈവർക്കും വമ്പൻപിഴ എ ഐ ക്യാമറ വഴിചുമത്തിയത് മുൻപ് വാർത്തയായിരുന്നു. തോട്ടി കെട്ടി വാഹനമോടിച്ചതിന് 20000 രൂപയും സീറ്റ്ബെൽറ്റ് ധരിക്കാതെ വാഹനമോടിച്ചതിന് ഡ്രൈവർക്ക് 500 രൂപയുമാണ് എം‌വി‌ഡി പിഴയിട്ടത്. ഇതിനുപിന്നാലെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്‌സ്‌‌മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരി. ബില്ലടയ്‌ക്കാൻ കാലതാമസം വരുത്തി എന്ന കാരണം ചുമത്തിയാണ് കൽപറ്റയിലെ ഓഫീസിന്റെ ഫ്യൂസ് ഊരിയെടുത്തത്. ചില്ല വെട്ടാൻ തോട്ടിയുമായി പോയപ്പോഴാണ് കഴിഞ്ഞയാഴ്‌ച കെഎസ്‌ഇബിയുടെ ജീപ്പിന് പിഴശിക്ഷ ലഭിച്ചത്. റോഡ് ക്യാമറ കൺട്രോൾ റൂം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസാണ് ഇന്ന് കെഎസ്‌ഇബി ഊരിയത്. തുടർന്ന് മോട്ടോർ വാഹനവകുപ്പിന്റെ എമർജൻസി ഫണ്ടിൽ നിന്നും പണമെടുത്ത് ബില്ലടച്ചു. ഇതോടെ വൈദ്യുതി കണക്ഷൻ പുന:സ്ഥാപിച്ചു. സാധാരണ സർക്കാർ സ്ഥാപനങ്ങളിൽ ബില്ലടയ്‌ക്കാൻ കാലതാമസം വന്നാലും സാവകാശം നൽകാറുണ്ട്. എന്നാൽ ഇത്തവണ അതുണ്ടായില്ലെന്നാണ് എം‌വി‌ഡി ഉദ്യോഗസ്ഥർ അറിയിച്ചത്.

Read More