- മഞ്ചേശ്വരത്ത് യുവാവ് അമ്മയെ തീകൊളുത്തി കൊന്നു; അയൽവാസിക്ക് പരിക്ക്
- സാമൂതിരി കെ.സി. രാമചന്ദ്രൻ രാജ അന്തരിച്ചു
- ഹിമാചലിൽ മേഘവിസ്ഫോടനത്തിൽ 2 മരണം; 20 പേരെ കാണാനില്ല, വീടുകൾ ഒലിച്ചുപോയി
- ‘പുരോഗതി കൈവരിക്കുന്നുണ്ട്’: ഗാസയിൽ വെടിനിർത്തൽ ഉടനുണ്ടാകുമെന്ന് ട്രംപ്
- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
Author: Starvision News Desk
ന്യൂഡൽഹി: പ്ലസ് ടു കോഴക്കേസിൽ മുസ്‍ലീം ലീഗ് സംസ്ഥാന സെക്രട്ടറിയും മുൻ എംഎൽഎയുമായ കെ എം ഷാജിക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി. ആറ് ആഴ്ചയ്ക്കുള്ളിൽ നോട്ടീസിന് മറുപടി നൽകണമെന്ന് സുപ്രീം കോടതി ഷാജിക്ക് നിർദ്ദേശം നൽകി. കെ എം ഷാജിക്കെതിരായ കോഴക്കേസിലെ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. കണ്ണൂർ ജില്ലയിലെ അഴീക്കോട് ഹൈസ്കൂളിൽ പ്ലസ് ടു അനുവദിക്കാൻ സ്കൂൾ മാനേജ്മെന്റിൽ നിന്ന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട വിജിലൻസ് കേസിൽ ഷാജിക്കെതിരെയുള്ള തുടർനടപടികൾ റദ്ദാക്കിയ ഉത്തരവിനെ ചോദ്യം ചെയ്താണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. 2014ല്‍ അഴീക്കോട് സ്‌കൂളിലെ പ്ലസ്ടു ബാച്ച് അനുവദിക്കാന്‍ കെ.എം.ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിൽ 2020ലാണ് വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. ഈ എഫ്‌ഐആറാണ് കേരള ഹൈക്കോടതി റദ്ദാക്കിയത്. കെ എം ഷാജിയുടെ ഹർജിയിലായിരുന്നു എഫ്ഐആറിലെ തുടർ നടപടികൾ…
മനാമ: കണ്ടൽച്ചെടികളുടെ എണ്ണം വർധിപ്പിച്ച് കാലാവസ്ഥ വ്യതിയാനത്തിന് ഒരുപരിധിവരെ തടയിടാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുനിസിപ്പാലിറ്റി കാര്യ-കൃഷിമന്ത്രി വായൽ അൽ മുബാറക്. 2060ഓടെ കാർബൺ ബഹിർഗമനം പൂജ്യമാക്കാനുള്ള ആഗോളപദ്ധതിയുടെ ചുവടുപിടിച്ചാണിത്. 2035 ഓടെ തീരപ്രദേശത്തുടനീളം കണ്ടൽച്ചെടികളുടെ എണ്ണം പ്ലാന്റേഷൻ കവറേജ് നാലിരട്ടിയാക്കുകയാണ് ലക്ഷ്യം. അധികം വിസ്തൃതിയില്ലാത്ത രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് വെല്ലുവിളിയാണ്. എന്നാൽ, ലക്ഷ്യം നേടുകതന്നെ ചെയ്യുമെന്നും ഗൾഫ് കൺവെൻഷൻ സെന്ററിൽ നടന്ന റോട്ടറി ക്ലബ് ഓഫ് മനാമ യോഗത്തിൽ ‘കണ്ടൽക്കാട് പദ്ധതി’ എന്ന വിഷയത്തിൽ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. കണ്ടൽക്കാടുകൾ കാലാവസ്ഥാപ്രതിസന്ധിയെ നേരിടാനുള്ള പ്രകൃതി അധിഷ്ഠിത പരിഹാരമാണെന്നതാണ് യാഥാർഥ്യം. കഴിഞ്ഞ ലോക പരിസ്ഥിതിദിനത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കണ്ടൽക്കാടുകളുടെ വ്യാപ്തി ഇരട്ടിയായി ഉയർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ വ്യതിയാന കൺവെൻഷന്റെ ലക്ഷ്യങ്ങളോടുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമായിരുന്നു ഈ പ്രഖ്യാപനം. കാറോട്ട മത്സരത്തിന് വേദിയാകുന്ന ബഹ്‌റൈൻ ഇന്റർനാഷനൽ സർക്യൂട്ടിലടക്കം മരങ്ങൾ വെച്ചുപിടിപ്പിച്ചിട്ടുണ്ട്. രാജ്യത്തെ ഈന്തപ്പനകളുടെ…
മലപ്പുറം: മങ്കടയില്‍ പതിനാലുകാരിയായ പെണ്‍കുട്ടിയെ ഇരുപതുകാരനായ സഹോദരനും 24കാരനായ ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കി. അഞ്ച് മാസം ഗര്‍ഭിണിയായ പത്താംക്ലാസുകാരിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. സംഭവത്തില്‍ മങ്കട പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സഹോദരനും ബന്ധുവുമാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ചൈല്‍ഡ് ലൈന്‍ മുഖേനെയാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി ഉള്‍പ്പടെ രേഖപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ കുടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നതുള്‍പ്പടെ അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.
മനാമ:സായുധ സേനയുടെ പരമോന്നത കമാൻഡർ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സ് (ആർബിഎഎഫ്) സന്ദർശിച്ചു. അവിടെയെത്തിയ എച്ച്‌എം രാജാവിനെ ആർബിഎഎഫ് കമാൻഡറും മുതിർന്ന ആർബിഎഎഫ് സ്റ്റാഫും ചേർന്ന് സ്വീകരിച്ചു. രാജ്യത്തെയും പൗരന്മാരെയും സംരക്ഷിക്കുന്നതിൽ റോയൽ ബഹ്‌റൈൻ എയർഫോഴ്‌സിന്റെ (ആർബിഎഎഫ്) പങ്കിനെ സായുധ സേനയുടെ പരമോന്നത കമാൻഡറായ ഹിസ് മജസ്റ്റി കിംഗ് ഹമദ് പ്രശംസിച്ചു. ആർബിഎഎഫ് സന്ദർശിച്ചപ്പോൾ അവരുടെ കഴിവും പോരാട്ട സന്നദ്ധതയും വൈദഗ്ധ്യവും അദ്ദേഹം എടുത്തുപറഞ്ഞു. മേഖലയുടെ സുരക്ഷയ്ക്കും അന്താരാഷ്ട്ര സമാധാനത്തിനും സംഭാവന നൽകുന്നതിന് മറ്റ് രാജ്യങ്ങളുമായും പങ്കാളികളുമായും നിരന്തരമായ സഹകരണത്തെ എച്ച്എം രാജാവ് അഭിനന്ദിച്ചു. https://youtu.be/HZBXB01mauo?t=7
മനാമ: ക്യപിറ്റൽ മുനിസിപ്പൽ കൗൺസിൽ അനധികൃത നിർമാണം നടത്തിയ 37 കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി. സീഫിലും ജുഫൈറിലും അനുമതിയില്ലാതെ ചുമർ പണിയുകയും സ്റ്റോറാക്കി മാറ്റുകയും ചെയ്തതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. താമസസ്ഥലമായി ഉപയോഗിക്കുന്ന കെട്ടിടത്തിന്റെ ഭാഗം ഒരു കാരണവശാലും സ്റ്റോറായി ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. സ്റ്റോറിന് പ്രത്യേക ചട്ടങ്ങളും മാനദണ്ഡങ്ങളും പാലിക്കുകയും അധികൃതരിൽനിന്നുളള അനുമതി വാങ്ങുകയും പ്രത്യേക സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ചെയ്യേണ്ടതുണ്ട്. ഇതൊന്നും പാലിക്കാതെ സ്റ്റോറാക്കി മാറ്റിയ കെട്ടിടങ്ങളുടെ ഉടമകൾക്കാണ് നോട്ടീസ് നൽകിയിട്ടുള്ളത്. https://youtu.be/HZBXB01mauo?t=166
മനാമ: നാഷനൽ സ്പേസ് സയൻസ് അതോറിറ്റിയിലെ (എൻ.എസ്.എസ്.എ) എൻജിനീയറായ യൂസഫ് അൽ ഖത്തന്‍ സ്പേസ് ജനറേഷൻ അഡ്വൈസറി കൗൺസിൽ (എസ്.ജി.എ.സി) ഏർപ്പെടുത്തിയ എസ്.ജി.സി - ഐ.എസി 2023 നെബുല അവാർഡ്.നെബുല അവാർഡ് നേടുന്ന ആദ്യ ബഹ്റൈനിയാണ് അൽ ഖത്താൻ. ലോകമെമ്പാടുമുള്ള 10 പേർക്കാണ് അവാർഡ് പ്രഖ്യാപിച്ചത്. ബഹ്‌റൈൻ യുവാക്കളുടെ കഴിവുകളിൽ അഭിമാനിക്കുന്നതായി എൻ.എസ്.എസ്.എ സി.ഇ.ഒ ഡോ. മുഹമ്മദ് ഇബ്രാഹിം അൽ അസീരി പറഞ്ഞു. 75ലധികം രാജ്യങ്ങളിൽ നിന്നുള്ള 500 അംഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഇന്റർനാഷനൽ ആസ്ട്രോനോട്ടിക്കൽ ഫെഡറേഷൻ. 300ലധികം പേരിൽനിന്നാണ് അവാർഡ് ജേതാക്കളെ തിരഞ്ഞെടുത്തത്. https://youtu.be/HZBXB01mauo?t=45
മനാമ: അന്തിമ കോടതി വിധിയിലൂടെ പിടിച്ചെടുത്ത 4,800 കിലോ മയക്കുമരുന്നും സൈക്കോട്രോപിക് ലഹരിവസ്തുക്കളും ബഹ്‌റൈനിൽ പ്രത്യേക സമിതി നശിപ്പിച്ചു. നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രി പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് രൂപീകരിച്ച സമിതിയിൽ പബ്ലിക് പ്രോസിക്യൂഷൻ, നീതിന്യായ, ഇസ്ലാമിക കാര്യ, എൻഡോവ്‌മെന്റ് മന്ത്രാലയം എന്നിവയെ പ്രതിനിധീകരിക്കുന്ന അംഗങ്ങളുണ്ട്. നാർക്കോട്ടിക്‌സ് ആൻഡ് സൈക്കോട്രോപിക് സബ്‌സ്റ്റൻസസ് നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായി, 1100 ഡിഗ്രി സെൽഷ്യസ് താപനിലയുള്ള ചൂളകളിൽ ഉരുക്കിയാണ് പിടിച്ചെടുത്ത വസ്തുക്കൾ നശിപ്പിച്ചത്. https://youtu.be/HZBXB01mauo?t=86
മനാമ: ബഹ്‌റൈനിലെ വിദ്യാഭ്യാസ ഗുണനിലവാരം കണക്കാക്കുന്നതിന് സർവേ നടത്തുമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ- ഗവൺമെന്റ് ആൻഡ് അതോറിറ്റി വ്യക്തമാക്കി. അന്താരാഷ്ട്ര നിലവാരത്തിൽ രണ്ടാഴ്ച നീണ്ടുനിൽക്കുന്ന സർവേ സർക്കാർ സർവിസസ് കാൾ സെന്ററുമായി സഹകരിച്ചാണ് നടത്തുക. ഉന്നത വിദ്യാഭ്യാസ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടത്തിന്റെ സൂചിക കണക്കാക്കാനും കഴിയും. 15 വയസ്സ് കഴിഞ്ഞ 10,000 പേരെ സർവേയിൽ പങ്കാളികളാക്കുമെന്നും അധികൃതർ വ്യക്തമാക്കി. https://youtu.be/HZBXB01mauo?t=137
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. നാലാം പ്രതിയും മുഖ്യപ്രതിയുടെ ഭാര്യയുമായ രഹീനയാണ് അറസ്റ്റിലായത്. കേസിലെ മറ്റ് പ്രതികളായ അഹദ്, ഷാജി, മുഹ്‌സിന്‍ എന്നിവര്‍ ഒളിവിലാണ്. ഇന്നലെ വര്‍ക്കലയിലാണ് അയിരൂര്‍ സ്വദേശി ലീനാമണിയെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ മര്‍ദിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തില്‍ രഹീനയ്ക്ക് നേരിട്ട് പങ്കുള്ളതായി പൊലീസ് പറഞ്ഞു. ലീനാമണിയെ ആക്രമിക്കുമ്പോള്‍ രഹീനയും അവിടെയുണ്ടായിരുന്നു. മറ്റ് മൂന്നു പേര്‍ക്കുള്ള തിരച്ചില്‍ പൊലീസ് ഊര്‍ജിമാക്കിയിരിക്കുകയാണ്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് പ്രതികളെന്നും വ്യക്തമാക്കി.ലീനാമണിയുടെ ഭർത്താവ് ഒന്നരവർഷം മുമ്പാണ് മരിച്ചത്. അതിന് ശേഷം ഭർത്താവിൻറെ ബന്ധുക്കൾ സ്വത്ത് ആവശ്യപ്പെട്ട് ലീനാമണിയുമായി വലിയ തർക്കത്തിലായിരുന്നു. ഇന്ന് രാവിലെ തർക്കത്തിനിടെ ഭർത്താവിൻറെ സഹോദരങ്ങളായ ഷാജി, അഹദ്, മുഹസിൻ എന്നിവർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ പറയുന്നത്.40 ദിവസം മുമ്പ് ഭർത്താവിൻറെ ഇളയസഹോദരനായ അഹദ് കുടുംബത്തിനൊപ്പം ലീനാമണിയുടെ വീട്ടിൽ താമസിക്കാനെത്തിയിരുന്നു. അന്ന് മുതലാണ് ഭിന്നത രൂക്ഷമായത്. ഇതിനിടെ സംരക്ഷണം ആവശ്യപ്പെട്ട് ലീനാമണി കോടതിയെ സമീപിച്ചിരുന്നു. ഇതേ ചൊല്ലി…
കൊല്ലം: 21കാരനെ വീട്ടിനുള്ളിൽ ദുരുഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. ചിതറ ചല്ലിമുക്ക് സൊസൈറ്റിയിൽ തുളസീധരന്റെ മകൻ ആദർശാണ് (21) മരിച്ചത്. സംഭവത്തിൽ ആദർശിന്റെ മാതാപിതാക്കളും സഹോദരനും പൊലീസ് കസ്‌റ്റഡിയിലാണ്.വീട്ടിൽ അടുക്കളയോട് ചേർന്നുള്ള മുറിയിലാണ് ആദർശിന്റെ മൃതദേഹം കണ്ടത്. കൊലപാതകമാണ് എന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ആവശ്യമാണ്. കസ്‌റ്റഡിയിലുള്ള തുളസീധരൻ, മണിയമ്മ, ആദർശിന്റെ സഹോദരൻ അഭിലാഷ് എന്നിവരെ ചോദ്യം ചെയ്‌ത് വരികയാണ്. ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ആദർശിന്റെ അമ്മ മണിയമ്മ നാട്ടുകാരിൽ ചിലരെ വിളിച്ച് പറയുകയായിരുന്നു. കഴിഞ്ഞ ദിവസം ആദർശ് മറ്റൊരിടത്ത് പോയി പ്രശ്‌നമുണ്ടാക്കിയിരുന്നു. തുടർന്ന് തുളസീധരൻ മകനെ വിളിച്ചുകൊണ്ടുവന്നിരുന്നു. എന്നാൽ തിരികെയെത്തി വീട്ടിലും പ്രശ്‌നമുണ്ടാക്കിയതായാണ് വിവരം. പിന്നാലെയാണ് യുവാവിന്റെ മൃതദേഹം വീട്ടിനുള്ളിൽ കണ്ടത്.